കൊച്ചി: കോവിഡ് വാക്സിന് വിതരണം വേഗത്തിലാക്കാൻ നടപടിയുണ്ടായില്ലെങ്കില്‍ ഒന്നോ രണ്ടോ വര്ഷംകൊണ്ടുപോലും മുഴുവന്‍ പേര്‍ക്കും വാക്സിന് നല്കാന് കഴിയില്ലെന്നും ഈ പ്രശ്നം പരിഹരിക്കേണ്ടതല്ലേയെന്നും ഹൈക്കോടതി. വാക്സിനേഷൻ വൈകിയാൽ കോവിഡിന്റെ പുതിയ ജനിതകമാറ്റം വ്യാപകമാവുന്ന സ്ഥിതിയുണ്ടാകും. ഇതു മരണസംഖ്യ കൂട്ടുമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ.കെ.പി. അരവിന്ദന് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. സംസ്ഥാനത്ത് മേയ് 13നു രാത്രി എട്ടുവരെ വാക്സിന് ലഭിച്ചവരുടെ കണക്ക് ഉയര്‍ത്തിക്കാട്ടിയ ഡിവിഷന് ബെഞ്ച് എത്രപേര്‍ക്കാണ് വാക്സിന് കിട്ടിയതെന്നു പരിശോധിക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളത്ത് 18.57 ശതമാനം പേര്‍ക്കാണ് വാക്സിന് ലഭിച്ചത്. മലപ്പുറത്ത് ഏറെപ്പേരാണ് മരിച്ചത്. അവിടെ 10.75 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്സിന് കൊടുത്തത്. ഇതില്‍തന്നെ രണ്ട് ഡോസും ലഭിച്ചവര്‍ വെറും 2.67 ശതമാനം മാത്രം. രണ്ടു ഡോസും ലഭിച്ചവര്‍ ഏറ്റവും…
Read MoreDay: May 15, 2021
ഈ സമയത്തും അര്‍ത്തിയുടെ പേരില്‍ തര്‍ക്കം വേണോ, അതും ആംബുലന്‍സിന്റെ കാര്യത്തില്‍ ? ആംബുലന്‍സ് കിട്ടിയില്ല; പിക്കപ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു
കാസർഗോഡ്: പഞ്ചായത്ത് അതിര്‍ത്തിക്കു പുറത്തായതിന്റെ പേരില്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍നിന്ന് ആംബുലന്‍സ് ലഭിക്കാതെ പിക്കപ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു. വെള്ളരിക്കുണ്ടിനു സമീപം കൂരാംകുണ്ട് സ്വദേശി സേവ്യര്‍ വട്ടംതടത്തില് (സാബു -57) ആണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചത്. വെള്ളരിക്കുണ്ട് ടൗണ്‍ പ്രദേശം ബളാല്‍ പഞ്ചായത്തിലും കഷ്ടിച്ച് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൂരാംകുണ്ട് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലുമാണ്. സാബുവിന്റെ ഭാര്യ ആനിയും മകള്‍ റിയയും കോവിഡ് ബാധിതരായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം സാബുവിന് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ജില്ലാതല കോവിഡ് ഹെല്പ് ഡെസ്കിലേക്കു വിളിച്ച് 108 ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടത്. എന്നാല്‍ പരിശോധന കഴിയാത്തതുകൊണ്ട് സാബുവിന്റെ പേര് രോഗികളുടെ പട്ടികയില്‍ ഇല്ലെന്നും വെള്ളരിക്കുണ്ട് പിഎച്ച്സിയുടെ ആംബുലന്‍സ് കരിന്തളം പഞ്ചായത്തിലേക്കു നല്കാന് കഴിയില്ലെന്നുമായിരുന്നു മറുപടിയെന്ന് സാബുവിന്റെ ബന്ധു സജി എം. ജോര്‍ജ് പറയുന്നു. ഒടുവില്‍ വെള്ളരിക്കുണ്ട് ആരോഗ്യകേന്ദ്രത്തില്‍നിന്ന്…
