മറ്റ് മത്സ്യങ്ങളെപ്പോലെ കല്ലുമത്സ്യത്തെ(സിനാൻസിയ) പിടികൂടി ശരിയായ രീതിയിൽ പാചകം ചെയ്ത് ആളുകൾ ഭക്ഷണമാക്കി കഴിക്കാറുമുണ്ട്. പക്ഷേ ഇവയെ പിടികൂടുന്ന സമയത്ത് കുത്തുകൊള്ളരുതെന്ന് മാത്രം. ഇവയുടെ വിഷം പ്രോട്ടീൻ അധിഷ്ഠിതമാണ്. ഈ വിഷം ചൂടാകുമ്പോൾ പെട്ടെന്ന് തകരുന്നു. കല്ലാണെങ്കിലും രുചികരമാണ് തെക്കൻ ജപ്പാൻ, തെക്കൻ ഫുജിയാൻ, ചൈനയിലെ ഗുവാങ്ഡോംഗ്, ഹോങ്കോംഗ് എന്നിവയുൾപ്പെടെ ഏഷ്യയുടെ പല ഭാഗങ്ങളിലും ഈ മത്സ്യം ഒരു രുചികരമായ വിഭവമായി കണക്കാക്കപ്പെടുന്നു. സിനാൻസിയയുടെ മാംസം വെളുത്തതും ഇടതൂർന്നതും മധുരവുമാണ്, കൂടാതെ ചർമ്മവും ഭക്ഷ്യയോഗ്യമാണ്. അവ സാധാരണയായി ഇഞ്ചി ഉപയോഗിച്ച് വ്യക്തമായ സൂപ്പിലേക്ക് പാകം ചെയ്യുന്നു. എന്നിരുന്നാലും, കല്ല് മത്സ്യത്തെ ആളുകൾ വ്യാപകമായി ഭക്ഷണമായി കഴിക്കുന്നില്ല. ചില സമയങ്ങളിൽ സ്വകാര്യ അക്വേറിയം വ്യാപാരത്തിനായി ഇവയെ പിടികൂടാറുണ്ട്. വിഷപ്രയോഗം ശത്രുവിനു മാത്രം കല്ല് മത്സ്യം ഇരയെ പിടിക്കാൻ അതിന്റെ വിഷം ഉപയോഗിക്കുന്നില്ലായെന്നതാണ് മറ്റൊരു പ്രത്യേകത. ശത്രുക്കളെ ആക്രമിക്കാൻ മാത്രമേ…
Read MoreDay: June 11, 2021
ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി പാക് ചാരപ്രവർത്തനം! അന്വേഷണം മലയാളിയെ കേന്ദ്രീകരിച്ച്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…
ബംഗളൂരു/ന്യൂഡൽഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളെക്കുറിച്ച് പാക് ചാരസംഘടന വിവരം ചോർത്തിയത് ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴിയെന്നു കണ്ടെത്തൽ. മലപ്പുറം സ്വദേശി ഇബ്രാഹിം മുല്ലാട്ടി ബിൻ മുഹമ്മദ്കുട്ടി, തമിഴ്നാട് തിരുപ്പൂർ സ്വദേശി ഗൗതം ബി. വിശ്വനാഥൻ എന്നിവരെ സതേൺ കമൻഡാന്റ് മിലിട്ടറി ഇന്റലിജൻസിന്റെ സഹായത്തോടെ ബംഗളൂരു ആന്റിടെറർ സെൽ അധികൃതർ കഴിഞ്ഞദിവസം പിടികൂടിയതിനു പിന്നാലെയാണ് സിറ്റിയിൽ ആറിടങ്ങളിലായി അനധികൃതമായ ടെലിഫോൺ എക്ചേഞ്ചുകൾ ഇവർ പ്രവർത്തിപ്പിച്ചുവന്നതായി വിവരം ലഭിച്ചത്. ഒരേസമയം 960 സിം കാർഡുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന 32 സിം ബോക്സുകളാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. ഇന്റർനെറ്റ് കോളുകളെ (വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ) ലോക്കൽ കോളുകളാക്കി മാറ്റിയാണ് തട്ടിപ്പു നടത്തിവന്നിരുന്നത്. ഇതിനായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനമാണ് ഇവർ ബംഗളൂർ സിറ്റിയിൽ പ്രവർത്തിപ്പിച്ചിരുന്നത്. സിം കാർഡുകളിൽ മൈഗ്രേഷൻ എന്ന സംവിധാനത്തിലൂടെ ശബ്ദതരംഗത്തിൽ വ്യതിയാനമുണ്ടാക്കി സിറ്റിയിലേക്കുള്ള ജിഎസ്എം ഗേറ്റ്വേകളിലൂടെ കടത്തിവിടുന്നതോടെ…
Read Moreഅന്ന് യുവാവിന് 24 വയസ്, യുവതിയ്ക്ക് പതിനെട്ടും! പത്തു വർഷത്തെ ഒളിവു ജീവിതം; ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ സുഖമറിഞ്ഞ് യുവാവും യുവതിയും; ഇതിലും വലിയൊരു പ്രണയകഥ സ്വപ്നങ്ങളില്‍ മാത്രം…
നെന്മാറ: കാമുകിയെ 10 വർഷം യുവാവ് സ്വന്തം വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചു. ഒടുവിൽ സംഭവം പുറത്തായപ്പോൾ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. പത്തു വർഷത്തെ ഒളിവു ജീവിതത്തിനുശേഷം ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ സുഖമറിയുകയാണ് യുവാവും യുവതിയും. പാലക്കാട്ട് നെന്മാറയിലാണ് സംഭവം. 2010 ഫെബ്രുവരി രണ്ടിനാണ് യുവതിയെ കാണാനില്ലെന്നു വീട്ടുകാർ പോലീസിൽ പരാതി നല്‍കിയത്. അന്വേഷണം എങ്ങുമെത്തിയില്ല. ഈ സമയത്തെല്ലാം യുവതി കാമുകനായ യുവാവിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. ഒന്നും രണ്ടും ദിവസമല്ല, പത്തുവർഷം! ഒടുവിൽ മൂന്നുമാസം മുൻപ് വീട്ടിൽനിന്നു മുങ്ങിയ യുവാവിനെ ഇന്നലെ വീട്ടുകാർ കണ്ടെത്തിയതോടെയാണ് അത്യപൂർവ സംഭവം പുറത്തായത്. കാമുകി തന്റെ വീട്ടിലുള്ള അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ കണ്ണിൽ പെടാതിരിക്കാൻ ഏറെ ജാഗ്രതയോടെയായിരുന്നു യുവാവിന്റെ പെരുമാറ്റം. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുന്പോഴെല്ലാം മുറി പൂട്ടിയിടും. ജനാലയിലെ പലകകൾ നീക്കിയാൽ പുറത്തുകടക്കാൻ കഴിയുന്ന സംവിധാനമൊരുക്കി. രാത്രിസമയത്ത് ആരുമറിയാതെ…
Read Moreചിമ്മിനി തന്ന പണി! സ്വിഫ്റ്റിനെന്താ പുരപ്പുറത്തു കാര്യം? കാറിനുള്ളിലെ രഹസ്യമറിഞ്ഞ് അമ്പരന്ന് നാട്ടുകാർ; കാറിനായി ചെലവായത് ഒന്നരലക്ഷം രൂപ
വീടിന് മുന്നിൽതന്നെ ചിമ്മിനി നിർമിച്ചാലുള്ള അഭംഗിയൊഴിവാക്കുന്നതിനായി കണ്ടെത്തിയ ചൊട്ടുവിദ്യ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വീടിന്റെ ടെറസിൽ നിർമിച്ച കാറാണ് നിർമാണ വൈദഗ്ധ്യത്താൽ ശ്രദ്ധേയവും കൗതുക കാഴ്ചയുമാകുന്നത്. പയ്യന്നൂർ മന്പലം ജംഗ്ഷനിൽ പ്രസൂണ്‍ മൈത്രി നിർമിച്ച പുതിയ വീടിന്റെ ടെറസിലാണ് ഈ മാരുതി സ്വിഫ്റ്റ് കാറുള്ളത്. വാഹനങ്ങൾ കെട്ടിടത്തിന് മുകളിലേക്ക് ഓടിച്ചു കയറ്റി പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ പലയിടങ്ങളിലുമുണ്ട്. അത്തരത്തിലുള്ള സൗകര്യമാണ് പ്രസൂണ്‍ തന്റെ പുതിയ വീട്ടിലൊരുക്കിയതെന്ന് കരുതിയാൽ തെറ്റി. ഇതിന്റെ കൗതുക വിശേഷങ്ങൾ പ്രസൂണ്‍ തന്നെ പങ്കുവയ്ക്കുകയാണ്. ചിമ്മിനി തന്ന പണി കഴിഞ്ഞ മാർച്ച് 31നാണ് കാസർഗോഡ് എആർ ക്യാന്പിലെ പ്രസൂണിന്റെ വീടിന്റെ ഗൃഹപ്രവേശനം നടന്നത്. വീടിന്റെ മുന്നിൽത്തന്നെയാണ് അടുക്കള ഉള്ളത്. അടുക്കളയിലെ പുകയില്ലാത്ത അടുപ്പിൽനിന്നുള്ള പുക പുറത്തേക്ക് പോകുന്നതിന് പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിലൂടെ പൂർണമായും പുക പുറത്തേക്ക് പോകില്ലെന്ന് മനസിലായപ്പോൾ ചിമ്മിനി നിർമിക്കേണ്ടതായി വന്നു.…
Read More