കടയില്‍ നന്നാക്കാന്‍ കൊണ്ടുവന്ന റേഡിയോ അഴിച്ചു നോക്കിയ ടെക്നീഷ്യന്റെ കണ്ണുതള്ളി. ഉപയോഗ ശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ അതാ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്റ് റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാനെത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചിറവല്ലൂര്‍ സ്വദേശിയായ ഷറഫുദ്ധീന്‍ എന്ന ടെക്നീഷ്യന് റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു. വീട്ടുകാര്‍ക്കും ഒന്നും തന്നെ പിടികിട്ടിയില്ല. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ച് വന്ന റേഡിയോ ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മക്കള്‍ നന്നാക്കാന്‍ കഴിയുമോ എന്നറിയാനാണ് കടയിലെത്തിച്ചത്. അതില്‍ ഇത്രയും വലിയ തുക ഉണ്ടായിരുന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെന്ഷന് പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളില്‍ സൂക്ഷിച്ചതായിരുന്നുവെന്നും വീട്ടുകാര്‍…
Read MoreDay: October 16, 2021
മറിയപ്പള്ളിയിലെ പാറമട വീണ്ടും ചർച്ചയാകുന്നു; താഴത്തങ്ങാടി അറുപറയിൽ നിന്നും കാണാതായ ദമ്പതികളെ കണ്ടെത്താൻ മറിയപ്പള്ളിയിലെ പാറമട വറ്റിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കോട്ടയം: താഴത്തങ്ങാടിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദന്പതികളെ കണ്ടെത്താൻ മറിയപ്പള്ളിയിലെ പാറമടക്കുളത്തിൽ ക്രൈംബ്രാഞ്ച് സംഘം തെരച്ചിൽ നടത്തും. ഇതിനു മുന്നോടിയായി പാറമടക്കുളം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. ഏഴു വർഷം മുൻപ് ചങ്ങനാശേരിയിൽനിന്നും കാണാതായ മഹാദേവന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് ഈ കുളത്തിൽ നിന്നായിരുന്നു. 2017 മേയിലാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം, ഹബീബ ദന്പതിമാരെ കാണാതായത്. ഹർത്താൽ ദിനത്തിൽ വൈകുന്നേരം വീട്ടിൽനിന്നും ഭക്ഷണം വാങ്ങുന്നതിനായാണ് ഇരുവരും പുതിയ കാറുമായി പുറത്തിറങ്ങിയത്. രാത്രി വൈകിയും ഇവർ വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കടുത്ത വിശ്വാസികളായിരുന്ന ഇരുവർക്കുമായി വിവിധ പള്ളികളിലും അജ്മീർ ദർഗയിലും അടക്കം പോലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ചത്. ഇരുവരെയും കണ്ടെത്താനാവാതെ വന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്…
Read Moreഅനധികൃത മദ്യവിൽപനയ്ക്ക് യുവാവ് അറസ്റ്റിൽ; പ്രതിയുടെ മാതാവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതിയുമായി സഹോദരൻ
തൃശൂർ: അനധികൃതമായി മദ്യം വിറ്റ കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ മാതാവിന്റെ ദൂരൂഹമരണത്തെക്കുറിച്ച് നേരത്തെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് സഹോദരൻ രംഗത്തെത്തി. അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കു വില്പന നടത്തിയ കേസിൽ മുണ്ടൂരിൽനിന്നും അറസ്റ്റിലായ സത്യനെതിരെയാണ് സഹോദരൻ മുണ്ടൂർ മുച്ചിരിപ്പറന്പിൽ സുധീർ ആരോപണം ഉന്നയിച്ചത്. മാതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ആരോപിച്ച്, സത്യനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുധീർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയിരുന്നു. കഴിഞ്ഞ മാർച്ച് 16നാണ് പരാതി നൽകിയത്. എന്നാൽ പോലീസ് ഒരന്വേഷണവും നടത്തിയില്ല.കഴിഞ്ഞദിവസം മദ്യവില് പന കേസിൽ അറസ്റ്റിലായിട്ടും ഇയാൾക്കെതിരെ പഴയ കേസ് അന്വേഷിക്കാൻ പോലീസ് തയാറാകുന്നില്ലെന്നു സുധീർ പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല.സഹോദരൻമാർ തമ്മിലുള്ള സ്വത്തുതർക്കത്തെതുടർന്നുള്ള പരാതിയാണെന്നു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മാതാവ് മരണപ്പെട്ടതിനെതുടർന്ന് തനിക്കെതിരെ വധശ്രമം ഉൾപ്പെടെ നടത്തിയതിനാലാണ് വീടുവിട്ടു പോരേണ്ടിവന്നതെന്നും സുധീർ…
Read Moreകാണാതായ യുവാവിനെയും യുവതിയേയും പോലീസ് കണ്ടെത്തി; ഇരുവരുടേയും ഭാര്യയും ഭർത്താവും നൽകിയ പരാതിയിലാണ് കമിതാക്കളെ പോലീസ് കുടുക്കിയത്
വെള്ളറട: നാലു മാസങ്ങള്‍ക്കു കാണാതായ യുവാവിനെയും യുവതിയേയും പോലീസ് കണ്ടെത്തി. ചെറിയകൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദിനെ കാണാനില്ലെന്നുള്ള ഭാര്യയുടെ പരാതിയില്‍ വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തു നിന്ന് പ്രസാദിനെയും ഇയാളോടൊപ്പം ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യയെയും പോലീസ് കണ്ടെത്തിയത്. ധന്യയെ കാണാതായ സംഭവത്തിലും ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയും കാമുകനും കുടുങ്ങിയത്. എസ്ഐ രതീഷ്, എഎസ് ഐ മാരായ ഉണ്ണികൃഷ്ണന്, ശശികുമാര്‍, സുനില്‍, എസ്സിപിഒ ശ്യാമളാദേവി, സിപിഒമാരായ ദീപു, അജി, ഡബ്ലുസിപി ഒ ഷീബാറാണി അടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.
