വാക്സിന് സ്വീകരിക്കാനെത്തിയ യുവതിയ്ക്ക് ആരോഗ്യപ്രവര്‍ത്തക ഒറ്റയടിക്ക് കുത്തിവച്ചത് ആറു ഡോസ് വാക്സിന്. ഫൈസര്‍ ബയോഎന്‍ടെക്കിന്റെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ യുവതിയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്. ഇറ്റലിയിലെ നോവ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ചയാണ് 23-കാരിയായ യുവതി പ്രതിരോധ വാക്സിന് സ്വീകരിക്കുന്നത്. ഒരു കുപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ വാക്സിനും സിറിഞ്ചില്‍ നിറച്ച ആരോഗ്യപ്രവര്‍ത്തക അതു മുഴുവന്‍ കുത്തിവെക്കുകയായിരുന്നു. ആറു ഡോസ് വാക്സിനാണ് ഒരു ബോട്ടിലില്‍ ഉണ്ടാവുക. എന്നാല്‍ സിറിഞ്ച് ശൂന്യമായപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യപ്രവര്‍ത്തക തിരിച്ചറിഞ്ഞത്. കുത്തിവെപ്പ് സ്വീകരിച്ച യുവതിയെ ഉടന്‍ തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയയാക്കി. എന്നാല്‍ പൂര്‍ണ ആരോഗ്യവതിയായ യുവതിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ ആശുപത്രിയിലെ സൈക്കോളജി വിഭാഗത്തിലെ ഇന്റേണാണ് യുവതി. യുവതിയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യനില നിരീക്ഷിക്കുന്നത് തുടരുമെന്ന്…
Read MoreDay: May 11, 2021
ഇങ്ങനെയുണ്ടോ മണ്ടത്തരങ്ങൾ..! കോവിഡ് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഗോമൂത്രം കുടിക്കലും ചാണം തേച്ചു പിടിക്കലും; പ്രതിരോധത്തിന് ചാണകവും മൂത്രവും’ ശാസ്ത്രീയമല്ലെന്ന് ഐഎംഎ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു. ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. ഗുജറാത്തിൽ ചില ആളുകൾ പശു അഭയകേന്ദ്രങ്ങളിൽ എത്തി ചാണകവും ഗോമൂത്രവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്.
Read Moreഇത്തിരി സാഹസം! വരൂ… രുചിക്കാം ബുൾസ് ഐ പാർക്ക്; ഭാവനയും ക്രിയേറ്റിവിറ്റിയും അങ്ങു വളര്‍ന്നാല്‍ ഇതല്ല ഇതിനപ്പുറം സംഭവിക്കും…
വലിയൊരു ഫ്രൈയിംഗ് പാന്‍ അതില്‍ ബുള്‍സ് ഐ ആകാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന രണ്ട് മുട്ട. തൊട്ടടുത്ത് ഉപ്പു തിരുമി ഉണക്കിയെടുത്ത പന്നിയിറച്ചി ഫ്രൈ ചെയ്യാന്‍ വച്ചിരിക്കുന്നു. നമ്മുടെ വീട്ടിലെ ചെറിയ ഫ്രൈയിംഗ് പാനും അതില്‍ വച്ചിരിക്കുന്ന കുഞ്ഞു മുട്ടയെയും മനസില്‍ കണ്ടെങ്കില്‍ അതങ്ങു മായച്ചു കളഞ്ഞേക്കൂ. ഈ ഫ്രൈയിംഗ് പാന്‍ ഒരു സ്കേറ്റ് പാര്‍ക്കാണ്. സ്കേറ്റ് പാര്‍ക്കോ എന്ന് അതിശയപ്പെടേണ്ട. ഭാവനയും ക്രിയേറ്റിവിറ്റിയും അങ്ങു വളര്‍ന്നാല്‍ ഇതല്ല ഇതിനപ്പുറം സംഭവിക്കും! നാട്ടുകാര്‍ക്കു പ്രിയങ്കരം വാഷിംഗ്ടണിലെ പിയേഴ്സ് കൗണ്ടിയിലുള്ള വില്കെസണില് സ്ഥിതിചെയ്യുന്ന സ്കേറ്റ്പാര്‍ക്ക് നാട്ടുകാര്‍ക്ക് ഇതോടെ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു. ഒരു ഇന്‍സ്റ്റലേഷന്റെ ഭാഗമായി ആര്‍ട്ടിസ്റ്റ് ജോണ്‍ ഹില്ഡിംഗ് ആണ് പബ്ലിക് സ്കേറ്റ്പാര്‍ക്ക് രൂപകല്ല്പന ചെയ്തത്. 3,600 ചതുരശ്രയടിയുള്ള ഫ്രൈയിംഗ് പാനിനു ചുറ്റുമുള്ള വളഞ്ഞ വശങ്ങള് മുറിച്ചാണ് പ്രവേശന കവാടം ഒരിക്കിയിരിക്കുന്നത്. സ്കേറ്റ്പാര്‍ക്ക് നിര്‍മാണ സ്ഥാപനമായ ഗ്രിന്ഡ്ലൈനും ഹില്ഡിംഗിന്റെ മകന് എമിലും ചേര്‍ന്ന്…
