സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ പ​ണ​മി​ല്ലെ​ന്ന് ഇ​ട​യ്ക്കി​ടെ ഓ​ർ​മി​പ്പി​ച്ചു; കോ​വി​ഡ് കാ​ല​ത്ത് തൃ​ശൂ​ർ പോ​ലീ​സ് പി​ഴി​ഞ്ഞ​ത് ഏ​ഴേ​കാ​ൽ കോ​ടി രൂ​പ


സ്വ​ന്തം​ ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്തു തൃ​ശൂ​ർ ജി​ല്ല​യി​ൽ പോ​ലീ​സ് പി​ഴ​യാ​യി പി​രി​ച്ചെ​ടു​ത്ത​ത് ഏ​ഴേ​കാ​ൽ കോ​ടി​യി​ല​ധി​കം രൂ​പ. തൃ​ശൂ​ർ സി​റ്റി പോ​ലീ​സും റൂ​റ​ൽ പോ​ലീ​സും ചേ​ർ​ന്നാ​ണ് 7,27,91,500 രൂ​പ പി​ഴ​യാ​യി ആ​ളു​ക​ളി​ൽനി​ന്നും ഈ‌ടാക്കിയ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് 500 മു​ത​ൽ 20,000 രൂ​പവ​രെ വ്യാ​പാ​രി​ക​ളി​ൽനി​ന്ന​ട​ക്കം പി​ഴ​യീ​ടാ​ക്കി​യ​ത്.

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പി​ഴ ഈ​ടാ​ക്കി​യ​തെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞവ​ർ​ഷം മാ​ർ​ച്ച് 25 മു​ത​ൽ ഈ ​വ​ർ​ഷം ജൂ​ലൈ 31 വ​രെ പി​രി​ച്ചെ​ടു​ത്ത ക​ണ​ക്കാ​ണി​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​തി​നും, മാ​സ്ക് ധ​രി​ക്കാ​തി​രു​ന്ന​തി​നും, അ​നാ​വ​ശ്യ​മാ​യി ഒ​ത്തു​ചേ​ർ​ന്ന​തി​നും, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന​തി​നും, ക​ട​ക​ൾ സ​മ​യ​ത്തി​ന് അ​ട​യ്ക്കാ​തി​രു​ന്ന​തി​നു​മൊ​ക്കെ​യാ​ണ് പി​ഴ.

പി​ഴസം​ഖ്യ ന​ൽ​കി​യ​വ​രി​ൽ പ​ല​രും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും നി​ത്യ​വൃ​ത്തി​ക്കു വ​ക​യി​ല്ലാ​ത്ത​വ​രു​മാ​ണെ​ന്ന​താ​ണ് ദ​യ​നീ​യം. ര​ഹ​സ്യ​മാ​യി ക്വോ​ട്ട നി​ശ്ച​യി​ച്ചിട്ടു​ള്ള​തി​നാ​ൽ ഇ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞും പോ​ലീ​സ് പി​ഴ​യീ​ടാ​ക്കി​യി​രു​ന്നതായി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

തൃ​ശൂ​ർ സി​റ്റി​യി​ൽ 5,46,13,00 രൂ​പ​യും റൂ​റ​ൽ പോ​ലീ​സ് 1,81,78, 000 രൂ​പ​യു​മാ​ണ് പി​രി​ച്ചെ​ടു​ത്ത​ത്. പി​ഴ​യീ​ടാ​ക്ക​ൽ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്.

ക്വോട്ട നി​ശ്ച​യി​ച്ചിട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​ധി​കൃതർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ പ​ണമി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ളെ പി​ഴി​യാ​ൻത​ന്നെ​യാ​ണ് പോലീസിനു‌ള്ള ര​ഹ​സ്യ നി​ർ​ദേ​ശ​മെ​ന്നു പ​റ​യു​ന്നു.

Related posts

Leave a Comment