കേരളത്തെ ലക്ഷ്യംവച്ച് ആംബുലൻസിലും ആഡംബരക്കാറുകളിലുമടക്കം ലഹരിയുമായി മാഫിയ ചീറി പായുന്നു. സംസ്ഥാന അതിര്‍ത്തികള്‍ എന്നും ലഹരിക്കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു. നിയന്ത്രണങ്ങളെ പണംകൊണ്ടും തന്ത്രത്താലും തകര്‍ത്തെറിഞ്ഞ് അവര്‍ ലഹരിക്കടത്ത് നിര്‍ബാധം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കു ചിലർ കുടുങ്ങുമെങ്കിലും ലഹരിക്കടത്തിന് ഇന്നും കുറവൊന്നുമില്ല. അതിര്‍ത്തി കടന്നെത്തുന്ന മാരക മയക്കുമരുന്നുകളും സ്പിരിറ്റും കഞ്ചാവും കൂടാതെ നിരോധിത പുകയില ഉത്പന്നങ്ങൾ വരെ ഇളം തലമുറയിലടക്കം ഹരമായി മാറിയിരിക്കുന്നു. അതിർത്തികൾ ആലസ്യത്തിൽ ചെക്ക്പോസ്റ്റുകളെ നോക്കുകുത്തികളാക്കിയാണ് ലഹരി സംസ്ഥാനത്തേക്ക് ഒഴുകുന്നത്. മാഫിയകളുടെ വാഹനങ്ങളെ എക്സൈസും പോലീസും മത്സരിച്ചു പിടികൂടിയിരുന്ന കാലമുണ്ടായിരുന്നു. ഉപയോഗിക്കുന്നവരും വില്പനക്കാരും പെരുകിയതോടെ അധികൃതർ പൊതുവെ ഇപ്പോൾ ആലസ്യത്തിലാണ്. കൈ കാണിച്ചാൽ നിര്‍ത്താതെ പോകുന്ന കടത്തുവാഹനങ്ങള്‍ പിന്തുടര്ന്ന് പിടികൂടിയാലും പ്രതികളെ പലപ്പോഴും കൈയിൽ കിട്ടാറില്ല. പിടിയിലകപ്പെട്ടവരാകട്ടെ മറ്റു തന്ത്രങ്ങളിലൂടെ ഓപ്പറേഷൻ തുടർന്നു കൊണ്ടേയിരിക്കുന്നു. ഉദ്യോഗസ്ഥരും മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ചെക്ക് പോസ്റ്റുകൾ കടത്തുകാർക്കു മുന്നിൽ താനെ…
Read MoreDay: September 24, 2021
സൗമ്യക്ക് നൽകിയ വാക്ക് പാലിച്ച് മന്ത്രി റോഷി അഗസ്റ്റിൻ; കുടിവെള്ളത്തിനായി ഇനി അലയേണ്ട;അപേക്ഷ കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ കുടിവെള്ളം വീട്ടിലെത്തിച്ചു; വെള്ളം കിട്ടിയ ശേഷം വീട്ടിലെത്താമെന്ന വാക്കും പാലിച്ചു
തിരുവനന്തപുരം: ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായി വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്ന ഗായിക സൗമ്യ പുരുഷോത്തമനും കുടുംബത്തിനും ഇനി കുടിവെള്ളം മുട്ടില്ല. കഴിഞ്ഞ ഒരു വർഷമായി കുടിവെള്ളമില്ലാതെ വിഷമിച്ച ഇവരുടെ വീട്ടിൽ ജലവിഭവ വകുപ്പ് കുടിവെള്ളമെത്തിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ നാലു ദിവസംകൊണ്ടാണ് സൗമ്യയുടെ വീട്ടിൽ വാട്ടർ അതഥോറിറ്റി അതിവേഗത്തിൽ കുടിവെള്ള കണക്ഷൻ നൽകിയത്.പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിനു സമീപം മുക്കാൽ സെന്റ് ഭൂമിയിലാണു സൗമ്യയും കുടുംബവും താമസിക്കുന്നത്. കുടിവെള്ള കണക്ഷനായി അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങളാൽ വൈകി. ദൂരെയുള്ള പൊതുപൈപ്പിൽനിന്നു വെള്ളമെടുത്താണ് വീട്ടിലെ കാര്യങ്ങൾ നടത്തിയിരുന്നത്. കുടിവെള്ളമില്ലാത്തതുമൂലം കുടുംബം അനുഭവിക്കുന്ന ദുരവസ്ഥ സൗമ്യ ജലവിഭവ മന്ത്രിയെ നേരിൽക്കണ്ടു ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകുകയും ചെയ്തു.ഭിന്നശേഷിക്കാരായ മുഴുവൻ പേർക്കും സൗജന്യമായി അതിവേഗത്തിൽ കുടിവെള്ളമെത്തിക്കുകയെന്നത് നയമായി സ്വീകരിച്ചാണു…
