എ​നി​ക്ക് വി​ശേ​ഷ​ണ​ങ്ങ​ള്‍ വേ​ണ്ട… ഞാ​ന്‍ മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ന്‍ ! ഓ​ക്‌​സി​ജ​ന്‍ കി​ട്ടാ​ക്ക​നി​യാ​കു​മ്പോ​ള്‍ ഓ​ര്‍​ക്കു​ക… മാ​ട​മ്പ് പ​റ​ഞ്ഞ​ത്…

തൃ​ശൂ​ര്‍: മ​ര​ണം മാ​ട​മ്പി​നെ ക​വ​ര്‍​ന്നെ​ടു​ത്ത് ക​ട​ന്നു​പോ​കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കാ​നും വാ​ര്‍​ത്ത​യ്ക്ക് ന​ല്ലൊ​രു ഇ​ന്‍​ട്രൊ കൊ​ടു​ക്കാ​നും വി​ശേ​ഷ​ണ​ങ്ങ​ള്‍ ത​പ്പു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍.

സ​ത്യ​ത്തി​ല്‍ വി​ശേ​ഷ​ണ​ങ്ങ​ളോ​ട് മാ​ട​മ്പി​ന് ആ​ഭി​മു​ഖ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. മാ​ട​മ്പി​നെ വി​ശേ​ഷി​പ്പി​ക്കാ​ന്‍ എ​ന്താ​ണ് ഉ​ചി​തം എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് എ​നി​ക്ക് വി​ശേ​ഷ​ണ​ങ്ങ​ളൊ​ന്നും വേ​ണ്ടെ​ന്നും മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ന്‍ എ​ന്ന വി​ശേ​ഷ​ണം മാ​ത്രം മ​തി​യെ​ന്നു​മാ​യി​രു​ന്നു.

വി​ശേ​ഷ​ണം നാ​മ​ത്തി​ന്‍റെ ശ​ത്രു​വാ​ണ് എ​ന്ന ഹെ​മിം​ഗ് വേ​യു​ടെ വാ​ക്കു​ക​ളും അ​ദ്ദേ​ഹം ഉ​ദ്ധ​രി​ക്കാ​റു​ണ്ട്.

ഓ​ക്‌​സി​ജ​ന്‍ കി​ട്ടാ​ക്ക​നി​യാ​കു​മ്പോ​ള്‍ ഓ​ര്‍​ക്കു​ക… മാ​ട​മ്പ് പ​റ​ഞ്ഞ​ത്…

തൃ​ശൂ​ര്‍: ഓ​ക്‌​സി​ജ​ന്‍ കി​ട്ടാ​ക്ക​നി​യാ​യി മാ​റു​ന്ന ഈ ​കോ​വി​ഡ് കാ​ല​ത്ത് മാ​ട​മ്പ് പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ഓ​ര്‍​ക്കേ​ണ്ട​തും ഓ​ര്‍​മി​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണ്.

ഒ​രി​ക്ക​ല്‍ ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ മാ​ട​മ്പി​ന് പ്ര​കൃ​തി​യോ​ടു​ള്ള കാ​ഴ്ച​പ്പാ​ടെ​ന്താ​ണ് എ​ന്ന ചോ​ദ്യം വ​ന്ന​പ്പോ​ള്‍ മാ​ട​മ്പ് പ​റ​ഞ്ഞു –

​പ്രകൃതി സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. വൃ​ക്ഷ​ങ്ങ​ളോ​ടും, ജീ​വി​ക​ളോ​ടും ന​മു​ക്ക് ആ​ദ​ര​വു​ണ്ടാ​ക​ണം.

പ​ണ്ടൊ​ക്കെ​യി​വി​ടെ ആ​ശാ​രി​മാ​ര്‍ വീ​ടു​പ​ണി​ക്കൊ​ക്കെ മ​രം മു​റി​ക്കാ​നാ​യി വ​രു​മ്പോ​ള്‍ മ​ര​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യു​മാ​യി​രു​ന്നു…

മാ​ട​മ്പി​ന്‍റെ എ​ഴു​ത്തി​ലും പ്ര​കൃ​തി പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ പ​ശ്ചാ​ത്ത​ല​വും ക​ഥാ​പാ​ത്ര​വു​മാ​യി മാ​റാ​റു​ണ്ട്.

Related posts

Leave a Comment