ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. ഈ കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് മനോധൈര്യം നല്കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി. ഈ ദുരിതകാലത്ത് ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ് തകര്‍ക്കരുത് എന്നാണ് അനുഷ്ക ഷെട്ടി പറയുന്നത്. കൊവിഡ് ഭീതിയിലും പോസിറ്റീവ് ആയിരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് അനുഷ്ക. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളിലൂടെയാണ് താരസുന്ദരി ഇക്കാര്യം പറയുന്നത്. ഒരിക്കലും നഷ്ടപരിഹാരം നല്കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടെ പരമാവധി കാര്യങ്ങൾ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഷിച്ച കാലത്ത് നിന്ന് കരകയറാന്‍ നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. ദയവു ചെയ്ത് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കുക. വീട്ടില്‍ തന്നെ ഇരിക്കുക. സ്വയം ലോക്ക്ഡൗണില്‍ ഏര്‍പ്പെടുക. കുടുംബവുമായും സുഹൃത്തുക്കളുമായി സംസാരിക്കുക. ബന്ധങ്ങള്‍ നിലനിര്‍ത്തുക. എല്ലാവര്ക്കും അവരുടെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ അറിയണം…
Read MoreDay: May 11, 2021
എനിക്ക് വിശേഷണങ്ങള്‍ വേണ്ട… ഞാന്‍ മാടമ്പ് കുഞ്ഞുകുട്ടന് ! ഓക്സിജന്‍ കിട്ടാക്കനിയാകുമ്പോള്‍ ഓര്‍ക്കുക… മാടമ്പ് പറഞ്ഞത്…
തൃശൂര്‍: മരണം മാടമ്പിനെ കവര്‍ന്നെടുത്ത് കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനും വാര്‍ത്തയ്ക്ക് നല്ലൊരു ഇന്‍ട്രൊ കൊടുക്കാനും വിശേഷണങ്ങള്‍ തപ്പുകയാണ് മാധ്യമങ്ങള്‍. സത്യത്തില്‍ വിശേഷണങ്ങളോട് മാടമ്പിന് ആഭിമുഖ്യമുണ്ടായിരുന്നില്ല. മാടമ്പിനെ വിശേഷിപ്പിക്കാന്‍ എന്താണ് ഉചിതം എന്ന് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് എനിക്ക് വിശേഷണങ്ങളൊന്നും വേണ്ടെന്നും മാടമ്പ് കുഞ്ഞുകുട്ടന് എന്ന വിശേഷണം മാത്രം മതിയെന്നുമായിരുന്നു. വിശേഷണം നാമത്തിന്റെ ശത്രുവാണ് എന്ന ഹെമിംഗ് വേയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിക്കാറുണ്ട്. ഓക്സിജന്‍ കിട്ടാക്കനിയാകുമ്പോള്‍ ഓര്‍ക്കുക… മാടമ്പ് പറഞ്ഞത്… തൃശൂര്‍: ഓക്സിജന്‍ കിട്ടാക്കനിയായി മാറുന്ന ഈ കോവിഡ് കാലത്ത് മാടമ്പ് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കേണ്ടതും ഓര്മിക്കപ്പെടേണ്ടതുമാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ മാടമ്പിന് പ്രകൃതിയോടുള്ള കാഴ്ചപ്പാടെന്താണ് എന്ന ചോദ്യം വന്നപ്പോള്‍ മാടമ്പ് പറഞ്ഞു – പ്രകൃതി സംരക്ഷിക്കപ്പെടണം. വൃക്ഷങ്ങളോടും, ജീവികളോടും നമുക്ക് ആദരവുണ്ടാകണം. പണ്ടൊക്കെയിവിടെ ആശാരിമാര് വീടുപണിക്കൊക്കെ മരം മുറിക്കാനായി വരുമ്പോള്‍ മരങ്ങളോട് മാപ്പുപറയുമായിരുന്നു… മാടമ്പിന്റെ എഴുത്തിലും പ്രകൃതി…
