ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം; ഒൻപതുമാസം പിന്നിട്ടെന്ന് ഓർമിപ്പിച്ച്, ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

  കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​രി​​​ല്‍ വി​​​മാ​​​നം റ​​​ണ്‍​വേ​​​യി​​​ല്‍നി​​​ന്ന് തെ​​​ന്നി​​​മാ​​​റി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ര്‍​ക്ക് എ​​​ത്ര​​​യും വേ​​​ഗം ന​​​ഷ്ടപ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി എ​​​യ​​​ര്‍ ഇ​​​ന്ത്യ അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് നി​​​ര്‍​ദേശം ന​​​ല്‍​കി. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ ആ​​​രോ​​​ഗ്യപ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കും ന​​​ഷ്ട​​​ങ്ങ​​​ള്‍​ക്കും മ​​​തി​​​യാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ ഉ​​​ള്‍​പ്പെ​​​ട്ട എ​​​ട്ടു​​​പേ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് എ​​​ന്‍. ന​​​ഗ​​​രേ​​​ഷി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഹ​​​ര്‍​ജി​​​ക​​​ള്‍ അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്നും എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ വാ​​​ദി​​​ച്ചു. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​തി​​​യാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വേ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്ന വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും 2020 ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തത്തുട​​​ര്‍​ന്ന് ഒ​​​മ്പ​​​തു മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Read More

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പതിവായി വിദേശയാത്ര ! ഒപ്പം സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തും;കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവാവ് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിദേശയാത്ര പതിവാക്കിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അബ്ദുള്‍ഹമീദ് (38) ആണ് കോഴിക്കോട് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 46,000 ഇന്ത്യന്‍ രൂപയും 19,000 സൗദി റിയാലും കണ്ടെടുത്തു. എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനാണ് ഇയാള്‍ കരിപ്പൂരെത്തിയത്. എമിഗ്രേഷന്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി കണ്ടെത്തി. ജൂലായ് 20ന് ഇയാള്‍ കരിപ്പൂര്‍വഴി ഷാര്‍ജയിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ 14 ദിവസം ചുരുങ്ങിയത് ഓരോയിടത്തും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഷാര്‍ജയിലോ കേരളത്തിലോ ഇയാള്‍ ഒരിക്കല്‍ പോലും ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുമില്ല. 2020 മാര്‍ച്ച് 31 വരെ വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് വന്ദേ…

Read More