പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​നം; ഏഴുപത് വയസുകാരൻ ഉൾപ്പെടെ അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ; ര​ണ്ടുപേ​ർ ഒ​ളി​വി​ൽ


ചാ​വ​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചുപേ​ർ പി​ടി​യി​ൽ. ര​ണ്ടുപേ​ർ ഒ​ളി​വി​ൽ.

ഒ​രു​മ​ന​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​രു​വാ​ര​ക്കു​ണ്ട് പ​ണി​ക്ക​വീ​ട്ടി​ൽ കു​ഞ്ഞു​മൊ​യ്തു​ണ്ണി(68), ക​രു​വാ​ര​ക്കു​ണ്ട് ക​ല്ലു​പ​റ​ന്പി​ൽ സി​റാ​ജു​ദീ​ൻ(52), പാ​ലം​ക​ട​വ് രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ അ​ബ്ദു​ൾ റൗ​ഫ്(70), ക​രു​വാ​ര​ക്കു​ണ്ട് പ​ണി​ക്ക​വീ​ട്ടി​ൽ പ​റ​ന്പി​ൽ അ​ലി(63), ക​ട​പ്പു​റം വ​ട്ടേ​ക്കാ​ട് വ​ലി​യ​ക​ത്ത് നി​യാ​സ്(32) എ​ന്നി​വ​രെ​യാ​ണ് എസ്എ​ച്ച്ഒ കെ.​പി. ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്.

2019-21 കാ​ല​ഘ​ട്ട​ത്തി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. മ​റ്റുപ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment