ആടുകള്‍ക്കു പേടിസ്വപ്നം! അഞ്ചടി നീളം, വെടിയേറ്റു പിടയുന്ന ഭീകരജീവിയെ കണ്ട് മൂവരും ഞെട്ടി; ബ്രിട്ടന്റെ ചരിത്രത്തിലെ ‘ഭീമന്‍ കുറുക്കന്‍’

Foxസുഹൃത്തായ കര്‍ഷകന്‍റെ ആടുകളെ ഏതോ അജ്ഞാത ജീവി തുടര്‍ച്ചയായി കൊന്നുതിന്നുന്നു എന്ന വാര്‍ത്ത കേട്ടാണു മികച്ച ഫോക്‌സ് ഷൂട്ടറായ അലന്‍ യുകെയില്‍ എത്തിയത്. വടക്കുകിഴക്കന്‍ സ്‌കോട് ലന്‍ഡിലെ മൊറെയില്‍നിന്നാണ് അലന്‍ ഹെപ് വര്‍ത്ത് എന്ന ഷാര്‍പ് ഷൂട്ടര്‍ സ്‌നേഹിതന്‍റെ അബര്‍ഡീന്‍ ഷൈറിലെ കൃഷിയിടത്തില്‍ ചെന്നത്. സ്‌നേഹിതനോടും ചെറിയ മകനോടുമൊപ്പം രാത്രി ആട്ടിന്‍കൂടിന് സമീപം പതുങ്ങി നില്‍ക്കുന്‌പോള്‍ അല്പമകലെ ഒരു ഭീകരജീവിയുടെ കണ്ണുകള്‍ തിളങ്ങുന്നതു കണ്ട് മൂവരും ഭയപ്പെട്ടുപോയി. ചെറിയ മകന്‍റെ കരച്ചില്‍ കേട്ട് അവര്‍ക്കുനേരേ തിരിഞ്ഞ ഭീകരജീവിയെ നിമിഷനേരത്തിനുള്ളില്‍ അലന്‍ ഹെപ് വര്‍ത്ത് വെടിവച്ചുവീഴ്ത്തി.

വെടിയേറ്റു പിടയുന്ന ഭീകരജീവിയെ കണ്ട് മൂവരും ഞെട്ടി. അതൊരു വലിയ കുറുക്കനായിരുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കലമാന്‍റെ ശരീരഭാരവും നീളവും അതിനുണ്ടായിരുന്നു. അലന്‍ അതിനെ നീളമുള്ള ഏണിയില്‍ വച്ചുകെട്ടി നീളം അളന്നുനോക്കി. കൃത്യം അഞ്ച് അടി. ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും വലിപ്പമുള്ള കുറുക്കനായിരുന്നു അത്.
“ തന്‍റെ നായാട്ടുജീവിതത്തില്‍ ഇത്രയും ഭാരവും വലിപ്പവുമുള്ള ഒരു കുറുക്കനെ അതിനു മുന്‌പോ അതിനു ശേഷമോ കണ്ടിട്ടില്ലെന്ന്’ അലന്‍ അഭിപ്രായപ്പെട്ടു. “ചത്തുപോയതുകൊണ്ട് അല്പം നിരാശതോന്നിയെങ്കിലും ലോകചരിത്രത്തിലെ ഏറ്റവും വലിയ കുറുക്കനെ പിടിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതന്നതായും അദ്ദേഹം പറഞ്ഞു.

മനുഷ്യരോട് ഇണങ്ങുന്ന ചരിത്രവും കുറുക്കനുണ്ട്. നിരവധി കുറുക്കന്മാരെ, നായയെ വളര്‍ത്തുന്നതുപോലെ ബ്രിട്ടനിലെ പല വീടുകളിലും ഇന്നും വളര്‍ത്തുന്നുണ്ട്. ചെന്നായ വളര്‍ത്തിയ കുട്ടി’യുടെ കഥ നാം വായിച്ചിട്ടുണ്ടല്ലോ. യുകെയിലെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായ ഡെറക് യാല്‍ഡന്‍ പറയുന്നത് മനുഷ്യരെ സന്ദര്‍ശിക്കാനായി നിരവധി കുറുക്കന്മാര്‍ ഇപ്പോള്‍ ലണ്ടനിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഭയംകൂടാതെ കടന്നുവരുന്നുണ്ട്’ എന്നാണ്.

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

Related posts