Read Moreകോവിഡ് ബാധിതരുടേതോ? ഗംഗയിലൂടെ ഒഴുകിയെത്തിയത് നാൽപതോളം മൃതദേഹങ്ങള്‍; ചീഞ്ഞ് വീർത്ത മൃതദേഹങ്ങൾ വരാനുണ്ടായ കാരണത്തക്കുറിച്ച് പുറത്ത് വരുന്ന സൂചന ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: ഗംഗയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിതരുടേതെന്ന സംശയം ബലപ്പെടുന്നു. ബീഹാറിലെ ചൗസ ഗ്രാമത്തിലെ ഗംഗയുടെ തീരമായ മഹാദേവ് ഘട്ടില്‍ കണ്ടെത്തിയ മൃതദേഹങ്ങളാണ് കോവിഡ് ബാധിതരുടേതെന്ന് സംശയിക്കപ്പെടുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില ജില്ലകളിൽ നിന്ന് ഒഴുകിയെത്തിയതാണ് മൃതദേഹങ്ങളെന്ന് സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ പറഞ്ഞു. എന്നാല്‍ അവ കോവിഡ് ബാധിതരുടേത് തന്നെയാണോ എന്ന് അവര്‍ ഉറപ്പിച്ച് പറഞ്ഞില്ല. കിഴക്കന്‍ ഉത്തര്‍പ്രദേശിനോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലയായ ബക്സറിന്റെ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചൗസ. തിങ്കളാഴ്ച രാവിലെയാണ് ഗ്രാമവാസികള്‍ നദിയുടെ തീരത്ത് പൊങ്ങിക്കിടക്കുന്ന നിരവധി മൃതദേഹങ്ങള്‍ കണ്ടത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഭവം അധികാരികള്‍ക്ക് മുന്നിലെത്തുന്നത്. മൃതദേഹങ്ങൾ നദിയിലേക്ക് തള്ളിയിടാൻ കാരണമുണ്ട്…‘നാല്‍പ്പതോളം മൃതദേഹങ്ങളാണ് നദിയില്‍ ഉണ്ടായിരുന്നത്. അവയില്‍ ഭൂരിഭാഗവും കോവിഡ് -19 ഇരകളാകാന്‍ സാധ്യതയുണ്ട്’ – സോഷ്യല്‍ ആക്ടിവിസ്റ്റും പ്രാദേശിക അഭിഭാഷകനുമായ അശ്വിനി വര്‍മ ഫോണിലൂടെ…
Read Moreഞാനാകെ ടെന്‍ഷന്‍ടിച്ചുനില്‍ക്കുന്ന സമയം ഒരൊറ്റ അടിയാണ് തമ്പി സാര്‍ എന്റെ പുറത്ത് !സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നടന്ന സംഭവം വെളിപ്പെടുത്തി വിഎം വിനു
മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് വിഎം വിനു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളെയും വച്ച് സിനിമ ചെയ്ത സംവിധായകനാണ്് വിനു. 1990 ല്‍ വിജി തമ്പിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു നന്മനിറഞ്ഞവന് ശ്രീനിവാസന്. രഞ്ജിത്തിന്റെ രചനയില്‍ പിറന്ന ഈ ചിത്രത്തില്‍ ജയറാമും മുകേഷും ഉര്‍വ്വശിയും സിദ്ധിഖും ആയിരുന്നു മുഖ്യവേഷത്തില്‍ എത്തിയിരുന്നത്. ഈ ചിത്രത്തിന്റെ സഹസംവിധായകന് ആയിരുന്നു വിനു. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് വിനു ഇപ്പോള്‍. തന്റെ യൂടൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് വിഎം വിനു ഓര്‍മ്മകള്‍ പങ്കുവെച്ചത്. ജയറാം, മുകേഷ്, ഉര്‍വ്വശി, സിദ്ധിഖ് എന്നിവരെല്ലാം ഒരുമിച്ചുളള ഒരു സീനിനിടെ നടന്ന സംഭവമാണ് വിഎം വിനു വെളിപ്പെടുത്തയിത്. തമാശകള്‍ കുറച്ചുകൂടി ചേര്‍ത്ത് ആ രംഗം മെച്ചപ്പെടുത്താന്‍ വിജി തമ്പി സാര്‍ ആവശ്യപ്പെട്ട കാര്യം വിഎം വിനു പറയുന്നു. തിരക്കഥാകൃത്തായ രഞ്ജിത്ത്…