Read Moreകരിപ്പൂർ വിമാനാപകടം; ഒൻപതുമാസം പിന്നിട്ടെന്ന് ഓർമിപ്പിച്ച്, നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിനിരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അപകടത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ ഉള്‍പ്പെട്ട എട്ടുപേര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരുടെ പരാതികള്‍ പരിഗണിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഹര്‍ജികള്‍ അപക്വമാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വാദിച്ചു. നഷ്ടപരിഹാരം നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം വേണമെന്ന ഹര്‍ജി അപക്വമാണെന്ന വാദം അംഗീകരിച്ചെങ്കിലും 2020 ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തത്തുടര്ന്ന് ഒമ്പതു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Read Moreആദ്യ ശ്രമത്തിൽ ചരിത്രനേട്ടം: ചുവന്ന ഗ്രഹത്തിൽ കാലുകുത്തി ചൈനയുടെ “അഗ്നിദേവൻ’
ബെയ്ജിംഗ്: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവർ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തി. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയിലാണ് ചൈനീസ് പേടകം ഇറങ്ങിയത്. പാരച്യൂട്ടിലാണ് സുറോങ് റോവർ ചൊവ്വ തൊട്ടത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ടിയാൻവെൻ – 1 വിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറിൽ പനോരമിക് – മൾട്ടിസ്പെക്ട്രൽ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്റെയും ദേവനായ “ഷുറോംഗി’ന്റെ പേരാണ് റോവറിന്…
Read Moreഇനി ടാങ്കര്‍ പറക്കും, ‘ആനവണ്ടി’ പോലെ..! ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള പരിശീലനം പൂർത്തിയാക്കി കെഎസ്ആർടിസി ഡ്രൈവർമാർ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തെരഞ്ഞെടുത്ത കെഎസ്ആര്‍ടിസി െ്രെഡവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ പാലക്കാട് ജില്ലയിലെ 37 പേരും, എറണാകുളം ജില്ലയിലെ 25 പേരുമാണു പരിശീലനം പൂര്‍ത്തിയായത്. ഇതില്‍ എറണാകുളത്ത് നിന്നുള്ള എട്ടു െ്രെഡവര്‍മാര്‍ ബംഗാളില്‍ നിന്ന് ഓക്സിന് എത്തിക്കുന്നതിനുള്ള ടാങ്കറുമായി ബംഗാളിലേക്ക് തിരിക്കും.
Read Moreമൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും ഇരുവശങ്ങളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു തുറക്കും
തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു രാവിലെ എട്ടിന് 50 സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കും. ന്യൂനമർദത്തെ തുടർന്നു ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് നടപടി. പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ തൊടുപുഴയാറിനും മൂവാറ്റുപുഴയാറിനും ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു. കനത്ത മഴയോ, മൂലമറ്റം പവർ ഹൗസിൽനിന്നും വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ അളവോ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഒരു മീറ്ററാക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി ജനുവരി അഞ്ചു മുതൽ ആറു ഷട്ടറുകളുള്ള ഡാമിന്റെ രണ്ടു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവരികയായിരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 40.80 മീറ്ററാണ്. പരമാവധി സംഭരണശേഷി 42 മീറ്ററാണ്.
Read MoreBut I Can…! എനിക്ക് കഴിയും…!കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു; നന്ദു അവസാനമായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്…
കോഴിക്കോട്: കാൻസർ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാന്‍സര്‍ മുക്തരുടെയും അതിനെതിരെ പൊരുതുന്നവരുടെയും കൂട്ടായ്മയായ ‘അതിജീവനം’ സംഘടനയുടെ മുഖ്യസംഘാടകനായിരുന്നു. കാൻസർ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. തന്റെ രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചുമൊക്കെ നന്ദു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. നന്ദുവിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും കാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്… അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്.. ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ…
Read Moreഅതിതീവ്ര മഴയും കാറ്റും നാളെവരെ! ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ; കനത്ത മഴ തുടരുന്നു; കടലാക്രമണം രൂക്ഷം…
തിരുവനന്തപുരം: അറബിക്കടലിൽ രൂപമെടുത്ത ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് താണയിടങ്ങൾ വെള്ളത്തിലായി. വ്യാപക കൃഷിനാശവുമുണ്ടായി. ജലനിരപ്പുയർന്നതോടെ ഏതാനും അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. തിരുവനന്തപുരത്ത് അരുവിക്കര, നെയ്യാർ അണക്കെട്ടുകളും എറണാകുളത്ത് ഭൂതത്താൻകെട്ടും തുറന്നു. ഇതിനിടെ, സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. പൊഴിയൂർ മുതൽ പൊന്നാനിവരെയുള്ള തീരത്ത് നിരവധി വീടുകൾ തകർന്നു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അതിശക്തമായ മഴയിൽ കുത്തിയൊലിച്ച് ചാലുകൾ രൂപംകൊണ്ടു. പുതിയ തുറമുഖ നിർമാണം നടക്കുന്നതിനോടു ചേർന്നുള്ള അടിമലത്തുറയിലും കടൽ കയറി. കൊല്ലം ജില്ലയിൽ അഞ്ചുതെങ്ങു വരെയും ശക്തമായ കടലാക്രമണം തുടരുകയാണ്. കൊല്ലം ആലപ്പാട്ട് കടലാക്രമണം രൂക്ഷമായി. ഇവിടെ മൂന്നു വീടുകൾ തകർന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ആറ് കപ്പലുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. ആലപ്പുഴയിൽ ആറാട്ടുപുഴയിലും എറണാകുളത്ത് ചെല്ലാനത്തും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിൽ കടൽ കയറി. തൃശൂർ ചാവക്കാട്ട് കടലാക്രമണത്തിൽ ഒരു വീട്…
Read Moreലോക്ക് ഒന്ന്, ലോക്ക് രണ്ട്, ലോക്ക് മൂന്ന്… എന്താണ് ട്രിപ്പിൾ ലോക്ക്ഡൗണ്‍ ? ക്വാറന്റൈൻ ലംഘിച്ചാൽ കുടുംബാംഗങ്ങൾക്കെതിരെയും കേസ്; നേരത്തെ പരീക്ഷിച്ചു വിജയിച്ച നടപടി ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ട്രിപ്പിൾ ലോക്ക്ഡൗണ്‍. കോവിഡ് രോഗികളുടെ എണ്ണമേറിയപ്പോൾ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും പൊന്നാനിയിലുമൊക്കെ നേരത്തെ പരീക്ഷിച്ചു വിജയിച്ച നടപടിയാണ് നാലു ജില്ലകളിൽ ഏർപ്പെടുത്തുന്നത്. • ലോക്ക് ഒന്ന്: ജില്ലയിലെ വാഹനഗതാഗതവും പൊതുജനസഞ്ചാരവും കർശനമായി നിയന്ത്രിക്കും. അവശ്യ സർവീസുകൾക്കൊഴികെ എല്ലാവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാക്കും. പ്രധാന പാതകളിലെല്ലാം ചെക്പോസ്റ്റുകൾ സ്ഥാപിച്ച്, പരിശോധിച്ചു മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നിയമനടപടി. വാഹനം പിടിച്ചെടുക്കും. മാസ്ക്, സാമൂഹിക അകലം തുടങ്ങി പതിവു പരിശോധനകളും നടപടിയും കൂടുതൽ ഊർജിതമാക്കുകയും കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും. • ലോക്ക് രണ്ട് വൻ തോതിൽ കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലകൾ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവിടങ്ങളെ വിവിധ സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ വരും. ഇവിടെ നിന്ന് അകത്തേക്കും പുറത്തേക്കും പ്രവേശനം അനുവദിക്കില്ല. ഓരോന്നു മാത്രമുള്ള…
Read Moreഇനി പരിശോധനയില്ല! കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡിസ്ചാർജ് ചെയ്യും; കോവിഡ് പരിശോധനാ രീതിയിൽ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയിൽ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആന്റിജന്‍ പരിശോധനയിൽ പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആന്റിജന്‍ പരിശോധനയിൽ പോസിറ്റീവായവരെയും രോഗിയായി പരിഗണിച്ച് ക്വാറന്റൈനിൽ വിടാനാണ് തീരുമാനം. ആശുപത്രികളില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പരിശോധന നടത്തുന്ന രീതി ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി മേഖലയിലും തീരദേശങ്ങളിലും പരിശോധന കൂടുതലായി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡ് ആണെന്ന് ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറേയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കാനും പരിശോധന ന ടത്താനും എല്ലാവരും തയാറാവണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More