പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലിനെതിരേ പോക്സോ കേസും. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. മോന്‍സന്റെ ജോലിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019ലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. വ്യാജ രേഖകള്‍ ചമച്ച കേസില്‍ മോന്‍സനെതിരേ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
Read MoreDay: October 19, 2021
ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുകുന്നത് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം; ആശങ്ക വേണ്ടെന്ന് അധികൃതർ
ഇടുക്കി ഡാം തുറന്നു; ആദ്യം തുറക്കുന്ന മൂന്നാമത്തെ ഷട്ടറിലൂടെ ജലം പുറത്തേക്ക്. മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറക്കുന്നത്. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഡാമിന്റെ ഷട്ടർ തുറക്കുകയായിരുന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്.
Read Moreകനത്തമഴയിൽ മരണക്കുഴിയൊരുക്കി റോഡുകൾ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
ചാലക്കുടി: ദേശീയപാതയിൽ മുനിസിപ്പൽ/ സിഗ്നൽ ജംഗ്ഷനിൽ തകർന്ന റോഡിലെ പാതാളക്കുഴികൾ മൂലം വൻ ഗതാഗത സ്തംഭനം. ഏതാനും ആഴ്ചകളായി റോഡിൽ വലിയ കുഴികൾ രൂപാന്തരപ്പെട്ടിട്ട്. ഇതുമൂലം വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ഒപ്പം സിഗ്നൽ ജംഗ്ഷൻ കൂടിയായതിനാൽ വൻ വാഹനക്കുരുക്കിനും കുഴികൾ കാരണമാകുന്നു. പോട്ട സിഗ്നൽ ജംഗ്ഷൻ മുതൽ വാഹനങ്ങൾ നിരയായി കിടക്കേണ്ട അവസ്ഥയാണ്. കനത്ത മഴയും, കുരുക്കിനിടെ കുത്തിക്കയറി വരുന്ന വാഹനങ്ങളും കുരുക്ക് നാളാൻ കാരണമാകുന്നു.സിഗ്നൽ ജംഗ്ഷനും അടിപ്പാത നിർമാണ സ്ഥലത്തിനുമിടയ്ക്കാണ് റോഡിൽ വലിയ കുഴികളുള്ളത്. അടിപ്പാത നിർമാണം മൂലം ഈ ഭാഗത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഗതാഗത തടസത്തിനു പുറമേ ഈ മരണക്കുഴികൾ കൂടിയായപ്പോൾ ഇതുവഴി കടന്നുപോകുന്നതു വലിയ ദുരിതമായി മാറുകയായിരുന്നു. മഴ കനത്തതോടെ ദുരിതം ഇരട്ടിച്ചു. വാഹനങ്ങൾക്കു കടന്നുപോകാനുള്ള ബുദ്ധിമുട്ടുമൂലം സിഗ്നലിന്റെ ഇരുഭാഗത്തും വാഹനങ്ങൾ ഏറെ സമയം കാത്തുകിടക്കേണ്ട അവസ്ഥയാണ്. കൃത്യമായി ടോൾ പിരിക്കുന്ന ദേശീയപാത…
Read Moreപുറംലോകത്തെത്താന്‍ അഴങ്ങാട് ആനചാരി നിവാസികള്‍ എന്തു ചെയ്യണം? ഗതാഗതം മുടങ്ങിയിട്ട് ഇന്നു നാലാംദിവസം
പീരുമേട്: പെരുവന്താനം -ആനചാരി റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ട് ഇന്നു നാലാം ദിവസത്തിലേക്കു കടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ അധികൃതര്‍. ഈ റോഡിനെ ആശ്രയിച്ചു കഴിയുന്ന അഞ്ഞൂറിലേറെ കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും വലയുന്ന അവസ്ഥയിലാണ്. ശനിയാഴ്ചയുണ്ടായ മഴയില്‍ റോഡില്‍ പത്തിലേറെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ഇവിടങ്ങളിലെല്ലാം കൂറ്റന്‍ പാറകളും മണ്ണും വന്നു പതിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ റോഡ് പൂര്‍ണമായി ഒലിച്ചു പോയി. മറ്റു ചില സ്ഥലങ്ങളില്‍ വന്‍ മരക്കൊമ്പുകളും വൃക്ഷങ്ങളുടെ ശിഖരങ്ങളും ഒഴുകിയെത്തി. റോഡിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകള്‍ ഏറെയും നിലംപൊത്തി. കൂറ്റന്‍ പാറകള്‍ വഴിയില്‍ കിടക്കുന്നതിനാല്‍ എന്തെങ്കിലും ആവശ്യത്തിനു നടന്നു പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. പെരുവന്താനത്തു തുടങ്ങി ആനചാരി വഴി അഴങ്ങാട്ടില് അവസാനിക്കുന്ന അഞ്ചു കിലോമീറ്റര്‍ റോഡാണ് ഒറ്റ ദിവസത്തെ മഴയില്‍ പൂര്‍ണമായി തകര്‍ന്നത്. ഈ റോഡും ഇതുവഴി സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസും മാത്രമാണ് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ…
Read Moreഡാം തുറക്കുന്നു! നദിയിൽ ഇറങ്ങരുത്; മീൻപിടിത്തം സെൽഫി, ലൈവ് നിരോധിച്ചു; ആശങ്കയോടെ പെരിയാർ തീരവാസികൾ
ചെറുതോണി: ഇടുക്കി ചെറു തോണി അണക്കെട്ട് തുറന്നുവിടുന്നത് പെരിയാർ തീരവാസികളിൽ ആശ്വാസവും ഒപ്പം ആശങ്കയും ഉയർത്തുകയാണ്. 2018 ഓഗസ്റ്റ് ഒന്‍പതിനാണ് ഇതിനു മുൻപ് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലേക്ക് ഒഴുക്കിയത്. അന്ന് ട്രയൽ റണ്‍ എന്നപേരിൽ ആദ്യം തുറന്ന ഷട്ടർ ദിവസങ്ങൾക്കു ശേഷമാണ് അടയ്ക്കാനായത്. ഇതിനുപുറമെ പിന്നീടുള്ള ദിവസങ്ങളിൽ ഘട്ടം ഘട്ടമായി അഞ്ചു ഷട്ടറുകളും തുറക്കേണ്ടിവന്നു. ഇതിന്റെ ഫലമായി ഇടുക്കി ആലിൻചുവടു മുതൽ ഇടുക്കി, കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി വില്ലേജുകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വൻ നാശനഷ്ടവുമുണ്ടായി. ചെറുതോണി ടൗണിലെ വലിയ ശതമാനം വ്യാപാര സ്ഥാപനങ്ങളും ഒലിച്ചുപോയി. ഒരു മാസത്തിനു ശേഷമാണ് ഘട്ടംഘട്ടമായി ഷട്ടറുകൾ പൂർണമായും അടച്ചത്. ഇതാണ് പെരിയാർ തീരവാസികളെ ആശങ്കയിലാഴ്ത്തുന്നത്. നദിയിൽ ഇറങ്ങരുത്; മീൻപിടിത്തം സെൽഫി, ലൈവ് നിരോധിച്ചു തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാവിലെ 11 മുതൽ ഉയർത്തി…
Read Moreമന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; മുന്നിൽ വണ്ടി നിർത്തി മോശമായി സംസാരിച്ച ഡ്രൈവർ അറസ്റ്റിൽ
ചാലക്കുടി: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാതെ മുന്നിൽ വാഹനം നിർത്തി മോശമായി സംസാരിച്ച ഐഷർ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ആനന്ദഭവനിൽ സൂരജ് (48) നെയാണു ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.രാവിലെ പത്തോടെയാണു സംഭവം. ഗതാഗതക്കുരുക്കു രൂക്ഷമായ മുനിസിപ്പൽ ജംഗ്ഷനിൽ സർവീസ് റോഡിലൂടെ എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു മന്ത്രി ആർ.ബിന്ദു. ഹോണ്‍ അടിച്ചിട്ടും മന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ പോകുകയായിരുന്ന ഐഷർ വാഹനം സൈഡ് കൊടുത്തില്ല. വീണ്ടും ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നപ്പോൾ ഐഷർ മന്ത്രിയുടെ കാറിന്റെ മുൻപിൽ നിർത്തി മോശമായി സംസാരിക്കുകയായിരുന്നു. ഉടനെ പോലീസ് പിടികൂടി.
