അ​ടി​പ​ത​റി ബി​ജെ​പി! വോ​​​ട്ടു വി​​​ഹി​​​ത​​​ത്തി​​​ൽ 3.09 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ടി​​​വ്; ആശ്വസിക്കാനുമുണ്ട് ചില കാരണങ്ങള്‍…

ഡി. ​​​ദി​​​ലീ​​​പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ ഞെ​​​ട്ടി​​​ക്കു​​​ന്ന ഇ​​​ടി​​​വി​​​ലും സി​​​റ്റിം​​​ഗ് സീ​​​റ്റി​​​ലെ തോ​​​ൽ​​​വി​​​യു​​​ണ്ടാ​​​ക്കി​​​യ ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​ത്തി​​​ലും അ​​​ടി​​​തെ​​​റ്റി​​​യ സം​​​സ്ഥാ​​​ന ബി​​​ജെ​​​പി​​​ക്ക് ആ​​​ശ്വാ​​​സ​​​ത്തി​​​ന് വ​​​ക ന​​​ൽ​​​കു​​​ന്ന​​​ത് ഒ​​​ൻ​​​പ​​​ത് സീ​​​റ്റു​​​ക​​​ളി​​​ലെ ര​​​ണ്ടാം സ്ഥാ​​​നം മാ​​​ത്രം.

ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ 3.09 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ടി​​​വാ​​ണു​​ണ്ടാ​​യ​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന ഏ​​​ക പാ​​​ർ​​​ട്ടി​​​യെ​​​ന്ന ടാ​​​ഗ് ലൈ​​​നു​​​മാ​​​യി ഓ​​​രോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ ബി​​​ജെ​​​പി അ​​​വ​​​രു​​​ടെ വോ​​​ട്ടു വി​​​ഹി​​​ത​​​ത്തി​​​ൽ ക്ര​​​മാ​​​നു​​​ഗ​​​ത​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു.

2011 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 6.06 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ട് വി​​​ഹി​​​തം. 2014 ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​യ​​​പ്പോ​​​ഴേ​​​ക്കും ഇ​​​ത് 10.5 ശ​​​ത​​​മാ​​​ന​​​മാ​​​യും 2016 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 15.10 ശ​​​ത​​​മാ​​​ന​​​മാ​​​യും 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ത് 15.6 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​തി​​​ച്ചു ക​​​യ​​​റി​​​യി​​​രു​​​ന്നു.

വോ​​​ട്ട് വി​​​ഹി​​​ത​​​ത്തി​​​ലെ ഈ ​​​വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മാ​​​ക്കി​​​യാ​​​ണു നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ക്കു​​​റി ബി​​​ജെ​​​പി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

അ​​​ഞ്ചു മു​​​ത​​​ൽ 12 സീ​​​റ്റു​​​ക​​​ൾ വ​​​രെ ബി​​​ജെ​​​പി നേ​​​ടു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും കാ​​​ടി​​​ള​​​ക്കി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം ത​​​ന്നെ​​​യാ​​​ണ് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി ന​​​ട​​​ത്തി​​​യ​​​ത്.

ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്നു വ​​​രെ കാ​​​ണാ​​​ത്ത ത​​​ര​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഹെ​​​ലി​​​കോ​​​പ്ട​​​ർ ത​​​ന്നെ എ​​​ത്തി​​​ച്ച​​​തും ഈ ​​​അ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​മാ​​​യി​​​രു​​​ന്നു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, മ​​​ഞ്ചേ​​​ശ്വ​​​രം, മ​​​ല​​​ന്പു​​​ഴ, പാ​​​ല​​​ക്കാ​​​ട്, ചാ​​​ത്ത​​​ന്നൂ​​​ർ, ആ​​​റ്റി​​​ങ്ങ​​​ൽ, ക​​​ഴ​​​ക്കൂ​​​ട്ടം, വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, നേ​​​മം എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ക്കു​​​റി ബി​​​ജെ​​​പി ര​​​ണ്ടാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ ഇ​​വി​​ട​​ങ്ങ​​ളി​​ലും മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് തി​​​രി​​​ച്ച​​​ടി ത​​​ന്നെ​​​യാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മ​​​ഞ്ചേ​​​ശ്വ​​​രം, കാ​​​സ​​​ർ​​​ഗോ​​​ഡ്, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​ന്പു​​​ഴ, ചാ​​​ത്ത​​​ന്നൂ​​​ർ, വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, ക​​​ഴ​​​ക്കൂ​​​ട്ടം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് 2016 ൽ ​​​ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്.

2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ്, മ​​​ഞ്ചേ​​​ശ്വ​​​രം, തൃ​​​ശൂ​​​ർ, അ​​​ടൂ​​​ർ, ക​​​ഴ​​​ക്കൂ​​​ട്ടം, വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ര​​​ണ്ടാ​​​മ​​​തെ​​​ത്തി.

ഇ​​​തി​​​ൽ അ​​​ടൂ​​​ർ, തൃ​​​ശൂ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ക്കു​​​റി ബി​​​ജെ​​​പി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു പോ​​​വു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

Related posts

Leave a Comment