Read Moreഅന്ന് ‘അച്ചുവിന്റെ അമ്മ’യില്‍ അഭിനയിച്ച ഈ ചെറുപ്പക്കാരന് ഇന്ന് മലയാളത്തിലെ പ്രമുഖ സംവിധായകന്…
വളരെക്കാലം സിനിമാമോഹവുമായി നടന്ന് സിനിമയില്‍ എത്തിപ്പെടുന്നവരാണ് ഒട്ടുമിക്കവരും. എന്നാല്‍ ചിലരുടെ സിനിമാപ്രവേശനം അപ്രതീക്ഷിതമായിരിക്കും. സിനിമകളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് അഭിനയരംഗത്തു നിന്നും പിന്വാങ്ങുന്നവരുമുണ്ട്.ചിലര്‍ പിന്നീട് അത്തരം ചെറിയ ചെറിയ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടുന്ന നടന്മാരായി മാറും. സംവിധായകന് മാര്ട്ടിന് പ്രക്കാട്ടിനുമുണ്ട് അത്തരമൊരു സിനിമാ അനുഭവം. വനിതയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന കാലത്ത് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഒരു അഭിമുഖത്തിനായി ചിത്രങ്ങള്‍ എടുക്കാന്‍ ചെന്നതായിരുന്നു മാര്ട്ടിന്. അങ്ങനെയാണ് മീര ജാസ്മിനും ഉര്‍വശിയും തകര്‍ത്ത് അഭിനയിച്ച ചിത്രത്തില്‍ ഒരു ചെറിയ സീനില്‍ മാര്ട്ടിന് പ്രത്യക്ഷപ്പെടുന്നത്. ഉര്‍വശി അവതരിപ്പിച്ച വനജ എന്ന കഥാപാത്രത്തിന്റെ അടുത്തുനിന്നും തയ്ച്ച വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ഒരു ടെക്സ്റ്റയില്‍ തൊഴിലാളിയുടെ വേഷമായിരുന്നു മാര്ട്ടിന് ലഭിച്ചത്. എന്നാല്‍ അഭിനയം മാര്ട്ടിന് പുത്തരിയായ കാര്യമല്ലെന്നതാണ് വാസ്തവം. കോളജ് കാലഘട്ടത്തില്‍ യൂണിവേഴ്സിറ്റി തലത്തില്‍ ബെസ്റ്റ് ആക്ടര്‍…
Read Moreസത്യത്തില്‍ നീ കുഞ്ഞുകുട്ടനല്ല വലിയ കുട്ടനാണ് മാടമ്പ് വലിയ കുട്ടന്…! ആ കാമുകി ഇപ്പോള്‍ കേഴുന്നുണ്ടാവും….
സ്വന്തം ലേഖകന്‍ തൃശൂര്‍: സത്യത്തില്‍ നീ കുഞ്ഞുകുട്ടനല്ല വലിയ കുട്ടനാണ് മാടമ്പ് വലിയ കുട്ടന്….. ഒരിക്കല്‍ കോവിലനുമൊത്തുള്ള സുഹൃദ് സംഭാഷണത്തിനിടെ മാടമ്പിനോട് കോവിലന് പറഞ്ഞിരുന്നു. അതെ, കോവിലന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. എഴുത്തിലും അഭിനയമികവിലും ആനചികിത്സയിലുമെല്ലാം മാടമ്പ് മനയിലെ ഈ കുഞ്ഞുകുട്ടന് വലിയ കുട്ടന് തന്നെയായിരുന്നു. മാടമ്പ് മനയുടെ തലയെടുപ്പ് എന്നും കുഞ്ഞുകുട്ടനും ഉണ്ടായിരുന്നു. ആര്‍ക്കു മുന്നിലും കുനിയാത്ത തലപ്പൊക്കമായിരുന്നു മാടമ്പ് കുഞ്ഞുകുട്ടനെന്ന ലെജന്റിന്. കൈവെച്ചതെല്ലാം പൊന്നാക്കി മാറ്റിയ ജന്മമായിരുന്നു മാടമ്പിന്റേത്. സംസ്കൃതത്തിലും ആന ചികിത്സയിലും അസാമാന്യ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്. എഴുത്തിന്റെ ലോകത്ത് തന്റേതായ വഴികളിലൂടെയായിരുന്നു മാടമ്പിന്റെ സഞ്ചാരം. ആധ്യാത്മികതയിലും ഐതിഹ്യങ്ങളിലും മിത്തുകളിലും നല്ല അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ കൃതികളില്‍ അതിന്റെ പ്രതിഫലനം വ്യക്തമായിരുന്നു. അമൃതസ്യ പുത്രയും ഗുരുഭാവവും ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിത കഥയാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സഞ്ജയന് പുരസ്കാരം എന്നിവയും 2003-ല്‍ പരിണാമത്തിന്റെ തിരക്കഥയ്ക്ക്…
Read Moreപൗലോ കൊയ്ലോ കമന്റടിച്ചത് കണ്ട് സന്തോഷമടക്കാനാകാതെ ശാലു കുര്യന് ! ശാലുവിന്റെ കുറിപ്പ് വൈറലാകുന്നു…
മിനിസ്ക്രീനിലെ മിന്നും താരമാണ് ശാലു കുര്യന്. ഇപ്പോള്‍ താരം വലിയ സന്തോഷത്തിലാണ്. ഒരാള്‍ കമന്റടിച്ചതാണ് ശാലുവിന്റെ ഈ സന്തോഷത്തിനു കാരണം. കമന്റടിച്ച ആള് ചില്ലറക്കാറനല്ല, വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോയാണ് ഷാലുവിന് മറുപടി നല്‍കിയത്. ശാലുവിനെ ടാഗ് ചെയ്തായിരുന്നു പൗലോ കൊയ്ലോയുടെ കമന്റ്. ‘നിങ്ങളുടെ കമന്റിന് നന്ദി, ഇന്ത്യന്‍ സിനിമയുടെ വലിയ ഫാനാണ് ഞാന്‍. ഈ സമയത്ത് എന്റെ പ്രാര്‍ത്ഥനകള്‍ ഇന്ത്യക്കൊപ്പമുണ്ട്. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇത് എന്റെ ദിവസം സുന്ദരമാക്കി, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍. ഒരു പുസ്തക പ്രേമി എന്ന നിലയില്‍ കൂടുതല്‍ മാസ്റ്റര്‍പീസുകള്‍ അങ്ങയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ പറഞ്ഞതുപോലെ രാജ്യം എത്രയും വേഗം ഈ മഹാമാരിയെ അതിജീവിക്കും’ എന്ന കുറിപ്പോടെയാണ് ഷാലു പൗലോ കൊയ്ലൊയുടെ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയാണ് നടി ശാലു…
Read Moreകോവിഡിനെ ഭയന്ന് ആരും കുട്ടിയെ എടുത്തില്ല, കോവിഡിനെ ഭയക്കാതെ അനന്ദുവിന്റെ ധീരത! രണ്ടു വയസുകാരിക്കു പുതുജീവൻ; കല്ലറയില്‍ നടന്ന സംഭവം ഇങ്ങനെ…
കടുത്തുരുത്തി: കോവിഡിനെ ഭയക്കാതെയുള്ള അനന്ദുവിന്റെ ധീരത രണ്ടു വയസുകാരിയുടെ ജീവൻ രക്ഷിച്ചു. കല്ലറ പഞ്ചായത്ത് നാലാം വാർഡിലെ താമസക്കാരായ പടിത്തിരപ്പള്ളിൽ അനിൽകുമാർ പ്രിയ ദന്പതികളുടെ മകളായ വിസ്മയ (രണ്ട്) യെ ആണ് കോട്ടയത്ത് ഹോസ്പിറ്റാലിറ്റി മാനേജുമെന്റ് വിദ്യാർഥിയായ അനന്ദു (24) വിന്റെ ധീരത രക്ഷിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. അനിൽകുമാറിന്റെ വീടിന് സമീപത്തുള്ള പാടത്ത് മത്സ്യം വാങ്ങാനെത്തിയതാണ് അനന്ദു. ഈ സമയത്താണ് പ്രിയയുടെയും വല്ല്യമ്മയുടെയും നിർത്താതെയുള്ള കരച്ചിൽ അനന്ദു കേൾക്കുന്നത്. ഇവരുടെ വീട്ടിലേക്കു ഓടിയെത്തിയ അനന്ദു കാണുന്നത് പനി കൂടി ശരീരം വിറയ്ക്കുകയും ശ്വാസം