എനിക്കൊരു റിലേഷന്‍ ഷിപ്പുണ്ടെന്നും അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദ രോഗമുണ്ടായതെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ ഒര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് അത്തരത്തിലുള്ള അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് ആരും പറയേണ്ടതില്ല, അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. ഇതൊന്നുമല്ല എന്റെ വിഷാദത്തിന് കാരണമെന്ന് സനൂഷ. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാരണമാണ്. ആ സമയത്ത് അനിയനും കുടുംബവും സുഹൃത്തുക്കളും എല്ലാം കൂടെ നിന്നതുകൊണ്ടാണ് എനിക്ക് കര കയറാന്‍ സാധിച്ചതെന്നും നടി പറയുന്നു
Read MoreDay: July 31, 2021
ഉടുമ്പിന് യു എ സര്‍ട്ടിഫിക്കറ്റ്
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം ഉടുമ്പിന് ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ്. സെന്തില്‍ കൃഷ്ണ ഗുണ്ട വേഷത്തില്‍ എത്തുന്ന ഉടുമ്പിനു കട്ടുകളൊന്നും കൂടാതെ ആണ് യു എ സര്‍ട്ടിഫിക്കറ്റ് നേടിയത്.റിലീസ് തീയതി നിശ്ചയിച്ചില്ലെങ്കിലും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. മോളിവുഡില്‍ ആദ്യമായി റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കണ്ണന് താമരക്കുളം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്ട്രോളര്…
Read Moreഅതൊക്കെ പണ്ടായിരുന്നു… ഇന്ദ്രനെക്കുറിച്ചും രാജുവിനെക്കുറിച്ചും അമ്മ മല്ലിക സുകുമാരൻ പറഞ്ഞ്…
സോഷ്യല്‍ മീഡിയയില്‍ ആവട്ടെ സിനിമാരംഗത്ത് ആവട്ടെ ഇന്ദ്രന് എല്ലാവര്ക്കും സ്വീകാര്യനാണ്. കാരണം ശാന്ത സ്വഭാവക്കാരനാണ് ഇന്ദ്രന്. പക്ഷേ രാജു ആരാണെന്ന് എല്ലാവരേക്കാളും നന്നായിട്ട് ഇന്ദ്രന് അറിയാം. അതുകൊണ്ട് തന്നെ രാജുവിനെക്കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രനാണ്. എന്തിനാണ് അവന്റെ നേരേ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിക്കും. എന്നാല്‍ അതൊക്കെ പണ്ടായിരുന്നു. ഇന്ന് അതൊക്കെ ഞങ്ങള്‍ വിട്ടു. രാജുവിന്റെ ഒരു ആറ്റിറ്റിയൂഡ് പലപ്പോഴും എനിക്ക് കണ്ട് പഠിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ അവന് പുറത്തുപോയി പഠിച്ചതുകൊണ്ടൊക്കെ ആവും പല കാര്യങ്ങളും ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ അങ്ങ് വിടും.
Read Moreമനംനിറച്ച് ചൈനീസ് ഓറഞ്ചുകൾ; വിരുന്നുകാ രെത്തിയാൽ ഓടിച്ചെന്ന് പറിച്ചെടുത്ത് ജ്യൂസ് ഉണ്ടാക്കം;നമ്മുടെ നാട്ടിലും സുലഭമായി വളരും…
വടക്കഞ്ചേരി: റെഡിമെയ്ഡ് പാനിയങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണെന്ന അവബോധം വളർന്നതോടെ ചൈനീസ് ഓറഞ്ച് പോലെ എവിടേയും വളരുന്ന അപൂർവ്വ ഫലവൃക്ഷ ചെടികൾക്ക് ഡിമാന്റ് കൂടുന്നു. കുഞ്ഞൻ ഓറഞ്ച് പോലെയുള്ള ചൈനീസ് ഓറഞ്ച് മൂപ്പെത്തിയാൽ മധുരത്തിനു പകരം നല്ല പുളിയാകും. തൊലി പൊളിച്ചാൽ ഓറഞ്ചിനുള്ളിലുള്ളതുപോലെ നീര് നിറഞ്ഞ ഓറഞ്ച് നിറമുള്ള അല്ലികൾ തന്നെയാണ് നിറയെ. പഞ്ചസാരയും വെള്ളവും ചേർത്ത് പാനിയമായി കുടിക്കാം എന്നതാണ് പ്രത്യേകത. ദാഹമുള്ള സമയത്താണ് കുടിക്കുന്നതെങ്കിൽ രുചിയേറും. നല്ല മണമുള്ള പ്രകൃതിദത്ത പാനിയമെന്ന നിലയിൽ കൊതിയൂറുന്ന ഒന്നാണിത്. വീട്ടിൽ പെട്ടെന്ന് വിരുന്നുക്കാർ വന്നാൽ നാല് ഓറഞ്ച് പറിച്ചെടുത്ത് പിഴിഞ്ഞ് നീരെടുത്ത് വെള്ളവും പഞ്ചസാരയും ചേർത്താൽ മിനിറ്റുകൾക്കുള്ളിൽ ഒന്നാന്തരമൊരു പാനിയമാകും. മൂപ്പെത്തിയ ഓറഞ്ചിന്റെ തൊലിയും ഒന്നിച്ച് പിഴിഞ്ഞ് നീരെടുക്കാം. ചെടിയിൽ എല്ലാ കാലത്തും ഓറഞ്ചുണ്ടാകും. പത്തോ പന്ത്രണ്ടോ അടി മാത്രം ഉയരം വരുന്നതിനാൽ സ്തീകൾക്കു തന്നെ പറിച്ചെടുക്കാനുമാകും. ഇതുകൊണ്ട്…
Read Moreകലാനിലയം സംരക്ഷിക്കണം; മന്ത്രിമാർക്കു മുമ്പിൽ കഥകളി വേഷമിട്ട് കലാനിലയം ഗോപിയാശാൻ നിവേദനം നൽകി
ഇരിങ്ങാലക്കുട: ഉണ്ണായി വാര്യർ സ്മാരക കലാനിലയം സംരക്ഷിക്കണമെ ന്നാവശ്യപ്പട്ട് മുൻ പ്രിൻസിപ്പൽ കലാനിലയം ഗോപിയാശാൻ മന്ത്രി മാർക്കു മുന്പിൽ കഥകളി വേഷമിട്ട് നിവേദനങ്ങൾ നൽകി. ദേവസ്വം മന്ത്രി രാധാകൃഷ്ണനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനുമാ ണ് പട്ടാഭിഷേകം കഥകളിയിൽ ഭരതനായി വേഷമിട്ടെത്തി നിവേദനം നൽകിയത്. പ്രിൻസിപ്പൽമാരും അധ്യാപകരുമായ കലാമണ്ഡലം എസ്. അപ്പുമാ രാർ, കലാനിലയം രാഘ വൻ, കലാമണ്ഡലം കുട്ടൻ, കലാനിലയം പര മേശ്വരൻ, കലാനിലയം കുഞ്ചുണ്ണി, എൻ.പി. പരമേശ്വരൻ നന്പൂതിരിപ്പാട്, കലാനിലയം ഗോപാലകൃഷ്ണൻ, കലാമണ്ഡലം രാജേന്ദ്രൻ, കലാനി ലയം ഗോപി, കലാമണ്ഡലം നാരായണൻ എന്പ്രാന്തിരി എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഉണ്ണായിവാരിയർ സ്മാ രക കലാനിലയം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നുള്ളതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.കലാനിലയം ജീവനക്കാർക്കു മാസാമാസം ശന്പളം ലഭിക്കുന്നില്ല. ഇപ്പോൾ എട്ടുമാസത്തെ ശന്പളം കുടിശികയാണ്. വിദ്യാർഥികളുടെ സ്റ്റൈപ്പെന്റും മുടങ്ങിയിരിക്കയാണ്. കലാനിലയത്തിൽ കോഴ്സുകൾ കാലാനുസൃതമായി…
Read More“ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ല; അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ ഉണ്ടായ അനുഭവം കരുവന്നൂര്‍ ബാങ്കിലെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്…
