ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഏ​റ്റു​വാ​ങ്ങി. ഇ​സ്ര​യേ​ലി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​യ​ത്.

ഡ​ൽ​ഹി ഇ​സ്ര​യേ​ൽ എം​ബ​സി​യി​ലെ ചാ​ർ​ജ് ദ ​അ​ഫ​യേ​ഴ്സ് റോ​ണി യ​ദി​ദി​യ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സൗ​മ്യ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

വൈ​കു​ന്നേ​ര​ത്തോ​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. തു​ട​ർ​ന്ന് സ്വ​ദേ​ശ​മാ​യ ഇ​ടു​ക്കി കീ​രി​ത്തോ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഞാ​യ​റാ​ഴ്ച​യാ​ണ് സം​സ്കാ​രം.

ഇ​സ്ര​യേ​ൽ- പാ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​നി​ടെ ചൊ​വ്വാ​ഴ്ച​യാ​ണ് സൗ​മ്യ സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ൽ കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ. ഭ​ർ​ത്താ​വും മ​ക​നും നാ​ട്ടി​ലാ​ണ്.

Related posts

Leave a Comment