ഗോഡ്‌സെയുടെ പ്രസംഗം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു ! എസ്‌ഐയ്ക്ക് തിരുവനന്തപുരത്തു നിന്നു തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം…

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രസംഗം പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച അഡീഷണല്‍ എസ്.ഐയ്ക്കു സ്ഥലംമാറ്റം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതലയുള്ള എ.എസ്.ഐ: രാധാകൃഷ്ണപിള്ളയെ തൃശൂരിലേക്കാണു സ്ഥലംമാറ്റിയത്.

ഗോഡ്സെയുടെ പ്രസംഗത്തിന്റെ പരിഭാഷ പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ വന്നതിനെക്കുറിച്ച് വകുപ്പുതലത്തില്‍ അന്വേഷണം നടത്തുകയും എ.എസ്.ഐയ്ക്കു ഡി.സി.പി. മെമ്മോ നല്‍കുകയും ചെയ്തിരുന്നു.

അബദ്ധം പറ്റിയെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണപിള്ളയെ താക്കീത് ചെയ്തതിനു പുറമെയാണ് സ്ഥലംമാറ്റം.

Related posts

Leave a Comment