ഇരിങ്ങാലക്കുട: “ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ല, അഴിമതികളും ക്രമക്കേടും കണ്ട് മനംമടുത്തു’. സിപിഎംകാരനായ കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലാണിത്. ഒരേ ആധാരം തന്നെ വീണ്ടും വീണ്ടും മുന്നിലെത്താന്‍ തുടങ്ങിയപ്പോഴാണു ശ്രദ്ധിച്ചു നോക്കിയത്. ഈ ആധാരത്തിന്റെ യഥാര്‍ഥ ഭൂവുടമയെ എനിക്കറിയാം. ഈ ഭൂമിയുടെ ആധാരം വച്ച് 12 പേരാണു കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലോണെടുത്തത്. ഇത് സഹപ്രവര്‍ത്തകരോടു പറഞ്ഞപ്പോള്‍ “എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്. നമുക്ക് സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ പോരേ’ എന്നായിരുന്നു മറുചോദ്യം. അ ദ്ദേഹം വേദനകലർന്ന സ്വരത്തി ൽ നിരാശയോടെ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇരിങ്ങാലക്കുട മേഖലയില്‍ സിപിഎമ്മിനു കനത്ത പ്രഹരമാണ് ഏല്പിച്ചത്. പലരും ഇതിനകം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസും ബിജെപിയുമാണ്. ബാങ്ക് വായ്പാ തട്ടിപ്പില്‍…
Read Moreതോൽവികൾ ഇനിപാടില്ല, ജോസ് കെ. മാണി പിറവത്ത് പ്രവർത്തനം ശക്തമാക്കുന്നു; പിടിമുറുക്കുന്നതിന് പിന്നിലെ കാരണം ഇങ്ങനെ…
പിറവം: കേരള കോൺഗ്രസ്-ജോസ് വിഭാഗം പിറവം നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് കേരള കോൺഗ്രസിന് നൽകിയെങ്കിലും അനൂപ് ജേക്കബിനോടുള്ള ദയനീയ തോൽവി ഉൾക്കൊണ്ട് വാർഡ് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു പാർട്ടി ശക്തമാക്കാനാണ് നീക്കം. ജില്ലയിൽ പിറവം സീറ്റിൽ ഇതിനു മുമ്പ് സിപിഎമ്മാണ് തുടർച്ചയായി മത്സരിച്ചതെങ്കിലും ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലേക്ക് ചേക്കേറിയ ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് നൽകുകയായിരുന്നു. ഇതിനിടെ സിപിഐ സീറ്റിനുവേണ്ടി ശ്രമിച്ചെങ്കിലും ഇവർക്ക് നൽകാൻ സിപിഎം ജില്ലാ നേതൃത്വം തയാറായില്ല. യുഡിഎഫ് മണ്ഡലമായി അറിയപ്പെടുന്ന പിറവം സീറ്റിൽ ഇതിനു മുമ്പ് സിപിഎം വിജയിച്ചത് കോൺഗ്രസ് റിബലുകൾ മത്സരിച്ചപ്പോഴാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സമീപ ജില്ലയിൽനിന്നു കൊണ്ടുവന്ന് മത്സരിച്ച സ്ഥാനാർഥിക്കുണ്ടായ ദയനീയ തോൽവി കേരള കോൺഗ്രസിനു മാത്രമല്ല സിപിഎമ്മിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. എറണാകുളം ജില്ലയിൽ…
Read Moreആരാണെന്ന് നോക്കാതെ ചെവി പൊട്ടുന്ന തെറിവിളിച്ചു; സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ രണ്ടു പേരെ കൈയോെടെ പൊക്കി പോലീസ്
