ന്യൂയോര്‍ക്ക്: നഫിയ ഫാത്തിമ എന്ന 21 വയസുള്ള അമേരിക്കന്‍- പാക്കിസ്ഥാന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇരുളിന്റെ മറവില്‍ വച്ചു മുഖത്ത് ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്പിച്ച പ്രതിയെ കണ്ടെത്തുന്നതിന് നാസു കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 516 513 8800 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. മാര്‍ച്ച് 17-നു ഹോപ്സ്ട്ര യൂണിവേഴ്സിറ്റി പ്രീ മെഡിക്കല്‍ വിദ്യാര്‍ഥിനി ലോണ ഐലന്റ് എല്‍മോണ്ട് ഡിസ്ട്രിക്ടിലുള്ള വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഡ്രൈവ് വേയിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയില്‍ പുറകില്‍ നിന്നും ഓടിയെത്തിയ ഒരാള്‍ ഇവരുടെ മുഖത്തേക്കും, ശരീരത്തിലേക്കും വീര്യമേറിയ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം ചുവന്ന നിറത്തിലുള്ള നിസാന്‍ കാറില്‍ കയറി പ്രതി രക്ഷപെട്ടു. തല മറച്ച് കറുത്ത നിറത്തിലുള്ള സ്വറ്റ് ഷര്‍ട്ട് ധരിച്ചിരുന്ന ഏകദേശം 6.2 ഇഞ്ച് ഉയരമുള്ള പുരുഷനെ ഇരുട്ടിന്റെ…
Read MoreDay: May 4, 2021
വസ്ത്രങ്ങൾ അതുതന്നെ! ഡാളസ് സൗന്ദര്യ റാണി ലഷൻ മെസിയുടെ മൃതദേഹം തടാകത്തിൽ
ഡാളസ് : ഒരാഴ്ച മുന്‍പ് കാണാതായ ഡാളസ് സൗന്ദര്യ റാണി ലഷൻ മെസിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ർ തടാകത്തിൽ നിന്നും കണ്ടെടുത്തു. ഇർവിംഗിലെ വീട്ടിൽ നിന്നും ഏപ്രിൽ 27ന് രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു മേസി. തിരിച്ചു വീട്ടിൽ എത്താതിനെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ചയോടെ ഇവരുടേതാണെന്ന് സംശയിക്കുന്ന മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോർനിക്കാനയിൽ മിസ് ടെക്സസ് അമേരിക്കാ മത്സരത്തിൽ പങ്കെടുക്കേണ്ടതായിരുന്നു ലഷൻ മെസി. ഇവർ ധരിച്ചിരുന്നത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഉണ്ടായ വസ്ത്രങ്ങൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ആണ്‍കുട്ടികളുടെ മാതാവാണ് മെസി. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസിലെ റിസർച്ച് പ്രോഗ്രാം മാനേജരായിരുന്നു മെസി. ശനിയാഴ്ച ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തടാകത്തിൽ നിന്നും കണ്ടെടുത്തത് മെസിയുടെ മൃതദേഹമായിരുന്നുവെന്ന് സ്ഥരീകരിച്ചു. കഴിഞ്ഞ വർഷം മിസ് ടെക്സസ് അമേരിക്കാ…
Read Moreകോവിഡ് രണ്ടാം വ്യാപനം! തൊഴിൽ നഷ്ടപ്പെട്ടത് 75 ലക്ഷം പേർക്ക്; രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എട്ടു ശതമാനമായി ഉയർന്നു; കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ…
മുംബൈ: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് ഏപ്രിൽ മാസം മാത്രം തൊഴിൽ നഷ്ടപ്പെട്ടത് 75 ലക്ഷം പേർക്ക്. ഇതോടെ, രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എട്ടു ശതമാനമായി ഉയർന്നു. കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ നിരക്കാണിത്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ വരും മാസങ്ങളിലും രൂക്ഷമായി തുടരുമെന്നും സെന്റർ ഫോർ മോനിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഎെഇ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രണ്ടാം വ്യാപനം ചെറുക്കാൻ പ്രദേശികമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളും മറ്റുമാണ് നിരവധിപേരുടെ തൊഴിൽ നഷ്ടമാകാൻ കാരണം. കേന്ദ്രസർക്കാർ കണക്കുപ്രകാരം ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനമാണ്. നഗര പ്രദേശങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.78 ശതമായി ഉയർന്നു. ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 7.13 ശതമാനമാണ്. കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. പല മേഖലകളിലും അത്യാവശ്യ സേവനങ്ങൾക്ക് മാത്രമാണ്…
Read Moreഅടിപതറി ബിജെപി! വോട്ടു വിഹിതത്തിൽ 3.09 ശതമാനത്തിന്റെ ഇടിവ്; ആശ്വസിക്കാനുമുണ്ട് ചില കാരണങ്ങള്‍…
