മാ​സ്‌​കി​നും സാ​നി​റ്റ​റൈ​സി​നും വ​ന്‍ഡി​മാ​ന്‍​ഡ്, വി​ല​യും ഉ​യ​രു​ന്നു! വി​ല കു​ത്ത​നെ കൂ​ടാ​ൻ കാരണം…

കോ​ഴി​ക്കോ​ട്: കോവി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​തോ​ടെ മാ​സ്കി​നും സാ​നി​റ്റൈ​സ​റി​നും വി​ല ഉ​യ​രു​ന്നു. ഒ​ന്നാം ഘ​ട്ടം അ​യ​ഞ്ഞ​വേ​ള​യി​ൽ മ​ന്ദ​ഗ​തി​യി​ലാ​യ ഇ​വ​യു​ടെ വി​പ​ണി വീ​ണ്ടും ഉ​ണ​ർ​ന്ന​താ​ണ് വി​ല കു​ത്ത​നെ കൂ​ടാ​ൻ ഇ​ട​യാ​യ​ത്.

കോവി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ച്ച​തോ​ടെ ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തും ചാ​ക​ര​യാ​യി.​ ഇ​ര​ട്ട മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം വ​ന്ന​തി​നാ​ൽ മാ​സ്ക് വി​ൽ​പ്പ​ന​യി​ൽ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യ​ത്.​

നേ​ര​ത്തെ അ​ഞ്ചു​രൂ​പ​യ്ക്ക് ന​ൽ​കി​യി​രു​ന്ന സ​ർ​ജി​ക്ക​ൽ മാ​സ്ക് കി​ട്ട​ണ​മെ​ങ്കി​ൽ ഏ​ഴ് മു​ത​ൽ 15 രൂ​പ വ​രെ ന​ൽ​ക​ണം. മൂ​ന്ന് ലെ​യ​ർ മാ​സ്കി​ന് 10ൽ ​നി​ന്ന് 25 രൂ​പ​യാ​യി.

എ​ൻ 95 മാ​സ്കു​ക​ൾ​ക്കും 50 മു​ത​ൽ തുടങ്ങുന്നു. എ​ൻ 95 എ​ന്ന പേ​രി​ൽ വ്യാ​ജ​ന്മാ​രും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​ല​യും കു​റ​ഞ്ഞ സു​ര​ക്ഷ​യു​മു​ള്ള ഇ​ത്ത​രം എ​ൻ.95 മാ​സ്കു​ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.

സാ​നി​റ്റൈ​സ​റി​ന്‍റെ ഉ​പ​യോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​യെ​ങ്കി​ലും പ​ല ക​മ്പ​നി സാ​നി​റ്റൈ​സ​റു​ക​ൾ​ക്കും ഗു​ണ​നി​ല​വാ​രം കു​റ​വാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment