നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന് ഓമനപ്പേരിട്ട് ലഹരിപ്പാര്‍ട്ടി ! തലയൊന്നിന് 1000 രൂപ;പങ്കെടുത്തവരില്‍ നിരവധി സ്ത്രീകളും…

കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് കേരളത്തില്‍ സജീവചര്‍ച്ചയായ കാര്യമാണ് ലഹരിപാര്‍ട്ടികള്‍. ഇപ്പോഴിതാ തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടന്നെന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ബംഗളുരുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ എക്സൈസ് പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. വിഴിഞ്ഞത്ത് കാരക്കാട് റിസോര്‍ട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡി ജെ പാര്‍ട്ടിയാണ് സംഘടിപ്പിച്ചിരുന്നത്. രാത്രി മുതലാണ് റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടി തുടങ്ങിയെതന്നാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റിസോര്‍ട്ടില്‍ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് ലഹരി പിടികൂടിയത്. ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാള്‍ക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 പേര്‍ പങ്കെടുത്തുവെന്നും എക്സൈസിന്…

Read More

ലഹരിപാര്‍ട്ടി തിരുവനന്തപുരത്തും ! പിടിച്ചെടുത്തത് എംഡിഎംഎയും ഹഷീഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍;കൊച്ചിയില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി…

തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഇവിടെ എക്സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം…

Read More

കൊച്ചിയിലെ രാത്രികള്‍ സുരഭിലമാക്കി ലൈംഗികതയും ലഹരിപ്പാര്‍ട്ടികളും; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

മിസ് കേരള വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടയ്ക്ക് പുറത്തു വരുന്നത് കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളുടെ വിവരമാണ്. കൊച്ചിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും, ഫ്‌ളാറ്റുകളിലും വന്‍മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നതായാണ് വിവരം. ലഹരിയില്‍ ഉന്മത്തരായ പെണ്‍കുട്ടികളടക്കമുള്ളവരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ലോഡ്ജുകളില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നക്ഷത്ര ഹോട്ടലുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പറിച്ചു നട്ടിരിക്കുകയാണിപ്പോള്‍. ഇവയുടെ ഉള്ളില്‍ എന്ത് നടക്കുന്നു എന്ന് പോലും പുറം ലോകത്തിനറിയില്ല. മുമ്പ് ഐടി പ്രൊഫഷണലായി ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് ഇപ്പോള്‍ ഡിജെ പാര്‍ട്ടികളുടെ മുഖ്യ സംഘാടകയായി പ്രവര്‍ത്തിക്കുന്നത്. ലഹരിപാര്‍ട്ടികളിലേക്ക് ആളുകളെ എത്തിക്കുന്നതും ഇവരാണ്. മുമ്പ് കൊച്ചിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുള്ള ഇവരെ സ്വഭാവദൂക്ഷ്യത്തെത്തുടര്‍ന്ന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു. ഇവരും മറ്റൊരു കൊച്ചി സ്വദേശിയും ചേര്‍ന്നാണ് സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നത്.…

Read More

ജംഗിള്‍ സഫാരിയുടെ മറവില്‍ റഷ്യന്‍ മോഡലുകളെ എത്തിച്ച് നിശാപാര്‍ട്ടി ! അറസ്റ്റിലായത് മലയാളികള്‍ ഉള്‍പ്പെടെ 28 പേര്‍…

ജംഗിള്‍ സഫാരിയുടെ മറവില്‍ ബംഗളുരുവില്‍ നിശാ ലഹരിപ്പാര്‍ട്ടി നടത്തിയ വന്‍സംഘം പിടിയില്‍. സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച രാത്രിയില്‍ രഹസ്യവിവരത്തെത്തുടര്‍ന്ന് അനേക്കലിലെ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 28 പേരടങ്ങുന്ന സംഘം പിടിയിലായത്. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോധിത ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ബംഗളുരൂവില്‍ കര്‍ഫ്യൂ നിലനല്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും വിദേശത്തുനിന്ന് മോഡലുകളെ എത്തിച്ചായിരുന്നു പരിപാടി. കൂടുതല്‍ മോഡലുകളും റഷ്യയില്‍ നിന്നുള്ളവരാണെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഇവരുടെ വാഹനങ്ങളും പോലീസ് കണ്ടെടുത്തു

Read More

ലഹരി പൂക്കുന്ന നിശാപാര്‍ട്ടികള്‍ ! കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാര്‍വരെ; നിരവധി വനിതകളും ലഹരി നുണയാനെത്തി…

കൊച്ചിയിലെ ആഢംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍. പിടിക്കപ്പെട്ടവരിലേറെയും അകത്തളങ്ങളില്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരാണ്. ഹോട്ടലുകളുടെ പുറത്തുള്ള പുല്‍ത്തകിടികളില്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്ത ഒട്ടുമിക്കവരും റെയ്ഡിന്റെ വിവരം അറിഞ്ഞയുടന്‍ ഓടി രക്ഷപ്പെട്ടു. ഹാളുകളില്‍ നടത്തിയ പാര്‍ട്ടിയില്‍ ലഹരിനുണഞ്ഞ് ബോധമില്ലാത്ത അവസ്ഥയിലായവര്‍ക്ക് നേരെ നില്‍ക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. മയക്കുമരുന്ന് ലോബിയുടെ ആസ്ഥാനമായി കൊച്ചിയെ മാറ്റാന്‍ വ്യാപകമായി മയക്കുമരുന്ന് ഒഴുകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ കൈവശം മയക്കുമരുന്നുണ്ടോ എന്നായിരുന്നു റെയ്ഡിനെത്തിയ സംഘം ആദ്യം പരിശോധിച്ചത്. പരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി വിട്ടയക്കുകയായിരുന്നു. എറണാകുളം ജില്ലക്കാരായ യുവാക്കള്‍ നടത്തിയ നിശാപാര്‍ട്ടിയില്‍ ഡോക്ടര്‍മാര്‍ അടക്കുള്ള പ്രഫഷനലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്തതായാണ് വിവരം. എറണാകുളം ചക്കരംപറമ്പിലുള്ള ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ നൂറിലേറെ യുവതി-യുവാക്കളാണ് പങ്കെടുത്തത്.…

Read More

ബ്രിസ്റ്റി വമ്പന്‍ സ്രാവ് !നടിയ്‌ക്കൊപ്പം സമയം ചിലവിടാന്‍ എത്തിയിരുന്നത് ഡോക്ടര്‍മാരും ഐടി വിദഗ്ധന്മാരും എഞ്ചിനീയര്‍മാരും വരെ; ഇത്തരം ‘ലഹരിപ്പാര്‍ട്ടി’കളില്‍ നിന്നും ബ്രിസ്റ്റി സമ്പാദിച്ചിരുന്നത് ലക്ഷങ്ങള്‍…

വാഗമണിലെ ലഹരിപ്പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനി നടി ബ്രിസ്റ്റി ബിശ്വസിനെക്കുറിച്ച് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വെളിയില്‍ വന്നത്. എഴുതരം ലഹരിവസ്തുക്കളാണ് ലഹരിപാര്‍ട്ടിയില്‍ നിന്ന് പിടികൂടിയത്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിക്കായി എത്തിച്ചത്. ഇയാള്‍ക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. രണ്ട്, മൂന്ന് സ്ഥാനത്തുള്ള പ്രതികള്‍ മെഹറിന്‍, നബില്‍ എന്നിവര്‍ക്കുള്ള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍,കോഴിക്കോട് സ്വദേശി സല്‍മാന്‍ എന്നിവരുമായി ബ്രിസ്റ്റിയ്ക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു. നടിയെ മറയാക്കി കോവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന്…

Read More

വാഗമണിലെ ലഹരി പാര്‍ട്ടിയില്‍ ‘കൊച്ചിയിലെ പ്രമുഖ മോഡലും’ ! ലഹരിപാര്‍ട്ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ പരിപാടി നടത്തിയതായി കണ്ടെത്തല്‍; പുതുവത്സരത്തില്‍ ലഹരി ഒഴുക്കാന്‍ കളമൊരുങ്ങുന്നതായി സൂചന…

വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തില്‍ കൊച്ചിയിലെ പ്രമുഖ മോഡലും ഉണ്ടായിരുന്നുവെന്ന് വിവരം. കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സിനിമ,മോഡലിംഗ് രംഗത്തെ നിരവധി ആളുകളുമായി സംഘത്തിനു ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. എന്നാല്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുമെന്നറിച്ച സിനിമാതാരങ്ങള്‍ ആരും സ്ഥലത്ത് എത്തിയില്ല. ഇതേ സംഘം പത്തിലധികം സ്ഥലങ്ങളില്‍ സമാനമായ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്്.കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരടക്കം 58 പേരാണ് നിശാപാര്‍ട്ടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അറിയാനും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണങ്ങള്‍…

Read More

കുമരകത്തെ ആ രഹസ്യ റിസോര്‍ട്ട് ഏത് ! ഒരെത്തും പിടിയും കിട്ടാതെ അന്വേഷണ വിഭാഗം…

കുമരകം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന വിവരത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണം വഴിമുട്ടി. റിസോര്‍ട്ട് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുമരകത്തോ ആലപ്പുഴയിലോ ഉള്ള ഹൗസ് ബോട്ടിലെ മുറിയില്‍ വെച്ചായിരിക്കാം പാര്‍ട്ടി നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ലോക് ഡൗണിനിടെ കഴിഞ്ഞ ജൂണ്‍ 19ന് കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു. റൂമിനുള്ളില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ പുറത്തു വന്നതോടെ റിസോര്‍ട്ട് കണ്ടെത്താന്‍ പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതാണ് പാര്‍ട്ടി നടത്തിയത് ഹൗസ് ബോട്ടിലെ റൂമിലാ കാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കേന്ദ്ര ഏജന്‍സിയായ…

Read More