കോവിഡ് ബാധിച്ച മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗ ബാധയെ തുടര്‍ന്ന് ഏറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. പല കുടുംബങ്ങളിലും ഒന്നിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി പേര്‍ക്ക് മാതാപിതാക്കളെ നഷ്ടമായി. അവരുടെ വേദന മനസ്സിലാക്കുന്നു. അവര്‍ക്ക് തുടര്‍ പഠനത്തിനും മറ്റുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 10 ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക് 10,000 താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35 ശതമാനത്തിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12…
Read MoreDay: May 15, 2021
മഞ്ഞപ്പട്ടാളം ഇണ ചേരാനെത്തി, കുമരകത്തു മഞ്ഞത്തവളകളുടെ വിസ്മയക്കാഴ്ച!
കുര്യൻ കുമരകം കുമരകം: പെരുമഴയ്ക്കു പിന്നാലെ മഞ്ഞത്തവളകൾ കൂട്ടത്തോടെ ഇറങ്ങിയതു കുമരകംകാർക്കു രസകരമായ കാഴ്ചയായി. നൂറുകണക്കിനു മഞ്ഞത്തവളകളെ കൂട്ടത്തോടെ കണ്ടതോടെ മൊബൈൽ കാമറയുമായി പലരും രംഗത്തിറങ്ങി. ഇണകളെ ആകർഷിക്കാനാണ് ഈ ഇനം തവളകൾ മഞ്ഞ നിറം പ്രാപിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് കുമരകം പഞ്ചായത്തിലെ 13-ാം വാർഡിൽ എസ്ബിഐ ശാഖയുടെ പടിഞ്ഞാറു വശത്തുള്ള പുരയിടത്തിൽ കൂട്ടമായി കാണപ്പെട്ടത്. ഇന്ത്യയിൽ അസാധാരണമായി മാത്രം കണ്ടെത്തിയിട്ടുള്ളതും ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളവയുമാണിവ. അർധരാത്രിയോടെ തവളകൾ കൂട്ടത്തോടെ കരയാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. നുറുകണക്കിന് തവളകളുടെ കരച്ചിൽ അയൽവാസികളുടെ ഉറക്കവും കെടുത്തി. നേരം പുലർന്നിട്ടും കരച്ചിൽ തുടർന്നതിനാൽ ശബ്ദത്തിന്റെ ഉറവിടം തേടി എത്തിയപ്പോഴാണ് വിചിത്ര കാഴ്ച കണ്ടത്. എട്ടു വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഇത്തരം മഞ്ഞതവള കൂട്ടങ്ങൾ ഇണചേരാൻ എത്തിയിരുന്നതായി നാട്ടുകാർ ഒാർമിക്കുന്നു. കാളക്കൂട്ടങ്ങൾ എന്നറിയപ്പെടുന്ന ഈ തവളകൾ സാധാരണയായി…
Read Moreകുടിവെള്ളം മുട്ടിച്ച് മംഗലംഡാം കനാൽ ഷട്ടറിന്റെ ചോർച്ച; അടിയന്തിര നടപടിയെടുക്കുമെന്ന് എംഎൽഎ
മംഗലംഡാം: മംഗലംഡാം കനാൽ ഷട്ടറിന്റെ ചോർച്ച ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നിയുക്ത എംഎൽഎ കെ. ഡി. പ്രസേനൻ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ ഫണ്ടിന്റെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ പരാതിയെ തുടർന്ന് ഇറിഗേഷൻ അധികൃതരും അടിയന്തിര ഇടപെടലുകൾ നടത്തുന്നുണ്ട്. കനാൽ, പുഴ എന്നിവയുടെ തീരപ്രദേശങ്ങളിലുള്ള എഴുന്നൂറിൽ പരം കുടുംബങ്ങളാണ് ശുദ്ധജല ലഭ്യത ഇല്ലാതെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദുരിതാവസ്ഥയിലുളളത്. റിസർവോയറിൽ മണ്ണെടുക്കൽ നടക്കുന്നതിനാൽ ഡാമിലെ വെള്ളമെല്ലാം കലങ്ങി കിടക്കുകയാണ്. ഈ കലക്കു വെള്ളമാണ് ഷട്ടർ ചോർച്ച വഴി കനാലിലേക്കും പുഴയിലേക്കും ഒഴുകുന്നത്. ഇതിനാൽ സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും കലക്ക് വെള്ളം കയറി മലിനമായി. ടോയ്ലറ്റിൽ ഉപയോഗിക്കാൻ പോലും പറ്റാത്ത വിധം കൊടുത്ത ചെളിവെള്ളമാണ് നിറയുന്നത്. വലത് കനാൽ കടന്നു പോകുന്ന ഭാഗങ്ങളിലാണ് കൂടുതലും കിണറുകൾ മലിനമാകുന്നത്. വീട്ടാവശ്യങ്ങൾക്കും കുടിക്കാനും…
Read Moreകടലാക്രമണം രൂക്ഷം; വിലയതുറയിൽ വീടുകൾ കടലെടുത്തു; 180 വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം. വലിയതുറ, പൂന്തുറ, പള്ളിത്തുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തീരങ്ങളിൽ മണൽതിട്ട തകർന്ന് തീരം കവർന്ന് കടൽ മുന്നേറി. തീരത്തെ 180 ലേറെ വീടുകളിൽ വെള്ളം കയറി.വലിയതുറയിൽ രൂക്ഷമായ കടലാക്രമണത്തിൽ നിരവിധി വീടുകളുടെ ഭിത്തി ഇടിഞ്ഞുവീണു. ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച നാളുകളിൽ കടലേറ്റമുണ്ടായപ്പോൾ മൂന്നാം നിരയിലുണ്ടായിരുന്ന വീടുകളാണ് ഇന്നലത്തെ കടലേറ്റത്തിൽ തകർന്നത്. കൊച്ചുതോപ്പ് മേഖലയിലും ഇന്നലെ കടൽ കയറുകയും വീടുകളിലേക്ക് കടൽ ഇരച്ചുകയറുകയും ചെയ്തു. ഇന്നലെ രാവിലെയുണ്ടായ കടൽക്ഷോഭത്തിൽ കൊച്ചുതോപ്പിലെ ഫ്രെഡിയുടെ വീട് തകർന്നുവീണു. ജോർജിന, ലിൻഡ, ബേബി എന്നിവരുടെ വീടുകളും തകർന്നു. ഇവിടെ മുപ്പതോളം വീടുകളിൽ വെള്ളം കയറി.പൂന്തുറയിലുണ്ടായ കടൽക്ഷോഭത്തിൽ വീടുകളിൽ വെള്ളം കയറി. അഞ്ചുതെങ്ങിലും രൂക്ഷമായ കടലാക്രമണം തുടരുകയാണ്്. കടൽ ഭിത്തി കടന്ന് വെള്ളം അകത്തേക്ക് ഇരച്ചുകയറുകയാണ്.