ഡി. ദിലീപ് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ഇടിവിലും സിറ്റിംഗ് സീറ്റിലെ തോൽവിയുണ്ടാക്കിയ കനത്ത പ്രഹരത്തിലും അടിതെറ്റിയ സംസ്ഥാന ബിജെപിക്ക് ആശ്വാസത്തിന് വക നൽകുന്നത് ഒൻപത് സീറ്റുകളിലെ രണ്ടാം സ്ഥാനം മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിൽ 3.09 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കേരളത്തിൽ വളരുന്ന ഏക പാർട്ടിയെന്ന ടാഗ് ലൈനുമായി ഓരോ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങിയ ബിജെപി അവരുടെ വോട്ടു വിഹിതത്തിൽ ക്രമാനുഗതമായ വർധനയുണ്ടാക്കിയിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.06 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് 10.5 ശതമാനമായും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15.10 ശതമാനമായും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് 15.6 ശതമാനമായും കുതിച്ചു കയറിയിരുന്നു. വോട്ട് വിഹിതത്തിലെ ഈ വളർച്ചയുടെ കണക്കുകൾ ആത്മവിശ്വാസമാക്കിയാണു നിയമസഭ…
Read More13,450 കോടി ചെലവ്! പ്രധാനമന്ത്രിയുടെ പുതിയ വസതി 2022 ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം; പ്രധാനമന്ത്രിക്കായി പ്രത്യേക തുരങ്കവും; പ്രധാനമന്ത്രിയുടെ ലക്ഷ്യം ഇങ്ങനെ…
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: അതിരൂക്ഷമായ കോവിഡ് വ്യാപനത്തിനും പ്രാണവായു പോലും കിട്ടാതെ നിരവധി പേർ തുടർച്ചയായി മരിക്കുകയും ചെയ്യുന്നതിനിടയിൽ 20,000 കോടിയോളം രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വസതി അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം. മഹാമാരിയുടെ കൊടിയ ദുരിതങ്ങൾക്കിടയിലും ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും അടക്കമുള്ള സെൻട്രൽ വിസ്ത പദ്ധതി അവശ്യ സേവനം ആയി പ്രഖ്യാപിച്ചിരുന്നു. കോവിഡ് രോഗികളുടെ പ്രതിദിന വളർച്ചയിൽ ലോകത്ത് ഇന്ത്യ ഒന്നാമതെത്തുകയും ഓക്സിജനും വെന്റിലേറ്ററുകളും പോലും കിട്ടാതാവുകയും ചെയ്യുന്ന അതീവ ഗുരുത സാഹചര്യത്തിൽ സെൻട്രൽ വിസ്തയുടെ നിർമാണം നിർത്തിവയ്ക്കണമെന്നു പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സെൻട്രൽ വിസ്ത അനിവാര്യമല്ലെന്നും ദീർഘവീക്ഷണമുള്ള കേന്ദ്രസർക്കാർ ആണ് ആവശ്യമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൂണ്ട ിക്കാട്ടിയിരുന്നു. എന്നാൽ, ഡൽഹിയിൽ രണ്ടാഴ്ചയായി തുടരുന്ന ലോക്ക്ഡൗണ്‍ പോലും മറികടന്നു കോവിഡ്…
Read Moreസിനിമാമേഖലയില്‍ തിളങ്ങിയ അഞ്ചു പേര് എംഎല്‍എ കസേരയില്‍! പരാജയപ്പെട്ടതും അഞ്ചുപേര്‍
സിജോ പൈനാടത്ത് കൊച്ചി: സിനിമാനടന്മാര് നിയമസഭയിലെത്തുന്നത് ആദ്യമല്ല. സിനിമാ നിര്‍മാതാക്കളും സഭാംഗങ്ങളായിട്ടുണ്ട്. ഇക്കുറി അവര്‍ക്കെല്ലാമൊപ്പം പിന്നണിഗായിക ദലീമകൂടി ചേരുന്നതോടെ സിനിമാമേഖലയില്‍ തിളങ്ങിയ അഞ്ചു പേര് എംഎല്‍എ കസേരയിലുണ്ടാകും. ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തിലെ കന്നിമത്സരത്തില്‍ ജയിച്ചാണു ഗായിക ദലീമ ജോജോ സഭയിലേക്കു പാടിയെത്തുന്നത്. നിയമസഭാംഗമാകുന്ന ആദ്യ പിന്നണിഗായിക എന്ന വിശേഷണവും ദലീമയ്ക്കു സ്വന്തം. സിറ്റിംഗ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ദലീമ വീഴ്ത്തിയത് 7,013 വോട്ടുകള്‍ക്ക്. ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെയാണു ദലീമ സംഗീതരംഗത്തു ശ്രദ്ധിക്കപ്പെട്ടത്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലം എന്ന സിനിമയിലെ ‘മഞ്ഞുമാസപക്ഷീ…’, നീ വരുവോളം എന്ന സിനിമയിലെ ‘ഈ തെന്നലും തിങ്കളും…’ തുടങ്ങിയവ ദലീമയുടെ ഹിറ്റ് ഗാനങ്ങളാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. നടന്മാരും സിറ്റിംഗ് എംഎല്‍എമാരുമായ ഗണേഷ്കുമാറും മുകേഷും വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫ് എംഎല്‍എമാരായി യഥാക്രമം പത്തനാപുരം, കൊല്ലം മണ്ഡലങ്ങളില്നിന്നാണു ഇവര്‍ വീണ്ടും സഭയിലെത്തുക.…
Read Moreസുകുമാരൻ നായരുടെ മകൾ എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചതിന്റെ കാരണം വെള്ളാപ്പള്ളിയുടെ വിമര്‍ശനമോ? സുകുമാരൻ നായരുടെ പ്രസ്താവന ഇങ്ങനെ..