Read Moreആരോ കരി ഓയിൽ ഒഴിച്ചു; ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പേരിൽ ആർഎസ്എസ്- സിപിഎം സംഘർഷം;ഏഴുപേർക്ക് പരിക്ക്
വെമ്പായം: മദപരുത്ത് ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം. ഏഴുപേർക്ക് പരിക്കേറ്റ സംഘർഷത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷ്, വിപിന്‍, വിഘ്നേഷ് സുധി ഡെന്നീസ് എന്നിവര്‍ക്കും ആര്‍എസ്എസ് പ്രവര്‍ത്തകരായ ജിതിന്, രാഹുല്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു സിപിഎം പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി എട്ടിനായിരുന്നു സംഭവം. ഒരു മാസം മുന്‍പ് പ്രദേശത്ത് ബിഎംഎസ് സഥാപിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആരോ കരി ഓയില്‍ ഒഴിച്ചിരുന്നു. ഇതിനു പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആർഎസ്എസ് പ്രവര്‍ത്തകരുടെ ആരോപണം. ഇതിനിടയില്‍ ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് പ്രദേശത്തെ ഒരു ചുമടുതാങ്ങിയും സമീപ പ്രദേശങ്ങളും സിപിഎം പ്രവര്‍ത്തകര്‍ വൃത്തിയാക്കുകയും വെള്ളയടിക്കുകയും ചെയ്തിരുന്നു. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടനയുടെ പേര് എഴുതിയെന്ന് ആരോപിച്ച് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദപുരത്ത് മാര്‍ച്ച് നടത്തിയതിനു പിന്നാലെ…
Read Moreവി.എസ്. ജോയി നാടുകാണി ചുരത്തിലെ കുരങ്ങൻ; കെ.സി. വേണുഗോപാൽ ബിജെപി ഏജന്റ് ; എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പുമായി അൻവർ
മലപ്പുറം: നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കുള്ളുവെന്നും കെ.സി. വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും പി.വി. അൻവർ എംഎൽഎ. തന്നെ തെരഞ്ഞ് കോൺഗ്രസുകാർ ആരും ടോർച്ചടിക്കേണ്ടന്നും അദ്ദേഹം വിമർശിച്ചു. എല്ലാം കേട്ട് തലതാഴ്ത്തി നടക്കാന്‍ കഴിയില്ല. ഇങ്ങോട്ട് കാണിക്കുന്ന സംസ്ക്കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎൽഎ ആയെന്ന് വച്ച് അവർ പറയുന്നതെന്തും കേട്ടിരിക്കാൻ പറ്റില്ലെന്നും അൻവർ വ്യക്തമാക്കി. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ പ്രതിനിധിയായിട്ടാണ് ഞാൻ നിയമസഭയിലെത്തിയത്. പാർട്ടിക്ക് അതിന്റേതായിട്ടുള്ള ചട്ടക്കൂടുണ്ട്. ആ ചട്ടക്കൂടിനനുസരിച്ചേ എനിക്കും, ആർക്കും പ്രവർത്തിക്കാനാകൂ. എംഎൽഎ ആയതുകൊണ്ട് എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് അൻവർ മുന്നറിയിപ്പ് നൽകി.
