കോവിഡ് ആന്റിബോഡി നിലനില്‍ക്കുന്നത് ഒമ്പതു മാസം വരെ മാത്രം ! പുതിയ പഠനത്തില്‍ തെളിയുന്നത്…

കോവിഡ് ഭേദമായവരുടെ ശരീരത്തില്‍ ആന്റിബോഡി നിലനില്‍ക്കുക ഒമ്പതു മാസം വരെയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അതായത് സ്വാഭാവികമായി വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസുഖം ബാധിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ മൂന്ന് മാസം വരെ വീണ്ടും രോഗം ഉണ്ടാകുന്നതിനെ തടയുമെന്നായിരുന്നു മുമ്പ് വിചാരിച്ചിരുന്നത്.

എന്നാല്‍,ഇറ്റലിയിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ പഠനറിപ്പോര്‍ട്ടനുസരിച്ച് ഒന്‍പതു മാസം വരെ ആന്റിബോഡി നിലനില്‍ക്കും.

ഇറ്റലിയിലെ ഒരു നഗരത്തില്‍ 3000 താമസക്കാരില്‍ 85 ശതമാനം പേരിലും നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പഠനറിപ്പോര്‍ട്ട്.

കൂടാതെ, രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരിലും ഇല്ലാത്തവരിലും ആന്റിബോഡിയുടെ അളവിന്റെ കാര്യത്തില്‍ വലിയതോതിലുള്ള വ്യത്യാസങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Comment