ഭോപ്പാൽ: ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ഭോപ്പാലിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യാ സിംഗ് ഇപ്രകാരം പറഞ്ഞത്. ഗോമൂത്രം കുടിക്കുന്നത് വഴി അണുബാധയില്‍ നിന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷപെടാം. ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തത്. ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. പ്രഗ്യാ സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോവിഡ് ലക്ഷണങ്ങളോടെ പ്രഗ്യാ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
Read MoreDay: May 18, 2021
ആ ആഗ്രഹം നടന്നില്ല, അതുകൊണ്ട് ഞാന്‍…! കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ; സോണിയ എഴുതിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…
ഭോപ്പാൽ: കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലെ ഗന്ധ്വാനി മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയും മുന്‍ വനം മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബാല സ്വദേശിനിയായ സോണിയ ബരദ്വാജ്(38) ആണ് ഉമംഗ് സിംഗാറിന്റെ ഭോപ്പാലിലെ വീട്ടില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി സോണിയ, ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് കഴിഞ്ഞത്. ഇരുവരും ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. സംഭവ സമയം ഉമംഗ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച മുറി തുറക്കായതോടെ വീട്ടിലെ ജീവനക്കാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോണിയ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. ഉമംഗ് സിംഗാറിന്റെ ജീവിതത്തില്‍ ഒരിടം നേടാന്‍ ആഗ്രഹിച്ചു. അത് നടന്നില്ല. അതുകൊണ്ട് ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയത്. സോണിയയുമായി അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്നുവെന്ന് ഉമംഗ് പോലീസിന്…
Read Moreബഹുമാന്യ മുഖ്യമന്ത്രി… ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം സത്യപ്രതിജ്ഞാ ലളിതമാക്കുമെന്ന വിശ്വാസത്തിൽ…! അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കണമെന്ന് നിർദേശവുമായി സംവിധായകൻ അരുൺ ഗോപി. തങ്ങളാൽ കഴിയുന്ന സഹായം ദുരിതാശ്വാസ നിധിയിലേക്ക് തരുന്നത് രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണെന്നും അരുൺ ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ബഹുമാന്യ മുഖ്യമന്ത്രി… അങ്ങ് പറയുന്നതെല്ലാം ഞങ്ങൾ അനുസരിക്കുന്നു, വീട്ടിലിരിക്കാൻ പറയുന്നതും!! ഡബിൾ മാസ്ക് ഇടാൻ പറഞ്ഞതും അങ്ങനെ ഓരോന്നും… കാരണം ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു!! ജീവിതം തിരിച്ചുപിടിച്ചു നേരേ ആക്കാൻ അങ്ങും സർക്കാരും ആതുര പോലീസ് കോവിഡ് സേനകൾ രാപകലില്ലാതെ കഷ്ട്ടപെടുമ്പോൾ ഞങ്ങളാൽ ആകുന്നതു CMDRF ലേക്ക് അയച്ചു കൂടെ കരുത്തു പകരാൻ ശ്രെമിക്കുന്നുമുണ്ട്..!! പക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്… ഇനിയും അധികാരത്തിലേറാൻ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം… ഒരു അമിതച്ചിലവും…
Read Moreരജിസ്റ്റർ ചെയ്തത് 1,90,745 പേർ, അനുമതി കിട്ടിയത് 560 പേർക്കു മാത്രം! 18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ നടപടികൾ മന്ദഗതിയിൽ; ആദ്യപരിഗണന ഇവര്‍ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ടു വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ നടപടികളിൽ കുരുങ്ങി മന്ദഗതിയിലായി. മുൻഗണനാ ഗ്രൂപ്പിൽ 1,90,745 പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇന്നലെ വാക്സിനെടുക്കാൻ അനുമതി കിട്ടിയത് 560 പേർക്കു മാത്രം. തിരുവനന്തപുരത്ത് 130 പേർക്കാണു വാക്സിനെടുക്കാൻ അനുമതി കിട്ടിയത്. കോട്ടയം, പാലക്കാട് ജില്ലകളിൽ നൂറ് വീതവും ആളുകൾക്ക് അനുമതി കിട്ടിയപ്പോൾ പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ പത്തിൽ താഴെ ആളുകളാണ് അപേക്ഷ നൽകിയത്. വാക്സിനേഷനായി ലഭിച്ച അപേക്ഷകൾ ജില്ലാ തലത്തിൽ വിശദമായി പരിശോധിച്ച ശേഷം മാത്രമാണ് അനുമതി നൽകുന്നത്. ഈ കാലതാമസവും അപേക്ഷകൾ കെട്ടിക്കിടക്കാനിടയാക്കുന്നു. ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദത്തിനും ചികിത്സ തേടുന്നവർ, പക്ഷാഘാതമുണ്ടായവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റം നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ, എച്ച്ഐവി ബാധിതർ തുടങ്ങിയ രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യപരിഗണന.
Read Moreജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല! കേരളത്തിൽ രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്നു വിദഗ്ധർ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നു വിദഗ്ധർ. ഇന്നലെ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ഇതിന്റെ സൂചനയാണ്. എന്നാൽ, അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ രോഗവ്യാപനത്തിൽ നേരിയ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. മേയ് ഒന്നു മുതൽ എട്ടു വരെയുള്ള കാലയളവിൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിൽ അത് 35,919 ആയി കുറഞ്ഞു. എട്ടു ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയിൽ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്. എന്നാൽ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുകയാണ്. കൊല്ലം ജില്ലയിൽ 23 ശതമാനം…
Read More