കോവിഡ് ഒരു സാധാരണക്കാരനല്ലെന്ന് നടൻ സാജൻ സൂര്യ. കോവിഡ് വന്നങ്ങ് പൊയ്ക്കോളുമെന്ന് ചിന്തിക്കുന്നവരുണ്ടെന്നും എന്നാല്‍ അതത്ര നിസാരമല്ലെന്നും താരം പറയുന്നു. തന്റെ മകള്‍ക്ക് വന്ന അനുഭവം പങ്കുവച്ചാണ് സാജന് സൂര്യയുടെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം Post Covid syndromeമാർച്ചിൽ ചെറിയ മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടിൽവന്ന് Covid ഇല്ലന്ന് ആശ്വസിച്ച് ഉറങ്ങി😴. ഇടവിട്ടുള്ള പനി102 ഡിഗ്രിക്ക് മുകളിൽ അടുത്ത ദിവസം. തിരുവനന്തപുരത്തെ GG Hospital ൽ രാത്രി PRO സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ paediatric Dr.Rekha Hari എമർജൻസിയിൽ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോൾക്കും കോവിഡില്ലാന്ന് test result വന്നു. ആശ്വാസം …😌. പക്ഷെ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങൾ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ…
Read MoreDay: May 11, 2021
മറ്റൊരപകടം കരുതിവെച്ച് കോവിഡ് ചികിത്സാ മരുന്നുകള്‍ ! രക്തത്തിലെ പഞ്ചസാരയെ കൂട്ടി പ്രതിരോധം തകര്‍ക്കും; ബ്ലാക് ഫംഗസ് ബാധിച്ചാല്‍ കാഴ്ച നഷ്ടമായേക്കും…
കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന ഫംഗസ് ബാധ വന്‍ ആശങ്കയ്ക്കു വഴിവെക്കുന്നു.ഈ രോഗത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്രം നല്കി കഴിഞ്ഞു. കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ബ്ലാക് ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസിന്റെ രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിയടങ്ങിയ മാര്‍നിര്‍ദ്ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് ഇറക്കിയത്. ബ്ലാക് ഫംഗസ് ബാധമൂലം മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേര്‍ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളും ബ്ലാക് ഫംഗസിന് പിടിമുറുക്കാന്‍ സഹായകമാവുമെന്നാണ് വിവരം. ഇത്തരം മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതു മൂലം രോഗികളുടെ പ്രതിരോധ ശേഷി നശിക്കുന്നതിന് ഇത് വഴിവെക്കും. ഇതുവഴി രോഗം പിടിപെടുകയും ചെയ്യുന്നു. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്,…
Read Moreഅടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അതു സംഭവിക്കുമെന്ന് കരുതുന്നു..! ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി മാളവിക മോഹനൻ
പ്രശസ്ത ഛായാഗ്രഹകനായ കെ. യു മോഹനന്റെ മകളാണ് നടി മാളവിക മോഹനന്. ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായും തിളങ്ങിയതോടെ തമിഴിലും താരം ആയിരിക്കുകയാണ് മാളവിക. കാമറാമാന് അഴകപ്പന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തുന്നത്. അച്ഛനെ പോലെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവികയ്ക്കും താത്പര്യം. എന്നാല്‍ അഭിനയത്തില്‍ എത്തിപ്പെടുകയായിരുന്നു എന്ന് താരം ഒരിക്കല്‍ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് മുമ്പൊരിക്കല്‍ നല്കിയ അഭിമുഖത്തിലാണ് മാളവിക തന്റെ മനസ് തുറന്നത്. പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയ സമയത്താണ് അമ്മയ്ക്കൊപ്പം നടിയെ കാണാന്‍ പോയത്. എന്നാല്‍ ആ സമയത്ത് സിനിമ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ആകെ ഒരു അഭിമുഖത്തിനു മാത്രമേ അമ്മയ്ക്കൊപ്പം ഞാന്‍ പോയിട്ടുള്ളൂ. മിസ് വേള്‍ഡിനെ കാണാന്‍ അത്ര ആഗ്രഹത്തോടെയാണ് പോയത്.…
Read Moreഫോർച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഫോർച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഇന്ത്യ അവസാനമായി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതും ഈ ഗെയിംസിലായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണു ഫ്രാങ്കോയുടെ മരണവിവരം പുറത്തുവിട്ടത്. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു മരണം. ഭാര്യയും രണ്ടു മക്കളുമാണ് ഫ്രാങ്കോയ്ക്കുള്ളത്. ഇന്ത്യയുടെ മധ്യനിരയിലെ പ്രധാനിയായിരുന്നു ഫ്രാങ്കോ. 1960 കളിൽ ഹാഫ് ബാക്കെന്നാണ് മിഡ്ഫീൽഡർമാർ അറിയപ്പെട്ടത്. 1960-64 കാലഘട്ടത്തിലെ ഇന്ത്യൻ ഫുട്ബോളിന്റെ സുവർണതലമുറയിലെ അംഗമായിരുന്നു അദ്ദേഹം.ഇന്ത്യക്കായി ഫ്രാങ്കോ 26 കളിയിൽ ഇറങ്ങി. ഇന്ത്യ റണ്ണേഴ്സ് അപ്പായ 1962ലെ ഏഷ്യൻ കപ്പിലും അംഗമായിരുന്നു. 1964ലെയും (വെള്ളി) 1965ലെയും (വെങ്കലം) മെർഡക് കപ്പിൽ ഇന്ത്യക്കായി കളിച്ചു. 1965ൽ അന്താരാഷ് ട്ര ഫുട്ബോളിൽനിന്നു വിരമിച്ചു. മഹാരാഷ്ട്രയ്ക്കായാണ് സംസ്ഥാന തലത്തിൽ കളിച്ചിരുന്നത്. 1964ൽ മഹാരാഷ് ട്രയെ സന്തോഷ് ട്രോഫി…
Read Moreനല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാന്‍ രക്ഷപ്പെടുമായിരുന്നു; വീണ്ടും ജനിക്കും, നല്ല കാര്യങ്ങൾ ചെയ്യും..! വൈറലായി കോവിഡ് ബാധിച്ച് മരിച്ച നടന്റെ അവസാന കുറിപ്പ്
കോവിഡ് ബാധിച്ച് മരിച്ച, നടനും ബ്ലോഗറുമായ രാഹുൽ വോഹ്രയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നല്ല ചികിത്സ തനിക്ക് ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെയെന്നാണ് രാഹുൽ വോഹ്ര ഫേസ്ബുക്കിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഡല്‍ഹി ആരോഗ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്താണ് ഈ പോസ്റ്റ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം രാഹുല്‍ മരിച്ചു. ‘നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാന്‍ രക്ഷപ്പെടുമായിരുന്നു. പേര് – രാഹുൽ വോഹ്റ, വയസ് 35, ആശുപത്രി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ താഹിർപൂർ ഡല്‍ഹി, ബെഡ് നമ്പർ 6554 ബി വിംഗ് എച്ഡിയു. വീണ്ടും ജനിക്കും, നല്ല കാര്യങ്ങൾ ചെയ്യും ഇപ്പോൾ എല്ലാ ധൈര്യവും ചോർന്ന് പോയിരിക്കുന്നു.’ – രാഹുല്‍ കുറിച്ചു. യൂട്യൂബ് അടക്കമുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പ്രശസ്തനായ നടനാണ് രാഹുൽ വോറ.
Read Moreപ്ലീസ് ഹെൽപ് മീ…! മകനെ ഉപേക്ഷിച്ച് നടി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി സൗത്ത് ആഫ്രിക്കയിലേക്ക് പോയി; മകൻ ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല; വീഡിയോയുമായി മുൻ ഭർത്താവ്
മകനെ ഉപേക്ഷിച്ച് ഹിന്ദി സീരിയൽ താരം ശ്വേത തിവാരി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി സൗത്ത് ആഫ്രിക്കയിലേക്ക് പോയെന്ന ആരോപണവുമായി മുൻ ഭർത്താവ് അഭിനവ് കോഹ്ലി. സോഷ്യൽമീഡിയയിൽ പുറത്തു വിട്ട വീഡിയോയിലാണ് അഭിനവ് കോഹ്ലി ആരോപണവുമായി രംഗത്ത് എത്തിയത്. മകൻ ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ലെന്നും കുട്ടിയെ കണ്ടെത്താൻ തന്നെ സഹായിക്കണമെന്നുമാണ് വീഡിയോയിൽ അഭിനവ് കോഹ്ലി പറയുന്നത്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനായാണ് ശ്വേത തിവാരി വെള്ളിയാഴ്ചയാണ് സൗത്ത് ആഫ്രിക്കയിലേക്ക് പോയത്. സൗത്ത് ആഫ്രിക്കയിലേക്ക് മകനെ കൊണ്ടു പോകാൻ താൻ സമ്മതം നൽകിയിട്ടില്ലെന്നും അതിനാൽ കുട്ടിയെ മുംബൈയിൽ തനിച്ചാക്കി ശ്വേത പോയെന്നുമാണ് വീഡിയോയിൽ പറയുന്നത്. പ്ലീസ് ഹെൽപ് മീ എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അവസാനമായി മകനോട് വീഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ ആരോഗ്യവാനായിരുന്നില്ലെന്നും ഇതൊന്നും പരിഗണിക്കാതെയാണ് മകനെ തനിച്ചാക്കി ശ്വേത പോയതെന്നുമാണ് അഭിനവ് കോഹ്ലിയുടെ ആരോപണം. 2013 ലാണ് ശ്വേത…
Read Moreലാ ലിഗ : പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
മാഡ്രിഡ്: ലാ ലിഗ ഫുട്ബോള്‍ ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നു മത്സരം കൂടിശേഷിക്കേ ആദ്യ നാലു സ്ഥാനത്തുള്ള ആര്‍ക്കും കിരീടം നേടാവുന്ന സ്ഥിതിയാണ്. സെവിയ്യയുമായി 2-2 സമനിലയില്‍ പിരിഞ്ഞ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം നഷ്ടമാക്കി. എന്നാല്‍, സ്വന്തം കളത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി റയല്‍ സമനില പിടിക്കുകയായിരുന്നു. ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടാതിരുന്ന എഡന്‍ ഹസാര്‍ഡിന്റെ ഗോളാണു റയലിനു നിര്‍ണായകമായ ഒരു പോയിന്റ് സമ്മാനിച്ചത്. 35 കളിയില്‍ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. 75 പോയിന്റ് വീതമുള്ള റയലും ബാഴ്സലോണയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാമതുള്ള സെവിയ്യയ്ക്ക് 71 പോയിന്റാണ്. റഫറിയുടെ വിഎആര്‍ പരിശോധനയില്‍ വിവാദവുമുണ്ടായി. 22-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ സെവിയ്യയെ മുന്നിലെത്തിച്ചു. ഇതിനു മുമ്പ് കരിം ബെന്‍സമയുടെ ഹെഡര്‍ ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി. റയലിന്റെ രണ്ടു…
Read Moreകോവിഡിനെപ്പറ്റി കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ല; ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ! രണ്ടാഴ്ചയോളം കോവിഡുമായി മല്ലിട്ട അനുഭവം പങ്കുവച്ച് സംവിധായകൻ വിമൽ