ആലങ്ങാട് : മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ച സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ ആലുവ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് വെളിയത്തുനാട് കിടങ്ങപ്പള്ളിൽ വീട്ടിൽ റിയാസ് (47), വെസ്റ്റ് വെളിയത്ത്നാട് വാലത്ത് വീട്ടിൽ സത്താർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കോവിഡ് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്ടറൽ മജിസ്ടേറ്റ് പരിശോധന നടത്തുമ്പോഴാണ് കൃത്യമായി മാസ്ക്ക് ധരിക്കാതെ കൂട്ടം കൂടി നിൽക്കുന്ന ഇവരെ കണ്ടത്. മജിസ്ടേറ്റ് ഇവരോട് ശരിയായ രീതിയിൽ മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കയർക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പോലിസുദ്യോഗസ്ഥരെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്ഐ മാരായ പി.എ.വേണുഗോപാൽ, പി.എസ്.അനിൽ, സി.പി.ഒ മാരായ ഹാരിസ്, നിജാസ്…
Read Moreക്രിക്കറ്റിലേക്ക് തൽക്കാലം ഇല്ല; അവധിയെടുത്ത് ബെൻ സ്റ്റോക്സ്
ലണ്ടൻ: ക്രിക്കറ്റിൽനിന്ന് അനിശ്ചിത കാലത്തേയ്ക്ക് അവധിയെടുത്ത് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. തൽക്കാലം ക്രിക്കറ്റിലേക്കില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും അനിശ്ചിത കാലത്തേയ്ക്ക് വിട്ടുനിൽക്കുകയാണെന്നും സ്റ്റോക്സ് അറിയിച്ചു. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരന്പരയ്ക്ക് തൊട്ടുമുൻപാണ് താരത്തിന്റെ പിൻമാറ്റം. മാനസിക സമ്മർദവും കൈയിലെ പരിക്കും കാരണമാണ് സ്റ്റോക്സ് പിൻമാറിയതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇസിബി ആവശ്യപ്പെട്ടു.
Read Moreഉമ്മൻചാണ്ടിയെ വിളിച്ചു; ദേവികയ്ക്കു ഫോണ്‍ വീട്ടിലെത്തി! കോവിഡും ലോക്ഡൗണുമായി പണിയില്ലാതായതേൊട അരപ്പട്ടിണിയിലാണ് ജീവിതം
തൃശൂർ: ഓണ്‍ലൈൻ പഠനത്തിനു സൗകര്യമില്ലാതെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ച വിദ്യാർഥിനിക്ക് മണിക്കൂറുകൾക്കകം ഫോണുമായെത്തി കെഎസ്യു പ്രവർത്തകർ. ചിയ്യാരം സെന്റ് മേരീസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ ദേവികയ്ക്കാണ് കെഎസ്യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണ്‍ എത്തിച്ചുനൽകിയത്. ഓണ്‍ലൈൻ പഠനസൗകര്യം ഇല്ലാത്തതിനെതുടർന്ന് സുഹൃത്ത് നൽകിയ നന്പറിൽ ഉമ്മൻചാണ്ടിയെ വിളിക്കുകയായിരുന്നു ദേവിക. അദ്ദേഹം വിലാസം വാങ്ങി, വിളിച്ചാൽ കിട്ടാനുള്ള ഒരു നന്പരും, അവിടെ പഠിക്കാൻ സൗകര്യമെത്തുമെന്ന ഉറപ്പും നൽകുകയായിരുന്നു. അദ്ദേഹം വിളിച്ചതനുസരിച്ചാണ് ഡേവിഡ് മൊബൈലുമായി വീട്ടിലെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന്റെ രണ്ടാമത്തെ മകളാണ് ദേവിക. മൂത്തമകൾ നന്ദന പ്ലസ് ടു കഴിഞ്ഞുനിൽക്കുകയാണ്. കോവിഡും ലോക്ഡൗണുമായി പണിയില്ലാതായതേൊട അരപ്പട്ടിണിയിലാണ് ജീവിതം. എന്തെങ്കിലുമൊക്കെ പണിവരുമെന്നും വരുമാനമുണ്ടാവുമെന്നും കരുതി കാത്തിരിക്കുകയായിരുന്നു. ഒടുവിലാണ് ഉമ്മൻചാണ്ടിയെ വിളിച്ചത്. സ്മാർട്ട്ഫോണുമായി എത്തിയ ഡേവിഡ്, ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകുമെന്നും അറിയിച്ചു. ഈ അധ്യയനവർഷം ആരംഭിച്ചശേഷം…
Read More