Read Moreഎറണാകുളം നോര്‍ത്ത് പോലീസ് ഒരു സംഭവം തന്നെ; പണം തട്ടാൻ പെൺകുട്ടി ഗർഭിണിയാണെന്നു വ്യാജരേഖയുടണ്ടാക്കി പ്രചരിപ്പിച്ചു; തുറന്ന് പറച്ചിലുമായി യുവതിയുടെ അമ്മ
കൊച്ചി: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഡല്‍ഹി സ്വദേശികളായ ദമ്പതികളില്‍നിന്ന് അഞ്ചു ലക്ഷം രൂപ എറണാകുളം നോര്‍ത്ത് പോലീസ് ആവശ്യപ്പെട്ട സംഭവത്തില്‍ തങ്ങളുടെ മകള്‍ ഗര്ഭിണിയല്ലെന്നു പെണ്‍കുട്ടിയുടെ അമ്മ. തങ്ങളില്‍നിന്നു പണം വാങ്ങാനായി എറണാകുളം നോര്‍ത്ത് പോലീസ് ഡല്‍ഹിയില്‍ വച്ചു ഡോക്ടറെ സ്വാധീനിച്ച് വ്യാജരേഖ ചമച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നുവെന്നു പെണ്‍കുട്ടിയുടെ അമ്മ “ദീപിക ഡോട്ട്കോമി’നോടു പറഞ്ഞു. ഡോക്ടറെ സ്വാധീനിച്ചു! നോര്‍ത്ത് സ്റ്റേഷനിലെ മുന്‍ സിഐയും പോലീസുകാരും ഒരു വനിത എസ്ഐയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. രണ്ടു പെണ്മക്കളെയും താന്‍ വ്യാഴാഴ്ച നേരില്‍ കണ്ടുവെന്നും ഗര്ഭിണിയല്ലെന്നു മൂത്ത മകള്‍ ആവര്‍ത്തിച്ചു പറഞ്ഞുവെന്നും അമ്മ പറയുന്നു. സ്റ്റേറ്റ്മെന്റ് എടുക്കാന്‍ എന്നു പറഞ്ഞ് പോലീസ് നിരന്തരം വീട്ടിലെത്തി തങ്ങളെ ദ്രോഹിക്കുകയാണെന്നു പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങളൊന്നും പോലീസ് കേള്‍ക്കുന്നില്ലെന്നും പോലീസുകാരുടെ ചോദ്യങ്ങള്‍ക്കു…
Read Moreഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ചെന്നൈ
ദുബായ്: 2012 ഐപിഎൽ ഫൈനലിന്റെ തനിയാവർത്തനമായി കോൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും 2021ൽ ഏറ്റുമുട്ടിയപ്പോൾ പഴയ തോൽവിക്ക് സിഎസ്കെ പകരം വീട്ടി. 2021 സീസൺ ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് സിഎസ്കെചാന്പ്യന്മാരായി. ഐപിഎൽ ചരിത്രത്തിൽ എം.എസ്. ധോണിയുടെ ചെന്നൈ സംഘത്തിന്റെ നാലാം കിരീടം. ചെന്നൈയുടെ ഒന്‍പതാം ഫൈനലായിരുന്നു, കോൽക്കത്തയുടെ മൂന്നാമത്തെയും. സ്കോർ: ചെന്നൈ 20 ഓവറിൽ 192/3. കോൽക്കത്ത 20 ഓവറിൽ 165/9. ഡുപ്ലെസിസ് ടോസ് നേടിയ കോൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലുള്ള ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (27 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 32) ഫാഫ് ഡുപ്ലെസിസും (59 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 86) ചേർന്ന് എട്ട് ഓവറിൽ 61 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്. നേരിട്ട…
Read Moreരാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും
ന്യൂഡൽഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും. പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം രാഹുല്‍ നിരസിച്ചിരുന്നു. എന്നാല്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവരുടെ നിര്‍ബന്ധത്തിന് രാഹുല്‍ വഴങ്ങിയതായാണ് സൂചന. ട്വന്റി20 ലോകക്കപ്പോടെ രവിശാസ്ത്രി സ്ഥാനം ഒഴിയും. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.
Read Moreകണ്ണൂരിൽ കുഞ്ഞ് പുഴയിൽ വീണ് മരിച്ച സംഭവം; ഞങ്ങളെ പുഴയിൽ തള്ളിയിട്ടതാണെന്ന് രക്ഷപ്പെട്ട യുവതി; വാക്കുകൾ കേട്ട് ഞെട്ടി നാട്ടുകാരും പോലീസും
കണ്ണൂർ: കണ്ണൂര്‍ പാനൂര്‍ പത്തിപ്പാലത്ത് കുഞ്ഞ് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് അമ്മ സോന പോലീസിനോടു പറഞ്ഞു. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.പി. ഷിജുവിനെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.സോനയെയും ഒന്നര വയസുള്ള മകള്‍ അന്‍വിതയെയുമാണ് ഷിജു പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയിലേക്ക് തള്ളിയിട്ടത്. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപെടുത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read More