കോവിഡ് ഭേദമായവരുടെ ശരീരത്തില്‍ ആന്റിബോഡി നിലനില്ക്കുക ഒമ്പതു മാസം വരെയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അതായത് സ്വാഭാവികമായി വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അസുഖം ബാധിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ മൂന്ന് മാസം വരെ വീണ്ടും രോഗം ഉണ്ടാകുന്നതിനെ തടയുമെന്നായിരുന്നു മുമ്പ് വിചാരിച്ചിരുന്നത്. എന്നാല്‍,ഇറ്റലിയിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ പഠനറിപ്പോര്‍ട്ടനുസരിച്ച് ഒന്‍പതു മാസം വരെ ആന്റിബോഡി നിലനില്ക്കും. ഇറ്റലിയിലെ ഒരു നഗരത്തില്‍ 3000 താമസക്കാരില്‍ 85 ശതമാനം പേരിലും നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പഠനറിപ്പോര്‍ട്ട്. കൂടാതെ, രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരിലും ഇല്ലാത്തവരിലും ആന്റിബോഡിയുടെ അളവിന്റെ കാര്യത്തില്‍ വലിയതോതിലുള്ള വ്യത്യാസങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read MoreDay: July 20, 2021
രാജു, എമ്പുരാൻ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ…? കണ്ണുതള്ളി പൃഥ്വിരാജ്! ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ചിത്രീകരണം ആരംഭിച്ചേക്കുമെന്ന് സൂചന
ന്റെ ബജറ്റിനെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉന്നയിച്ച സംശയത്തിന് അന്തംവിട്ട് നോക്കിയിരിക്കുന്ന ഒരു ഫോട്ടോയാണ് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘രാജു, എമ്പുരാൻ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ’. ഇതിന് മറുപടിയായി ‘ലേ ഞാൻ’ എന്നെഴുതി അന്തംവിട്ടിരിക്കുന്ന സ്മൈലിയാണ് പൃഥ്വിരാജ് ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന അടിക്കുറിപ്പിലുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞാൽ ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ എമ്പുരാൻ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് സൂചന. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് ഒരുമിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ഇപ്പോൾ പുരോഗമിക്കുകയാണ്.
Read Moreജാഡക്കാരിയെന്ന ഒരു ഇമേജ് എനിക്കുണ്ട്, അതിനു കാരണവുമുണ്ട്…! ചിരിച്ചു കൊണ്ട് സംസാരിച്ചാല്‍ വലിയ കുഴപ്പമില്ല; നടി ഹണി റോസ് തുറന്നുപറയുന്നു…
വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ നടിയാണ് ഹണി റോസ്. തുടർന്ന് മലയാളത്തിനൊപ്പം തെന്നിന്ത്യൻ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. ഇപ്പോഴിതാ, ജാഡക്കാരിയെന്ന ഒരു ഇമേജ് തനിക്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഹണി റോസ്. ഒരുപക്ഷെ ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ തന്റെ കഥാപാത്രവുമായി തന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നതെന്നും നടി കൂട്ടിച്ചേർത്തു. “എന്റെ പഴയ ഇന്റര്‍വ്യു ഒക്കെ കാണുന്പോള്‍ ഞാന്‍ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികമായിട്ടൊക്കെയാണോ ഞാന്‍ സംസാരിച്ചേ എന്ന്. ചിരിച്ചു കൊണ്ട് സംസാരിച്ചാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ ഇത്തിരി സീരിയസ് ആയാല്‍ എന്റെ മുഖമാകെ മാറും. ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം. നേരിട്ട് എന്നെ അറിയുന്നവര്‍ക്കെല്ലാം സത്യം അറിയാം.’- ഹണി റോസ് പറയുന്നു…
