വനിതാകമ്മീഷണറേപോലുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെന്ന് നടി സ്വാസിക. ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകുമെന്നു സ്വാസിക സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും,കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും, പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്.Listening is often the only thing needed to help someone. ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ…
Read MoreDay: June 25, 2021
മലബന്ധം, ചൊറി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളദിവസം അധികാരം കൈകാര്യം ചെയ്യാതിരിക്കുക; ഇല്ലെങ്കിൽ കാര്യങ്ങൾ കട്ടപ്പൊക! ജോയി മാത്യൂ പറയുന്നു…
അധികാരക്കസേരയിൽ ഇരിക്കുന്നയാളിന്റെ ശാരീരിക – മാനസീകാവസ്ഥകളെ മനസിലാക്കിയിട്ട് വേണം അവരുടെ അടുത്ത് പരാതിയുമായി പോകാനെന്ന് സംവിധായകനും നടനുമായ ജോയി മാത്യൂ. ഇല്ലെങ്കിൽ കാര്യങ്ങൾ കട്ടപ്പൊകയാകുമെന്നും ജോയി മാത്യൂ സോഷ്യൽ മീഡിയയിൽ കുറിച്ചു പോസ്റ്റിന്റെ പൂർണരൂപം അധികാരം കയ്യാളുന്നവരോട് :(അധികാര സ്ഥാനത്തിരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകം ) മലബന്ധംവയറിളക്കംഅർശസ്സ് മാസമുറമെനപ്പോസ്മൈഗ്രെയ്ൻ കുടുംബ കലഹംലൈംഗിക പ്രശ്നങ്ങൾചൊറിചിരങ് തുടങ്ങിയ മനുഷ്യർക്കുള്ള എല്ലാ പ്രശ്നങ്ങളും നിങ്ങൾക്കുമുണ്ടാകാം അതിനാൽ അത്തരം ദിവസങ്ങളിൽഅധികാരം കൈകാര്യം ചെയ്യാതിരിക്കുക; അവധിയെടുക്കുക. പരാതിയുമായി പോകുന്നവരുടെ ശ്രദ്ധക്ക് അധികാരക്കസേരയിൽ ഇരിക്കുന്നയാളിന്റെ ശാരീരിക /മാനസീകാവസ്ഥകളെ മനസ്സിലാക്കിയിട്ട് വേണം അവരുടെ സമക്ഷത്തിൽ പരാതിയുമായി പോകാൻ . ഇല്ലെങ്കിൽ കാര്യങ്ങൾ കട്ടപ്പൊക ! ഒറ്റയാൾ കോടതികൾ വിധിക്കുന്ന വിധികൾ പലതും മേൽപ്പറഞ്ഞ അസുഖങ്ങളുടെ പ്രതിഫലനങ്ങൾ ആയിക്കൂടെഎന്ന് ആരെങ്കിലും സന്ദേഹിച്ചാൽ കുഴപ്പമുണ്ടോ ? -(“ഒരു അന്യായാധിപന്റെ നീറുന്ന ചിന്തകൾ “എന്ന അപ്രകാശിത കൃതിയിൽ നിന്നും )
Read Moreബോർഡിംഗ് സ്കൂൾ നിന്നിരുന്നിടത്ത് 751 കുഴിമാടങ്ങൾ! കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടതായി ആരോപണവും
ഒട്ടാവ: കാനഡയിലെ സാസ്കാചുവാൻ പ്രവിശ്യയിൽ മുന്‍പ് ബോർഡിംഗ് സ്കൂൾ നിലനിന്നിരുന്നിടത്ത് 751 കുഴിമാടങ്ങൾ കണ്ടെത്തി. കവേസ്യൂസ് ഇന്‍ഡ്യൻ ആദിവാസി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ആഴ്ചകൾക്കു മുന്‍പ് ബ്രിട്ടീഷ് കൊളംബിയയിൽ ബോർഡിംഗ് സ്കൂൾ നിലനിന്നിരുന്നിടത്ത് 251 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തെക്കുകിഴക്കൻ സാസ്കാചുവാനിൽ ദ മെറിവെൽ ഇൻഡ്യൻ റെസിഡെൻഷ്യൽ സ്കൂൾ നിലനിന്നിരുന്നിടത്താണ് പുതിയതായി കുഴിമാടങ്ങൾ കണ്ടെത്തിയത്. ഇൻഡ്യൻ അദിവാസി കുട്ടികൾക്കായി 19, 20 നൂറ്റാണ്ടുകളിൽ നടത്തിയിരുന്ന 130 സ്കൂളുകളിലൊന്നാണിത്. 