കോവിഡ് വന്നു പോയ ശേഷം രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ‘സൂപ്പര്‍ നാച്ചുറല്‍’ പ്രതിരോധം ! വകഭേദങ്ങള്‍ പോലും നിങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭം; പുതിയ പഠനം ഇങ്ങനെ…

പുതിയ വകഭേദങ്ങള്‍ കോവിഡ് വാക്‌സിനുകളെ അതിജീവിക്കാന്‍ പര്യാപ്തമെങ്കിലും വാക്‌സിന്‍ എടുക്കുന്നത് രോഗം തീവ്രമാകാതിരിക്കാന്‍ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഒരു പഠനം ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് വന്ന് ഭേദമായതിനു ശേഷമാണ് നിങ്ങള്‍ ഫൈസറിന്റെയോ മോഡേണയുടെ വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ പ്രതിരോധശേഷി കൈവരിക്കാന്‍ ആകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ കോവിഡ് ഭേദമായതിനു ശേഷം വാക്‌സിന്‍ എടുക്കുന്നവരില്‍ അസാധാരണമായ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഇവരുടെ ശരീരത്തില്‍ സാധാരണയില്‍ വളരെ അധികം ആന്റിബോഡികള്‍ രൂപം കൊള്ളുകയും അതുവഴി കൊറോണയുടെ വിവിധ വകഭേദങ്ങളെ ചെറുക്കുവാനുള്ള ശേഷി ശരീരം കൈവരിക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ഈ വിഷയത്തില്‍ നടന്ന ഒന്നിലധികം പഠനങ്ങള്‍ സ്ഥിരീകരിക്കുന്ന കാര്യമാണിത്. ഇതില്‍ ഒരു പഠനത്തില്‍ വ്യക്തമായത്, ഇത്തരത്തിലുള്ളവര്‍ക്ക്…

Read More

മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയോ ? വിറ്റാമിന്‍ ഗുളികകളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും വാരിക്കോരി കഴിക്കുന്നവരോടു ആരോഗ്യ വിദഗ്ധര്‍ക്ക് പറയാനുള്ളത്…

കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും ബാധിക്കുകയെന്ന പ്രചാരണം ശക്തമാണ്. ഇത് അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് സമാധാനമില്ല. ഈ ആശങ്ക പലരെയും എത്തിക്കുന്നത് അശാസ്ത്രീയമായ വിറ്റാമിന്‍ ഉപയോഗത്തിലും ‘ഇമ്യൂണിറ്റി ബൂസ്റ്ററു’കളിലുമാണ്. ഇതിനെതിരെയും മുന്നറിയിപ്പു നല്‍കുകയാണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍. പ്രതിരോധ ശക്തി വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് മഹാമാരിക്കാലത്ത് വലിയ വില്‍പ്പനയുണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. വിറ്റാമിന്‍ ഗുളികളും പ്രതിരോധ ശക്തി കൂട്ടുമെന്ന അവകാശവാദവുമായി എത്തുന്ന ഉത്പന്നങ്ങളുമാണ് ഇതില്‍ മുന്നില്‍. ന്യൂട്രീഷനല്‍ സപ്ലിമെന്റ്സിനും നല്ല കച്ചവടമാണ്. എന്നാല്‍ ഇതൊക്കെ അധികമായി കഴിക്കുന്നത്, കുട്ടികളില്‍ പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുറവുണ്ടെന്നു കണ്ടെത്തുന്ന വിറ്റാമിനുകളും മറ്റു പോഷകങ്ങളും കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് കൂടുതലായി കഴിച്ചതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവും എന്നതിനു തെളിവിന്റെ അടിസ്ഥാനമില്ലെന്നാണ് പീഡിയാട്രിക്‌സ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം അവകാശവാദങ്ങളുമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍…

Read More

മറ്റൊരപകടം കരുതിവെച്ച് കോവിഡ് ചികിത്സാ മരുന്നുകള്‍ ! രക്തത്തിലെ പഞ്ചസാരയെ കൂട്ടി പ്രതിരോധം തകര്‍ക്കും; ബ്ലാക് ഫംഗസ് ബാധിച്ചാല്‍ കാഴ്ച നഷ്ടമായേക്കും…

കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന ഫംഗസ് ബാധ വന്‍ ആശങ്കയ്ക്കു വഴിവെക്കുന്നു.ഈ രോഗത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്രം നല്‍കി കഴിഞ്ഞു. കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ബ്ലാക് ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസിന്റെ രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിയടങ്ങിയ മാര്‍നിര്‍ദ്ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് ഇറക്കിയത്. ബ്ലാക് ഫംഗസ് ബാധമൂലം മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേര്‍ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളും ബ്ലാക് ഫംഗസിന് പിടിമുറുക്കാന്‍ സഹായകമാവുമെന്നാണ് വിവരം. ഇത്തരം മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതു മൂലം രോഗികളുടെ പ്രതിരോധ ശേഷി നശിക്കുന്നതിന് ഇത് വഴിവെക്കും. ഇതുവഴി രോഗം പിടിപെടുകയും ചെയ്യുന്നു. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്,…

Read More

പ്രതിരോധശേഷിയില്‍ ഇന്ത്യക്കാര്‍ മുമ്പന്മാര്‍… ! രാജ്യത്ത് കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞിരിക്കാന്‍ കാരണം ലോക്ക് ഡൗണും ഇന്ത്യക്കാരുടെ പ്രതിരോധശേഷിയും; ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ പണിപാളും…

ലോക്ക്ഡൗണ്‍ ഇന്ത്യയ്ക്ക് വലിയ ഗുണകരമായെന്ന് പരക്കെ അഭിപ്രായമുണ്ട്. ഇതൊടൊപ്പം തന്നെ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമാണ് ഇന്ത്യക്കാരുടെ രോഗപ്രതിരോധശേഷി. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ലോക്ക് ഡൗണുമാണ് ഇന്ത്യയില്‍ മരണനിരക്ക് കുറച്ചതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതുപോലെതന്നെ കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തെ മരണ നിരക്കും കുറഞ്ഞു. വാഹനാപകടങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ മാറുമ്പോള്‍ ഈ സ്ഥിതിയും മാറുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ തോതിലാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് കോവിഡ് മരണനിരക്കെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരില്‍ പ്രതിരോധ ശേഷി കൂടുതലാവുന്നതാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ 5,20,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 4 ശതമാനം പേര്‍ക്കാണ്…

Read More