തിരുവനന്തപുരം: ദത്ത് വിവാദത്തിൽ വനിതാ – ശിശു വികസനവകുപ്പിന്റെ വകുപ്പ് തല അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ശിശുക്ഷേമസമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെ ത്തിയതെന്നാണ് സൂചന. കുഞ്ഞിനെ വിട്ടു കിട്ടാൻ അനുപമ പരാതിയുമായി ശിശുക്ഷേമസമിതിക്ക് മുന്നിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലും പോയ ശേഷവും ദത്ത് നടപടികൾ തുടർന്നത് വീഴ്ചയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏപ്രിൽ 22 ന് അനുപമയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടികൾ തടയാതെ മുന്നോട്ട് പോയി. സിറ്റിംഗിന് ശേഷം പോലീസിനെ ഈ കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിക്കാത്തതും വീഴ്ചയാണെന്നാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന്…
Read MoreDay: November 24, 2021
കൊച്ചിയിലെ രാത്രികള്‍ സുരഭിലമാക്കി ലൈംഗികതയും ലഹരിപ്പാര്‍ട്ടികളും; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മിസ് കേരള വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടയ്ക്ക് പുറത്തു വരുന്നത് കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളുടെ വിവരമാണ്. കൊച്ചിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും, ഫ്ളാറ്റുകളിലും വന്‍മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നതായാണ് വിവരം. ലഹരിയില്‍ ഉന്മത്തരായ പെണ്‍കുട്ടികളടക്കമുള്ളവരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ലോഡ്ജുകളില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നക്ഷത്ര ഹോട്ടലുകളിലേക്കും ഫ്ളാറ്റുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പറിച്ചു നട്ടിരിക്കുകയാണിപ്പോള്‍. ഇവയുടെ ഉള്ളില്‍ എന്ത് നടക്കുന്നു എന്ന് പോലും പുറം ലോകത്തിനറിയില്ല. മുമ്പ് ഐടി പ്രൊഫഷണലായി ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് ഇപ്പോള്‍ ഡിജെ പാര്‍ട്ടികളുടെ മുഖ്യ സംഘാടകയായി പ്രവര്‍ത്തിക്കുന്നത്. ലഹരിപാര്‍ട്ടികളിലേക്ക് ആളുകളെ എത്തിക്കുന്നതും ഇവരാണ്. മുമ്പ് കൊച്ചിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുള്ള ഇവരെ സ്വഭാവദൂക്ഷ്യത്തെത്തുടര്‍ന്ന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു. ഇവരും മറ്റൊരു കൊച്ചി സ്വദേശിയും ചേര്‍ന്നാണ് സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നത്.…
Read Moreമാറഡോണയ്ക്കെതിരേ മുൻ കാമുകി
ബുവാനോസ് ആരീസ്: അന്തരിച്ച അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗൊ മാറഡോണയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്ത്. കൗമാരക്കാരിയായിരുന്ന സമയത്ത് മാറഡോണ ബലാത്സംഗം ചെയ്തതായും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചതായും മുപ്പത്തേഴുകാരിയായ മാവിസ് ആൽവറസ് റെഗൊ വെളിപ്പെടുത്തി. 2001ൽ തനിക്ക് 16 വയസ് മാത്രമുള്ളപ്പോഴായിരുന്നു സംഭവം. തന്റെ മകൾക്ക് 15 വയസ് തികഞ്ഞതിനാലാണു ജീവിതത്തിലെ ദുരന്ത നിമിഷത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മാറഡോണയുമായി അഞ്ചു വർഷത്തോളം നീണ്ട ബന്ധത്തിനിടെ തനിക്കു കൊടിയ മർദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നതായും കഴിഞ്ഞ ആഴ്ച മാവിസ് ബുവാനോസ് ആരീസിലെ കോടതിൽ വെളിപ്പെടുത്തിയിരുന്നു. മാറഡോണയുടെ കൂടെയുണ്ടായിരുന്ന നാലു പേർക്കെതിരേ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ചുമത്തിയുള്ള ഒരു കേസിൽ സാക്ഷി പറയാനെത്തിയപ്പോഴായിരുന്നു മാവിസിന്റെ വെളിപ്പെടുത്തൽ. പരാതിപ്പെട്ടില്ലെങ്കിലും ഒരു അർജന്റൈൻ എൻജിഒ നൽകിയ പരാതിയിലാണു മാവിസ് സാക്ഷി പറയാൻ എത്തിയത്. അമേരിക്കൻ മാധ്യമങ്ങളിൽ…
Read Moreതന്നെയും ശ്രേയസ് അയ്യരെയും ഡൽഹി കൈവിട്ടേക്കും; സൂചനയുമായി അശ്വിൻ
ന്യൂഡല്‍ഹി: ഐപിഎല്‍ പതിനഞ്ചാം സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. പുതിയ രണ്ടു ടീമുകള്‍ കൂടി വന്നതോടെയാണ് മെഗാ താരലേലം നടക്കുന്നത്. ഇതിനിടെ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടുത്ത സീസണില്‍ തന്നെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് വെളിപ്പെ ടുത്തിയിരിക്കുകയാണ് സ്പിന്നർ ആർ. അശ്വിന്. ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരെയും ഡല്‍ഹി നിലനിര്‍ത്താനിടയില്ല. ഋഷഭ് പന്ത്, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്യ എന്നിവരെയാകും ഡ ല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയെന്നും തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ അശ്വിന് ചൂണ്ടിക്കാട്ടി. മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ പ്രധാനപ്പെട്ട നാലു താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുക. ശേഷിച്ച താരങ്ങള്‍ ലേലത്തിനുള്ള പൂളിലെത്തും.
Read Moreമൊഫിയ പര്‍വീണിന്റെ ആത്മഹത്യ; ഒളിവിൽ കഴിഞ്ഞ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ; മൊഫിയയുടെ ആത്മഹത്യാകുറുപ്പിൽ എഴുതിയ കാര്യങ്ങൾ ഞെട്ടിക്കുന്നത്
കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനം മൂലം അഭിഭാഷക വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് മുഹമ്മദ് സുഹൈലും അച്ഛനും അമ്മയുമാണ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോതമംഗലത്തെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഭർതൃവീട്ടുകാരുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് യുവതിയെ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് യുവതി ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് മൊഫിയ ജീവനൊടുക്കിയത്. ഭർതൃവീട്ടുകാർക്കും സിഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എൽഎൽബി വിദ്യാർഥിനിയാണ് മൊഫിയ.
Read Moreബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; ശനിയാഴ്ച വരെ കനത്ത മഴ; ന്യൂനമർദം തമിഴ് നാട്ടിൽ പ്രവേശിക്കുന്നതിനാൽ കേരളത്തിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തമിഴ്നാട് തീരംവരെ ന്യൂനമർദ പാത്തി നിലവിലുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനകം ന്യൂനമർദമായി ശക്തിപ്രാപിച്ച് ശ്രീലങ്കയുടേയും തെക്കൻ തമിഴ്നാടിന്റെയും കരയിൽ പ്രവേശിക്കും. അതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ആറുമുതൽ 11 സെന്റീമീറ്റർ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അറബികടലിൽ കർണാടക തീരത്ത് സ്ഥിതി ചെയ്യുന്ന…
Read Moreതെറിയുടെ പൂരവുമായി ’ചുരുളി’; ഗ്രാമത്തിനു കളങ്കം വരുത്തുന്ന ചുരിളിയെ ചുരുട്ടിക്കെട്ടാൻ ചുരളിക്കാർ വരുന്നു…
ചെറുതോണി: സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് “ചുരുളി’ പ്രേക്ഷകർക്കു മുന്നിലെത്തിയപ്പോൾ ചുരുളിക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ ചരിത്രത്തിൽപോലും സ്ഥാനംപിടിച്ച ചുരുളി എന്ന കുടിയേറ്റ ഗ്രാമത്തിനു കളങ്കം സൃഷ്ടിക്കുന്നതാണ് സിനിമയെന്ന് ചുരുളിക്കാർ ആരോപിച്ചു. ഒരു മദ്യശാല പോലുമില്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്കു കളങ്കംവരുത്തുന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് ചിത്രത്തിലുടനീളമുള്ളത്. 1960-കളിൽ ജീവിക്കാൻവേണ്ടി ചുരുളി -കീരിത്തോട്ടിൽ കുടിയേറിയ കർഷകരെ അന്നത്തെ സർക്കാർ കുടിയിറക്കാൻ നടത്തിയ ശ്രമങ്ങൾ ഇന്നും ആരും മറന്നിട്ടില്ല. കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാർജടക്കമുള്ള പീഡനങ്ങൾക്ക് കർഷകരിരയായി. എകെജി, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാനടക്കമുള്ളവർ കീരി ത്തോട്ടിലും ചുരുളിയിലും കർഷകർക്കായി സമരം നയിച്ചു. അങ്ങനെ നേടിയെടുത്ത ഗ്രാമമാണ് ചുരുളി. സമരത്തിന്റെ പിൻബലത്തിൽ പിന്നീട് അധികാരത്തിൽവന്ന സർക്കാർ കുടിയിരുത്തിയ മലയോര കർഷകർക്ക് മൊത്തം അപമാനം വരുത്തിവയ്ക്കുന്ന ചുരുളി എന്നു പേരിട്ടിരിക്കുന്ന സിനിമ നിരോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചുരുളിയിൽ നാനാജാതി…
Read More