വേ​​ന​​ല്‍​ക്കാ​​ല​​മാ​​യി​​ട്ടും പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി 24 മ​​ണി​​ക്കൂ​​ര്‍ നീ​​ണ്ടു​നി​​ന്ന മ​​ഴ! ജ​ര്‍​മ​നി​യി​ല്‍ കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും; 42 പേ​ര്‍ മ​രി​ച്ചു

ബ​​ര്‍​ലി​​ന്‍: ജ​​ര്‍​മ​​നി​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ കൊ​​ടു​​ങ്കാ​​റ്റും പേ​​മാ​​രി​​യും ക​​ന​​ത്ത നാ​​ശം വി​​ത​​ച്ചു. ര​​ക്ഷാ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നി​​ടെ ര​​ണ്ടു അ​​ഗ്നി​ശ​​മ​​ന​സേ​​നാം​​ഗ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പ​​ടെ 42 പേ​​ര്‍ മ​​രി​​ച്ചു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​ര്‍​ന്നേ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍.

നൂ​റി​ല​​ധി​​കം ആ​​ളു​​ക​​ളെ കാ​​ണാ​​താ​​യി. പ​​ടി​​ഞ്ഞാ​​റ​​ന്‍ ജ​​ര്‍​മ​​നി​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം നാ​​ശം. ഐ​​ഫ​​ല്‍ മേ​​ഖ​​ല​​യി​​ലാ​​ണ് കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ള്‍ മ​​രി​​ച്ച​​ത്.

കൊ​​ളോ​​ണി​​ല്‍ 72 വ​​യ​​സു​​ള്ള ഒ​​രു സ്ത്രീ​​യും 54 വ​​യ​​സു​​ള്ള പു​​രു​​ഷ​​നും വെ​​ള്ളം​​ക​​യ​​റി വീ​​ടി​​ന്‍റെ നി​​ല​​വ​​റ​​ക​​ളി​​ലാണ് മ​​രി​​ച്ച​​ത്.

ക​​ടു​​ത്ത മ​​ഴ​​യും കൊ​​ടു​​ങ്കാ​​റ്റും ഈ ​​ആ​​ഴ്ച ജ​​ര്‍​മനി​​യെ ബാ​​ധി​​ക്കു​​മെ​​ന്ന് നേ​​ര​​ത്തെ കാ​​ലാ​​വ​​സ്ഥാ​​മു​​ന്ന​​റി​​യി​​പ്പ് ഉ​​ണ്ടാ​​യി​​രു​​ന്നു. രാ​​ജ്യ​​ത്തി​​ന്‍റെ കി​​ഴ​​ക്ക്, പ​​ടി​​ഞ്ഞാ​​റ​​ന്‍ അ​​തി​​ര്‍​ത്തി​​ക​​ളി​​ല്‍ വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​യി.

വെ​​ള്ള​​പ്പൊ​​ക്ക സാ​​ധ്യ​​ത പ്രാ​​ദേ​​ശി​​ക​​മാ​​യി വ​​ള​​രു​​ക​​യാ​​ണ​​ന്ന് ജ​​ര്‍​മന്‍ ക​​ലാ​​വ​​സ്ഥാ സ​​ര്‍​വീ​​സ് അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ 200 വ​​ര്‍​ഷ​​ത്തി​​നി​​ടെ​​യാ​​ണ് ക​​ന​​ത്ത മ​​ഴ ഇ​​ത്ര​​യും കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ ഉ​​ണ്ടാ​​യ​​തെ​​ന്ന് ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

വേ​​ന​​ല്‍​ക്കാ​​ല​​മാ​​യി​​ട്ടും പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി 24 മ​​ണി​​ക്കൂ​​ര്‍ നീ​​ണ്ടു​നി​​ന്ന മ​​ഴ ജ​​ര്‍​മ​​നി​​യി​​ല്‍ ചൊ​​വ്വ, ബു​​ധ​​ന്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കനത്തു.

സാ​​ക്‌​​സ​​ണി, തു​​രി​​ൻജി യ‍, നോ​​ര്‍​ത്ത് റൈ​​ന്‍ വെ​​സ്റ്റ്് ഫാ​​ലി​​യ, ബ​​വേ​​റി​​യ എ​​ന്നീ സ്‌​​റ്റേറ്റു​​ക​​ളെ​​യാ​​ണ് പ്ര​​കൃ​​തി​​ക്ഷോ​​ഭം കൂ​​ടു​​ത​​ല്‍ ബാ​​ധി​​ച്ച​​ത്. പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വ​​ന്‍​മ​​ര​​ങ്ങ​​ള്‍ ക​​ട​​പു​​ഴ​​കി വീ​​ണു.

നൂ​റി​ല​​ധി​​കം വീ​​ടു​​ക​​ൾക്ക് സാരമായ. ​ജ​​ന​​ജീ​​വി​​തം ആ​​ക​​പ്പാ​​ടെ താ​​റു​​മാ​​റാ​​യി. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ല്‍​പ്പെ​​ട്ട് കാ​​റു​​ക​​ള്‍ ഒ​​ഴു​​കി​​പ്പോ​​വു​​ക​​യും കെ​​ട്ടി​​ട​​ങ്ങ​​ള്‍​ക്ക് കേ​​ടു​​പാടു സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ല്‍ അ​​നേ​​കം​​പേ​​ര്‍ വീ​​ടു​​ക​​ളു​​ടെ മേ​​ല്‍​ക്കൂ​​ര​​യി​​ല്‍ കു​​ടു​​ങ്ങി​​യി​​ട്ടു​​ണ്ട്. പ​​ടി​​ഞ്ഞാ​​റ​​ന്‍ നഗരമായ ഒ​​യ്‌​​സ്്കി​​ര്‍​ഷെ​​നി​​ല്‍ മാ​​ത്രം 15 പേ​​ര്‍ മ​​രി​​ച്ചു. കോ​​ബ്‌​​ളെ​​ന്‍​സ് ന​​ഗ​​ര​​ത്തി​​ല്‍ നാ​​ലുപേരും.

റൈ​​ന്‍ സീ​​ഗ് മേ​​ഖ​​ല​​യി​​ലെ സ്‌​​റെ​​റ​​യി​​ന്‍​ബാ​​ഹ​​ല്‍ ഡാം ​​ത​​ക​​രാ​​നു​​ള്ള സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് സ​​മീ​​പ ഗ്രാ​​മ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ളെ മാ​​റ്റി​​പാ​​ര്‍​പ്പി​​ച്ചു. പ്ര​​ള​​യ​​ത്തി​​ലും മ​​ണ്ണി​​ടി​​ച്ചി​​ലി​​ലും പ​​ല ഗ്രാ​​മ​​ങ്ങ​​ളും ഒ​​റ്റ​​പ്പെ​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്.

പ​​ല വീ​​ടു​​ക​​ളു​​ടെ​​യും ബേ​​സ്‌​​മെ​​ന്‍റുക​​ളും ഭൂ​​ഗ​​ര്‍​ഭ ഗാ​​രേ​​ജു​​ക​​ളും ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്.​​ വൈദ്യുതി, ഇ​​ന്‍റ​ർ‍​നെ​​റ്റ്, ഫോ​​ണ്‍ബ​​ന്ധങ്ങളും താ​​റു​​മാ​​റാ​​യി.

ജോ​​സ് കു​​മ്പി​​ളു​​വേ​​ലി​​ല്‍

Related posts

Leave a Comment