രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയുടെ പ്രസംഗം പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച അഡീഷണല്‍ എസ്.ഐയ്ക്കു സ്ഥലംമാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതലയുള്ള എ.എസ്.ഐ: രാധാകൃഷ്ണപിള്ളയെ തൃശൂരിലേക്കാണു സ്ഥലംമാറ്റിയത്. ഗോഡ്സെയുടെ പ്രസംഗത്തിന്റെ പരിഭാഷ പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ വന്നതിനെക്കുറിച്ച് വകുപ്പുതലത്തില്‍ അന്വേഷണം നടത്തുകയും എ.എസ്.ഐയ്ക്കു ഡി.സി.പി. മെമ്മോ നല്‍കുകയും ചെയ്തിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണപിള്ളയെ താക്കീത് ചെയ്തതിനു പുറമെയാണ് സ്ഥലംമാറ്റം.
Read MoreDay: September 15, 2021
എന്റെ ശബ്ദം ഇടറുന്നതു കേൾക്കാൻ ഇന്ന് ആ മഹാരാജാവ് ഇല്ല! റിസബാവയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് വിന്ദുജയുടെ കുറിപ്പ്
അന്തരിച്ച നടൻ റിസബാവയെ അനുസ്മരിച്ച് നടി വിന്ദുജ മേനോൻ. റിസബാവയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചാണ് വിന്ദുജയുടെ കുറിപ്പ് പോസ്റ്റിന്റെ പൂർണരൂപം സ്വാതി തിരുനാൾ മഹാരാജാവായിട്ടാണ് ആദ്യം നേരിൽ കണ്ടത്. തിരുവനന്തപുരത്തു ടാഗോർ തിയറ്ററിൽ നാടകത്തിൽ നിറഞ്ഞാടുകയാണ്. ഗംഭീര്യവും ആകാരഭംഗിയും മാത്രമല്ല ശരിക്കും മഹാരാജാവുതന്നെയല്ലേ എന്ന് തോന്നിക്കുന്ന അഭിനയ പാടവം. പരിചയപ്പെടണം എന്ന ആശയോടെ ഗ്രീൻ റൂമിൽ എത്തി മഹാരാജാവിന്റെ കാലു തൊട്ടു വണങ്ങി. അന്നു തന്നെയല്ലേ നാടകത്തിന്നു ജനങ്ങളുടെ മനസ്സിലേക്ക് ചേക്കേറാനുള്ള പാടവമുണ്ടെന്നു പത്തുവയസ്സുക്കാരിയായ ഞാൻ മനസിലാക്കിയത്? ജോർജ് കിത്തു സാറിന്റെ ശ്രീരാഗം എന്ന ചിത്രത്തിൽ ചൊവ്വല്ലൂർ കൃഷ്ണകുട്ടി സാറിന്റെ സംഭാഷണങ്ങൾക്ക് നായകനോളം വലിപ്പത്തിൽ നരസിംഹൻ എന്ന വില്ലനായി നിറഞ്ഞാടിയപ്പോൾ, രുക്മിണിയായി ഞാൻ അതിശയത്തോടെ ആ ഭാവങ്ങൾ മിന്നിമറയുന്നതു അടുത്ത് നിന്ന് നോക്കി കണ്ടു. ഒരു നർത്തകിയായി ‘പദവർണ്ണതരിവളയിളകി’ എന്ന ക്ലാസിക്കൽ ഗാനത്തിനായി ഞാൻ നൃത്തം…
Read Moreസർക്കാർ ഖജനാവിൽ പണമില്ലെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു; കോവിഡ് കാലത്ത് തൃശൂർ പോലീസ് പിഴിഞ്ഞത് ഏഴേകാൽ കോടി രൂപ
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് കാലത്തു തൃശൂർ ജില്ലയിൽ പോലീസ് പിഴയായി പിരിച്ചെടുത്തത് ഏഴേകാൽ കോടിയിലധികം രൂപ. തൃശൂർ സിറ്റി പോലീസും റൂറൽ പോലീസും ചേർന്നാണ് 7,27,91,500 രൂപ പിഴയായി ആളുകളിൽനിന്നും ഈടാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു പറഞ്ഞാണ് 500 മുതൽ 20,000 രൂപവരെ വ്യാപാരികളിൽനിന്നടക്കം പിഴയീടാക്കിയത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് പിഴ ഈടാക്കിയതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം മാർച്ച് 25 മുതൽ ഈ വർഷം ജൂലൈ 31 വരെ പിരിച്ചെടുത്ത കണക്കാണിത്. നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ പുറത്തിറക്കിയതിനും, മാസ്ക് ധരിക്കാതിരുന്നതിനും, അനാവശ്യമായി ഒത്തുചേർന്നതിനും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനും, കടകൾ സമയത്തിന് അടയ്ക്കാതിരുന്നതിനുമൊക്കെയാണ് പിഴ. പിഴസംഖ്യ നൽകിയവരിൽ പലരും ചെറുകിട വ്യാപാരികളും നിത്യവൃത്തിക്കു വകയില്ലാത്തവരുമാണെന്നതാണ് ദയനീയം. രഹസ്യമായി ക്വോട്ട നിശ്ചയിച്ചിട്ടുള്ളതിനാൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞും പോലീസ് പിഴയീടാക്കിയിരുന്നതായി ആരോപണമുയർന്നിരുന്നു.…
Read Moreവിഷമുള്ള ഏതാനും ആളുകൾ ജീവിതത്തിൽ ഉണ്ടാകുന്നതിൽ കുഴപ്പമില്ല! കഴിഞ്ഞ ജന്മദിനത്തിൽ അനുഭവിച്ച വേദനയും ഈ ജന്മദിനത്തിലെ സന്തോഷവും പങ്കുവച്ച് ആര്യ
കഴിഞ്ഞ ജന്മദിനത്തിൽ അനുഭവിച്ച വേദനയും ഈ ജന്മദിനത്തിലെ സന്തോഷവും പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ ബാബു. ജന്മദിനം ആഘോഷിക്കാനായി കഴിഞ്ഞ വർഷം യുഎഇയിലേക്ക് പോയെങ്കിലും കടുത്ത വിഷാദത്തിലാണ് കാര്യങ്ങൾ അവസാനിച്ചതെന്നാണ് ആര്യ പറയുന്നത്. ആര്യയുടെ കുറിപ്പ് കഴിഞ്ഞ വർഷം ഇതേ ദിവസം ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു. വിഷാദം ഇത്ര മോശമായി എന്ന ബാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അത്തരം വികാരങ്ങൾ വിവരിക്കുന്നതു പോലും പ്രയാസമാണ്. യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് അടച്ചിരുന്ന് ആ ദിവസം പിന്നിടുകയായിരുന്നു. ഒരു കുപ്പി വൈനും ബാക്കി വന്ന അൽപം ഭക്ഷണവുമായിരുന്നു അന്നുണ്ടായിരുന്നത്. എന്തോ ശരിയല്ലാത്തതു സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി ഉച്ചതിരിഞ്ഞ് എന്നെ തേടി വന്ന ആ വ്യക്തിയോട് നന്ദിയുണ്ട്. എനിക്ക് 30 വയസ്സ് തികഞ്ഞ കഴിഞ്ഞ ജന്മദിനം അങ്ങനെയായിരുന്നു. ഞാൻ ശരിയായ തീരുമാനമാണ് എടുത്തിരുന്നത് എങ്കിൽ ആ…
Read Moreദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു..! അനുഭവം പങ്കുവച്ച് നടൻ വിനോദ് കോവൂർ
ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് വിമാനത്തില്‍ പത്ത് പേര്‍ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കുവച്ച് നടൻ വിനോദ് കോവൂർ. ഇത്രയും കിലോമീറ്റര്‍ കടല്‍ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കാലത്ത് നമ്മുടെ നാട്ടില്‍ പത്ത് പേരെ വെച്ച് സര്‍വ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓര്‍മ്മ വന്നെന്നും വിനോദ് പറയുന്നു പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നായിരുന്നു തിരികെ യാത്ര Go Air In വിമാനത്തിലേക്ക് പ്രവേശിച്ചപ്പോൾ ശരിക്കും ഞെട്ടി. എയർ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രയ്ക്ക്? ചിരിച്ച് കൊണ്ട് അവർ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന് . മൊത്തം പതിനൊന്ന് പേർ യാത്രക്കാർ. വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു…
Read Moreതട്ടുകടയിലെത്തി സൂപ്പർ സ്റ്റാർ; ദോശയ്ക്ക് നൽകിയത് ആയിരം രൂപ, പണം വാങ്ങാൻ ഉടമ തയ്യാറായില്ല, പക്ഷേ..! വീഡിയോ വൈറലാകുന്നു
തട്ടുകടയിലെത്തി ഭക്ഷണം കഴിക്കുന്ന അല്ലു അർജുന്റെ വീഡിയോ വൈറലാകുന്നു. പുതിയ ചിത്രം പുഷ്പയുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് അല്ലു അർജുൻ തട്ടുകടയിൽ എത്തിയത്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയിൽ അല്ലു അർജുൻ ഇറങ്ങിയത്. താരം ദോശയും ഓർഡർ ചെയ്തു. ദോശ കഴിച്ച് പോകാനായി പുറപ്പെട്ട താരം പണം നൽകിയപ്പോൾ പണം വാങ്ങാൻ ഉടമ തയ്യാറായില്ല. എന്നാൽ താരം നിർബന്ധിച്ച് പണം കൈയ്യിൽ ഏൽപ്പിച്ചു. ആയിരം രൂപയാണ് അല്ലു അർജുൻ തട്ടുകടയുടെ ഉടമയ്ക്ക് നൽകിയത്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചോദിച്ച താരത്തോട് അൽപം പ്രയാസത്തിലാണെന്നായിരുന്നു ഹോട്ടൽ ഉടമയുടെ മറുപടി. ഇതോടെ ഹൈദരാബാദിലേക്ക് വരാനും അവിടെ ജോലി കണ്ടെത്താൻ സഹായിക്കാമെന്നും അല്ലു അർജുൻ പറഞ്ഞു. സുകുമാർ ആണ് പുഷ്പയുടെ സംവിധായകൻ. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ്…
Read Moreഒന്നും രണ്ടുമല്ല 30 ലക്ഷം..! ഫണ്ട് ദുർവിനിയോഗത്തിന് ദൃഷ്ടാന്തമായി വടക്കഞ്ചേരിയിലെ ഇ ടോയ്ലറ്റ്
വടക്കഞ്ചേരി: എങ്ങനെയൊക്കെ ഫണ്ട് ദുർവ്യയം ചെയ്യാം എന്നതിന്റെ സ്മാരകമായി മാറിയിരിക്കുകയാണ് വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂൾ ജംഗ്ഷനിലുള്ള ഇ ടോയ്ലറ്റ് എന്ന ഓമനപ്പേരിലുള്ള ഇലക്ട്രോണിക്സ് ടോയ്ലറ്റുകൾ. ഉദ്ഘാടനത്തിനു ശേഷം ഏതാനും മാസം തട്ടിമുട്ടി പ്രവർത്തിച്ച ഈ ടോയ്ലറ്റുകളുടെ സ്ഥിതി ഇപ്പോൾ ഇങ്ങനെയാണ്. ഒരാൾ പൊക്കത്തിലുള്ള പുല്ലും പൊന്തക്കാടും.രണ്ടു ലക്ഷം രൂപ നൽകി (ഇപ്പോൾ നാല് ലക്ഷ മാക്കിയിട്ടുണ്ട്) പാവപ്പെട്ടവരോട് വീടും അതിനോട് ചേർന്ന് കക്കൂസും നിർമ്മിക്കണമെന്ന് പറയുന്ന വകുപ്പ് അധികാരികളും ജന നേതാക്കളുമാണ് ഈ പകൽകൊള്ളക്ക് കൂട്ടുനിന്നത്. 30 ലക്ഷം രൂപയ്ക്കാണ് നാല് ഇ ടോയ്ലറ്റുകൾ പണിതത്. ഇതിനൊപ്പമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ചെലവാക്കിയെന്ന് പറയുന്നത് 15 ലക്ഷം രൂപയും. നിത്യ ചെലവുകൾക്കായി രാപകൽ അധ്വാനിക്കുന്നവർ ഈ തുക കേട്ടാൽ ഞെട്ടും. ഇത്രയും തുക മുടക്കി ടോയ്ലറ്റുകൾ പണിതതു കൊണ്ട് യാത്രക്കാർക്ക് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഇപ്പോൾ…
Read Moreസയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്രധാരണത്തിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളുമായി ചിലർ! കിടിലന്‍ മറുപടിയുമായി സയനോര
