ക​ണ്ണീ​ര​ണി​ഞ്ഞ് നാ​ടും വീ​ടും! സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച ഷി​​ൻ​​സി ഫി​​ലി​​പ്പിന് ​​ നാ​​ടും വീ​​ടും യാ​​ത്രാ​​മൊ​​ഴി​​യേ​​കി

കു​​റ​​വി​​ല​​ങ്ങാ​​ട്: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച വ​​യ​​ലാ ഇ​​ട​​ച്ചേ​​രി​​ത​​ട​​ത്തി​​ൽ ഷി​​ൻ​​സി ഫി​​ലി​​പ്പിന് ​​ (28) നാ​​ടും വീ​​ടും യാ​​ത്രാ​​മൊ​​ഴി​​യേ​​കി.

കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് ഉ​​റ്റ​​വ​​രും ഉ​​ട​​യ​​വ​​രും പ്രി​​യ​​പ്പെ​​ട്ട​​വ​​ൾ​​ക്ക് അ​​ന്ത്യ​​യാ​​ത്ര ചൊ​​ല്ലി. ഇ​​ട​​ച്ചേ​​രി​​ ത​​ട​​ത്തി​​ൽ ഫി​​ലി​​പ്പ് – ലീ​​ലാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ന്നു​​മ​​ക്ക​​ളി​​ൽ മൂ​​ത്ത​​വ​​ളാ​​യ ഷി​​ൻ​​സി ഫി​​ലി​​പ്പ് സൗ​​ദി​​യി​​ലെ ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് ബ​​ഹറി​​നി​​ലു​​ള്ള ഭ​​ർ​​ത്താ​​വ് കോ​​ട്ട​​യം കു​​ഴി​​മ​​റ്റം സ്വ​​ദേ​​ശി ബി​​ജോ കു​​ര്യ​​ന്‍റെ അ​​ടു​​ത്തേ​​ക്ക് പോ​​കാ​​നി​​രി​​ക്കെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഇ​​ന്ന​​ലെ പ​​തി​​നൊ​​ന്നോ​​ടെ​​യാ​​ണ് ഷി​​ൻ​​സി​​യു​​ടെ ചേ​​ത​​ന​​യ​​റ്റ​​ശ​​രീ​​രം വ​​യ​​ലാ ഇ​​ട​​ച്ചേ​​രി​​ ത​​ട​​ത്തി​​ൽ വീ​​ട്ടി​​ലെ​​ത്തി​​ച്ച​​ത്. ദി​​വ​​സ​​ങ്ങ​​ളാ​​യി പി​​ടി​​ച്ചു​​നി​​റു​​ത്തി​​യ ദു​​ഃഖം അ​​തോ​​ടെ അ​​ണ​​പൊ​​ട്ടി​​യൊ​​ഴു​​കു​​ക​​യാ​​യി​​രു​​ന്നു.

കോ​​ട്ട​​യം കു​​ഴി​​മ​​റ്റ​​ത്ത് ഭ​​ർ​​ത്താ​​വ് ബി​​ജോ കു​​ര്യ​​ന്‍റെ വീ​​ട്ടി​​ലെ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​ ശേ​​ഷ​​മാ​​ണ് വ​​യ​​ലാ​​യി​​ലെ വീ​​ട്ടി​​ലേ​​ക്ക് മൃ​​ത​​ദേ​​ഹം എ​​ത്തി​​ച്ച​​ത്.

കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വ​​യ​​ലാ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ​​ക്കും സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും ഷി​​ൻ​​സി​​ക്ക് അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം ഒ​​രു​​ക്കി​​യ​​ത്. ദേ​​വാ​​ല​​യ​​ത്തി​​ലെ പ്രാ​​ർ​​ഥ​നാ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ൽ, ഫാ. ​​തോ​​മ​​സ് ബ്രാ​​ഹ്മ​​ണ​​വേ​​ലി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി. വീ​​ട്ടി​​ലെ പ്രാ​​ർ​​ഥനാ​​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ര​​ട​​ക്കം അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​ൻ എ​​ത്തി.

Related posts

Leave a Comment