ലക്നോ: ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. ലക്ഷ്മിപുരിലാണ് സംഭവം. 26 കാരനായ വിവാഹിതനായ യുവാവാണ് കേസില്‍ അറസ്റ്റിലായത്. വീടിനു മുന്പില് കളിച്ചുകൊണ്ടിരുന്ന മൂന്നാം ക്ലാസുകാരിയായ കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read MoreDay: July 16, 2021
ഫ്രഞ്ച് സംസാരിക്കാൻ ഒരുങ്ങി അമിത് ചക്കാലക്കൽ; ജിബൂട്ടി റീലീസ് ചെയ്യുന്നത് ആറോളം ഭാഷകളിൽ
യുവതാരം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമായ ജിബൂട്ടി ഫ്രഞ്ച് ഭാഷയിലും റിലീസിനൊരുങ്ങുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് അഫ്സൽ അബ്ദുൾ ലത്തീഫും എസ്. ജെ. സിനുവും ചേർന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു.
Read Moreതൃശൂർ ഭാഗത്തുള്ളവരുടെ ശ്രദ്ധയ്ക്ക്, പുല്ല് വെട്ടി കൊടുക്കിന്നു, ഗാര്ഡന് സെറ്റിംഗ് ചെയ്യുന്നു…! പണ്ട് സിനിമ ലൊക്കേഷനിലെ ഡ്രൈവറായിരുന്നു; ഇപ്പോൾ പുല്ലുവെട്ടുന്നു
സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് ആരംഭിക്കാൻ അനുമതി ലഭിക്കാത്തതിനാൽ നിരവധി ആളുകളാണ് തൊഴിൽ നഷ്ടപ്പെട്ട് കഴിയുന്നത്. സംഘടന നേതാക്കൾ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഇതിനിടെ പല സിനിമകളും മറ്റ് സംസ്ഥാനത്തേക്ക് മാറ്റി ഷൂട്ടിംഗ് ആരംഭിച്ചു. ഇതോടെ സിനിമ മേഖലയിലെ ദിവസ വേതനക്കാർ മറ്റ് ജോലികളിലേക്ക് തിരിയാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരമാകുകയാണ് സിനിമ ലൊക്കേഷനുകളിലെ ഡ്രൈവറായിരുന്ന മർഫിയുടെ ജീവിതം. ജീവിക്കാനായി ഇപ്പോൾ പുല്ലുവെട്ടുന്ന ജോലി ചെയ്യുകയാണ് മർഫി. മർഫിയുടെ സേവനം ആവശ്യമുള്ളവർ വിളിക്കണം എന്ന കുറിപ്പോടെ സിനിമ താരങ്ങൾ മർഫിയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് തൃശൂർ ഭാഗത്തുള്ളവരുടെ ശ്രദ്ധയ്ക്ക്! മർഫി ആന്റണി സിനിമാ ലൊക്കേഷനുകളിൽ സ്ഥിരമായി വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ്. ലോക്ഡൗണിൽ സിനിമാ ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ മറ്റൊരു തൊഴിൽ കണ്ടെത്തേണ്ടി വന്നു. അദ്ദേഹത്തിൻറെ സേവനം ആവശ്യമുള്ളവർക്ക്…
Read Moreവിവാദങ്ങൾ കിറ്റെക്സിനു നേട്ടമുണ്ടാക്കി! കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരം; ധനമന്ത്രി
ന്യൂഡൽഹി: വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരിവിപണയിൽ വൻ നേട്ടമുണ്ടാക്കിയെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങൾക്ക് അനുകൂലമായ നിലപാടാണു സർക്കാരിന്റെത്. കിറ്റെക്സ് കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്പോൾ തൊഴിലാളികളെ സംരക്ഷിക്കും. തൊഴിൽ നിയമത്തിൽ മാറ്റം വരുത്തില്ല. സംസ്ഥാനത്തൊരിടത്തും തൊഴിൽ സമരങ്ങളോ, അത്തരം പ്രശ്നങ്ങളോ ഇപ്പോഴില്ല. സിനിമാ ഷൂട്ടിംഗ് ഹൈദരാബാദിലേക്കു പോയതു താത്കാലികമാണെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.
Read Moreജിഎസ്ടിക്കു പുറത്ത് ശേഷിക്കുന്നത് മദ്യവും ഇന്ധനവും! പെട്രോൾ ജിഎസ്ടിയിൽ പറ്റില്ല; വാറ്റ് കുറയ്ക്കില്ല; ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങൾ കൂടി ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം അംഗീകരിക്കില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഇന്ധന വാറ്റ് നികുതി കുറയ്ക്കാനാകില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ജിഎസ്ടിക്കു പുറത്ത് മദ്യവും ഇന്ധനവുമാണു ശേഷിക്കുന്നത്. സംസ്ഥാനങ്ങളുടെ ശേഷിച്ച നികുതി അവകാശം കൂടി കവരാൻ അനുവദിക്കാനാകില്ല. ജിഎസ്ടി ഇനങ്ങളുടെ സംസ്ഥാനത്തിനുള്ള നികുതി വിഹിതം കിട്ടാനായി കേന്ദ്രത്തിനു മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ധനം, മദ്യം എന്നിവയിൽ മാത്രമാണു സംസ്ഥാന സർക്കാരിനു നികുതി അവകാശമുള്ളത്. അതുകൂടി കേന്ദ്രത്തിനു നൽകുന്നതു സംസ്ഥാന താത്പര്യത്തിന് എതിരാണ്. അതിനാൽ സമ്മതിക്കില്ല.
Read Moreവേനല്‍ക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂര്‍ നീണ്ടുനിന്ന മഴ! ജര്‍മനിയില്‍ കൊടുങ്കാറ്റും പേമാരിയും; 42 പേര് മരിച്ചു
ബര്‍ലിന്‍: ജര്‍മനിയുടെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റും പേമാരിയും കനത്ത നാശം വിതച്ചു. രക്ഷാ പ്രവര്‍ത്തനത്തിനിടെ രണ്ടു അഗ്നിശമനസേനാംഗങ്ങള്‍ ഉള്‍പ്പടെ 42 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം ആളുകളെ കാണാതായി. പടിഞ്ഞാറന്‍ ജര്‍മനിയിലാണ് ഏറ്റവും അധികം നാശം. ഐഫല്‍ മേഖലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. കൊളോണില്‍ 72 വയസുള്ള ഒരു സ്ത്രീയും 54 വയസുള്ള പുരുഷനും വെള്ളംകയറി വീടിന്റെ നിലവറകളിലാണ് മരിച്ചത്. കടുത്ത മഴയും കൊടുങ്കാറ്റും ഈ ആഴ്ച ജര്‍മനിയെ ബാധിക്കുമെന്ന് നേരത്തെ കാലാവസ്ഥാമുന്നറിയിപ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്ക സാധ്യത പ്രാദേശികമായി വളരുകയാണന്ന് ജര്‍മന്‍ കലാവസ്ഥാ സര്‍വീസ് അറിയിച്ചു. കഴിഞ്ഞ 200 വര്‍ഷത്തിനിടെയാണ് കനത്ത മഴ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂര്‍ നീണ്ടുനിന്ന മഴ ജര്‍മനിയില്‍ ചൊവ്വ, ബുധന്‍…
Read More