ഓമല്ലൂർ: ഓമല്ലൂരിൽ ലോക്ഡൗണ്‍ കാലത്തെ അതിഥിയായി എത്തിയ പുള്ളിമാന്റെ സംരക്ഷണം വെല്ലുവിളിയായി. ഏറെ ദിവസങ്ങളായി ആറ്റരികം വാർഡിൽ കാണപ്പെടുന്ന പുള്ളിമാൻ വളർത്തു മൃഗങ്ങൾക്കൊപ്പം തുള്ളിച്ചാടി നാട്ടിൽ വിഹരിക്കുകയാണ്. ആർക്കും ശല്യം ഉണ്ടാക്കുന്നില്ലെങ്കിലും മാനിന്റെ സംരക്ഷണം ബാധ്യതയായി മാറുമോയെന്ന ആശങ്ക പഞ്ചായത്തിനുണ്ട്. മാനിനെ കാണുന്ന ഇടങ്ങളിൽ ചിത്രമെടുക്കാനും മറ്റുമായി ആളുകൾ എത്തുന്നുണ്ട്. 1972 ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യ ജീവികളുടെ ഗണത്തിൽ ഉൾപ്പെട്ട മൃഗമാണ് പുള്ളിമാൻ. അതിനെ ഉപദ്രവിക്കുന്നതും വേട്ടയാടുന്നതും വന്യജീവി സംരക്ഷണ നിയമം 9, 51 എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. മൃഗത്തെ ജനവാസമേഖലയിൽ നിന്നും നീക്കണമെന്ന് ഗ്രാമപഞ്ചായത്ത് കോന്നി ഡിഎഫ്ഒയ്ക്കു കത്തു നൽകിയിരുന്നുവെന്ന് പ്രസിഡന്റ് ജോണ്സണ് വിളവിനാൽ പറഞ്ഞു. ഇതനുസരിച്ച് വനപാലകർ സ്ഥലത്തു സന്ദർശനം നടത്തിയിരുന്നു. മൃഗത്തെ കാണുന്നവർ വാർഡ് മെംബറെയോ അധികാരികളെയോ അറിയിക്കണമെന്നും അതിനെ പദ്രവിക്കുന്നത് നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും…
Read MoreDay: June 15, 2021
ആശുപത്രിയിലെത്തിച്ചുവെങ്കിലും..! വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
ന്യൂഡൽഹി: ഡല്‍ഹിയില്‍ വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസാരായ് സ്വദേശിനിയായ 62കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. ജോലി കഴിഞ്ഞെത്തിയ മകനാണ് ഇവരെ വീടിനുള്ളില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇവരുടെ കഴുത്ത് അറത്ത നിലയിലായിരുന്നു. കൂടാതെ ശരീരത്തില്‍ 20 പ്രാവശ്യം കുത്തുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read Moreപോലീസുകാരന്റെ മുഖത്തടിച്ചു; എംഎൽഎയ്ക്കെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ജയ്പുർ: പോലീസുദ്യോഗസ്ഥനെ മര്‍ദിച്ച എംഎല്‍എയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ രമില ഖാദിയയാണ് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ പരസ്യമായി മര്‍ദിച്ചത്. ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തി വരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥിനോട് ബൈക്കിലെത്തിയ ചെറുപ്പക്കാരന് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് ഇയാള്‍ എംഎല്‍എയെ സ്ഥലത്ത് വിളിച്ചു വരുത്തി. തുടര്‍ന്ന് പോലീസുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട എംഎല്‍എ രമില ഖാദി, മഹേന്ദ്ര നാഥിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിൽ എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ചിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൈലാഷ് സിംഗ് അറിയിച്ചു.
Read Moreതൃണമൂൽ ഘർവാപസിക്ക് തടയിടാൻ ബിജെപിക്കാവുന്നില്ല! നേതാക്കളുടെ തിരിച്ചൊഴുക്ക് പ്രതിരോധിക്കാനുള്ള ബിജെപി നീക്കം പാളി
കോൽക്കത്ത: ബംഗാളിൽ തൃണണൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചൊഴുക്ക് പ്രതിരോധിക്കാനുള്ള ബിജെപി നീക്കം പാളി. എംഎൽഎമാരിൽ ഒരു വിഭാഗം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്നും വിട്ടുനിന്നു. പാർട്ടി എംഎൽഎമാരുമായി സുവേന്ദു തിങ്കളാഴ്ച വൈകുന്നേരമാണ് ഗവർണർ ജഗദീപ് ധൻകറെ കണ്ടത്. മമത ബാനർജി സർക്കാരിന്റെ തെറ്റായ നടപടികൾ അറിയിക്കുന്നതിനും മറ്റ് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വിശദീകരണം. എന്നാൽ ഈ കൂടിക്കാഴ്ചയിൽനിന്ന് ബിജെപിയുടെ 72 എംഎൽഎമാരിൽ 24 പേർ വിട്ടുനിന്നു. ഇതോടെ തൃണമൂലിലേക്കുള്ള നേതാക്കളുടെ മടക്കം സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായി. സുവേന്ദുവിന്റെ നേതൃത്വത്തോടുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം. തൃണമൂലിലേക്ക് മടങ്ങിയ മുകുൾ റോയിയുടെ ചുവടുപിടിച്ച് കൂടുതൽ നേതാക്കൾ ഘർവാപസി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreപാർക്കിംഗ് ഏരിയായില്ഡ നിർത്തിയിട്ടിരുന്ന കാർ കുഴിയിലേക്ക് താഴുന്ന വീഡിയോ വൈറലാകുന്നു! സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ…
പാർക്കിംഗ് ഏരിയായില്ഡ നിർത്തിയിട്ടിരുന്ന കാർ കുഴിയിലേക്ക് താഴുന്ന വീഡിയോ വൈറലാകുന്നു. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്. കാറിന്റെ ബോണറ്റും മുന്‍ ചക്രങ്ങളും ആദ്യം ഗര്‍ത്തതിലേക്ക് പതിക്കുകയും തുടര്‍ന്ന് പിന്‍ഭാഗം ഉള്‍പ്പടെ കുഴിയിലേക്ക് ആണ്ടുപോവുകയുമായിരുന്നു. സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിംഗ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോകാൻ കാരണമെന്നും പോലീസ് അറിയിച്ചു. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് യാതൊരു ചലനവും ഇല്ല.
Read Moreആ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല… പക്ഷേ..! കുട്ടി ആരാധകന് സമ്മാനമായി റാക്കറ്റ്; രഹസ്യം വെളിപ്പെടുത്തി ജോക്കോവിച്ച്
ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും ആവേശനം നേടിയ പോരാട്ടമായിരുന്നു നൊവാക്ക് ജോക്കോവിച്ച് – സ്റ്റെഫാനോ സിറ്റ്സിപാസ് മത്സരം. ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച് തുടർച്ചയായി മൂന്ന് സെറ്റ് നേടിയാണ് നൊവാക്ക് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. പക്ഷെ മത്സര ശേഷം സ്റ്റേഡിയത്തിൽ നൊവാക്ക് ജോക്കോവിച്ചിനേക്കാൾ ശ്രദ്ധനേടിയത് ഒരു കുഞ്ഞു ബാലനാണ്. ജോക്കോവിച്ച് തന്റെ പ്രിയപ്പെട്ട റാക്കറ്റ്സമ്മാനിച്ച ബാലൻ. മത്സരശേഷം സിറ്റ്സിപാസിന് കൈകൊടുത്തശേഷം ജോക്കോ നേരെ പോയത് ഗ്യാലറിയിലെ ഈ കുട്ടിയുടെ അടുത്തേക്കായിരുന്നു. തന്റെ പ്രിയപ്പെട്ട റാക്കറ്റ് ഒരു കുട്ടിക്ക് സമ്മാനിച്ചശേഷമാണ് ജോക്കോവിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് ആ കുഞ്ഞുബാലൻ സന്തോഷത്താൽ തുള്ളിച്ചാടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ആ റാക്കറ്റ് സമ്മാനിക്കാനുള്ള കാരണം പിന്നീട് വാർത്താസമ്മേളനത്തിൽ ജോക്കോ വിശദീകരിച്ചു. ആ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. ഗ്യാലറിയിലിരുന്ന് അവന്റെ പരിശീലനവും ഉപദേശവും…
Read Moreഅന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരിൽ നടന് ഷിജു എ.ആർ അടക്കമുണ്ടായിരുന്നു…! സിനിമ സെറ്റിലെ ദുരനുഭവം തുറന്നുപറഞ്ഞ് നടി രേവതി
പട്നഗർ എന്ന സിനിമയുടെ സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ സംസാരിച്ച തനിക്ക് ഒരു പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് നേരിട്ടതായി നടി രേവതി സമ്പത്ത്. സെറ്റില്‍ നടന് ഷിജു, സംവിധായകന് രാജേഷ് ടച്ച്റിവര് എന്നിവരില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞാണ് രേവതിയുടെ പോസ്റ്റ്. നടന് ഷിജുവിനെക്കുറിച്ച് സിനിമാഗ്രൂപ്പ് ആയ മൂവിസ്ട്രീറ്റില് ഒരു പോസ്റ്റ് വന്നിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് രേവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. രേവതി സമ്പത്തിന്റെ പോസ്റ്റ് മുമ്പ് പട്നഗർ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരിൽ ഷിജു. എ.ആർ അടക്കമുണ്ടായിരുന്നു. Patnagarh എന്ന സിനിമയിൽ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്. സെറ്റിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ…
Read Moreനീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം! സോഷ്യല്‍ മീഡിയയിൽ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവർക്കെതിരേ പരാതി നൽകി സാധിക
സോഷ്യല്‍ മീഡിയയിൽ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവർക്കെതിരേ പരാതി നൽകി നടി സാധിക വേണുഗോപാല്‍. കപട പുണ്യാളന്മാരേയും, സമൂഹത്തിലെ കീടങ്ങളേയും തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും, ഇനിയും ശബ്ദമുയര്‍ത്താതിരിക്കുന്നതാണ് സമൂഹത്തിന്റെ പ്രശ്നമെന്നുമാണ് സാധിക പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പെൺകുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാൻ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കിൽ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ… പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്.. പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നിൽ അഭിമാനം പണയം വെക്കാത്ത ധീര വനിതകൾ വണിരുന്ന ഭാരതത്തിന്റെ മണ്ണിൽ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കിൽ ആദ്യം ഇല്ലാതാക്കേണ്ടത്…
Read Moreചൈനീസ് വാദങ്ങള്‍ പൊളിച്ചടുക്കി മേഘ രാജഗോപാല്‍ ! ചൈനീസ് തടവറകൾ തുറന്നുകാട്ടിയ ഇന്ത്യൻ വംശജയ്ക്കു പുലിറ്റ്സർ
ന്യൂയോർക്ക്: അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള പുലിറ്റ്സർ പുരസ്കാരത്തിന് ഇന്ത്യൻ വംശജയായ മേഘ രാജഗോപാലൻ അർഹയായി. ഷിൻജിയാംഗ് മേഖലയിൽ ആയിരക്കണക്കിനു മുസ്ലിംകളെ പാർപ്പിക്കുന്നതിനായി ചൈന രഹസ്യമായി നിർമിച്ച വലിയ ജയിലുകളെയും ക്യാന്പുകളെയുംകുറിച്ചുള്ള റിപ്പോർട്ടുകൾക്കാണു പുരസ്കാരം. അമേരിക്കയിലെ ഏറ്റവും ഉയർന്ന ജേർണലിസം അവാർഡ് നേടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണു ബസ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ. പ്രാദേശിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം നേടിയ താംപ ബേ ടൈംസിന്റെ നീൽ ബേദിയാണു പുരസ്കാരം നേടിയ മറ്റൊരു ഇന്ത്യൻ വംശജൻ. കാത്ലീൻ മക്ഗ്രോറിക്കൊപ്പമാണു നീൽ പുരസ്കാരം സ്വന്തമാക്കിയത്. ഭാവിയിലെ കുറ്റക്കാരെ കണ്ടെത്താൻ ഒരു ഷെരീഫിന്റെ ഓഫീസ് ഉപയോഗിച്ച കംപ്യൂട്ടർ മോഡലിംഗിനെ സംബന്ധിച്ചായിരുന്നു ഇവരുടെ റിപ്പോർട്ട്. ഈ പദ്ധതിക്കു കീഴിൽ കുട്ടികളടക്കം ആയിരത്തിനടുത്ത് ആളുകളെ നിരീക്ഷിച്ചിരുന്നു. മേഘയുടെ ഷിൻജിയാംഗ് പരന്പര അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലാണു പുരസ്കാരം നേടിയത്. 2017ലാണു മേഘ ഷിൻജിയാംഗ് സന്ദർശിക്കുന്നത്. ഈ കാലഘട്ടത്തിൽ…
Read Moreകണ്ണീരണിഞ്ഞ് നാടും വീടും! സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഷിൻസി ഫിലിപ്പിന് നാടും വീടും യാത്രാമൊഴിയേകി
കുറവിലങ്ങാട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വയലാ ഇടച്ചേരിതടത്തിൽ ഷിൻസി ഫിലിപ്പിന് (28) നാടും വീടും യാത്രാമൊഴിയേകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറ്റവരും ഉടയവരും പ്രിയപ്പെട്ടവൾക്ക് അന്ത്യയാത്ര ചൊല്ലി. ഇടച്ചേരി തടത്തിൽ ഫിലിപ്പ് – ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളായ ഷിൻസി ഫിലിപ്പ് സൗദിയിലെ ജോലി ഉപേക്ഷിച്ച് ബഹറിനിലുള്ള ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യന്റെ അടുത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം. ഇന്നലെ പതിനൊന്നോടെയാണ് ഷിൻസിയുടെ ചേതനയറ്റശരീരം വയലാ ഇടച്ചേരി തടത്തിൽ വീട്ടിലെത്തിച്ചത്. ദിവസങ്ങളായി പിടിച്ചുനിറുത്തിയ ദുഃഖം അതോടെ അണപൊട്ടിയൊഴുകുകയായിരുന്നു. കോട്ടയം കുഴിമറ്റത്ത് ഭർത്താവ് ബിജോ കുര്യന്റെ വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് വയലായിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വയലാ സെന്റ് ജോർജ് പള്ളിയിലാണ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഷിൻസിക്ക് അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയത്. ദേവാലയത്തിലെ പ്രാർഥനാ ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്…
Read More