ഉമ്മൻചാണ്ടിയെ വി​ളി​ച്ചു; ദേ​വി​ക​യ്ക്കു ഫോ​ണ്‍ വീ​ട്ടി​ലെ​ത്തി! കോ​വി​ഡും ലോ​ക്ഡൗ​ണു​മാ​യി പ​ണി​യി​ല്ലാ​താ​യ​തേൊ​ട അ​ര​പ്പ​ട്ടി​ണി​യി​ലാ​ണ് ജീ​വി​തം

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​തെ മു​ൻമു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ളി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഫോ​ണു​മാ​യെ​ത്തി കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ.

ചി​യ്യാ​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​യ ദേ​വി​ക​യ്ക്കാ​ണ് കെഎ​സ്‌യു ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ്. ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ എ​ത്തി​ച്ചുന​ൽ​കി​യ​ത്.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നെതു​ട​ർ​ന്ന് സു​ഹൃ​ത്ത് ന​ൽ​കി​യ ന​ന്പ​റി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു ദേ​വി​ക.

അ​ദ്ദേ​ഹം വി​ലാ​സം വാ​ങ്ങി, വി​ളി​ച്ചാ​ൽ കി​ട്ടാ​നു​ള്ള ഒ​രു ന​ന്പ​രും, അ​വി​ടെ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മെ​ത്തു​മെ​ന്ന ഉ​റ​പ്പും ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വി​ളി​ച്ച​തനു​സ​രി​ച്ചാ​ണ് ഡേ​വി​ഡ് മൊ​ബൈ​ലു​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ബി​ജു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് ദേ​വി​ക. മൂ​ത്തമ​ക​ൾ ന​ന്ദ​ന പ്ലസ് ടു ​ക​ഴി​ഞ്ഞുനി​ൽ​ക്കു​ക​യാ​ണ്.

കോ​വി​ഡും ലോ​ക്ഡൗ​ണു​മാ​യി പ​ണി​യി​ല്ലാ​താ​യ​തേൊ​ട അ​ര​പ്പ​ട്ടി​ണി​യി​ലാ​ണ് ജീ​വി​തം.

എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​ണി​വ​രു​മെ​ന്നും വ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്നും ക​രു​തി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ളി​ച്ച​ത്.

സ്മാ​ർ​ട്ട്ഫോ​ണു​മാ​യി എത്തിയ ഡേവിഡ്, ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു. ഈ ​അ​ധ്യ​യ​ന​വർഷം ആ​രം​ഭി​ച്ചശേഷം പ​തി​ന​ഞ്ചോ​ളം പേ​ർ​ക്കാ​ണ് ഡേ​വി​ഡ് സ്മാ​ർ​ട്ട് ഫോ​ണും ടി​വി​യു​മെ​ത്തി​ച്ച​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സ​ഹ​ദേ​വ​ൻ, വി​ൽ​വ​ട്ടം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​ജ​യേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജു ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment