ഒന്നുംരണ്ടുമല്ല, കെട്ടുകണക്കിന്! ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ കെ​ട്ട് പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ; സംഭവത്തെക്കുറിച്ച്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ കെ​ട്ട് പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യു​ള്ള ഒ​രു ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന​ടു​ത്തു​നി​ന്നു​മാ​ണ് കെ​ട്ടു​ക​ണ​ക്കി​ന് നോ​ട്ടീ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​നു​ഭാ​വി​ക​ൾ ഈ ​നേ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് നോ​ട്ടീ​സു​ക​ൾ കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ൻ ശോ​ഭാ സു​രേ​ന്ദ്ര​ൻ ത​യാ​റാ​യി​ല്ല. തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​റ​ക്കി​വെ​ച്ചി​രു​ന്ന നോ​ട്ടീ​സു​ക​ൾ ആ​രോ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​യി ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണെ​ന്ന് ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. രാ​ജീ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment