കൊച്ചിയിലെ രാത്രികള്‍ സുരഭിലമാക്കി ലൈംഗികതയും ലഹരിപ്പാര്‍ട്ടികളും; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

മിസ് കേരള വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ഇതിനിടയ്ക്ക് പുറത്തു വരുന്നത് കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളുടെ വിവരമാണ്. കൊച്ചിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും, ഫ്‌ളാറ്റുകളിലും വന്‍മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നതായാണ് വിവരം.

ലഹരിയില്‍ ഉന്മത്തരായ പെണ്‍കുട്ടികളടക്കമുള്ളവരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ലോഡ്ജുകളില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നക്ഷത്ര ഹോട്ടലുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പറിച്ചു നട്ടിരിക്കുകയാണിപ്പോള്‍.

ഇവയുടെ ഉള്ളില്‍ എന്ത് നടക്കുന്നു എന്ന് പോലും പുറം ലോകത്തിനറിയില്ല. മുമ്പ് ഐടി പ്രൊഫഷണലായി ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് ഇപ്പോള്‍ ഡിജെ പാര്‍ട്ടികളുടെ മുഖ്യ സംഘാടകയായി പ്രവര്‍ത്തിക്കുന്നത്.

ലഹരിപാര്‍ട്ടികളിലേക്ക് ആളുകളെ എത്തിക്കുന്നതും ഇവരാണ്. മുമ്പ് കൊച്ചിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുള്ള ഇവരെ സ്വഭാവദൂക്ഷ്യത്തെത്തുടര്‍ന്ന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു.

ഇവരും മറ്റൊരു കൊച്ചി സ്വദേശിയും ചേര്‍ന്നാണ് സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ ലിവിംഗ് ടുഗദറിലാണ്. എന്നാല്‍ ഫ്‌ളാറ്റ് എടുത്തിരിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നു കാണിച്ചാണ്.

എന്നാല്‍ ഇവരുടെ യഥാര്‍ഥ ഭര്‍ത്താവ് ദുബായില്‍ ആണെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.
കേരളത്തില്‍ ബിസിനസ് നടത്തുകയാണെന്നാണ് ഇവര്‍ ഭര്‍ത്താവിനോടു പറഞ്ഞിരിക്കുന്നത്.

എന്നാല്‍ എന്താണ് ഇവരുടെ ബിസിനസ് എന്നതിനെക്കുറിച്ച് അയാള്‍ക്ക് ധാരണയില്ല. വളരെ ബ്രില്യന്റായ ഒരു മയക്കുമരുന്ന് ഡീലര്‍ക്കൊപ്പം താമസിച്ചാണ് ഇവര്‍ മയക്കുമരുന്ന്, സെക്‌സ് ബിസിനസുകള്‍ മുമ്പോട്ടു കൊണ്ടുപോകുന്നത്.

Related posts

Leave a Comment