വാർത്ത തുണയായി..! മ​ണി​ക​ണ്ഠ​നും കുടുംബത്തിനും സഹായവുമായി സുമനസുകൾ എത്തി


‘കൊ​ല്ല​ങ്കോ​ട് : നെന്മേ​നി ഇ​ട​ച്ചി​റ​യി​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ൽ നാ​ലു മ​ക്ക​ളു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ക​ഴി​ച്ചു​കൂ​ട്ടി​യ മ​ണി​ക​ണ്ഠ​ന്‍റെ വി​ട്ടി​ൽ വൈ​ദ്യു​തി വി​ള​ക്കി​ന്‍റെ പ്ര​ഭ​യി​ൽ സ​ന്തോ​ഷ ല​ഹ​രി​യി​ലാ​ണ്.

കൊ​ല്ല​ങ്കോ​ട് പി​കെ​ഡി​യു​പി സ്കൂ​ളി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന അം​ഗ​ങ്ങ​ളാ​ണ് മ​ണിക​ണ്ഠ​ൻ- ശ്രീ​ജ ദ​ന്പ​തി​മാ​രു​ടെ കു​ടും​ബ​ത്തി​ന് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കി മി​ന്ന​ൽ​വേ​ഗ​ത്തി​ൽ വ​യ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്.

കൊ​ല്ല​ങ്കോ​ട് വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സ് അ​ധി​കൃ​ത​ർ ക​ണ​ക്ഷ​നും ന​ൽ​കി. കാ​ഴ്ച കു​റ​വു മൂ​ലം പ​ണി​യെ​ടു​ക്കാ​നാ​വാ​തെ സു​ര​ക്ഷി​ത​മി​ല്ലാ​ത്ത കു​ടി​ലി​ൽ നാ​ലു മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന വാ​ർ​ത്ത  രാഷ്ട്രദീപിക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പി​കെ​ഡി​യു​പി സ്കൂ​ൾ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​കൂ​ടി​യാ​യ സ​ത്യ​പാ​ല​ൻ, ബാ​ലസു​ബ്ര​ഹ്മ​ണ്യ​ൻ, ബാ​ബു, ഗീ​ത, സ​തീ​ഷ്, അ​ധ്യാ​പി​ക റം​ല​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഇ​ന്ന​ലെ മ​ണി​ക​ണ്ഠ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

നാ​ലു വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീട്ടി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന ദു​രി​തം അ​റി​ഞ്ഞ ഉ​ട​ൻ വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ​ത്തി ജോ​ലി പൂ​ർ​ത്തി​യാ​ക്കി. ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ ക​ണ​ക്ഷ​നും ന​ൽ​കി.

കാ​ഴ്ച​ക്കു​റ​വ് മൂ​ലം ജോ​ലി ന​ഷ്ട​പ്പെ​ട്ട മ​ണി​ക​ണ്ഠ​ന്‍റെ സാ​ന്പ​ത്തി​ക പ്ര​ശ്നം മ​ന​സി​ലാ​ക്കി പു​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​രു മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ധാ​ന്യം, പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും എ​ത്തി​ച്ചു ന​ൽ​കി.

മ​ണി​ക​ണ്ഠ​ന്‍റെ മ​ക്ക​ളാ​യ ഒ​ൻ​പ​തു വ​യ​സിനു താ​ഴെ​യു​ള്ള ശ്രീ​ഷ്മ, ശ്രീ​ജ, ശ്രീ​ന​ന്ദ, ശ്രീ​രാ​ഗ് എ​ന്നി​വ​രും രാ​ത്രി​കാ​ല പ​ഠ​ന​ത്തി​നു വൈ​ദ്യു​തി എ​ത്തി​യ​തി​ൽ അ​തീ​വ സ​ന്തു​ഷ്ട​രാ​ണ്.

മ​ണി​ക​ണ്ഠ​ന്‍റെ മൊ​ബൈ​ൽ ന​ന്പ​റി​ൽ വി​ളി​ച്ച് പ​ല​രും അ​ന്വേ​ഷി​ക്കുന്നുണ്ട്. പേ​രു വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു വ്യ​ക്തി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ഒ​രു സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​ട​ൻ എ​ത്തി​ക്കാ​മെ​ന്നും ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​ഴ്ച കു​റ​ഞ്ഞ മ​ണി​ക​ണ്ഠ​ന്‍റെ ആ​റം​ഗ കു​ടും​ബം വ​രു​മാ​ന​മി​ല്ലാ​തെ ക​ഷ്ട​പ്പാ​ടി​ൽ; ഫോൺ ഇല്ലാതെ കുട്ടികളുടെ പഠനവും മുടങ്ങുന്നു

Related posts

Leave a Comment