‘കൊല്ലങ്കോട് : നെന്മേനി ഇടച്ചിറയിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നാലു മക്കളുമായി വർഷങ്ങളോളം കഴിച്ചുകൂട്ടിയ മണികണ്ഠന്റെ വിട്ടിൽ വൈദ്യുതി വിളക്കിന്റെ പ്രഭയിൽ സന്തോഷ ലഹരിയിലാണ്. കൊല്ലങ്കോട് പികെഡിയുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന അംഗങ്ങളാണ് മണികണ്ഠൻ- ശ്രീജ ദന്പതിമാരുടെ കുടുംബത്തിന് ശുഭപ്രതീക്ഷ നൽകി മിന്നൽവേഗത്തിൽ വയറിംഗ് ജോലികൾ നടത്തിയത്. കൊല്ലങ്കോട് വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതർ കണക്ഷനും നൽകി. കാഴ്ച കുറവു മൂലം പണിയെടുക്കാനാവാതെ സുരക്ഷിതമില്ലാത്ത കുടിലിൽ നാലു മക്കൾ ഉൾപ്പെടെ ദുരിതത്തിൽ കഴിയുന്ന വാർത്ത രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പികെഡിയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ സത്യപാലൻ, ബാലസുബ്രഹ്മണ്യൻ, ബാബു, ഗീത, സതീഷ്, അധ്യാപിക റംലത്ത് ഉൾപ്പെടെയുള്ള സംഘം ഇന്നലെ മണികണ്ഠന്റെ വീട്ടിലെത്തിയത്. നാലു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വീട്ടിൽ കഴിച്ചുകൂട്ടുന്ന ദുരിതം അറിഞ്ഞ ഉടൻ വയറിംഗ് തൊഴിലാളികളെത്തി ജോലി…
Read MoreDay: June 25, 2021
ഒരിക്കൽ ഭാര്യയ്ക്കു മക്കൾക്കുമൊപ്പം സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ ആ കാഴ്ച കണ്ടുഞെട്ടി! പാഴ്വസ്തുക്കൾ ജോജിക്കു വേണം; ഓസ്ട്രേലിയയിലെ തെരുവിന്റെ മക്കൾക്ക്
കോഴഞ്ചേരി: റോഡരികിലെ പാഴ്വസ്തുക്കളും ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച് ജോജി തോമസ് കരുതൽ നൽകുന്നത് ഓസ്ട്രേലിയയിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക്. ഇത്തരത്തിൽ ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സംസ്കരണ ശാലയിൽ നൽകി അതിൽ നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് ഓസ്ട്രേലിയായിലെ നിരാലംബരായ ആളുകൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിൽ ആത്മസംതൃപ്തി നേടുകയാണ് ജോജി. കോഴഞ്ചേരി കീഴുകര കോയിക്കലേത്ത് അനിയന്റെ മകനാണ് ജോജി തോമസ് (34). അഞ്ചുവർഷം മുന്‍പാണ് സൗത്ത് ഓസ്ട്രേലിയ അഡലൈഡിയിലെ റെയിൽവേയിൽ ജോജിക്കു ജോലി ലഭിച്ചത്. ഏഴ്ദിവസം ജോലി, ഏഴു ദിവസം അവധി എന്നതായിരുന്നു രീതി. ഒരിക്കൽ ഭാര്യയ്ക്കു മക്കൾക്കുമൊപ്പം സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ബോക്സിൽ നിന്നും കൈയിട്ടു വാരി ഭക്ഷിക്കുന്ന മനുഷ്യരെ കണ്ടു. ഇത്തരം കാഴ്ചകൾ ഓസ്ട്രേലിയയുടെ തെരുവോരങ്ങളിൽ പതിവായി കണ്ടതോടെ അവരെ സഹായിക്കാൻ ജോജി തീരുമാനിച്ചു. തുടർന്നാണ് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും ശേഖരിച്ച്…
Read Moreനല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും; കർഷകർക്കു പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളകു തിരികൾ നിറഞ്ഞു
വടക്കഞ്ചേരി : കർഷകർക്ക് പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളക് ഉണ്ടാകുന്നതിനുള്ള തിരി (പൂക്കുലകൾ) നിറഞ്ഞു. നല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും കുരുമുളകിൽ വലിയ പ്രതീക്ഷയാണ് കർഷകരെല്ലാം പ്രകടിപ്പിക്കുന്നത്. നീർവാർച്ച കുറഞ്ഞ ചിലയിടങ്ങളിൽ കൊടി വാട്ടം ഉണ്ടെങ്കിലും പൊതുവെ തുടക്കം തരക്കേടില്ലെന്ന് തന്നെയാണ് കർഷകർ പറയുന്നത്.കഴിഞ്ഞ ഒരാഴ്ചയായി മഴവിട്ട് നിന്ന് വെയിൽ കിട്ടിയതും ഗുണം ചെയ്യും. വരും ദിവസങ്ങളിൽ ശക്തിപ്പെടാൻ സാധ്യതയുള്ള മഴക്കാലം ചതിക്കാതെ വിളവുണ്ടാകണം. ആറ് മാസക്കാലം കണക്കുകൂട്ടലുകൾ പിഴക്കരുത്. വിളവിനൊപ്പം വിലയും ഉയർന്നു നിൽക്കണം. എങ്കിൽ മാത്രമെ ഇപ്പോൾ തിരികളിലെ പ്രതീക്ഷ വരുമാനമായി മാറു. മേഖലയിലെ കർഷക കുടുംബങ്ങളിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഒരു വർഷത്തെ കുടുംബ ബജറ്റ് തയ്യാറാക്കുന്നത് ഈ പച്ച വള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്. വിളവിലും വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടായാൽ എല്ലാം തകിടം മറിയും. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്ത്…
Read Moreപ്രകൃതിവിരുദ്ധ പീഡനം; ഏഴുപത് വയസുകാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ; രണ്ടുപേർ ഒളിവിൽ
ചാവക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. രണ്ടുപേർ ഒളിവിൽ. ഒരുമനയൂർ സ്വദേശികളായ കരുവാരക്കുണ്ട് പണിക്കവീട്ടിൽ കുഞ്ഞുമൊയ്തുണ്ണി(68), കരുവാരക്കുണ്ട് കല്ലുപറന്പിൽ സിറാജുദീൻ(52), പാലംകടവ് രായംമരക്കാർ വീട്ടിൽ അബ്ദുൾ റൗഫ്(70), കരുവാരക്കുണ്ട് പണിക്കവീട്ടിൽ പറന്പിൽ അലി(63), കടപ്പുറം വട്ടേക്കാട് വലിയകത്ത് നിയാസ്(32) എന്നിവരെയാണ് എസ്എച്ച്ഒ കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്. 2019-21 കാലഘട്ടത്തിൽ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മറ്റുപ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
Read Moreകാമുകന് സഹോദരി ഭര്‍ത്താവ്! കൊല്ലത്തുനിന്നും കുട്ടികളെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും പിടിയിൽ; കുടുങ്ങിയത് മധുരയില്‍ നിന്ന്
കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് കടന്ന യുവതിയേയും കാമുകനേയും മധുരയിൽ നിന്നും പോലീസ് പിടികൂടി. മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകിൽ കെ.ബി.നഗർ 66 ലക്ഷമി നിവാസിൽ ഐശ്വര്യ (28), ഇവരുടെ സഹോദരി ഭർത്താവ് ചാല യുഎൻആർഎ 56 എ. രേവതിയിൽ വാടകക്ക് താമസിക്കുന്ന സൻജിത് (36) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മാടൻനടക്കടുത്തുള്ള ഭർതൃഗൃഹത്തിൽ നിന്നും ഇക്കഴിഞ്ഞ 22-ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധു വീട്ടിലെത്തിയ ഐശ്വര്യ അവിടെ നിന്നും കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പോലീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവരെ തിരിച്ചറിഞ്ഞ ശേഷം കൊല്ലം എസിപി.റ്റി.ബി.വിജയന്റെ നിർദേശപ്രകാരം പോലീസ് മധുരയിലെത്തി…
Read Moreമകന്റെ ഓപ്പറേഷനുള്ള പണവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ പേഴ്സ് മോഷണം പോയി; ആശുപത്രിമോഷണം പതിവാക്കിയ കള്ളനെ കുടുക്കി പോലീസ്
തൃശൂർ: ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ ഇരിട്ടി പഴഞ്ചേരിമുക്ക് കരിന്പനക്കൽ വീട്ടിൽ രാജേഷ്(29) ആണ് പിടിയിലായത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വന്ന മാള സ്വദേശി അലിയുടെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന 22000 രൂപയും രേഖകളും അടങ്ങിയ പഴ്സ് പ്രതി മോഷ്ടിക്കുകയായിരുന്നു. മകന്റെ ഓപ്പറേഷനുവേണ്ടി കരുതിവച്ച പണമായിരുന്നു. പരാതിയെതുടർന്ന് പോലീസ് സ്ഥലത്തെ സിസിടിവി പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. പ്രതിയുടെ ഫോട്ടോ ആശുപത്രിയിലെ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് തിരിച്ചറിയുന്നതിനായി ഫോണിൽ അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞദിവസം വീണ്ട ും അടുത്ത മോഷണത്തിനായി ആശുപത്രിയിലെത്തിയ പ്രതിയെ കണ്ട് സംശയം തോന്നിയ അധികൃതർ ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൽപ്പിടിത്തത്തിലൂടെ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ, വിവിധ ജില്ലകളിൽ പ്രതിക്കെതിരെ സമാനമായ രീതിയിൽ ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിയതിന് പിടിക്കപ്പെട്ടിട്ടുള്ളതായി വ്യക്തമായി. ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയതിനും കഞ്ചാവ്…
Read Moreസ്ഫടികമോടുന്ന തീയറ്റർ, ടൗൺ ബസുകൾ.. പഴയകാല മുണ്ടക്കയം കാണണമെങ്കിൽ ജോയിയുടെ വീട്ടിലുണ്ട്!