Read Moreഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചുമൊക്കെ ജീവിച്ചവര്‍! ആ ആറുപേരുടെ നിത്യനിദ്ര രണ്ടു കല്ലറകളില്‍
കൂട്ടിക്കൽ: കാവാലി ഗ്രാമം ഇത്ര ഹൃദയവേദനയോടെ ഒരു സംസ്കാരചടങ്ങിനും ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ല. ഉള്ളുരുകും വേദനയിൽ കാവാലിക്കുന്നിലെ ഓരോ നിമിഷവും ഹൃദയഭേദകമായിരുന്നു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി (45), മക്കളായ സ്നേഹ (14), സോന (12), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കാവാലി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. ദേവാലയവുമായി ഇഴചേർന്നു നിന്നിരുന്ന ഈ കുടുംബം ഇന്നലെ ചേതനയറ്റ് അന്ത്യയാത്രയ്ക്കായി വീണ്ടും ദേവാലയത്തിലെത്തി. ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചുമൊക്കെ ജീവിച്ച ആ ആറുപേരുടെ നിത്യനിദ്ര രണ്ടു കല്ലറകളിലായാണ് ക്രമീകരിച്ചത്. ജീവിതത്തിലും മരണത്തിലും ഒന്നിച്ചുള്ള യാത്ര. ഉണ്ടുറങ്ങിയ വീട് ഉരുൾ തകർത്തെറിഞ്ഞപ്പോൾ ഒന്നിച്ചിരുന്ന കുടുംബമാണ് ഇല്ലാതായത്. ഉരുൾപൊട്ടലിൽ വീടൊന്നാകെ ഒലിച്ചുപോയതിനാൽ അവസാന യാത്രയ്ക്കായി മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കാനുമായില്ല.ശനിയാഴ്ച ഉച്ചയോടെയാണ് മാർട്ടിനും കുടുംബവും അപകടത്തിൽപ്പെട്ടത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും…
Read Moreസന്തോഷ് ട്രോഫി; 35 അംഗ ടീം
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പിനുള്ള കേരള സീനിയര്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് 35 പേരെ തെരഞ്ഞെടുത്തു. പി. മുഹമ്മദ് ഫയിസ് (കോഴിക്കോട്), സി. മുഹമ്മദ് ഇക്ബാല്‍ (കണ്ണൂര്‍), കെ. മുഹമ്മദ് അഷര്‍ (മലപ്പുറം), കെ.ജെ. ശബരീദാസ് (ഇടുക്കി) എന്നിവരാണു ഗോള്‍ കീപ്പര്‍മാര്‍. പ്രതിരോധ നിര: അഖില്‍ ജെ. ചന്ദ്രന്, എം.ഡി. ഡിബിന്‍ (കോട്ടയം), ജിനേഷ് ഡൊമിനിക് (തിരുവനന്തപുരം), അമല്‍ ജേക്കബ്, കെ.ആര്. മഹുമ്മദ് ഷബിന്, കെ.എ. റനൂഫ് (തൃശൂര്‍), എം. ഷിബിന്‍ സാദ്, ടി.പി. ജീവന് (കണ്ണൂര്‍), അജയ് അലക്സ് (ഇടുക്കി), അഹമ്മദ് സ്വാബിഹ് (കാസര്‍ഗോഡ്), കെ.ഒ. ജിയാദ് ഹസന് (കോഴിക്കോട്). മധ്യനിരക്കാര്‍: ജെ. ജിന്റെ ജോണ്‍, എ. അസ്ലം (കൊല്ലം), പി.എന്‍. നൗഫല്‍ (കോഴിക്കോട്), സലാഹുദീന്‍ അഡ്നാന് (എറണാകുളം), സെയ് വിന് എറിക്സണ് , നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം) ആകാഷ് രവി, കുഞ്ഞിമുഹമ്മദ്…
Read Moreഎല്ലാ കണ്ണുകളും ഇടുക്കിയിലേക്ക്..! 10.55ന് സൈറൺ മുഴങ്ങും; അണക്കെട്ടിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാൽ…
ചെറുതോണി: ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയ ഇടുക്കി – ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10.55ന് സൈറൺ മുഴങ്ങും. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുക. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെമീ. ഉയർത്തും. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുക. ചൊവ്വാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2398.4 അടിയാണ്. വരും ദിവസങ്ങളിൽ മഴ…
Read Moreകുട്ടിക്കളിയിൽ പിഴയ്ക്കാത്ത തുടക്കവുമായി ഇന്ത്യൻ ടീം…
ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 188/5. ഇന്ത്യ 19 ഓവറിൽ 192/3. ഇംഗ്ലണ്ടിനായി മൊയീൻ അലി (20 പന്തിൽ 43 നോട്ടൗട്ട്), ലിയാം ലിവിംഗ്സ്റ്റണ് (20 പന്തിൽ 30), ജോണി ബെയർസ്റ്റൊ (36 പന്തിൽ 49) എന്നിവരാണ് തകർത്തടിച്ചത്. ഇന്ത്യക്കായി ഓപ്പണിംഗിനിറങ്ങിയത് കെ.എൽ. രാഹുലും ഇഷാൻ കിഷനും. രാഹുൽ 24 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 51 റണ്‍സ് അടിച്ചശേഷമാണ് പുറത്തായത്. നേരിട്ട 36-ാം പന്തിൽ ഇഷാൻ കിഷനും അർധസെഞ്ചുറിയിലെത്തി. 46 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 70 റൺസ് അടിച്ച ഇഷാൻ കിഷൻ റിട്ടയേർഡ് ഹർട്ട് ആയി. മൂന്നാം നന്പറായെത്തിയ വിരാട് കോഹ്ലി (12 പന്തിൽ 11) നിരാശപ്പെടുത്തി. ഋഷഭ്…
Read More