ബ്ലാക് ഫംഗസ് ബാധിതനില്‍ ഗ്രീന്‍ ഫംഗസും ! പുതിയ ഫംഗസ് കണ്ടെത്തിയത് ഇന്‍ഡോറിലെ കോവിഡ് മുക്തനില്‍; രോഗിയെ മുംബൈയിലേക്ക് കൊണ്ടുപോയി…

ഭീതി വിതച്ച ബ്ലാക്ക്, വൈറ്റ്,യെല്ലോ ഫംഗസുകള്‍ക്കു ശേഷം ഇപ്പോള്‍ ഗ്രീന്‍ ഫംഗസും കോവിഡ് രോഗമുക്തി നേടുന്നവരിലുണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് രോഗമുക്തനായ ഇന്‍ഡോര്‍ സ്വദേശിയിലാണ് ഇപ്പോള്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റി. നേരത്തെ ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയതിന് പിന്നാലെ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസി ഡോക്ടര്‍ വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി…

Read More

ബ്ലാ​ക്ക് ഫം​ഗ​സ് മ​രു​ന്ന് ക്ഷാ​മം ; ബംഗ​ളൂ​രു​വി​ല്‍നി​ന്ന് മ​രു​ന്ന് എ​ത്തി​ക്കാ​ന്‍ നീ​ക്കം; കെ​എം​എ​സ്‌​സി​എ​ല്‍ പ്ര​തി​നി​ധി​യെ അ​യ​ച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്ന് ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ ത്തുട​ര്‍​ന്ന് ബംഗ​ളൂ​രു​വി​ല്‍നി​ന്ന് മ​രു​ന്നെ​ത്തി​ക്കാ​ന്‍ നീ​ക്കം. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (കെ​എം​എ​സ്‌​സി​എ​ല്‍ ) മ​രു​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഒ​രു പ്ര​തി​നി​ധി​യെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്ന് 100 വ​യ​ല്‍ ആം​ഫോ​ടെ​റി​സി​ന്‍ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന മ​രു​ന്നും ഇ​ന്നെ​ത്തി​ക്കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. നെ​ടു​മ്പാ​ശേ​രി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് എ​ത്തേ​ണ്ട വി​മാ​നം ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത്. 50 വ​യ​ല്‍ മ​രു​ന്നാ​ണ് ഇ​വി​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ന് 150 വ​യ​ല്‍ എ​ത്തി​ച്ചാ​ല്‍ മ​രു​ന്ന്ക്ഷാ​മ​ത്തി​ന് നേ​രി​യ ആ​ശ്വാ​സ​മാ​കും.ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം രൂ​ക്ഷ​മാ​യ​തി​നെത്തുട​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്ത് മ​രു​ന്ന് ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ആം​ഫോ ടെ​റി​സി​ൻ, ലൈ​പോ​സോ​മ​ൽ ആം ​ഫോ​ടെ​റി​സി​ൻ എ​ന്നീ മ​രു​ന്നു​ക​ളാ​ണ് ബ്ലാ​ക്ക്…

Read More

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധ കുതിച്ചുയരുന്നു ! ഏറ്റവും കൂടുതല്‍ മലപ്പുറത്ത്;മരണസംഖ്യ ഉയരുമ്പോള്‍ മരുന്നിന് ക്ഷാമം…

സംസ്ഥാനത്ത് കോവിഡാനന്തരം ബ്ലാക് ഫംഗസ് ( മ്യൂക്കോര്‍മൈക്കോസിസ്) ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു. മലപ്പുറത്താണ് കൂടുതല്‍ ആളുകളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം വന്നത്. കോഴിക്കോട് – 6, തൃശൂര്‍ -5, പാലക്കാട് – 5, എറണാകുളം – 4, തിരുവനന്തപുരം- 3, കൊല്ലം-2, പത്തനംതിട്ട – 2, കോട്ടയം -2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുക എന്നതു മാത്രമാണ് പ്രതിവിധി. ഇതിനായി ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം…

Read More

ബ്ലാക് ഫംഗസിനു പിന്നാലെ ‘വൈറ്റ് ഫംഗസ്’ ബാധയും ! ഈ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും അറിയാം…