നടി ഭാവന ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഗായിക സയനോര ഫിലിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പമുള്ള ഡാൻസായിരുന്നു ഇത്. നടി ഷഫ്നയാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്നാൽ ഇതിനെതിരെ ചിലര്‍ ബോഡി ഷെയ്മിങ്ങ് കമന്റുകളുമായി രംഗത്ത് വന്നിരുന്നു. സയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്രധാരണത്തിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളുമായി ചിലർ സയനോരയുടെ പോസ്റ്റിന് താഴെ എത്തിയിരുന്നു. ഇപ്പോഴിത ഈ കമന്രുകള്ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സയനോര. വീഡിയോയിലെ അതേ വസ്ത്രം ധരിച്ചിരിക്കുന്ന തന്റെ ചിത്രമാണ് സയനോര പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനു താഴെയായി എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്നീ വാക്കുകള്‍ ഇംഗ്ലീഷില്‍ ഹാഷ് ടാഗ് ആയി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സയനോരയുടെ പുതിയ പോസ്റ്റിന് അഭിനന്ദനവുമായി റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, റിമി…
Read Moreദാദറിലെ ദാരുവാല
മൂളിപ്പായുന്ന കാറുകളുമായി വേഗപ്പോരാട്ടം നടത്തുന്ന ഫോർമുല റേസിംഗിൽ ഇന്ത്യൻ ദേശീയഗാനം മുഴക്കിയ ഒരാളുണ്ട്, ജെഹാൻ ദാരുവാല. നരെയ്ൻ കാർത്തികേയൻ, കരുണ്‍ ചന്ദോക്ക് എന്നിവർക്കുശേഷം ഫോർമുല വണ്ണിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ഡ്രൈവർ എന്ന അത്യപൂർവ ബഹുമതിയിലേക്കുള്ള പ്രയാണത്തിലാണ് ഇരുപത്തിരണ്ടുകാരനായ ജെഹാൻ. ഫോർമുല വണ്ണിലേക്കുള്ള വാതായനമായ ഫോർമുല 2ൽ ആണ് ഈ യുവ റേസ് ഡ്രൈവർ മത്സരിക്കുന്നത്. ഏറ്റവും ഒടുവിലായി ഈ സീസണിൽ ഇറ്റലിയിലെ മോണ്‍സ എഫ് 2ൽ സ്പ്രിന്റ് റേസ് രണ്ടിൽ ജെഹാൻ ദാരുവാല വെന്നിക്കൊടി പാറിച്ചു. അതോടെ മോണ്‍സയിൽ ഇന്ത്യൻ പതാകയും ദേശീയഗാനവും മുഴങ്ങി. സീസണിൽ ദാരുവാലയുടെ ആദ്യ എഫ് 2 ജയമാണ്, സീസണിലെ മൂന്നാമത്തെ പോഡിയവും. കഴിഞ്ഞ സീസണിൽ ബഹ്റിൻ എഫ് 2ൽ ജേതാവായിരുന്നു. എഫ് 2ൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി അന്ന് ദാരുവാല സ്വന്തമാക്കി. എഫ് വണ്‍ ഇതിഹാസ ഡ്രൈവർ…
Read Moreസിനിമയിൽ ഒട്ടേറെ അവസരങ്ങൾ തേടി വരുമായിരുന്ന റിസബാവയെ വഴിതെറ്റിച്ചത് ഒരു മിമിക്രിക്കാരൻ ? ആരാണ് ആ മിമിക്രിക്കാരൻ ? മൗനം പാലിച്ച് ആലപ്പി അഷ്റഫ്
റിസബാവ ഓർമ്മയായതിന്റെ ദുഃഖത്തിലാണ് ചലച്ചിത്ര ലോകവും സിനിമാ പ്രേക്ഷകരും. സിനിമയിൽ ഒട്ടേറെ അവസരങ്ങൾ തേടി വരുമായിരുന്ന റിസബാവയെ വഴിതെറ്റിച്ചത് ഒരു മിമിക്രിക്കാരൻ ആണെന്ന കാര്യം ആലപ്പി അഷ്റഫ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതോടെ ആരാണ് ആ മിമിക്രിക്കാരൻ എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. റിസബാവയെ ഹോനായി ആകാൻ എല്ലാ ഭാഷയിൽ നിന്നും വിളിച്ചിരുന്നെന്നും എന്നാൽ എന്തോ കാരണത്താൽ അദേഹം ആ അവസരം വിനയോഗിച്ചില്ലെന്നും നടൻ മുകേഷും പറഞ്ഞിരുന്നു. പല പേരുകളും സോഷ്യൽ മീഡിയ മുന്നോട്ടുവച്ചെങ്കിലും ആ വ്യക്തി ആരാണെന്ന കാര്യത്തിൽ ആലപ്പി അഷ്റഫ് മൗനം പാലിക്കുകയായണ്. ആലപ്പി അഷ്റഫിന്റെ കുറിപ്പ് ബഹുകേമൻമാരായ നായകൻമരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലൻ… മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കൽ ആ നടന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ…
Read More