കൊച്ചി: കത്തോലിക്ക സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും മോശമായി ചിത്രീകരിച്ച ‘അക്വേറിയം’ എന്ന സിനിമയുടെ ഒടിടി റിലീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തു. കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ള സിനിമ റിലീസ് ചെയ്യുന്നത് മതവികാരം വ്രണപ്പെടുത്തുന്നതിനും കത്തോലിക്കസഭയെ അവഹേളിക്കുന്നതിനുമാണെന്നു ചൂണ്ടിക്കാട്ടി കോതമംഗലം കോഴിപ്പിള്ളി എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സിസ്റ്റര്‍ ജോസിയ, എറണാകുളം സെന്റ് റീത്താസ് കോണ്‍വന്റിലെ സിസ്റ്റര്‍ കെ.ജി. മേരി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് സ്റ്റേ അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടെന്നു സിംഗിള്‍ ബെഞ്ച് വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്, റീജണല്‍ ഡയറക്ടര്‍ ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് എന്നിവരുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുന്നതിനു കോടതി ഉത്തരവിട്ടു. ഹര്‍ജി മേയ് 20നു വീണ്ടും പരിഗണിക്കും.
Read MoreDay: May 13, 2021
ഒരുകാര്യം മറക്കരുത്… പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ടു വാക്ക്..! കെ. സുധാകരന് പറയുന്നു…
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ ഐക്യത്തോടെ നില്‍ക്കേണ്ട ആവശ്യം ഓര്‍മപ്പെടുത്തി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. തന്റെ ഫേസ്ബുക്ക് പേജില്‍ പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ടു വാക്ക് എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റിട്ടിരിക്കുന്നത്. പരാജയത്തിനോടനുബന്ധിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചുവെന്നും എന്നാല്‍ ചിലര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് നേതാക്കളുള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചതെന്നും അദ്ദേഹം പറയുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് ആരോഗ്യകരമായിരിക്കണം. തോറ്റ് നില്ക്കുന്ന ഒരു പാര്‍ട്ടിക്ക് ഗുണം ചെയ്യാത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ നൊമ്പരപ്പെടുത്തി. ഒരുകാര്യം മറക്കരുത്, വിമര്‍ശിക്കപ്പെടുന്ന നേതാക്കന്മാര്ക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അവരുടെതായ അഭിമാനബോധം ഉണ്ടാകും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം, അത് ആരുടെയും ആത്മാഭിമാനത്തെ മുറിപ്പെടുതാതെയാകണം. ഇതൊക്കെ പാര്‍ട്ടിയെ അശക്തമാക്കാനേ ഉപകരിക്കുകയുള്ളു എന്ന സത്യം ഉള്‍ക്കൊള്ളണമെന്നും കുറിപ്പില്‍ പറയുന്നു.
Read Moreഎഡിജിപിയുടെ പടം സഹിതം വ്യാജ ഫേസ്ബുക്ക് പേജ്; ലക്ഷ്യം പണം തട്ടല്‍ ! കളമശേരി സ്വദേശിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…
കളമശേരി: എഡിജിപി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി പണം തട്ടാൻ ശ്രമം. കളമശേരി സ്വദേശി അഡ്വ. ജിയാസ് ജമാൽ ആണു സൈബർ ക്രൈം പോലീസിനു പരാതി നൽകിയത്. എഡിജിപിയുടെ പടം സഹിതമാണു ഫേസ്ബുക്ക് പേജുണ്ടാക്കിയത്. ഈ പേജിൽ ചേർന്ന ജിയാസിനോടു സുഹൃത്തിനുവേണ്ടി 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണമയയ്ക്കാൻ 9675360325 എന്ന നമ്പറും അയച്ചുകൊടുത്തു. ഫേസ് ബുക്ക് പേജ് വ്യാജമാണെന്നു മനസിലാക്കിയ ജിയാസ് എഡിജിപിയുടെ പേരിൽ നേരിട്ടു പണം അയച്ചുകൊടുക്കാമെന്നു മെസേജ് അയച്ചു. ഇതോടെ പണം ആവശ്യപ്പെട്ടയാൾ സ്വയം ഒഴിഞ്ഞു പോകുകയായിരുന്നെന്നു ജിയാസ് പറഞ്ഞു. സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കാര്യം എഡിജിപിയെയും അറിയിച്ചിട്ടുണ്ട്. തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യൻ ലോബിയാണെന്നാണു സംശയം.
Read Moreമുന്നണി പോരാളികളായി കെഎസ്ആർടിസി!ഓക്സിജൻ എത്തിക്കാൻ ഇനി കെഎസ്ആർടിസി ഡ്രൈവർമാരും; പരിശീലനം നൽകാന് മോട്ടോർ വാഹന വകുപ്പും
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സ്യൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ഓക്സിജൻ എത്തിക്കുന്നതിന് ടാങ്കർ സർവീസ് നടത്താൻ കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ഇന്നു മുതൽ ലഭ്യമാക്കും. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവർമാരുടെ ആദ്യബാച്ചിലെ 35 പേർക്ക് പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ ഇനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജൻ സിലിണ്ടറുകൾ സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ഒരുക്കിയ വാർ റൂമിൽ രാപ്പകൽ കേരളത്തിലുടനീളം ഡ്രൈവർമാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളിൽ ഡ്രൈവർമാരുടെ കുറവ് കാരണം വാർ റൂമിൽനിന്നു കെഎസ്ആർടിസിയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്നാണു സിഎംഡി…
Read Moreഇസ്രയേലിനു നേരെ വീണ്ടും ഹമാസ് ആക്രമണം; പിന്തുണയുമായി അമേരിക്ക
ജറുസേലം: ഇസ്രയേലിനു നേരെ വീണ്ടും ഹമാസ് ആക്രമണം. ഇസ്രയേൽ ഗാസയിലും ഖാൻയൂനിസിലും നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നിരവധി ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് നിരവധി റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തത്. തെക്കൻ ഇസ്രയേലിന്റെ പല ഭാഗങ്ങളിലും റോക്കറ്റ് പതിച്ചു. ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രേലി സൈന്യവും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി പരിണമിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്. ഇസ്രേലി സൈന്യം ഗാസയിൽ നൂറുകണക്കിനു വ്യോമാക്രമണങ്ങൾ നടത്തി. ഗാസയിൽ 14 കുട്ടികളടക്കം 65 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് അടക്കം ഏഴ് പേരാണ് ഇസ്രയേലിൽ മരിച്ചത്. അൽ അഖ്സ മോസ്ക് വളപ്പിൽ ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പലസ്തീനികളും ഇസ്രേലി പോലീസും തമ്മിൽ ദിവസങ്ങൾ നീണ്ട കൈയാങ്കളിയാണ് സൈനിക…
Read Moreഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ സ്ഥിതി അതിദയനീയം! ഡോക്ടർമാർ അപ്രത്യക്ഷമാകുന്നു; കോവിഡിനെ തുരത്താൻ പൂജകൾ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…
ലക്നോ: രണ്ടാം ആഞ്ഞടിക്കുന്പോൾ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ സ്ഥിതി അതിദയനീയം. കാൺപുരിലെ ഭദ്രാസിൽ ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ച് ഇരുപതിൽ അധികം പേരാണ്. എന്നാൽ ഇവ കോവിഡ് മരണങ്ങളുടെ പട്ടികയിൽ പെട്ടിട്ടില്ല. പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതാണ് കോവിഡ് സ്ഥിരീകരിക്കാൻ കഴിയാതെ പോകുന്നത്. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവ കോവിഡ് മരങ്ങൾ തന്നെയെന്ന് ഒരു പ്രാദേശിക പത്രപ്രവർത്തകൻ പറയുന്നു. ആശുപത്രികൾ വളരെ കുറവായതും പരിശോധനാ സംവാധാനങ്ങളുടെ അപര്യാപ്തതയും മൂലം ജനങ്ങൾ ജീവൻരക്ഷിക്കാൻ മതപരമായ ആചാരങ്ങളിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുകയാണ്. ഇറ്റാവ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഗ്രാമങ്ങളിലാണ് രോഗം പടർന്ന് പിടിക്കുന്നത്. വലിയ ആശുപത്രികളിലേക്ക് ഇവർ എത്തുന്പോഴേക്കും രോഗികളുടെ അവസ്ഥ ഗുരുതരമായിരിക്കും. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ബി ആർ അംബേദ്കർ ആശുപത്രിയിൽ 100 കിടക്കകളുള്ള കോവിഡ് വാർഡിലെ ശുചിമുറി പൂട്ടിയിരിക്കുകയാണ്. കോവിഡ് വാർഡിൽ ജോലിചെയ്യില്ലെന്ന് ശുചീകരണ തൊഴിലാളികൾ…
Read Moreആന്റിജന്‍ നെഗറ്റീവായവരിൽ രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രം ആർടിപിസിആർ; ട്രെയിനിൽ സംസ്ഥാനത്തേക്ക് വരുന്നവർ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ഫലം കരുതണം
തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർടിപിസിആർ റിസൾട്ട് വൈകുന്നെന്ന പരാതിയുണ്ട്. മികച്ച ഫലം കിട്ടുന്ന ആന്റിജന്‍ കിറ്റ് ലഭ്യമാണ്. ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രെയിനിൽ സംസ്ഥാനത്തേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ഫലം കരുതണം. ഇറച്ചിക്കടകൾക്ക് പെരുന്നാൾ ദിവസം പ്രവർത്തിക്കാം. ഹോം ഡെലിവറി നടത്തണം. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകി. ഓക്സിജൻ ഉൽപാദന ശേഷി വർധിപ്പിക്കാൻ നിർദേശിച്ചു. ഓക്സിജൻ ഓഡിറ്റ് ഫയർ ഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടിത്തം ഒഴിവാക്കാൻ നിർദേശം നൽകി. പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ട്…
Read Moreപതിമൂന്നുകാരിയുടെ മരണം! അയൽവാസിയും സുഹൃത്തുമായ പതിനാലുകാരൻ അറസ്റ്റിൽ
ഫ്ലോറിഡ: പാട്രിയറ്റ്ഓക്സ് അക്കാദമിയിലെ വിദ്യാർഥിനിയായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസിൽ 14 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രിസ്റ്റിൽ ബെയ്ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസിൽ അതേ സ്കൂളിലെ എട്ടാം ഗ്രേഡുകാരനായ എയ്ഡൻ ഫക്സിയാണ് അറസ്റ്റിലായത്. ലോംഗ് ലീഫ് പൈൻ പാർക്ക്വേ പാട്രിയറ്റ് ഓക്ക്സ് അക്കാദമിയിലെ വിദ്യാർഥികളാണ് ഇരുവരും. സെക്കൻഡ് ഡിഗ്രി മർഡർ ആണ് എയ്ഡനെതിരെ ചാർത്തിയിട്ടുള്ളതെന്നു സെന്റ് ജോണ്‍സ് കൗണ്ടി ഷെറിഫ് റോബർട്ട് ഹാർഡ് വിക്ക് അറിയിച്ചു. മേയ് 9 പുലർച്ചെയാണ് ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീടു കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ മൃതദേഹം വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തു കണ്ടെത്തിയതായി പ്രദേശവാസികളിലൊരാൾ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ട്രിസ്റ്റിന്േറതു തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ട്രിസ്റ്റിനും എയ്ഡനും അയൽക്കാരും സുഹൃത്തുക്കളുമായിരുന്നു എന്നു സഹപാഠികൾ പറഞ്ഞു. ഇൻഫിനിറ്റി ആൾ സ്റ്റാർസ്, പാട്രിയറ്റ്…
Read Moreതലച്ചോറിനെ ബാധിച്ചാൽ…! കോവിഡ് രോഗ മുക്തരായവരില്‍ കാഴ്ച നശിപ്പിച്ച് ജീവന് കവരുന്ന ‘ബ്ലാക്ക് ഫംഗസ്’ വ്യാപിക്കുന്നു; ലക്ഷണങ്ങൾ ഇങ്ങനെ…
ഭോപ്പാൽ: മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ ’മ്യുകോര്‍മൈകോസിസ്’ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് ഫംഗസ്’ വ്യാപിക്കുന്നു. കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് എന്ന രോഗം ഇതുവരെ 50 പേർക്ക് സ്ഥിരീകരിച്ചു. ‘ബ്ലാക്ക് ഫംഗസ്’ വ്യാപനം ആശങ്കപ്പെടുത്തുന്നുണ്ടെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മധ്യപ്രദേശിന് പുറമേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മ്യുകോര്‍മൈകോസിസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച് ചൊവ്വാഴ്ച രണ്ടു പേർ മരിക്കുകയും ചെയ്തു. വളരെ ഗുരുതരമായ ഒരവസ്ഥയായിട്ടാണ് മ്യുകോര്മൈകോസിസിനെ ഡോക്ടര്‍മാര്‍ സമീപിക്കുന്നത്. കോവിഡ് രോഗ മുക്തരായവരില്‍ അപകടകരമായ ഫംഗസ് ബാധ കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കണ്ണ്, കവിൾ എന്നിവടങ്ങളിലെ നീർവീക്കം, മൂക്കിലെ തടസം, ശരീര വേദന, തലവേദന, ചുമ, ശ്വാസം തടസം, ഛർദ്ദി തുടങ്ങിയവയാണ് മ്യൂക്കോര്‍മിസെറ്റസിന്റെ ലക്ഷണങ്ങൾ. മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍…
Read Moreകോവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ല..! 18ന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടൻ; മറ്റ് രോഗമുള്ളവർക്ക് മുൻഗണന; മുഖ്യമന്ത്രി പറയുന്നു…
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18-45 വയസ് പ്രായമുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് ഉടന്‍ വാക്സിന് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. മറ്റ് മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിന് കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് എല്ലാവര്ക്കും ഒറ്റയടിക്ക് വാക്സിന് നല്‍കുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ മേഖലയിലും മുൻഗണനാ വിഭാഗം നോക്കി അവർക്ക് നൽകും. എന്നാല്‍ ഈ ഘട്ടത്തില്‍ എല്ലാവര്ക്കും വാക്സിന് നല്കാന് മാത്രം വാക്സിന് ലഭ്യമല്ല. 18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്സിന് അവര്‍ക്ക് തന്നെ നല്‍കും. കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാൻ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45 വയസിന് മുകളിൽ 1.13 കോടി…
Read More