Read Moreരൂക്ഷമായ കടലാക്രമണത്തിൽ ശേഷിച്ച തീരവും കടൽ വിഴുങ്ങുന്നു; സർവനാശത്തിന്റെ വക്കിൽ ശംഖുമുഖം
തിരുവനന്തപുരം: കാറ്റ് കൊണ്ടും കടലു കണ്ടും വൈകുന്നേരങ്ങൾ ആനന്ദകരമാക്കാൻ കാഴ്ചക്കാരെത്തിയിരുന്ന ശംഖുമുഖം തീരം അതിരൂക്ഷമായ കടലാക്രമണത്തിൽ സർവനാശത്തിലേക്ക്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഏതാനും ദിവസങ്ങളായി തുടരുന്ന അതിശക്തമായ തിരയേറ്റത്തിൽ കോടികൾ മുടക്കി നിർമാണം ആരംഭിച്ച ശംഖുമുഖം റോഡ് കൂടുതൽ തകർച്ചയിലേക്കു നീങ്ങുകയാണ്. റോഡും ബീച്ചും മുഴുവനായി കടലെടുക്കുന്ന തരത്തിൽ രൂക്ഷമാണ് നിലവിലെ സ്ഥിതി. ഇതോടെ തീരദേശവാസികൾ ആകെ പരിഭ്രാന്തിയിലുമാണ്. ഓഖി ചുഴലിക്കാറ്റാണ് ശംഖുമുഖത്തെ തകർത്തു തുടങ്ങിയത്. ഇതിനു പിന്നാലെയുണ്ടായ അതിരൂക്ഷമായ കടലാക്രമണങ്ങൾ ബീച്ചും റോഡും എല്ലാം തകർത്തെറിഞ്ഞു.കഴിഞ്ഞ മൂന്നു വർഷമായി കടലേറ്റം ശക്തമായതോടെ സഞ്ചാരികൾ വൈകുന്നേരങ്ങൾ ചെലവഴിച്ചിരുന്ന മനോഹര തീരം പൂർണമായി കടലെടുത്തു. സഞ്ചാരികൾക്കായി പണിതുയർത്തിയ ഇരിപ്പിടങ്ങളും തിരയേറ്റം തടയാൻ നിർമിച്ച കടൽഭിത്തിയുമെല്ലാം തകർന്നടിഞ്ഞു. തീരദേശ റോഡിന്റെ പകുതിയോളം കടലേറ്റത്തിൽ തകർന്നു. ഇന്നിപ്പോൾ റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ച കന്പിവേലിക്കെട്ടിനപ്പുറത്ത് തിരയടിക്കുന്ന കടലല്ലാതെ, തീരമില്ല. ശേഷിച്ച റോഡിന്റെ…
Read Moreഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു
ന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഏറ്റുവാങ്ങി. ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സ്വദേശമായ ഇടുക്കി കീരിത്തോട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ചയാണ് സംസ്കാരം. ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവും മകനും നാട്ടിലാണ്.
Read Moreഗാസ അതിർത്തിയിലേക്കു കാലാൾപ്പടയും! പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേൽ; ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ
ജറുസലേം: ഗാസയിൽനിന്നു റോക്കറ്റാക്രമണം തുടരുന്ന ഹമാസ് തീവ്രവാദികൾക്കെതിരേ പ്രത്യാക്രമണം ശക്തമാക്കി ഇസ്രേലി സൈന്യം. വ്യോമാക്രമണം മാത്രം നടത്തിയിരുന്ന ഇസ്രയേൽ കാലാൾപ്പടയെയും ഗാസ അതിർത്തിയിൽ വിന്യസിച്ചുതുടങ്ങി. കാലാൾപ്പടയും ടാങ്കുകളും ഗാസയിൽ പ്രവേശിച്ചിട്ടില്ലെങ്കിലും അക്കാര്യം പരിഗണനയിലുണ്ടെന്നാണ് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചത്. ഇസ്രേലി അതിർത്തിയോടു ചേർന്ന ഗാസാ പ്രദേശങ്ങളിൽനിന്ന് പലസ്തീൻകാർ ഒഴിഞ്ഞുപോകാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, ഇസ്രേലി പൗരത്വമുള്ള അറബ് വംശജരും യഹൂദരും തമ്മിള്ള തെരുവുയുദ്ധം വിവിധ ഇസ്രേലി നഗരങ്ങളിൽ ശമനമില്ലാതെ തുടരുകയാണ്. സംഘർഷം തുടങ്ങി അഞ്ചാം ദിവസമായ ഇന്നലെ വരെ ഗാസയിൽ 119 പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 27 കുട്ടികളും ഉൾപ്പെടുന്നു. അറുനൂറിലേറെ പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ എട്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹമാസിന്റെ 20 നേതാക്കളെയടക്കം വധിച്ചതായി ഇസ്രയേൽ പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. ഹമാസിന്റെ റോക്കറ്റ് നിർമാണ കേന്ദ്രങ്ങളും തകർത്തു. ആവശ്യമുള്ളിടത്തോളം ആക്രമണം തുടരുമെന്നും ഹമാസ് അടക്കമുള്ള പലസ്തീൻ തീവ്രവാദികൾ കനത്ത…
Read Moreകോവിഡ് വ്യാപനം രൂക്ഷം; എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നു ഹൈക്കോടതി