Read Moreശാരീരികമായി കഠിനാധ്വാനം വേണ്ടി വരുന്ന വേഷങ്ങൾ തപ്സിക്ക് വഴങ്ങുമോ? തപ്സിക്കു മാത്രമേ ഇങ്ങനെ കഴിയൂ! കളിയാക്കി കമന്റ്, മറുപടിയുമായി താരം
വ്യത്യസ്തതയുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെയാണ് നടി തപ്സി പന്നുവിനുള്ളത്. തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ശ്രദ്ധേയ സിനിമകളിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള തപ്സിയുടെ വേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. രശ്മി റോക്കറ്റ് എന്ന ഹിന്ദി സ്പോർട്സ് ചിത്രമാണ് തപ്സിയുടേതായി ഉടൻ പുറത്തുവരാൻ പോകുന്നത്. മാത്രമല്ല കായിക കഥാപാത്രങ്ങളായി വരുന്ന മറ്റു സിനിമകളും തപ്സിയുടേതായി ഇനി വരാനുണ്ട്. ഇത്തരം വേഷങ്ങളിലഭിനയിക്കാൻ കഠിനമായി അധ്വാനിക്കാനും ജിമ്മിൽ വളരെയധികം സമയം ചെലവഴിക്കാനും തപ്സിക്ക് മടിയില്ല. ശാരീരികമായി കഠിനാധ്വാനം വേണ്ടി വരുന്ന വേഷങ്ങൾ തപ്സിക്ക് വഴങ്ങുമോ എന്ന് പലരും സംശയമുയർത്തിയെങ്കിലും രശ്മി റോക്കറ്റിലെ വേഷത്തിനായി തപ്സിയുടെ തയ്യാറെടുപ്പുകളുടെ ചിത്രങ്ങൾ ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നു. ഒക്ടോബര്‍ 15 ന് എത്തുന്ന രശ്മി റോക്കറ്റ് എന്ന സ്പോര്‍ട്സ് ഡ്രാമയില്‍ തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. ചിത്രത്തിനായി കഠിനമായ പരിശീലനത്തിലൂടെയാണു മസിലുകൾ ത്രസിക്കുന്ന ഉറച്ച…
Read Moreമോഹം സഫലമായില്ല, അടിതെറ്റി ഗോകുലം
കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താമെന്ന ഗോകുലം കേരള എഫ്സിയുടെ മോഹം സഫലമായില്ല. ക്വാർട്ടറിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനോട് 1-0ന് ഗോകുലം പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണു ഗോകുലം കീഴടങ്ങിയത്. 44-ാം മിനിറ്റിൽ ട്രിനിഡാഡ് ആൻഡ് ടുബാഗൊ താരം മാർക്കസ് ജോസഫ് നേടിയ ഗോളായിരുന്നു മത്സരത്തിന്റെ വിധി നിർണയിച്ചത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും മുഹമ്മദൻസ് വഴങ്ങിയില്ല.സെമിയിൽ ബംഗളൂരു യുണൈറ്റഡാണു മുഹമ്മദൻ സ്പോർട്ടിംഗിന്റെ എതിരാളി. കോവിഡ്, ആർമി റെഡ് പിന്മാറി ടീമിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇന്നു നടക്കേണ്ട ക്വാർട്ടർ ഫൈനലിൽനിന്ന് ആർമി റെഡ് പിന്മാറി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ബംഗളൂരു യുണൈറ്റഡിനെതിരേയായിരുന്നു ആർമി റെഡിന്റെ ക്വാർട്ടർ പോരാട്ടം. ആർമി റെഡ് ടൂർണമെന്റിൽനിന്നു പിന്മാറിയതായും ബംഗളൂരു യുണൈറ്റഡിന് സെമിയിലേക്കു വാക്കോവർ നൽകിയതായും ഡ്യൂറൻഡ് കപ്പ് അധികൃതർ അറിയിച്ചു. മുഹമ്മദൻ സ്പോർട്ടിംഗ് ആണ് സെമിയിൽ…
Read Moreഈ റസ്കിൽ ഒരുപാട് റിസ്ക് എലമെന്റസ് ഉണ്ട്; റസ്ക് കഴിക്കുന്നവർ മാത്രം കാണുക! റസ്ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ
വീടുകളിൽ വൈകുന്നേരത്തെ ചായയ്ക്കൊപ്പം റസ്കോ ബിസ്കറ്റോ കഴിക്കാത്തവർ ചുരുക്കമാണ്. എന്നാൽ റസ്ക് കഴിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റസ്ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ റസ്ക് പാക്ക് ചെയ്യുന്നതാണ് വീഡിയോ. റസ്ക് നിര്‍മ്മാണശാലയിലെ തൊഴിലാളികളാണെന്ന് തോന്നിപ്പിക്കുന്നവരെ വീഡിയോയില്‍ കാണാം. ഇവരിൽ ഒരാൾ റസ്ക് പാക്ക് ചെയ്യുന്നതിനിടെ നിറച്ചുവെച്ചിരിക്കുന്ന ട്രേയില്‍ കാലുകൊണ്ട് ചവിട്ടുന്നതും റസ്ക് അടുക്കായി കൈയ്യില്‍ പിടിച്ച് അതിൽ നക്കുന്നതും വീഡിയോയില്‍ കാണാം. എന്നാൽ വീഡിയോ എവിടുന്ന് ചിത്രീകരിച്ചതാണെന്നോ എന്നു ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreഒരു വർഷം 921 കോടിയുടെ വരുമാനം; ഒന്നാമൻ റൊണാൾഡോ തന്നെ
ലണ്ടൻ: ലോകത്തിലേറ്റവുമധികം പണം സന്പാദിക്കുന്ന ഫുട്ബോളറായി മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഫോർബ്സ് മാസിക പുറത്തുവിട്ട പുതിയ കണക്കാണിത്. 921 കോടി രൂപയാണ് റൊണാൾഡോയുടെ 2020-21 സീസണിലെ സന്പാദ്യം. ഇതിൽ 516 കോടി രൂപ ശന്പളത്തിലൂടെയും ബോണസിലൂടെയും ലഭിച്ചു. ബാക്കിയുള്ള തുക പരസ്യങ്ങളിൽനിന്നും. പിഎസ്ജിയുടെ അർജന്റൈൻ താരം ലയണൽ മെസിക്കാണ് രണ്ടാം സ്ഥാനം- 810 കോടി രൂപ. ഇതിൽ 552 കോടി രൂപ ശന്പളവും ബാക്കി തുക പരസ്യവരുമാനവുമാണ്. പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ (700 കോടി രൂപ), ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ (317 കോടി രൂപ) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളിൽ.
Read Moreദൈവത്തിനു നന്ദി; ഇപ്പോഴും ജീവനോടെയിരിക്കുന്നു..! മാർപാപ്പയുടെ തമാശ വൈറലായി
വത്തിക്കാൻസിറ്റി: “ഇപ്പോഴും ജീവനോടെയിരിക്കുന്നു; ചിലർ എന്റെ മരണം ആഗ്രഹിച്ചെങ്കിലും”- ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യ സന്ദർശനത്തിനിടെ ഈശോസഭാ വൈദികരോടു പറഞ്ഞ ഈ തമാശ ലോകത്തെ ചിരിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ ജൂലൈയിൽ കുടൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ശസ്ത്രക്രിയയെ അതിജീവിച്ചില്ലെങ്കിലോ എന്ന ആലോചന ചില സഭാ നേതാക്കൾക്കുണ്ടായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 12ന് സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിൽസ്ലാവയിൽ മാർപാപ്പ പറഞ്ഞ നർമം ഈശോസഭാ വൈദികരുടെ പ്രസിദ്ധീകരണമായ ലാ സിവിൽറ്റ കത്തോലിക്കയിലൂടെയാണ് കഴിഞ്ഞദിവസം പുറംലോകമറിഞ്ഞത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആരോഗ്യസ്ഥിതി ആരാഞ്ഞ വൈദികനു മറുപടി നല്‍കുകയായിരുന്നു മാർപാപ്പ. “ഇപ്പോഴും ജീവനോടെയിരിക്കുന്നു; ചിലർ എന്റെ മരണം ആഗ്രഹിച്ചെങ്കിലും. ഞാൻ ഗുരുതരാവസ്ഥയിലാണെന്നാണ് അവർ കരുതിയത്. പുതിയ മാർപാപ്പയെ കണ്ടെത്തുന്നതിന് കോൺക്ലേവ് നടത്തേണ്ടതിനെക്കുറിച്ചുപോലും അവർ ആലോചിച്ചു. അവർ ഇനിയും ക്ഷമയോടെ കാത്തിരിക്കണം. ദൈവത്തിനു നന്ദി.” ശസ്ത്രക്രിയയ്ക്കുശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശപര്യടനമായിരുന്നിത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അദ്ദേഹം റോമിലെ ആശുപത്രിൽ 11 ദിവസം ചെലവഴിച്ചിരുന്നു.…