ബ്ലാക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ് ബാധയും വ്യാപകമായതോടെ ആശങ്കയിലാണ് ആളുകള്‍. എന്നാല്‍ വൈറ്റ് ഫംഗസിനെക്കരുതി ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വായ, ശ്വാസനാളം, അന്നനാളം, ആമാശയം, ത്വക്ക് എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്.വായില്‍ വെള്ള നിറത്തില്‍ പൂപ്പല്‍ ബാധ പലരിലും കാണാറുണ്ട്. ഇതു വൈറ്റ് ഫംഗസ് ബാധയാണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ കാന്‍സര്‍ രോഗികളുടെ നാവിലും അണ്ണാക്കിലും ഈ പൂപ്പല്‍ ബാധ കാണാറുണ്ട്. ഇത് യാതൊരുകാരണവശാലും മരണകാരണമാകില്ല. നിരവധി മരുന്നുകളും ഇതിനു ലഭ്യമാണ്. യാതൊരു തരത്തിലുമുള്ള ഭീഷണി ഈ രോഗം മൂലമുണ്ടാകില്ല. സാധാരണ കണ്ടുവരുന്ന ഈ അസുഖത്തെ ക്യാന്‍ഡിഡാ ആല്‍ബിക്കെന്‍സ് എന്നാണു ശാസ്ത്രലോകം വിളിക്കുന്നത്. ബ്ലാക് ഫംഗ്‌സ പോലെ മാരകമായ അസുഖമല്ല ഇതെങ്കിലും ചിലര്‍ ഇതിനെ പര്‍വ്വതീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഭയം വിതയ്ക്കുന്നുണ്ട്. കോവിഡ് ബാധിച്ച് ഐ.സി.യുവില്‍ കഴിയുന്ന രോഗികള്‍ക്ക് സ്റ്റിറോയ്ഡ് ഉപയോഗംമൂലം പ്രതിരോധശേഷി…

Read More

മൂക്കടപ്പ് ബ്ലാക് ഫംഗസിന്റെ ലക്ഷണം ? ബ്ലാക് ഫംഗസ് ശരീരത്തില്‍ പ്രവേശിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചറിയാം…

കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗബാധയുണ്ടാകുന്നത്. രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബ്ലാക് ഫംഗസ് ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും എന്ത് മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യകതയാണ്. ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങള്‍ മൂക്കും കണ്ണുമാണ്. ഇതേകാരണത്താല്‍ മൂക്കടപ്പ് എല്ലാം ബ്ലാക് ഫംഗസാണോ എന്ന് സംശയിക്കുന്നവരാണ് അധികവും. കോവിഡ് മാറിക്കഴിഞ്ഞാലും സൈനസൈറ്റിസ് തുടരുന്നതാണ് പലരെയും ഈ ആശങ്കയിലേക്കെത്തിക്കുന്നത്. സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസ് ബാധിതരില്‍ കാണപ്പെടാറുണ്ടെങ്കിലും ദീര്‍ഘനാള്‍ ഐസിയുവില്‍ കിടന്ന് സ്റ്റിറോയിഡ് എടുത്തവര്‍, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവര്‍, എച്ച്‌ഐവി രോഗ ബാധിതര്‍ തുടങ്ങിയവരാണ്…

Read More

ബ്ലാ​ക്ക് ഫം​ഗ​സ്: ഒ​രു മ​ര​ണം, 13 പേ​ർ ചി​കി​ത്സ​യി​ൽ; മ​രു​ന്നു​ക​ൾ​ക്ക് രൂ​ക്ഷ ക്ഷാ​മം

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ർ​മൈ​കോ​സി​സ്) ബാ​ധി​ച്ച് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. അ​തേ​സ​മ​യം ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.​പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹം​സ​യാ​ണ് മ​രി​ച്ച​ത്.​ബ്ലാ​ക്ക് ഫം​ഗ​സാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 10 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്ന് പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ നാ​ലു പേ​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ആ​റു​പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​ണ്. ഒ​രാ​ൾ പാ​ല​ക്കാ​ട്, ഒ​രാ​ൾ തൃ​ശൂ​ർ, ഒ​രു ത​മി​ഴ്നാ​ട സ്വ​ദേ​ശി എ​ന്നി​ങ്ങ​നെ​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മെ​യ് 18ന് ​മ​ല​പ്പു​റം സ്വ​ദേ​ശി രോ​ഗം ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ​വ​രും ഗു​രു​ത​ര പ്ര​മേ​ഹ രോ​ഗി​ക​ളാ​ണ്. ഒ​രാ​ൾ അ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. മ​രു​ന്നു​ക​ൾ​ക്ക് രൂ​ക്ഷ ക്ഷാ​മം കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് രൂ​ക്ഷ ക്ഷാ​മം. ആം​ഫോ ടെ​റി​സി​ൻ, ലൈ​പോ​സോ​മ​ൽ ആം ​ഫോ​ടെ​റി​സി​ൻ എ​ന്നീ മ​രു​ന്നു​ക​ൾ​ക്കാ​ണ് ക്ഷാ​മം.…