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ഈ മാസം 18നകം ഉത്തരവിറക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്കി. സംസ്ഥാനത്ത് ദിനംപ്രതി കാല്ലക്ഷത്തിലേറെയാളുകള് കോവിഡ് ബാധിതരാകുന്ന സാഹചര്യത്തില്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നത് അനുചിതമാണെന്ന നിലപാടാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ചത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും കോവിഡ് സാഹചര്യത്തില്‍ മാറ്റിവയ്ക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം അഭിഭാഷകനായ അഡ്വ. രാജന് ബാബു വ്യക്തമാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഈമാസം 22ന് ചേര്‍ത്തല എസ്എന്‍ കോളജില്‍ നടത്താനിരുന്ന വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം വവ്വാക്കാട് സ്വദേശി ആര്. വിനോദ് കുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 22ന് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും…
Read Moreഡ്യൂട്ടി സമയത്ത് ജോലിയില്‍ ശ്രദ്ധിക്കാതെ ബൈക്കിനു മുകളില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്…! മുട്ടന്‍പണിയുമായി എഡിജിപി; സേനയിൽ അമർഷം
കോഴിക്കോട്: സുരക്ഷാ മേഖലകളില്‍ പോലീസിന് മൊബൈല്‍ ഫോണ്‍ വിലക്കിയുള്ള ഉത്തരവിനെതിരേ സേനയില്‍ അമര്‍ഷം. എഡിജിപി മനോജ് ഏബ്രഹാം പുറത്തിറക്കിയ ഉത്തരവാണിപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഉത്തരവ് നടപ്പാക്കുന്ന പക്ഷം കീഴുദ്യോഗസ്ഥര്‍ മാത്രം ബലിയാടാവുമെന്നാണ് പോലീസുകാര്‍ പറയുന്നത്. കോടതി, ട്രാഫിക് പോയിന്റുകള്‍, പിക്കറ്റ് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ താഴെ റാങ്കിലുള്ള പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. സംസ്ഥാനത്തെ മിക്ക യൂണിറ്റുകളിലും മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രധാന നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കൈമാറുന്നത്. ഉത്തരവിറങ്ങിയ ദിവസവും ഇന്നലെയുമെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് സ്റ്റേഷനില്‍ നിന്നുള്ള പ്രതിദിന അവലോകന നിര്‍ദേശങ്ങള്‍ കൈമാറിയത്. എല്ലാവര്ക്കും വയര്‍ലെസ് നല്‍കാനുള്ള ദൗര്‍ലഭ്യം കണക്കിലെടുത്താണ് വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും മറ്റും പ്രധാന നിര്‍ദേശം കൈമാറുന്നത്. ഇക്കാര്യം യൂണിറ്റ് മേധാവിമാര്‍ക്കും അറിയാം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ പല വിവരങ്ങളും അതതു സമയങ്ങളില്‍ കൈമാറാന്‍ സാധിക്കില്ല. എട്ടിന് നടക്കുന്ന…
Read Moreതലകുത്തി നിർത്തിച്ചം മുഖത്തടിച്ചും ഓട്ടിസം ബാധിച്ച കുട്ടിക്കുനേരെ പിതാവിന്റെ ക്രൂരമർദനം; മർദന ദൃശ്യം സഹിക്കാനാവില്ല; സുധീറിനെ പൊക്കി പോലീസ്
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരി ചെറലായി കടവിൽ സ്വദേശി സുധീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ഇയാൾ കുട്ടിയെ മർദിച്ചത്. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയാൻ ശ്രമിച്ചു. എന്നാൽ, സുധീർ പിന്മാറിയില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിക്കുകയും ചെയ്തു. മകനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അമ്മയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് പോലീസ് വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Read More