മുണ്ടക്കയം ചിറ്റടി പള്ളിക്കുന്നേല്‍ ജോയി (40) യുടെ വീട്ടിലെത്തിയാല്‍ പഴയ മുണ്ടക്കയത്ത് എത്തിയ പ്രതീതിയാണ്. അര നൂറ്റാണ്ട് പഴക്കമുളള മുണ്ടക്കയം സിനിമ തിയറ്റര്‍, നാടറിഞ്ഞ മുണ്ടക്കയത്തിന്റെ ഗാലക്സി തിയറ്റര്‍, നാഷണല്‍ പെര്‍മിറ്റ് ലോറികള്‍, മുണ്ടക്കയം മേഖലയില്‍ സര്‍വീസ് നടത്തുന്ന നിരവധി സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ എല്ലാം ജോയിയുടെ സ്വീകരണമുറിയില്‍ റെഡി. കാർഡ് ബോര്‍ഡിലും ഫോറക്സ് ഷീറ്റിലും നിര്‍മിച്ച ഈ മാതൃകകൾ കാണാന്‍ പളളിക്കുന്നേല്‍ വീട്ടില്‍ തിരക്കാണ്. ഗാലക്സി തിയറ്ററിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന മാര്‍പാപ്പയുടെ ചിത്രം പോലും അതേപടി തയാറാക്കിയിരിക്കുന്നുവെന്നു മാത്രമല്ല മൊബൈല്‍ഫോണിന്റെ സഹായത്തോടെ 20 വര്‍ഷം മുമ്പ് തീയറ്ററിനുളളിൽ കാണിച്ചിരുന്ന ഓപ്പണിംഗും ലൈറ്റിംഗും, അക്കാലത്തെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ സ്ലൈഡുകളും സ്ഫടികം സിനിമയും വീഡിയോയായി സജ്ജീകരിച്ചിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ബസുകളുടെ മാതൃകയും ജോയി നിർമിച്ചിരിക്കുന്നത്. ബസിന്റെ പുറമേ നിന്നുള്ള രൂപം മാത്രമല്ല സ്റ്റിയറിംഗ്, സീറ്റ്, ഡീസൽ…
Read Moreഭാര്യയേയും മക്കളെയും വിവരം അറിയിച്ചിട്ടും കൂട്ടിക്കൊണ്ടു പോകാനായി ആരും എത്തിയില്ല, ദുഃഖിതനായി ഇരിക്കവെ മകന്റെ വിളിയെത്തി; ഹാഷിം വീട്ടിലേക്ക്…
കൊല്ലം: നാലു വർഷം മുന്‍പ് വീടുവിട്ടിറങ്ങിയ ഹാഷിമിനെ കൂട്ടിക്കൊണ്ട ു പോകാനായി മകൻ നാസറും സഹോദരൻ റഹീമും എസ്എസ് സമിതിയിലെത്തി. കൊട്ടിയം മുസ്ലീം പള്ളിയിൽ അവശ നിലയിൽ കണ്ടതിനെത്തുടർന്ന് 2018 ഓഗസ്റ്റ് ഒന്നിന് കൊട്ടിയം പോലീസാണ് ഹാഷിമിനെ െ എസ്എസ് സമിതിയിൽ കൊണ്ട ു വന്നത്. ആംഗ്യ ഭാഷയിൽ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഇയാൾക്ക് സംസാര ശേഷി ഇല്ല എന്നാണ് പോലീസും സമിതി അധികൃതരും കരുതിയിരുന്നത്. ആരോടും മിണ്ടാതെ ഇതേ നിലയിൽ രണ്ട ുവർഷം തുടർന്ന ഹാഷിം യാദൃശ്ചികമായി സമീപത്തുണ്ടായിരുന്ന ആളോട് സംസാരിച്ചതിനെത്തുടർന്നാണ് സംസാരശേഷിയുണ്ടെന്ന് എസ്എസ് സമിതി അധികൃതർക്ക് മനസ്സിലായത്. തുടർന്ന് ഹാഷിമുമായി നടത്തിയ സംഭാഷണത്തിൽ സ്വന്തം സ്ഥലം തിരുവനന്തപുരം ബീമാപള്ളിയാണെന്നും, മുന്‍പ് ചാലയിൽ ചായക്കട നടത്തിയിരുന്നുവെന്നും പറഞ്ഞു. ഏക മകൻ നാസർ വിദേശത്താണെന്നും, ഭാര്യ തിത്തിയും പെണ്മക്കളായ റസീന, തബീല, ഫാസില എന്നിവർ തിരുവനന്തപുരം ബീമാപള്ളി…
