ജി​എ​സ്ടി​ക്കു പു​റ​ത്ത് ശേ​ഷി​ക്കു​ന്ന​ത് മ​ദ്യ​വും ഇ​ന്ധ​ന​വും! പെട്രോൾ ജിഎസ്ടിയിൽ പറ്റില്ല; വാറ്റ് കുറയ്ക്കില്ല; ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടി ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ധ​ന വാ​റ്റ് നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ജി​എ​സ്ടി​ക്കു പു​റ​ത്ത് മ​ദ്യ​വും ഇ​ന്ധ​ന​വു​മാ​ണു ശേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ ശേ​ഷി​ച്ച നി​കു​തി അ​വ​കാ​ശം കൂ​ടി ക​വ​രാ​ൻ അ​നു​വ​ദി​ക്കാ​നാ​കി​ല്ല.

ജി​എ​സ്ടി ഇ​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​നു​ള്ള നി​കു​തി വി​ഹി​തം കി​ട്ടാ​നാ​യി കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ കൈ​നീ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ഇ​ന്ധ​നം, മ​ദ്യം എ​ന്നി​വ​യി​ൽ മാ​ത്ര​മാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നി​കു​തി അ​വ​കാ​ശ​മു​ള്ള​ത്. അ​തു​കൂ​ടി കേ​ന്ദ്ര​ത്തി​നു ന​ൽ​കു​ന്ന​തു സം​സ്ഥാ​ന താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ്. അ​തി​നാ​ൽ സ​മ്മ​തി​ക്കി​ല്ല.

Related posts

Leave a Comment