ആ​ന്‍റി​ജ​ന്‍ നെ​ഗ​റ്റീ​വാ​യ​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് മാ​ത്രം ആ​ർ​ടി​പി​സി​ആ​ർ; ട്രെ​യി​നി​ൽ സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​വ​ർ 72 മ​ണി​ക്കൂ​ർ മു​മ്പു​ള്ള ആ​ർ​ടി​പി​സി​ആ​ർ ഫ​ലം ക​രു​ത​ണം

തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ നെ​ഗ​റ്റീ​വാ​യാ​ല്‍ രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്രം ആ​ര്‍​ടി​പി​സി​ആ​ര്‍ ന​ട‌​ത്തി​യാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ആ​ർ​ടി​പി​സി​ആ​ർ റി​സ​ൾ​ട്ട് വൈ​കു​ന്നെ​ന്ന പ​രാ​തി​യു​ണ്ട്. മി​ക​ച്ച ഫ​ലം കി​ട്ടു​ന്ന ആ​ന്‍റി​ജ​ന്‍ കി​റ്റ് ല​ഭ്യ​മാ​ണ്.

ഐ​സി​എം​ആ​റി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ട്രെ​യി​നി​ൽ സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​ർ മു​മ്പു​ള്ള ആ​ർ​ടി​പി​സി​ആ​ർ ഫ​ലം ക​രു​ത​ണം.

ഇ​റ​ച്ചി​ക്ക​ട​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ദി​വ​സം പ്ര​വ​ർ​ത്തി​ക്കാം. ഹോം ​ഡെ​ലി​വ​റി ന​ട​ത്ത​ണം. ആ​ശു​പ​ത്രി​ക​ൾ എ​മ​ർ​ജ​ൻ​സി ഇ​ല​ക്ട്രി​ക് സ​പ്ലൈ ഉ​റ​പ്പാ​ക്ക​ണം.

അ​തി​തീ​വ്ര മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ കെ​എ​സ്ഇ​ബി​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

ഓ​ക്സി​ജ​ൻ ഓ​ഡി​റ്റ് ഫ​യ​ർ ഫോ​ഴ്സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ കു​റ​ഞ്ഞ ചെ​ല​വി​ൽ സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ വ​ഴി നി​ർ​മ്മി​ക്കാ​നാ​വും. കെ​ൽ​ട്രോ​ണി​നെ​കൊ​ണ്ട് സാ​ങ്കേ​തി​ക കാ​ര്യം നി​ർ​മ്മി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

കി​ട​ക്ക​യു​ടെ 85 ശ​ത​മാ​നം ഉ​പ​യോ​ഗി​ച്ച് ക​ഴി​യു​മ്പോ​ൾ പെ​ട്ടെ​ന്ന് കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ഉ​റ​പ്പാ​ക്ക​ണം. അ​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ശ്ര​ദ്ധി​ക്ക​ണം.

ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗി​ക​ളു​ടെ അ​ഡ്മി​ഷ​ൻ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ഓ​രോ ആ​ശു​പ​ത്രി​യു​ടെ​യും കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment