ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം; ഒൻപതുമാസം പിന്നിട്ടെന്ന് ഓർമിപ്പിച്ച്, ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

 

കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​രി​​​ല്‍ വി​​​മാ​​​നം റ​​​ണ്‍​വേ​​​യി​​​ല്‍നി​​​ന്ന് തെ​​​ന്നി​​​മാ​​​റി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ര്‍​ക്ക് എ​​​ത്ര​​​യും വേ​​​ഗം ന​​​ഷ്ടപ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി എ​​​യ​​​ര്‍ ഇ​​​ന്ത്യ അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് നി​​​ര്‍​ദേശം ന​​​ല്‍​കി.

അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ ആ​​​രോ​​​ഗ്യപ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കും ന​​​ഷ്ട​​​ങ്ങ​​​ള്‍​ക്കും മ​​​തി​​​യാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ ഉ​​​ള്‍​പ്പെ​​​ട്ട എ​​​ട്ടു​​​പേ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് എ​​​ന്‍. ന​​​ഗ​​​രേ​​​ഷി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഹ​​​ര്‍​ജി​​​ക​​​ള്‍ അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്നും എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ വാ​​​ദി​​​ച്ചു.

ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​തി​​​യാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വേ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്ന വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും 2020 ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തത്തുട​​​ര്‍​ന്ന് ഒ​​​മ്പ​​​തു മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related posts

Leave a Comment