Read More

 കോവിഡിനൊപ്പം  ത​ല​വേ​ദ​ന​യാ​യി ബ്ലാ​ക്ക് ഫം​ഗ​സ്; രാ​ജ്യ​ത്തെ പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ ഫം​ഗ​സ് ബാ​ധ; കേരളത്തിലും മരണം സ്ഥിരീകരിച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് പ​ട​രു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ന്നു. രാ​ജ്യ​ത്തെ പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തി​ന​കം ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ, ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തെ ജാ​ഗ്ര​ത വേ​ണ്ട രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പ്ര​കൃ​തി​യി​ൽ സ്വാ​ഭാ​വി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന മ്യൂ​ക്കോ​മി​സൈ​റ്റ് എ​ന്ന പൂ​പ്പ​ലു​ക​ളാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക്ക​ർ​മൈ​ക്കോ​സെ​സ്) എ​ന്ന രോ​ഗ​ത്തി​നു കാ​ര​ണം. പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​വ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് ഭീ​ഷ​ണി​യ​ല്ല. എ​ന്നാ​ൽ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, പ്ര​മേ​ഹ രോ​ഗി​ക​ൾ, സ്റ്റി​റോ​യ്ഡ് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ബ്ലാ​ക്ക് ഫം​ഗ​സി​നെ പ​ക​ർ​ച്ചാ​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 90 പേ​രാ​ണ് മ്യൂ​ക്കോ​ർ​മൈ​ക്കോ​സി​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച 1500 കോ​വി​ഡ് രോ​ഗി​ക​ളെ​ങ്കി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ട്. ഇ​വ​രി​ൽ 850 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​ചി​കി​ത്സ​യി​ലാ​ണ്. മാ​ര​ക​മാ​യ ഫം​ഗ​ൽ അ​ണു​ബാ​ധ​യു​ടെ…

Read More

ബ്ലാക് ഫംഗസ് കേരളത്തിലും ഭീതി വിതയ്ക്കുന്നു ! മലപ്പുറത്ത് രോഗിയുടെ കണ്ണ് നീക്കം ചെയ്തു…

ബ്ലാക് ഫംഗസ് ബാധ കേരളത്തിലും വ്യാപകമാവുന്നു. ഇപ്പോഴിതാ മലപ്പുറത്തും ബ്ലാക് ഫംഗ്‌സ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കാവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടുത്തെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദമായെങ്കിലും ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെടുകയും കാഴ്ചയ്ക്കു മങ്ങലും ഉണ്ടായതിനെത്തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ വച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്നും ഇത് മരണത്തിലേക്ക് നയിച്ചേക്കാമെന്നുമുള്ള വിലയിരുത്തലിലാണ് കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

Read More

കോവിഡ് രോഗികളില്‍ ബ്ലാക് ഫംഗസ് പടര്‍ന്നത് ഐസിയുവില്‍ നിന്നും ? ഐസിയുവില്‍ ഉടന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്…

കേരളത്തില്‍ കോവിഡ് ബാധിതരില്‍ ബ്ലാക് ഫംഗസ് കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ചികിത്സയ്ക്കായി പുറത്തിറക്കിയ പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗസ് ബാധയ്ക്കു സാധ്യതയെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗല്‍ ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ…

Read More

ബ്ലാക് ഫംഗസിനു കാരണം സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ? സ്റ്റിറോയിഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയണമെന്ന് എയിംസ് ഡയറക്ടര്‍…

കോവിഡ് രോഗികളില്‍ മാരകമായ ബ്ലാക് ഫംഗസ് ബാധിക്കാനുള്ള പ്രധാനകാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്നും ഗുലേറിയ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം അതിരൂക്ഷമായി…

Read More