മനംനിറച്ച് ചൈനീസ് ഓറഞ്ചുകൾ;  വിരുന്നുകാ രെത്തിയാൽ ഓടിച്ചെന്ന് പറിച്ചെടുത്ത് ജ്യൂസ് ഉണ്ടാക്കം;നമ്മുടെ നാട്ടിലും സുലഭമായി വളരും…വ​ട​ക്ക​ഞ്ചേ​രി: റെ​ഡി​മെ​യ്ഡ് പാ​നി​യ​ങ്ങ​ളെ​ല്ലാം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്ന അ​വ​ബോ​ധം വ​ള​ർ​ന്ന​തോ​ടെ ചൈ​നീ​സ് ഓ​റ​ഞ്ച് പോ​ലെ എ​വി​ടേ​യും വ​ള​രു​ന്ന അ​പൂ​ർ​വ്വ ഫ​ല​വൃ​ക്ഷ ചെ​ടി​ക​ൾ​ക്ക് ഡി​മാ​ന്‍റ് കൂ​ടു​ന്നു.

കു​ഞ്ഞ​ൻ ഓ​റ​ഞ്ച് പോ​ലെ​യു​ള്ള ചൈ​നീ​സ് ഓ​റ​ഞ്ച് മൂ​പ്പെ​ത്തി​യാ​ൽ മ​ധു​ര​ത്തി​നു പ​ക​രം ന​ല്ല പു​ളി​യാ​കും. തൊ​ലി പൊ​ളി​ച്ചാ​ൽ ഓ​റ​ഞ്ചി​നു​ള്ളി​ലു​ള്ള​തു​പോ​ലെ നീ​ര് നി​റ​ഞ്ഞ ഓ​റ​ഞ്ച് നി​റ​മു​ള്ള അ​ല്ലി​ക​ൾ ത​ന്നെ​യാ​ണ് നി​റ​യെ.

പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്ത് പാ​നി​യ​മാ​യി കു​ടി​ക്കാം എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ദാ​ഹ​മു​ള്ള സ​മ​യ​ത്താ​ണ് കു​ടി​ക്കു​ന്ന​തെ​ങ്കി​ൽ രു​ചി​യേ​റും. ന​ല്ല മ​ണ​മു​ള്ള പ്ര​കൃ​തി​ദ​ത്ത പാ​നി​യ​മെ​ന്ന നി​ല​യി​ൽ കൊ​തി​യൂ​റു​ന്ന ഒ​ന്നാ​ണി​ത്.

വീ​ട്ടി​ൽ പെ​ട്ടെ​ന്ന് വി​രു​ന്നു​ക്കാ​ർ വ​ന്നാ​ൽ നാ​ല് ഓ​റ​ഞ്ച് പ​റി​ച്ചെ​ടു​ത്ത് പി​ഴി​ഞ്ഞ് നീ​രെ​ടു​ത്ത് വെ​ള്ള​വും പ​ഞ്ച​സാ​ര​യും ചേ​ർ​ത്താ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഒ​ന്നാ​ന്ത​ര​മൊ​രു പാ​നി​യ​മാ​കും.

മൂ​പ്പെ​ത്തി​യ ഓ​റ​ഞ്ചി​ന്‍റെ തൊ​ലി​യും ഒ​ന്നി​ച്ച് പി​ഴി​ഞ്ഞ് നീ​രെ​ടു​ക്കാം. ചെ​ടി​യി​ൽ എ​ല്ലാ കാ​ല​ത്തും ഓ​റ​ഞ്ചു​ണ്ടാ​കും. പ​ത്തോ പ​ന്ത്ര​ണ്ടോ അ​ടി മാ​ത്രം ഉ​യ​രം വ​രു​ന്ന​തി​നാ​ൽ സ്തീ​ക​ൾ​ക്കു ത​ന്നെ പ​റി​ച്ചെ​ടു​ക്കാ​നു​മാ​കും.

ഇ​തു​കൊ​ണ്ട് അ​ച്ചാ​റ് ഉ​ണ്ടാ​ക്കു​ന്ന​വ​രു​മു​ണ്ട്.​ഇ​തി​ന്‍റെ നീ​രെ​ടു​ത്ത് പാ​ത്രം ക​ഴു​കി​യാ​ൽ പാ​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം ന​ല്ല പു​തു​മ കി​ട്ടും.

മു​ഖ​ത്ത് ഫെ​യ്സ് ലോ​ഷ​നാ​യും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് പ​റ​യു​ന്നു. നീ​ര് മു​ഖ​ത്ത് തേ​ച്ച് അ​ഞ്ചോ പ​ത്തോ മി​നി​റ്റ് ക​ഴി​ഞ്ഞ് ക​ഴു​കി​ക​ള​ഞ്ഞാ​ൽ സു​ന്ദ​ര​ൻ​മാ​രും സു​ന്ദ​രി​ക​ളു​മാ​കും.

പ്ര​ത്യേ​ക പ​രി​ച​ര​ണ​മൊ​ന്നും ചെ​ടി​ക്ക് വേ​ണ്ട. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും ക​രു​ത്തോ​ടെ വ​ള​രും. നാ​ര​ക​ച്ചെ​ടി പോ​ലെ ത​ന്നെ​യാ​ണ് .

ചി​ല​തി​ന്‍റെ ക​ന്പു​ക​ളി​ൽ ന​ല്ല മു​ള്ളു​ക​ളു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ മ​ര​ത്തി​ൽ ക​യ​റു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണം. പ​ഴു​ത്ത ഓ​റ​ഞ്ചി​ലെ കു​രു പാ​കി തൈ ​ഉ​ണ്ടാ​ക്കാം. നേ​ഴ്സ​റി​ക​ളി​ലും ഇ​തി​ന്‍റെ തൈ​ക​ൾ വാ​ങ്ങാ​ൻ കി​ട്ടും.

Related posts

Leave a Comment