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകൾ ഡോ. സുജാത എംജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വിമർശനത്തിന് പിന്നാലെയാണ് ഡോ സുജാതയുടെ രാജി. സർക്കാറിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി എന്‍എസ്എസ് സർക്കാറിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സുകുമാരൻ നായർ പറഞ്ഞു. മകൾ രാജിവച്ച വിവരം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. പദവിക്കായി സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരൻ നായർ പ്രസ്താവനയിലൂടെ അറിയിച്ചു. സുകുമാരൻ നായരുടെ പ്രസ്താവന സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാന രഹിതമായ ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തു വന്നിരിക്കുകയാണ്. എൻഎസ്എസ് ഹിന്ദു കോളേജ്…
Read Moreഇത് കൃത്യമായി കച്ചവടമാണ്! ബിജെപി വോട്ട് യുഡിഎഫ് വാങ്ങി, എന്നിട്ടും എൽഡിഎഫ് ജയിച്ചു; കണക്കുകൾ നിരത്തി പിണറായി
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കച്ചവടക്കണക്കിന്റെ ബലത്തിലാണ് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപിയുടെ വോട്ട് യുഡിഎഫ് ചോദിച്ച് വാങ്ങിയെന്നും പിണറായി ആരോപിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ഥിക്ക് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വേണ്ടി മറിച്ചു കൊടുത്തു. ഇത് കൃത്യമായി കച്ചവടമാണ്. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കള്‍ ജയിച്ചെന്ന് കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മനസ് ആ കണക്കിനോടൊപ്പമല്ല നിന്നത്. അതാണ് വിജയത്തിന് ഇടയാക്കിയതെന്ന് കാണാനുണ്ടെന്നും പിണറായി പറഞ്ഞു. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോൾ യുഡിഎഫിന് നാല് ലക്ഷം വോട്ട് കൂടി. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 45.2 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന്റേത് 38.79 ശതമാനത്തില്‍ 39.4 ശതമാനമായി. ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞു. 2.61…
Read Moreഅടുത്ത മുഖ്യമന്ത്രി ആര് ? അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയൻ; മന്ത്രിസഭയിൽ പുതുമുഖങ്ങളും
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയൻ. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള മന്ത്രിമാർ തുടരുമോയെന്നു വിവിധ പാർട്ടികൾ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകൾ നടക്കാൻ പോകുന്നതേയുള്ളൂ. യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. ഇപ്പോൾ മാധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നു താൻ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എൽഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എൽഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്. സത്യപ്രതിജ്ഞ എന്നാണെന്ന് എൽഡിഎഫ് ചേർന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ. പല ഘട്ടങ്ങൾക്കു പകരം മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി…
Read Moreഒന്നുംരണ്ടുമല്ല, കെട്ടുകണക്കിന്! ശോഭാ സുരേന്ദ്രന്റെ അഭ്യർഥനാ നോട്ടീസുകൾ കെട്ട് പൊട്ടിക്കാത്ത നിലയിൽ; സംഭവത്തെക്കുറിച്ച് മണ്ഡലം പ്രസിഡന്റ് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ അഭ്യർഥനാ നോട്ടീസുകൾ കെട്ട് പൊട്ടിക്കാത്ത നിലയിൽ കണ്ടെത്തി. മണ്ഡലത്തിൽ തന്നെയുള്ള ഒരു ബിജെപി നേതാവിന്റെ വീടിനടുത്തുനിന്നുമാണ് കെട്ടുകണക്കിന് നോട്ടീസുകൾ കണ്ടെത്തിയത്. ശോഭാ സുരേന്ദ്രന്റെ അനുഭാവികൾ ഈ നേതാവിന്റെ വീട്ടിൽ പോയപ്പോഴാണ് നോട്ടീസുകൾ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ശോഭാ സുരേന്ദ്രൻ തയാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഓഫീസിൽ ഇറക്കിവെച്ചിരുന്ന നോട്ടീസുകൾ ആരോ വീഡിയോയിൽ പകർത്തുകയും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഇപ്പോൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ് പറഞ്ഞു.
Read More