Read Moreപെരുന്നാൾ വിപണയിൽ തിരക്കേറുന്നു; ചിക്കന്‍ 158 രൂപ, ചെമ്മീൻ ചാകര, സവാള വില കൂടുന്നു…
സ്വന്തം ലേഖകൻതൃശൂർ: ബക്രീദ് ആഘോഷിക്കാൻ വിപണികളിൽ തിരക്ക്. വസ്ത്രശാലകളിലും ഗൃഹോപകരണശാലകളിലുമെല്ലാം ആളുകൾ എത്തി.കോവിഡ് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗണിനു മൂന്നു ദിവസത്തേക്ക് ഇളവു നൽകിയിരിക്കേയാണ് നേരിയതോതിലെങ്കിലും വിപണികൾ ഉണർന്നത്. ഇളവുകളനുസരിച്ച് ഇന്നും വസ്ത്രശാലകളും ജ്വല്ലറികളും അടക്കമുള്ളവ തുറക്കും. തിരക്കു നിയന്ത്രിച്ചു വ്യാപാരം നടത്താൻ വസ്ത്രശാലകളിൽ പ്രത്യേക ക്രമീകരണംതന്നെ ഏർപ്പെടുത്തിയിരുന്നു. പെരുന്നാൾ ആഘോഷത്തിനു ഭക്ഷ്യവിഭവങ്ങൾ വാങ്ങാനാണ് ചെറിയതോതിലെങ്കിലും തിരക്കുണ്ടായത്. പഴം മാർക്കറ്റുകളിലാണു പ്രധാന തിരക്ക്. ഇറച്ചിക്കോഴിയും മട്ടനും മറ്റും വാങ്ങാൻ തിരക്കു കുറവാണ്. ചിക്കൻ ബിരിയാണിയും ചിക്കൻ ഫ്രൈയുമെല്ലാം തയാറാക്കാനുള്ള ഇറച്ചിക്കോഴിക്കു തീപിടിച്ച വിലയാണ്. കിലോയ്ക്കു 158 രൂപയാണു വില. പെരുന്നാളിനു മത്സ്യ ഇനങ്ങൾക്കു വലിയ ഡിമാൻഡില്ല. പച്ചക്കറി, മത്സ്യ ഇനങ്ങൾക്കു കാര്യമായ വിലവർധനയുമില്ല. ചെമ്മീനു ചാകരയാണ്. കിലോയ്ക്ക് 250 രൂപയേയുള്ളൂ. ആവോലിക്കും കരിമീനും നാനൂറു രൂപ. കൊഴുവയ്ക്ക് നൂറു രൂപ. വാളയ്ക്ക് 200 മുതൽ 240 വരെ. മത്തിക്കു…
Read Moreവലയെറിയുന്നത് ആരുമറിയാതെ…! പെഗാസസിന്റെ ചാരക്കണ്ണിൽ പ്രമുഖർ! രാഹുൽ ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ടു ഫോണ്‍ നന്പറുകളും നിരീക്ഷിച്ചു; ചോർത്തൽ അറിഞ്ഞത് ഈ വഴി…
ന്യൂഡൽഹി: ഫോൺ ചോർത്തുന്നതിനുള്ള ഇസ്രയേൽ നിർമിത സോഫ്റ്റ്വേറായ പെഗാസസിന്റെ ചാരക്കണ്ണ് പതിഞ്ഞവരിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പുതിയ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും ജൽശക്തി മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലും. തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോറിന്റെ ഫോണിലും പെഗാസസ് എത്തി. എന്നാൽ, തകർക്കാനും തടസപ്പെടുത്താനും ഗൂഢാലോചന നടത്തുന്നവർക്ക് ഇന്ത്യയുടെ വികസനം പാളംതെറ്റിച്ചു വിടാനാവില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതികരിച്ചു. രാഹുൽ ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ടു ഫോണ്‍ നന്പറുകളും നിരീക്ഷിച്ചവയുടെ പട്ടികയിലുണ്ട്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ അഞ്ചു സുഹൃത്തുക്കളും അടുത്ത അനുയായി അലങ്കാർ സവായി, കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം സച്ചിൻ റാവു എന്നിവരുടെ ഫോണുകളും നിരീക്ഷണത്തിലായിരുന്നു. പെഗാസസ് നിരീക്ഷണത്തെക്കുറിച്ച്, അങ്ങനെയൊരു സംഭവമേ ഇല്ലെന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് അദ്ദേഹവും ഭാര്യയും നിരീക്ഷിക്കപ്പെട്ടിരുന്നു എന്ന വിവരം പുറത്തു…
Read Moreപെഗാസസ് ചോർത്തിയത് 50ലേറെ രാജ്യങ്ങളിൽനിന്ന്! 7 മാധ്യമസ്ഥാപനങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങള്‍ ഇങ്ങനെ…