മുട്ടൽ അനുഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെയാണ്. വീട്ടുകാരുടെ കരച്ചിൽ കേട്ട് പരിസരവാസികളും ഓടികൂടിയെങ്കിലും രോഗം ഭയന്ന് ആരും കൂട്ടിയെ എടുക്കാൻ തയാറായില്ല. പ്രിയ കുഞ്ഞിനെ വാരിയെടുത്തെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ അലമുറയിടുകയായിരുന്നു. ഇതോടെ കുഞ്ഞിനെയും എടുത്തുക്കൊണ്ട് അനന്ദു കല്ലറ പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ…
Read Moreഐസിയുവില്‍ ബെഡ് കിട്ടിയില്ല ! കോവിഡ് രോഗിയായ യുവതിയ്ക്ക് പാട്ടുവെച്ചു കൊടുത്ത് ഡോക്ടര്‍; വീഡിയോ വൈറലാകുന്നു…
കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇവര്‍ കോവിഡിനെതിരായ പോരാട്ടം നയിക്കുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്. അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികള്‍ക്ക് മനോധൈര്യം നല്കാന് ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പി പി ഇ കിറ്റുകള്‍ ധരിച്ച് നൃത്തച്ചുവടുകള്‍ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്ന്നുനല്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു. ഈ ശ്രേണിയില്‍ പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡോ. മോണിക്ക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്. കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും ആ…
Read Moreലൈൻ ചാർജു ചെയ്തിട്ടും നിൽക്കുന്നില്ല! 11 കെവി ലൈനിലെ പോസ്റ്റിൽ കയറിയ പാമ്പ് പണി പറ്റിച്ചു; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…
കുമരകം: ചെങ്ങളം രണ്ടാം കലുങ്കിന് സമീപമുള്ള 11 കെവി ലൈനിലെ പോസ്റ്റിൽ കയറിയ ചേര പാന്പ് പണി പറ്റിച്ചു. ഇതോടെ കുമരകം വടക്കുംഭാഗത്തേയ്ക്കുള്ള വൈദ്യുതി മണിക്കൂറുകളോളം നിലച്ചു. രണ്ടാം കലുങ്കിലെ ചീപ്പുങ്കൽ ഫീഡറാണ് പാന്പ് കയറിയതോടെ തകരാറിലായത്. ഇന്നലെ വൈകുന്നേരം 5.30നു ഫീഡർ ഓഫ് ആകുകയും സബ് സ്റ്റേഷനിൽനിന്നു പല തവണ ചാർജ് ചെയ്തെങ്കിലും പ്രവർത്തിച്ചില്ല. ഈ പോസ്റ്റിനു സമീപം താമസിക്കുന്ന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥനായ ചന്പക്കുളം പോൾ ലൈനിൽ ഷോർട്ടിംഗിനെ തുടർന്നണ്ടായ ശബ്ദം ശ്രദ്ധിക്കുകയും കുമരകം വൈദ്യുതി ഓഫീസിൽ അറിയിക്കുകയും ചെയ്തു. ലൈൻ ചാർജു ചെയ്തിട്ടും നിൽക്കാത്തതിന്റെ കാരണം അന്വേഷിച്ച സബ് എൻജിനിയറും ഓവർസിയറും ലൈൻമാനും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വില്ലാനായ അഞ്ച് അടി നീളം വരുന്ന ചേരയാണെന്ന് കണ്ടെത്തിയത്. ഇരുന്പു പോസ്റ്റിലും ലൈനുകളിലുമായി ഷോക്കേറ്റു ജീവനറ്റു കിടന്ന പാന്പിനെ തോട്ടി എത്തിച്ച് നീക്കം ചെയ്ത…
