ര​​​ജി​​​സ്റ്റ​​​ർ ചെയ്തത്‌ 1,90,745 പേ​​​ർ, അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​ത് 560 പേ​​​ർ​​​ക്കു മാ​​​ത്രം! 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ നടപടികൾ മ​ന്ദ​ഗ​തി​യി​ൽ; ആ​​​ദ്യപ​​​രി​​​ഗ​​​ണ​​​ന ഇവര്‍ക്ക്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​തി​​​നെ​​​ട്ടു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ കു​​​രു​​​ങ്ങി മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​യി.

മു​​​ൻ​​​ഗ​​​ണ​​​നാ ഗ്രൂ​​​പ്പി​​​ൽ 1,90,745 പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​പ്പോ​​​ൾ ഇ​​​ന്ന​​​ലെ വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​ത് 560 പേ​​​ർ​​​ക്കു മാ​​​ത്രം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 130 പേ​​​ർ​​​ക്കാ​​​ണു വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​ത്. കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നൂ​​​റ് വീ​​​ത​​​വും ആ​​​ളു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​പ്പോ​​​ൾ പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​ത്തി​​​ൽ താ​​​ഴെ ആ​​​ളു​​​ക​​​ളാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.

വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​ത്.

ഈ ​​​കാ​​​ല​​​താ​​​മ​​​സ​​​വും അ​​​പേ​​​ക്ഷ​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കാ​​​നി​​​ട​​​യാ​​​ക്കു​​​ന്നു. ഗു​​​രു​​​ത​​​ര ഹൃ​​​ദ്രോ​​​ഗ​​​മു​​​ള്ള​​​വ​​​ർ, ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ പ്ര​​​മേ​​​ഹ​​​ത്തി​​​നും ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നും ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​വ​​​ർ, പ​​​ക്ഷാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​യ​​​വ​​​ർ, വൃ​​​ക്ക-​​​ക​​​ര​​​ൾ രോ​​​ഗി​​​ക​​​ൾ, അ​​​വ​​​യ​​​വ മാ​​​റ്റം ന​​​ട​​​ത്തി​​​യ​​​വ​​​ർ, ഗു​​​രു​​​ത​​​ര ശ്വാ​​​സ​​​കോ​​​ശ രോ​​​ഗി​​​ക​​​ൾ, അ​​​ർ​​​ബു​​​ദബാ​​​ധി​​​ത​​​ർ, ര​​​ക്ത​​​സം​​​ബ​​​ന്ധ​​​മാ​​​യ ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ, എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​ർ തു​​​ട​​​ങ്ങിയ രോ​​​ഗാ​​​വ​​​സ്ഥ​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് ആ​​​ദ്യപ​​​രി​​​ഗ​​​ണ​​​ന.

Related posts

Leave a Comment