1863നും 1998നും ഇടയ്ക്ക് ഒന്നര ലക്ഷത്തോളം കുട്ടികളെ വീടുകളിൽനിന്ന് നിർബന്ധിതമായി കൊണ്ടുവന്ന് ഈ സ്കൂളിലാക്കിയിരുന്നു. അവരുടെ ഗോത്രഭാഷയും സംസ്കാരവും ഇവിടെ വിലക്കപ്പെട്ടു. സൗകര്യങ്ങളും ശുചിത്വവും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ താമസിപ്പിക്കപ്പെട്ട കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നു. സ്കൂളുകളിൽ പഠിക്കവേ ആറായിരം കുട്ടികൾ മരിച്ചതായി ഔദ്യോഗിക കണക്കുണ്ട്. സ്കൂൾ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ 2008ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഞെട്ടിപ്പിക്കുന്ന പല…
Read Moreരാജ്യംവിട്ട വിവാദ വ്യവസായികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി! മല്യയെ ഇന്ത്യയിലേക്കു തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഉറപ്പായി
ന്യൂഡൽഹി: പതിനായിരക്കണക്കിനു കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 9,371.17 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊതുമേഖലാ ബാങ്കുകൾക്കും സർക്കാരിനും കൈമാറി. വിവാദ വ്യവസായികളുടെ വിദേശത്തുള്ള സ്വത്തുവകകൾ അടക്കം 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വായ്പാ തട്ടിപ്പിലൂടെ സംഭവിച്ച നഷ്ടത്തിന്റെ 80.45 ശതമാനം വരുമിത്. കള്ളപ്പണം തടയൽ നിയമമനുസരിച്ചു പിടിച്ചെടുത്ത സ്വത്തുക്കളിൽ 329.67 കോടി രൂപ സർക്കാരിലേക്കു കണ്ടുകെട്ടുകയായിരുന്നു. 9,041.5 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറിയത്. ബാങ്കുകൾക്കു സംഭവിച്ച മൊത്തം നഷ്ടത്തിന്റെ 40 ശതമാനമാണിത്. സാന്പത്തികതട്ടിപ്പു നടത്തി ഒളിച്ചോടുന്നവരുടെ പിന്നാലെതന്നെയുണ്ടെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം നികത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ പ്രതികരിച്ചു. വായ്പാതട്ടിപ്പിനുശേഷം രാജ്യംവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ തട്ടിപ്പുകളിലൂടെ പൊതുമേഖലാ…
Read Moreസമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരേ നടപടിക്കു നിർദേശം! പരാതി ലഭിച്ചാൽ മുട്ടന്‍പണി; പ്രമുഖ വ്യക്തികളുടെ പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കുന്നത് വ്യാപകം
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരേ കർശന നപടിയെടുക്കാൻ കേന്ദ്രസർക്കാർ നിർദേശം. പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വ്യാജ പ്രൊഫൈലുകൾ നീക്കംചെയ്യണമെന്ന് സമൂഹമാധ്യമങ്ങൾക്കു നിർദേശം നൽകി. പുതിയ ഐടി നിയമപ്രകാരമാണ് നടപടി. സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ് തുങ്ങിയവയ്ക്കാണ് നിർദേശം നൽകിയത്. ഏതെങ്കിലും വ്യക്തിയുടെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് നീക്കണമെന്നാണ് കേന്ദ്രസർക്കാർ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഭവങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഐടി നിയമത്തിൽ ഭേദഗതി വരുത്തിയത്. കൂടാതെ, പ്രമുഖ വ്യക്തികളുടെ പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. സമീപകാലത്ത് വിവാദമായിരിക്കുന്ന ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദേശം.
Read Moreകുട്ടികളുടെ നിലവിളി കേട്ട് പരിസരവാസികകള് ഓടിയെത്തിയെങ്കിലും..! പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികൾ മുങ്ങിമരിച്ചു; നാടിനെ നടുക്കിയ സംഭവം മഞ്ചേരിയില്‍
മഞ്ചേരി: പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളുടെ സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഒരു കുട്ടി രക്ഷപ്പെട്ടു. മഞ്ചേരിക്കടുത്ത് പന്തല്ലൂരിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ കുട്ടികളാണു മരിച്ചത്. പന്തല്ലൂർ തോട്ടാശേരി കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്റത്ത്(19), ഹുസൈന്റെ സഹോദരൻ തോട്ടാശേരി അബ്ദുറഹ്മാൻ ലത്വീഫിയുടെ മകൾ ഫാത്തിമ ഫിദ(13), നെല്ലിക്കുത്ത് വെങ്ങുവങ്ങാട് കൊണ്ടോട്ടി വീട്ടിൽ അൻവറിന്റെ മകൾ ഫസ്മിയ ഷെറിൻ(16)എന്നിവരാണു മരിച്ചത്. പന്തല്ലൂർ പാലിയംകുന്നത്ത് അബ്ദുള്ളക്കുട്ടിയുടെ മകൾ അൻഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി. ബന്ധുക്കളായ എട്ടു കുട്ടികളാണു പുഴയിൽ കുളിക്കാനിറങ്ങിയത്. മരിച്ചവരിൽ രണ്ടുപേർ പന്തല്ലൂർ സ്വദേശികളും ഒരാൾ പന്തല്ലൂരിലെ ബന്ധുവീട്ടിലേക്കു നെല്ലിക്കുത്തിൽനിന്നു വിരുന്നെത്തിയതുമായിരുന്നു. കുട്ടികളോടൊപ്പം ഫാത്തിമ ഫിദയുടെ പിതാവ് അബ്ദുറഹ്മാൻ ലത്വീഫിയുമുണ്ടായിരുന്നു. നീന്തലറിയുന്ന നാലു കുട്ടികൾ കരയിൽനിന്നു കുറച്ചു ദൂരം പുഴയിൽ നീന്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പുഴയിലെ അടിയൊഴുക്കു തിരിച്ചറിയാനാകാതെ കുട്ടികൾ ഒഴുക്കിൽപ്പെട്ടു…
Read Moreഇലക്ഷൻ അർജന്റ്..! പോലീസ് ചമഞ്ഞ് 96 ലക്ഷം കവർച്ച; ‘ഇൻസ്പെക്ടർ രാജ്കുമാർ’ അറസ്റ്റിൽ; മാർച്ച് 22ന് പുലർച്ചെ കുട്ടനെല്ലൂരില്‍ നടന്ന സംഭവം ഇങ്ങനെ…
തൃശൂർ: കോയന്പത്തൂരിൽനിന്നു മൂവാറ്റുപുഴയിലേക്കു പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി രാജ്കുമാറിനെ(37) തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പോലീസ് ചമഞ്ഞ് കുഴൽപ്പണം കവർച്ച ചെയ്യുന്നതിൽ സമർഥനായതിനാൽ കവർച്ച സംഘങ്ങൾക്കിടയിൽ ‘ഇൻസ്പെക്ടർ രാജ്കുമാർ’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. മാർച്ച് 22ന് പുലർച്ചെ കുട്ടനെല്ലൂരിലാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്കു കോയന്പത്തൂരിൽനിന്നു പച്ചക്കറിയുമായി വരികയായിരുന്ന ലോറി കുട്ടനെല്ലൂരിൽ വച്ച് ‘ഇലക്ഷൻ അർജന്റ്’ ബോർഡ് ഘടിപ്പിച്ച വാഹനത്തിൽ വന്ന സംഘം തടഞ്ഞുനിർത്തി. പോലീസാണെന്നും, ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ഡ്രൈവറെയും സഹായിയെയും ബലം പ്രയോഗിച്ച് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോയി. കുറച്ചു ദൂരം പോയി തിരികെ ലോറിയുടെ…
Read Moreരേഷ്മയുടെ ഏകസഹോദരൻ ഇന്നെത്തും! മുംബൈയിൽ ജീവനൊടുക്കിയ മലയാളി യുവതിയുടെയും മകന്റെയും സംസ്കാരം ഇന്ന് ; അയൽവാസി കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