ബോസ്റ്റൺ: പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ ആയിരക്കണക്കിനു പേരുടെ ഫോൺചോർത്തിയതായി ബ്രിട്ടനിലെ ഗാർഡിയൻ ഉൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങളുടെ അന്വേഷണതത്തിൽ വ്യക്തമായി. ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച കുപ്രസിദ്ധമായ സോഫ്റ്റ്വേർ മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാൻ ആഗോളതലത്തിൽ ഉപയോഗിക്കുന്ന പുതിയ ആയുധമാണെന്നാണ് പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഫോർബിഡൻ സ്റ്റോറീസ് വിശദീകരിക്കുന്നത്. ലോകമെന്പാടുമായി കുറഞ്ഞത് 180 മാധ്യമപ്രവർത്തകരുടെ ഫോൺസന്ദേശങ്ങളെങ്കിലും ചോർത്തിയെന്നും അവർ കണ്ടെത്തി. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും സമാനനിലപാടിലാണ്. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിൽവച്ച് 2018 ൽ വധിക്കപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഭാവിവധു ഹാറ്റിസ് സെഞ്ചിസിന്റെ ഫോണിൽ പെഗാസസ് വിജയകരമായി ഘടിപ്പിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. ഖഷോഗിയുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നതിൽ എൻഎസ്ഒയ്ക്കു പങ്കുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ആരോപണം എൻഎസ്ഒ നിഷേധിക്കുകയാ ണ്. അന്‍പത് രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ വ്യക്തികളുടെ ഫോണുകളിൽ പെഗാസസ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്…
Read Moreപണിയുവാണേ ഇങ്ങനെ പണിയണം..! അഞ്ചുമാസത്തിനിടെ അറുതവണ ഗതാഗതം നിരോധിച്ച വടക്കഞ്ചേരി മേൽപ്പാതം വീണ്ടും തുറന്നു
വടക്കഞ്ചേരി: മൂന്നാഴ്ചത്തെ അറ്റകുറ്റപണികൾക്കു ശേഷം വടക്കഞ്ചേരി മേൽപാത വീണ്ടും തുറന്നു.പാലക്കാട് ഭാഗത്തേക്കുള്ള ത്രീലൈനാണ് അടച്ചിരുന്നത്.തൃശൂർ ലൈനിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പാലത്തിലെ ബീമുകൾ തമ്മിൽ അകന്ന് വലിയ വിടവുണ്ടായിരുന്നത് കന്പി വല കെട്ടി തല്ക്കാലികമായി അടച്ചാണ് വീണ്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി ആറിന് മേൽപ്പാത തുറന്നതിനു ശേഷം അഞ്ചു് മാസത്തിനുള്ളിൽ തന്നെ ആറ് തവണയാണ് മേൽപാലത്തിന്റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിച്ചത്. ഇപ്പോൾ തൃശൂരിലേക്കും പാലക്കാട്ടെക്കുമുള്ള ലൈനുകളെല്ലാം തുറന്നിട്ടുണ്ട്.ഇത് എത്ര ദിവസമെന്ന് പറയാനാകില്ല. കൂടുതൽ ഭാരവാഹനങ്ങൾ ഓടി തുടങ്ങിയാൽ ഭീമുകൾ അകലുന്ന സ്ഥിതി വീണ്ടും ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ കരാർ കന്പനി തന്നെയാണ് കുതിരാനിലും തുരങ്ക പാതകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഇതിനാലാണ് തുരങ്ക പാതയുടെ സുരക്ഷയിലും ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്.
Read Moreവാരാന്ത്യ ലോക്ഡൗണും പിൻവലിക്കുന്നു; അന്തിമ തീരുമാനം വൈകിട്ട്; കാരണങ്ങള്‍ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ കൂടി പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ഡൗൺ ഗുണത്തേക്കാൾ ദോഷം ചെയ്യുന്നുവെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ നടത്തുമ്പോൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വലിയ തിരക്കുണ്ടാകുന്നുവെന്നാണ് വിമർശനം. മാത്രമല്ല, ഓണക്കാലം അടുത്തുവരുന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾ ഇനിയും അടഞ്ഞുകിടക്കുന്നത് വിപണിക്ക് കൂടുതൽ തിരിച്ചടിയാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് നൽകിയ സർക്കാർ നടപടിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാകും പുതിയ തീരുമാനം. ടിപിആർ പത്തിന് മുകളിൽ നിൽക്കുമ്പോഴും സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇളവ് നൽകിയത് ചോദ്യം ചെയ്താണ് ഹർജി. ബക്രീദ് പ്രമാണിച്ച് അനുവദിച്ച ഇളവുകൾ ഇന്ന് അവസാനിക്കുമ്പോഴാണ് കോടതി വിധി വരാൻ പോകുന്നത്.
Read Moreതല പൂക്കുല പോലെ ചിതറും; ടി.പിയുടെ മകനെ കൊല്ലുമെന്ന് ഭീഷണി കത്ത് ; മെയ് 4ന് 51 വെട്ടിന്റെ എട്ട് വർഷം പിന്നിട്ടപ്പോൾ… കത്തിന്റെ ഉള്ളടക്കം ഞെട്ടിക്കുന്നത്…
കോഴിക്കോട് : വടകര എംഎല്‍എ കെ.കെ. രമയുടെ മകന് നേരെ വധഭീഷണി. റെഡ് ആര്‍മി കണ്ണൂര്‍, പിജെ ബോയ്സ് എന്ന പേരില്‍ എന്‍. വേണുവിനുള്ള കത്തിലൂടെയാണ് ഭീഷണി. വടകര പാര്‍ക്ക് റോഡിലെ കെ.കെ. രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. ആര്‍എംപി നേതാവ് എന്‍. വേണുവിനെയും കൊല്ലുമെന്നും കത്തിലുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി . കത്തിൽ പറയുന്നത്……“സിപിമ്മിനെതിരേ മാധ്യമങ്ങളില്വന്ന് ചര്‍ച്ച ചെയ്യാന്‍ ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ടിയാണ് തീര്‍ത്തത്. അതുപോലെ 100 വെട്ടി തീര്‍ക്കും. എംഎല്‍എ കെ.കെ.രമയുടെ മകന് അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. മുന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് കോഴിക്കോട് വടകരയിലെ…
Read Moreപരീക്ഷ ജയിച്ചു; പിതാവ് വാക്കും പാലിച്ചു; ഇസ്ഹാഖിന്റെ യാത്ര ഇനി കുതിരപ്പുറത്ത്
എടക്കര: വിലകൂടിയ ആഢംബര ബൈക്കിൽ ചീറിപ്പായാനും മേനി കാട്ടാൻ ഐഫോണ്‍ ഉപയോഗിക്കാനും ആഗ്രഹം കാണിക്കുന്ന കുട്ടികളിൽനിന്ന് വ്യത്യസ്തനാവുകയാണ് മാമാങ്കരയിലെ ഇസ്ഹാഖ് എന്ന പതിനഞ്ചുകാരൻ. പ്രകൃതിയോടിണങ്ങി കൃഷിയോടും വളർത്തുമൃഗങ്ങളോടും അലങ്കാര മത്സ്യം വളർത്തുന്നതിനോടും താൽപര്യം കാട്ടുന്ന ഇസ്ഹാഖ് തികച്ചും ആധുനിക യുവതലമുറയിൽ നിന്നു വ്യത്യസ്തനാവുകയാണ്. ഇസഹാഖിനേറെയിഷ്ടം കുതിര സവാരിയാണ്. പഠനത്തിൽ പിന്നാക്കം പോകരുതെന്ന ഉദ്യേശത്തിൽ പത്താം ക്ലാസിൽ മികച്ച വിജയം നേടിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് പിതാവ് കാഞ്ഞിരംപറ്റ അബ്ദുൾജലീൽ മകനു വാക്കുനൽകിയിരുന്നു. എസ്എസ്എൽസി ഫലം വന്നപ്പോൾ ഇസ്ഹാഖ് വിജയം നേടുകയും ചെയ്തു. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെങ്കിലും പിതാവ് ജലീൽ പറഞ്ഞ വാക്കുപാലിച്ചു. ഇസ്ഹാഖിനായി ജലീൽ ചുറുചുറുക്കുള്ള ഒരു കുതിരയെ വാങ്ങി നൽകി. കുതിരപ്പുറത്തേറിയുള്ള സവാരി ഇസ്ഹാഖിനൊപ്പം മാമാങ്കരയിലെ ജനങ്ങളും ആസ്വദിക്കുകയാണിപ്പോൾ.
Read More