Read Moreസ്കിമ്മിംഗ് വഴി ഓണ്‍ലൈന്‍ തട്ടിപ്പ്; ഡല്‍ഹി സ്വദേശിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: സ്കിമ്മിംഗ് വഴി എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഡല്‍ഹി സ്വദേശിയെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശി പള്ളിവളപ്പില്‍ റഫീഖിന്റെ പണം തട്ടിയെടുത്ത കേസിലാണ് ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി രാഗേഷ് ശര്‍മയെ കണ്ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആക്സിസ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി 40, 000 രൂപയാണ് റഫീഖിന് നഷ്ടമായത്.റഫീഖിന്റെ പരാതിയെത്തുടര്‍ന്ന് പണം തട്ടിയെടുത്തത് ഡല്‍ഹി കേന്ദ്രീകരിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയിലേക്ക് പോയിരുന്നു. അതിനിടയിലാണ് സമാന കേസുകള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് രാഗേഷ് ശര്‍മയെ പിടികൂടുന്നത്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. ചൈനയില്‍ നിര്‍മ്മിക്കുന്ന സ്കിമ്മര്‍ ഉപയോഗിച്ചാണ് രാകേഷ് തട്ടിപ്പ് നടത്തി വരുന്നത്. സൈ്വപ്പിംഗ് മെഷീന് പോലുള്ള ഇതില്‍ എടിഎം കാര്‍ഡ് സൈ്വപ്പ്…
Read Moreരാജ്യസ്നേഹി ഛോട്ടാരാജന്! പണത്തിനുവേണ്ടി അധോലോക സംഘങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഉപകരണങ്ങളായി; ഛോട്ടാരാജൻ വേറിട്ട വഴിയിലൂടെ നടന്നു…
സാന്പത്തിക കുറ്റകൃത്യങ്ങളിൽ രാജാവ് ആയിരുന്നെങ്കിലും രാജ്യത്തിനെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനെ ഛോട്ടാ രാജൻ അനുകൂലിച്ചിരുന്നില്ല. പണത്തിനുവേണ്ടി ചില അധോലോക സംഘങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഉപകരണങ്ങളായി മാറിയപ്പോൾ ഛോട്ടാരാജൻ വേറിട്ട വഴിയിലൂടെ നടന്നു. അധോലോക പ്രവർത്തനങ്ങൾ വർഗീയവും തീവ്രവാദസംഘടനകളുടെ ബന്ധത്തിലേക്കും വഴുതി വീണപ്പോൾ തന്റെ കൂട്ടാളികളുമായി വേർപിരിയാൻ ഛോട്ടാ രാജൻ മടിച്ചില്ല. അങ്ങനെയാണ് അടുപ്പക്കാരൻ ദാവൂദ് ഇബ്രാഹിമുമായി തല്ലിപ്പിരിയുന്നത്. രാജ്യത്തിനെതിരായ രാഷ്ട്രീയയുദ്ധത്തിലേക്ക് അധോലോകം വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഛോട്ടാ രാജന്റെ നിലപാട്. ഇങ്ങനെയായാൽ അധികനാൾ കഴിയുന്നതിനു മുന്‍പ് തീവ്രവാദിസംഘടനകളുടെ തലത്തിലേക്കു മാറേണ്ടിവരുമെന്നും രാജൻ ദാവൂദിനോടു പറഞ്ഞിരുന്നു. മുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദ് രാജ്യംവിട്ടു പാക്കിസ്ഥാനിലെ കറാച്ചിയിൽ സ്ഥിരതാമസമാക്കേണ്ടിവന്നത് ഇതിന് അടിവരയിടുന്നതായി. രാജന്റെ കൈ ശ്രീലങ്കയിൽ എൽടിടിഇ നേതാവ് പ്രഭാകരനുമായി വേർപിരിഞ്ഞ കേണൽ കരുണയെ എൽടിടിഇക്കെതിരായ യുദ്ധത്തിൽ രാജപക്സെ സർക്കാർ ഉപയോഗപ്പെടുത്തിയതു പോലെ മുംബൈ സ്ഫോടനത്തിനുശേഷം ദാവൂദ് സംഘത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ…
Read Moreരാജ്യത്ത് കോവിഡിന് നേരിയ ആശ്വാസം; കേസുകൾ കുറയുന്നു; രോഗികൾ മൂന്നര ലക്ഷത്തിന് താഴേയ്ക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3876 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേർ നിലവിൽ കോവിഡ് ചികിത്സയിൽ ഉണ്ട്. സജീവകേസുകളിൽ 30,016 പേരുടെ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാർത്ത. 61 ദിവസത്തിന് ശേഷമാണ് ഇത്രയും കുറവുണ്ടാകുന്നത്. ഇതുവരെ 1,90,27,304 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,56,082 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 2.29 കോടി പേർക്കാണ്. ഇതിൽ 37.15 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. പ്രതിദിന കോവിഡ് രോഗികളിൽ മഹാരാഷ്ട്രയെ പിന്നിലാക്കി കർണാടക ഒന്നാമതായി. 24 മണിക്കൂറിനിടെ 39,305 പേർക്ക് കർണാടകയിൽ കോവിഡ് പിടിപ്പെട്ടു. 37,236 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്, ഉത്തർപ്രദേശ്, കേരളം…
Read Moreനീ ബെഡ്റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും. അല്ലെടാ…! സംവിധായകന്റെ ചെകിട്ടത്ത് പൊട്ടിച്ച ടി.ജി. രവി; ഒരു മാധ്യമത്തിലെഴുതിയ അനുഭവക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…
മലയാളസിനിമയിലെ എക്കാലത്തേയും മികച്ച വില്ലനാണ് ടിജി രവി. അധോലോക വില്ലന്‍ മുതല്‍ സാധാരണക്കാരായ വില്ലനെ വരെ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട് അദ്ദേഹം. ടി.ജി. രവിക്കൊപ്പം സിനിമയിലെത്തിയവരില്‍ പലരും ഇന്ന് വിശ്രമ ജീവിതത്തിലേക്ക് കടന്നെങ്കിലും ടി.ജി. രവി ഇപ്പോഴും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളായി ഇടയ്ക്കു വന്നു കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി അദ്ദേഹം അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലായിരുന്നു. ഉത്തരായനം ആയിരുന്നു ആദ്യ സിനിമ. ആ സിനിമ പുറത്തിറങ്ങിയ ശേഷവും എന്നെ ആരും നടനായി അംഗീകരിക്കുകയോ സിനിമകളിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ലെന്ന് ഒരു മാധ്യമത്തിലെഴുതിയ അനുഭവക്കുറിപ്പില്‍ ടി.ജി രവി പറഞ്ഞു. വീണ്ടും അഭിനയിക്കണമെന്ന വാശിയുണ്ടായിരുന്നുവെങ്കിലും അവസരങ്ങള്‍ വന്നില്ല. അങ്ങനെ ഒടുവില്‍ ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സിനിമയെടുത്തു. എന്നാല്‍ മാര്‍ക്കറ്റിംഗ് പ്രശ്നങ്ങള്‍ കാരണം ആ സിനിമ സാമ്പത്തികമായിയി പരാജയപ്പെട്ടു. തുടര്‍ന്നും അവസരങ്ങള്‍ വരാതായി. ഇതോടെ ഒരു സിനിമ കൂടി നിര്‍മിച്ചു.…
Read Moreമലയാളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നടി ! മേക്കപ്പും വേണ്ട ഹെയര്‍ സ്റ്റൈലിസ്റ്റും വേണ്ട…മുഖം കഴുകാന്‍ വെള്ളം പോലും ചിലവില്ല; നിമിഷ സജയന് നേരെ വിമര്‍ശനവുമായി ആരാധകന്…
മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് നിമിഷ സജയന്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായത്. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കുവാന്‍ വേണ്ടി കൊച്ചിയിലേക്ക് എത്തുന്നത്. ഈ സമയത്താണ് ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയത്. ഒരു കുപ്രസിദ്ധ പയ്യന്, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാന്‍ഡ് അപ്പ്, ബഹാര്‍, ജിന്ന്,ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിങ്ങനെ പോകുന്നു നിമിഷയുടെ സിനിമകള്‍. ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന നായാട്ട് എന്ന ചിത്രത്തില്‍ താരത്തിന്റെ പ്രകടനം ഏറെ…
Read More