രാമപുരം: മുംബൈയിൽ ഫ്ളാറ്റിൽനിന്നു ചാടി ജീവനൊടുക്കിയ മലയാളി വീട്ടമ്മയുടെയും ആറു വയസുകാരനായ മകന്റെയും സംസ്കാരം ഇന്നു മുബൈയിൽ നടത്തും. അധ്യാപക ദന്പതിമാരായ രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടിൽ എം.എം. മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകളും ഹൈദരാബാദ് സ്വദേശി പരേതനായ ശരത് മുളുകുട്ലയുടെ ഭാര്യയുമായ മുൻ മാധ്യമ പ്രവർത്തക രേഷ്മ മാത്യു (43), മകൻ ഗരുഡ് (6) എന്നിവരുടെ സംസ്കാരമാണ് മുംബൈയിൽ നടത്തുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. രേഷ്മയുടെ ഏകസഹോദരൻ യുഎസിലുള്ള ബോബി മാത്യു ഇന്നു മുംബൈയിൽ എത്തും. കഴിഞ്ഞമാസം ഭർത്താവ് ശരത്ത് കോവിഡ് ബാധിച്ചു മരിച്ചു. മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണ് ശരത്തും പോസിറ്റീവായത്. മൂന്നുപേരും മരിച്ചു. ഇതിന്റെ മാനസിക സംഘർഷത്തിലായിരുന്നു രേഷ്മ. ഫ്ളാറ്റിലുണ്ടായ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മുംബൈ ഡിലൈറ്റ് കന്പനിയിൽ ഐടി വിഭാഗത്തിൽ ഉദ്യോഗസ്ഥയായ രേഷ്മ ജൂലൈ ഒന്നുമുതൽ വീണ്ടും ഓഫീസിൽ പോകാനിരിക്കെയാണു…
Read Moreകിരണിനു കുരുക്കു മുറുക്കി പോലീസ്! സഹോദരന്റെ വിവാഹത്തിന് അണിയാന്‍ വിസ്മയ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിരണ്‍ നല്‍കിയിരുന്നില്ലെന്നു ബന്ധുക്കള്‍
അഞ്ചല്‍: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവും സസ്പെൻഷനിലായ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിനെതിരേ നിര്‍ണായക നീക്കം നടത്തി പോലീസ്. കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പോരുവഴി സഹകരണ ബാങ്കില്‍ കിരൺകുമാറിന്റെ സ്വന്തം പേരിലുള്ള ലോക്കറിലാണ് വിസ്മയയുടെ 80 പവൻ സ്വർണം സൂക്ഷിച്ചിട്ടുള്ളത്. ഈ ലോക്കറും പോലീസ് സീല്‍ ചെയ്തു. സ്ത്രീധനമായി കിരണിന് വിസ്മയയുടെ വീട്ടുകാര്‍ നല്കിയ സ്വര്‍ണം, കാര്‍ എന്നിവ കേസില്‍ തൊണ്ടിമുതലാക്കി അന്വേഷണം തുടരാനാണ് പോലീസ് നീക്കം. സീല്‍ ചെയ്ത ലോക്കര്‍ പിന്നീട് വിശദമായി പരിശോധിക്കും. സഹോദരന്റെ വിവാഹത്തിന് അണിയാന്‍ വിസ്മയ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിരണ്‍ നല്‍കിയിരുന്നില്ലെന്നു ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിസ്മയയുടെ സുഹൃത്തുകളുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. കിരൺ കുമാർ ജനുവരിയില്‍ നിലമേലിൽ വിസ്മയയുടെ വീട്ടിലെത്തി വിസ്മയ, സഹോദരന് എന്നിവരെ മര്‍ദിച്ച…
Read Moreഅന്നവളും എഴുതി ഒരു ലൗ ലെറ്റർ, ഇഷ്ട നടൻ കാളിദാസ് ജയറാമിന്..! വിസ്മയയെക്കുറിച്ചുള്ള സഹപാഠിയുടെ കുറിപ്പ് വൈറലാകുന്നു…
ശാസ്താംകോട്ട ശാസ്താംനടയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെക്കുറിച്ചുള്ള സഹപാഠിയുടെ കുറിപ്പ് വൈറലാകുന്നു. വാലന്റൈൻസ് ഡേയ്ക്ക് കോളജിൽ നടന്ന ലൗ ലെറ്റർ മത്സരത്തിൽ പങ്കെടുത്ത് വിസ്മയ തമാശയ്ക്ക് എഴുതിയ ലൗ ലെറ്ററിന്റെ കഥയാണ് കൂട്ടുകാരി പങ്കുവച്ചിരിക്കുന്നത്. തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിനായിരുന്നു വിസ്മയ കത്തെഴുതിയത്. പോസ്റ്റിന്റെ പൂർണരൂപം രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്….., അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു…. post viral ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ call ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു….😇 അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന്…
Read More