കോ​​വി​​ഡി​​നെ ഭ​​യ​​ന്ന് ആ​​രും കുട്ടിയെ എ​​ടുത്തില്ല, കോ​​വി​​ഡി​​നെ ഭ​​യ​​ക്കാ​​തെ അ​​ന​​ന്ദു​​വി​​ന്‍റെ ധീ​​ര​​ത! ര​ണ്ടു വ​യ​സു​കാ​രി​ക്കു പു​തു​ജീ​വ​ൻ; കല്ലറയില്‍ നടന്ന സംഭവം ഇങ്ങനെ…

ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡി​​നെ ഭ​​യ​​ക്കാ​​തെ​​യു​​ള്ള അ​​ന​​ന്ദു​​വി​​ന്‍റെ ധീ​​ര​​ത ര​​ണ്ടു വ​​യ​​സു​​കാ​​രി​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ച്ചു.

ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ർ​​ഡി​​ലെ താ​​മ​​സ​​ക്കാ​​രാ​​യ പ​​ടി​​ത്തി​​ര​​പ്പ​​ള്ളി​​ൽ അ​​നി​​ൽ​​കു​​മാ​​ർ പ്രി​​യ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യ വി​​സ്മ​​യ (ര​​ണ്ട്) യെ ​​ആ​​ണ് കോ​​ട്ട​​യ​​ത്ത് ഹോ​​സ്പി​​റ്റാ​​ലി​​റ്റി മാ​​നേ​​ജു​​മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ന​​ന്ദു (24) വി​​ന്‍റെ ധീ​​ര​​ത ര​​ക്ഷി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ​​യാ​​ണ് സം​​ഭ​​വം. അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ വീ​​ടി​​ന് സ​​മീ​​പ​​ത്തു​​ള്ള പാ​​ട​​ത്ത് മ​​ത്സ്യം വാ​​ങ്ങാ​​നെ​​ത്തി​​യ​​താ​​ണ് അ​​ന​​ന്ദു.

ഈ ​​സ​​മ​​യ​​ത്താ​​ണ് പ്രി​​യ​​യു​​ടെ​​യും വ​​ല്ല്യ​​മ്മ​​യു​​ടെ​​യും നി​​ർ​​ത്താ​​തെ​​യു​​ള്ള ക​​ര​​ച്ചി​​ൽ അ​​ന​​ന്ദു കേ​​ൾ​​ക്കു​​ന്ന​​ത്.

ഇ​​വ​​രു​​ടെ വീ​​ട്ടി​​ലേ​​ക്കു ഓ​​ടി​​യെ​​ത്തി​​യ അ​​ന​​ന്ദു കാ​​ണു​​ന്ന​​ത് പ​​നി കൂ​​ടി ശ​​രീ​​രം വി​​റ​​യ്ക്കു​​ക​​യും ശ്വാ​​സം മു​​ട്ട​​ൽ അ​​നു​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന കു​​ഞ്ഞി​​നെ​​യാ​​ണ്.

വീ​​ട്ടു​​കാ​​രു​​ടെ ക​​ര​​ച്ചി​​ൽ കേ​​ട്ട് പ​​രി​​സ​​ര​​വാ​​സി​​ക​​ളും ഓ​​ടി​​കൂ​​ടി​​യെ​​ങ്കി​​ലും രോ​​ഗം ഭ​​യ​​ന്ന് ആ​​രും കൂ​​ട്ടി​​യെ എ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല.

പ്രി​​യ കു​​ഞ്ഞി​​നെ വാ​​രി​​യെ​​ടു​​ത്തെ​​ങ്കി​​ലും എ​​ന്ത് ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ അ​​ല​​മു​​റ​​യി​​ടു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തോ​​ടെ കു​​ഞ്ഞി​​നെ​​യും എ​​ടു​​ത്തു​​ക്കൊ​​ണ്ട് അ​​ന​​ന്ദു ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു ഓ​​ടു​​ക​​യാ​​യി​​രു​​ന്നു.

ഏ​​താ​​നും സ​​മ​​യ​​ത്തി​​ന​​കം കു​​ഞ്ഞി​​നെ ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ അ​​ന​​ന്ദു​​വി​​നാ​​യി.

ഉ​​ട​​ൻ​​ത​​ന്നെ ഇ​​വി​​ടു​​ത്തെ ഡോ. ​​ജ​​യ​​ന്തി സ​​ജീ​​വ് കു​​ഞ്ഞി​​ന് പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ ന​​ൽ​​കു​​ക​​യും 108 ആം​​ബു​​ല​​ൻ​​സ് വി​​ളി​​ച്ചു വി​​ദ​​ഗ​​ദ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി വി​​സ്മ​​യെ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റു​ക​യും ചെ​യ്തു.

ക​​ല്ല​​റ മ്യാ​​ലി​​ൽ​​പു​​ത്ത​​ൻ​​പു​​ര ക​​ന​​കാ​​ഭം​​ര​​ൻ​​ലീ​​ല ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ അ​​ന​​ന്ദു യു​​വ​​മോ​​ർ​​ച്ച​​യു​​ടെ ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​ണ്.

Related posts

Leave a Comment