കോവിഡിനെപ്പറ്റി കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് സംവിധായകൻ ആർ. എസ്. വിമൽ. കോവിഡ് നെഗറ്റീവ് ആയി എന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്. രണ്ടാഴ്ചയോളം കോവിഡുമായി മല്ലിട്ട അനുഭവത്തിൽ ജാഗ്രതയാണ് വേണ്ടതെന്നും മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച… കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ…മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം…ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്. ഭാര്യക്കാണ് ആദ്യം വന്നത്…പിന്നീട് എനിക്കും… നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച…
Read Moreഅന്ധന് വഴികാട്ടിയായി! ആരോ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്ത്യക്കാരന് സിംഗപ്പൂരിന്റെ ആദരം; സംഭവം ഇങ്ങനെ…
അന്ധനായ വയോധികനെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച ഇന്ത്യക്കാരനെ അഭിനന്ദിച്ച് സിംഗപ്പൂർ. തമിഴ് നാട്ടിലെ ശിവഗംഗ സ്വദേശിയായ ഗുണശേഖരന് മണികണ്ഠന് എന്ന ഇരുപത്തിയാറുകാരനെയാണ് അധികൃതർ ആദരിച്ചത്. സിംഗപ്പൂരില്‍ ലാന്‍ഡ് സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു ഗുണശേഖരൻ. ഏപ്രില്‍ 18ന് ഒരു റസിഡന്‍ഷ്യല്‍ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് അന്ധനായ വയോധികൻ റോഡ് മുറിച്ചുകടക്കുന്നതിനായി കാത്തുനില്‍ക്കുന്നത് കണ്ടത്. ഏറെ നേരമായി വയോധികൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. ഒടുവിൽ ഗുണശേഖരന് അദ്ദേഹത്തെ കൈ പിടിച്ച് റോഡ് കടത്തുകയായിരുന്നു. വയോധികൻ ഡോക്റെ കാണാൻ പോയതായിരുന്നു. വയോധികനെ ക്ലിനിക്കിൽ എത്തിച്ച ശേഷമാണ് ഗുണശേഖരൻ മടങ്ങിയത്. സമീപത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാലിക്കാര്യം ഗുണശേഖരന് അറിഞ്ഞിരുന്നില്ല. പിന്നീട് വൈറലായ വീഡിയോ സുഹൃത്തുക്കളാണ് ഗുണശേഖരന് അയച്ചുകൊടുത്തത്. ‘വീഡിയോ കണ്ട ശേഷം നാട്ടില്‍ നിന്ന് അമ്മ വിളിച്ചി പറഞ്ഞു ഞാന്‍ മകനായതില്‍ അമ്മ ഒരുപാട്…
Read Moreആ കുഞ്ഞുങ്ങൾക്കായില്ലെങ്കിലും, കെ.ആര് ഗൗരിയെ ഗൗരിയമ്മ എന്നുവിളിച്ച് രാഷ്ട്രീയ കേരളം ഒരു കടം വീട്ടി
ടിജോ മാത്യു കോട്ടയം: കെ.ആര് ഗൗരിയെ ഗൗരിയമ്മ എന്നുവിളിച്ച് രാഷ്ട്രീയ കേരളം ഒരു കടം വീട്ടുകയായിരുന്നു. കേരളത്തെ പുതുക്കി പണിയുന്ന നേരത്ത് ഉദരത്തില്‍ ഉരുവായ കുഞ്ഞുങ്ങളെപ്പോലും വേണ്ടായെന്ന് കണ്ടതിന്. അതേ കെ.ആര് ഗൗരി രണ്ട് തവണ ഗര്‍ഭവതിയാകുകയും അലസിപ്പോകുകയും ചെയ്തിരുന്നു. ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസുമായിട്ടായിരുന്നു ഗൗരിയുടെ വിവാഹം. ഇന്ത്യയില്‍ രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള ആദ്യ വിവാഹമായിരുന്നു അത്. വിവാഹിതയായെങ്കിലും അമ്മയാകാന്‍ ഗൗരി രാഷ്ട്രീയത്തില്‍നിന്നും അവധി എടുത്തില്ല. അഥവാ പര്‍ട്ടി അവധി നല്‍കിയില്ല. ഗൗരിയമ്മ രണ്ട് തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് മുന്‍ നക്സല്‍ നേതാവായിരുന്ന അജിതയായിരുന്നു. ഒരു വാരികയില്‍ എഴുതിയ ലേഖനത്തിലാണ് അജിത ഇക്കാര്യം വെളിപ്പെടുത്തിയത്. ഗര്‍ഭം ധരിച്ചെങ്കിലും പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവ് ലഭിക്കാത്തതിനാല്‍ രണ്ട് തവണയും ഗര്‍ഭം അലസുകയായിരുന്നു എന്ന് അജിത എഴുതി. ചിലപ്പോള്‍ ഗൗരിയമ്മ താന്‍…
Read More