Read Moreമാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമായ പ്രവൃത്തി! മാനഭംഗക്കേസിലെ ഇരയെ വിവാഹം കഴിച്ചാല്‍ പീഡനക്കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: മാനഭംഗക്കേസിലെ ഇരയെ വിവാഹം കഴിച്ചതിനാല്‍ പീഡനക്കേസ് ഒഴിവാക്കണമെന്നാവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. മാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമായ പ്രവൃത്തിയാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ ഏറ്റവും ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരയെ താന്‍ വിവാഹം കഴിച്ചതിനാല്‍ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് വി. ഷെര്‍സി ഇക്കാര്യം പറഞ്ഞത്. പ്രതികള്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 2017 മാര്‍ച്ചിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയും 21കാരനുമായ പ്രതി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി തന്റെ കൂട്ടുകാരന്റെ വാടക വീട്ടിലെത്തിച്ചു പീഡിപ്പിച്ചത്. എറിയാട് സ്വദേശിയായ കൂട്ടുകാരന് കേസില്‍ രണ്ടാം പ്രതിയാണ്. പരാതിയെത്തുടര്‍ന്ന് കേസ് അന്വേഷിച്ച കൊടുങ്ങല്ലൂര്‍ പോലീസ് തൃശൂര്‍ അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ അന്തിമറിപ്പോര്‍ട്ടും നല്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒന്നാം പ്രതി 2020 ഡിസംബറില്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു.…
Read Moreകുളിക്കുന്ന ദൃശ്യം ഒളികാമറയില്‍ പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; ഒടുവില്‍ ഗര്‍ഭിണിയായി; പിന്നെ സംഭവിച്ചത്…
കാസര്‍ഗോഡ്: കുളിക്കുന്ന ദൃശ്യം ഒളികാമറയില്‍ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. ആദൂര്‍ പരപ്പയിലെ സി.പി. അബ്ദുള്‍ ലത്തീഫിനെ (33) യാണ് അറസ്റ്റ് ചെയ്തത്. നാലു കുട്ടികളുടെ അമ്മയായ യുവതിയാണ് പരാതിയുമായി എത്തിയത്. 2020 മേയ് മുതല്‍ 2021 മേയ് വരെയുള്ള കാലയളവില്‍ പല പ്രാവശ്യം പീഡിപ്പിച്ചതായും പിന്നീട് ഗര്‍ഭിണിയാകുകയും ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. യുവതി പരാതി നല്കിയതിനുശേഷം ഒളിവില്‍ പോയ യുവാവ് കര്‍ണാടകയില്‍ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ആദൂര്‍ ഇന്‍സ്പെക്ടര്‍ ടി. മുകുന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐ മോഹനനും സംഘവും കുടകിനുസമീപം തീര്ഥഹള്ളിയില്നിന്നാണ് ലത്തീഫിനെ പിടികൂടിയത്.
Read Moreഭാര്യ വീട്ടില്‍ പോയ സമയത്ത്..! എട്ട് വയസുകാരിക്ക് പീഡനം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
താനെ: മഹാരാഷ്ട്രയില്‍ എട്ട് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. താനെ ജില്ലയിലാണ് സംഭവം. പ്രതി സ്വന്തം വീട്ടില്‍ വച്ചായിരുന്നു കുട്ടിയെ പഠിപ്പിച്ചിരുന്നത്. ഒരു മാസം മുന്‍പ് ഭാര്യ വീട്ടില്‍ പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. അടുത്തിടെ കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
Read More