Read Moreചേലക്കരയിലെ ക്വാറിക്കു സമീപം മുതലാളിയുടെ ബന്ധുക്കൾ ഉണ്ട്; വാഴക്കോട് ക്വാറിയിലാകുമ്പോൾ ആരും അറിയില്ല; തൃശൂരിലെ ക്വാറി അപകടത്തിൽ രക്ഷപ്പെട്ട ബംഗാളി പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻതൃശൂർ: മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്ഫോടനമുണ്ടായതു മറ്റൊരു ക്വാറിയിൽനിന്നെത്തിച്ച സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയെന്നുപരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബംഗാൾ സ്വദേശി ചോട്ടു ക്രൈം ബ്രാഞ്ചിനു മൊഴിനൽകി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട നൗഷാദിന്റെ ഉടമസ്ഥതയിൽ ചേലക്കരയിലുള്ള മറ്റൊരു ക്വാറിയിൽനിന്നു കൊണ്ടുവന്ന സ്ഫോടകവസ്തുക്കളിൽ അഞ്ചു കിലോയിലധികം ജലാറ്റിൻ സ്റ്റിക്കും വൻതോതിൽ ഡിറ്റണേറ്ററുകളും ഉണ്ടായിരുന്നതായി പരിക്കേറ്റവർ മൊഴി നൽകിയിട്ടുണ്ട്. എന്തിനാണ് ഇത്രയധികം സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിച്ചതെന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പരിക്കേറ്റവർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ചേലക്കരയിലെ ക്വാറിക്കു സമീപം ഉടമയുടെ നിരവധി ബന്ധുക്കൾ താമസിക്കുന്നുണ്ടെന്നും അവിടെവച്ച് നിർവീര്യമാക്കാൻ പറ്റാത്തതുകൊണ്ടാണ് വാഴക്കോട്ടേക്കു കൊണ്ടുവന്നതെന്നും പരിക്കേറ്റവർ സൂചിപ്പിച്ചിട്ടുണ്ട്. ചേലക്കരയിലെ ക്വാറിയേക്കാൾ ആഴമുള്ള ക്വാറിയാണ് വാഴക്കോട്ടേതെന്നും അതിനാൽ ശബ്ദം അധികം പുറത്തേക്കു വരില്ലെന്നതിനാലാണ് ഇവിടേക്കു നിർവീര്യമാക്കാൻ കൊണ്ടുവന്നതെന്നുമാണ് മൊഴി. എന്നാൽ ഇത് അന്വേഷണസംഘം പൂർണമായും വിശ്വസിച്ചിട്ടില്ല. എപ്പോഴാണ് ചേലക്കരയിൽനിന്നും ഇത്രയേറെ സ്ഫോടകവസ്തുക്കൾ വാഴക്കോട്ടേക്കു കടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.…
Read Moreരണ്ട് ഡെൽറ്റ പ്ലസ് മരണം; ഇവര്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍
ഭോപ്പാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച ഏഴു പേരിൽ രണ്ട് പേർ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരാണ്. വാക്സിന്റെ ആദ്യ ഡോസോ രണ്ടാം ഡോസോ ഇവർ എടുത്തിരുന്നു. ഇവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഹോം ഐസോലേഷനിൽ കഴിയുകയാണെന്നുമാണ് റിപ്പോർട്ട്. അതേസമയം, പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരാണ് മറ്റ് രണ്ട് പേർ. ഇതില്‍ ഒരാള്‍ 22 വയസുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടുവയസുള്ള കുഞ്ഞുമാണ്. ഇവർക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. രോഗം സ്ഥിരീകരിച്ച മൂന്നു പേരും ഭോപ്പാലിൽ നിന്നും രണ്ട് പേർ ഉജ്ജനിയിൽ നിന്നുമാണ്. റെയ്സെൻ, അശോക് നഗർ ജില്ലകളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർക്ക് ജൂണിലാണ് ഡെൽറ്റ…
Read More