Read Moreപാസ് ലഭിക്കാതെ കൂലിപ്പണിക്കാര്‍ ആശങ്കയില്‍; പോലീസ് പാസിനായി ഉത്തരമേഖലയിലെ മൂന്ന് ജില്ലകളില്‍ നിന്ന് അപേക്ഷകര്‍ 57,463 പേർ
സ്വന്തം ലേഖകന്‍ കോഴിക്കോട് : ലോക്ക്ഡൗണിലെ യാത്രയ്ക്കുള്ള പാസിന്റെ ദുരുപയോഗത്തിനെതിരേ കര്‍ശന നടപടിയുമായി പോലീസ്. യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് പാസ് ലഭിക്കാനുള്ള അവസരം തടസപ്പെടുത്തിയാണ് പലരും അനാവശ്യകാര്യത്തിന് പുറത്തിറങ്ങാൻ പാസിന് അപേക്ഷിക്കുന്നത്. ഇതോടെ പോലീസ് കര്‍ശന നിബന്ധനകളും സ്വീകരിച്ചുതുടങ്ങി. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പാസ് സംഘടിപ്പിച്ച് യാത്രചെയ്യുന്നവരുണ്ടോയെന്ന് പിക്കറ്റ് പോസ്റ്റുകളിലെ പോലീസുകാര്‍ നിരീക്ഷിക്കുന്നുണ്ട്. ഉത്തരമേഖലയില്‍ കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ , വയനാട്, മലപ്പുറം ജില്ലകളിലായി 57463 പേരാണ് ഇന്നലെ വൈകിട്ട് അഞ്ചുവരെ പാസിനായി അപേക്ഷിച്ചത്. ഇതില്‍ 6552 പേര്‍ക്ക് യാത്രാനുമതിക്കായി പാസ് നല്കി. 29103 പേരുടെ അപേക്ഷകള്‍ തള്ളി. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്. 25,014 പേരാണ് മലപ്പുറത്ത് നിന്ന് പാസിനായി അപേക്ഷിച്ചത്. ഇവിടെ 3266 പേര്‍ക്ക് മാത്രമാണ് പാസ് അനുവദിച്ചത്. 17611 പേരുടെ അപേക്ഷ പോലീസ് തള്ളി.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ പോലീസിന്റെ പാസിനായിഇന്നലെ…
Read Moreമരണനിരക്ക് മറച്ചു വയ്ക്കുന്നുവെന്നുള്ള ആരോപണം തെറ്റെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: കോവിഡ് മരണനിരക്ക് മറച്ചു വയ്ക്കുന്നുവെന്നുള്ള ആരോപണം തെറ്റാണെന്ന് കെ.കെ. ശൈലജ. കോവിഡ് മരണങ്ങൾ സംബന്ധിച്ച് എല്ലാ പഞ്ചായത്തുകളും കൃത്യമായ കണക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു. ശരിയായ പരിചരണം കൊണ്ട് കോവിഡ് മരണനിരക്ക് കുറയ്ക്കാൻ സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ലെങ്കിലും കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. അതേസമയം ചില ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായിട്ടുണ്ട്. കൂടുതൽ ഐസിയു കിടക്കൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്.ഓക്സിജൻ ക്ഷാമം മൂലം കേരളത്തിൽ മരണം സംഭവിക്കാതിരിക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്. കാസർകോട്ടെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. ഓക്സിജൻ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുള്ളതിനാൽ കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
Read More