ആ ആഗ്രഹം നടന്നില്ല, അതുകൊണ്ട് ഞാന്‍…! കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; സോ​ണി​യ എ​ഴു​തി​യ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

ഭോ​പ്പാ​ൽ: കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍.

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ഗ​ന്ധ്വാ​നി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ല്‍​എ​യും മു​ന്‍ വ​നം​ മ​ന്ത്രി​യു​മാ​യ ഉ​മം​ഗ് സിം​ഗാ​റി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അം​ബാ​ല സ്വ​ദേ​ശി​നി​യാ​യ സോ​ണി​യ ബ​ര​ദ്വാ​ജ്(38) ആ​ണ് ഉ​മം​ഗ് സിം​ഗാ​റി​ന്‍റെ ഭോ​പ്പാ​ലി​ലെ വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മായി സോ​ണി​യ, ഉ​മം​ഗ് സിം​ഗാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ത്.

ഇ​രു​വ​രും ഒ​രു മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. സം​ഭ​വ സ​മ​യം ഉ​മം​ഗ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഞാ​യ​റാ​ഴ്ച മു​റി തു​റ​ക്കാ​യ​തോ​ടെ വീ​ട്ടി​ലെ ജീ​വ​ന​ക്കാ​ര്‍ വാ​തി​ല്‍ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സോ​ണി​യ എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഉ​മം​ഗ് സിം​ഗാ​റി​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രി​ടം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ച്ചു. അ​ത് ന​ട​ന്നി​ല്ല. അ​തു​കൊ​ണ്ട് ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് കു​റി​പ്പി​ല്‍ എ​ഴു​തി​യ​ത്.

സോ​ണി​യ​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഉ​മം​ഗ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സോ​ണി​യ മാ​ന​സി​ക രോ​ഗ​ത്തി​ന് മ​രു​ന്ന് ക​ഴി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

Related posts

Leave a Comment