അമ്മ മലയാളി,അച്ഛന് ബംഗാളി ഞാന്‍ ഇരപ്പാളി…സിനിമയിലെ സ്ഥിരം ഡയലോഗുകളിലൊന്നാണിത്. എന്നാല്‍ ഇപ്പോള്‍ ഇതുപോലെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. തിരൂരിലാണ് മലയാളി യുവതിയെ ബംഗാളി പയ്യന് വിവാഹം ചെയ്തത്. തിരൂരിലെ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ ബംഗാളിലെ പരമ്പരാഗത ചടങ്ങോടെ ബുധനാഴ്ച രാത്രിയായിരുന്നു വിവാഹം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാങ്ങാട്ടിരി ‘കാര്‍ത്തിക’യില്‍ താമസക്കാരനും മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ജനാര്ദനന് പേരാമ്പ്രയുടെയും പി. രാജിയുടെയും മകള്‍ ഗായത്രി ജനാര്ദനന് മിന്നുകെട്ടാനാണ് ബംഗാളില്‍നിന്ന് സുദീപ്തേ ദേ എത്തിയത്. ജോലിയ്ക്കിടെയുള്ള പരിചയം പിന്നീട് സൗഹൃദമാവുകയും ആ സൗഹൃദം പിന്നീട് പ്രണയമായി വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. ബില്‍ കാഷ് കുമാര്‍ദേയുടെയും ദീപാലി ദേയുടെയും മകനാണ് സുദീപ്തേ ദേ. ഇദ്ദേഹം ബെംഗളൂരുവില്‍ സ്പുട്നിക് വാക്സിന് കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഗായത്രി വെറ്ററിനറി ഡോക്ടറാണ്. ഇരുവരും യു.കെ.യിലാണ് പഠിച്ചത്. പൂജകളോടെയാണ് വിവാഹം തുടങ്ങിയത്. ആദ്യം വരന് വധുവിനെ കാണാതെ മറ്റൊരിടത്ത്…
Read MoreDay: December 2, 2021
ഫോട്ടോകൾക്കു മാത്രമല്ല ഫോണ്‍ നമ്പറിനും ട്വിറ്ററിൽ വിലക്ക്; മറ്റ് ചില വിലക്കുകളെക്കുറിച്ച് സിഇഒ പറയുന്നതിങ്ങനെ
മുംബൈ: സ്വകാര്യതാ നയത്തിൽ അടിമുടി മാറ്റവുമായി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ ട്വിറ്റർ. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ സിഇഒ ആയി ചുമതലയേറ്റതിനു പിന്നാലെയാണു കന്പനി സ്വകാര്യതാ സരംക്ഷണത്തിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നയപ്രകാരം സ്വകാര്യ വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യുന്നതിനു കന്പനി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നന്പർ, വിലാസം, തിരിച്ചറിയൽ രേഖകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വിലക്ക് ബാധകമാണ്. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള ധനകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ ടിറ്ററിലൂടെ പരസ്യപ്പെടുത്തുന്നതിനും കന്പനി വിലക്കേർപ്പെടുത്തി. അതേസമയം വാർത്താഭാഗങ്ങൾ ട്വീറ്റ്ചെയ്യുന്നതിനു വിലക്ക് ബാധകമല്ല.
Read Moreടെസ്റ്റ് റാങ്കിംഗ്: ശ്രേയസ് അയ്യർക്ക് സ്ഥാനക്കയറ്റം; മാറ്റമില്ലാതെ കോഹ്ലി
ദുബായ്: ഐസിസി പുറത്തിറക്കിയ ടെസ്റ്റ് കളിക്കാരുടെ ബാറ്റർമാരുടെയും ബൗളർമാരുടെയും റാങ്കിംഗിൽ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും ആർ. അശ്വിനും മാറ്റമില്ല. ബാറ്റർമാരുടെ പട്ടികയിൽ രോഹിത് അഞ്ചാമതും കോഹ്ലി ആറാം സ്ഥാനത്തുമാണ്. ബൗളർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്തു തുടരുന്നു. പേസർ ജസ്പ്രീത് ബുംറ ഒരു സ്ഥാനം ഇറങ്ങി പത്താം സ്ഥാനത്താണ്. രോഹിത്തും കോഹ് ലിയും ന്യൂസിലൻഡിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ കളിച്ചിരുന്നില്ല. അരങ്ങേറ്റ മത്സരത്തിലെ ശ്രേയസ് അയ്യരുടെ 105, 64 പ്രകടനം താരത്തെ 74-ാം സ്ഥാനത്തെത്തിച്ചു.
Read Moreനടുറോഡിൽ അമ്മയ്ക്കും മകൾക്കും നേരെ ക്രൂര മർദനം; അക്രമത്തിന് നേതൃത്വം നൽകിയത് രണ്ട് സ്ത്രീകൾ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഡൽഹിയിൽ അമ്മയെയും മകളെയും നാലംഗ സംഘം ക്രൂരമായി മർദിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് പ്രദേശത്താണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് സംഭവമുണ്ടായത്. രണ്ടു സ്ത്രീകളടക്കം നാലു പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. അമ്മ കാർ പാർക്ക് ചെയ്യുന്നതും മകൾ അതിൽനിന്ന് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം ഇവിടെയെത്തിയ രണ്ടു സ്ത്രീകൾ മകളെ മർദിക്കാൻ ശ്രമിക്കുന്നു. ഇതു കണ്ട് അമ്മ കാറിൽനിന്ന് പുറത്തിറങ്ങുമ്പോൾ രണ്ടു പുരുഷൻമാർ കൂടി സ്ഥലത്തെത്തി വടികൊണ്ടും കൈകൊണ്ടും മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ അമ്മയും മകളും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. #WATCH | A group of persons beat up a woman with…
Read Moreജനകീയ പോലീസ് എന്നാൽ ഇതാണ് സാറുംമാരെ..! ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
പോലീസുകാർ സ്ഥലം മാറി പോകുന്പോൾ ആളുകളുടെ പ്രതികരണം വ്യത്യസ്ത രീതിയിൽ ആയിരിക്കും. എന്നാൽ സ്ഥലം എസ് ഐ സ്ഥലം മാറി പോകുന്പോൾ കരഞ്ഞുകൊണ്ട് യാത്ര അയയ്ക്കുന്ന ജനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്നു വിശാല്‍ പട്ടേല്‍. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ ആളുകളുടെ പ്രിയപ്പെട്ടവനായിരുന്നു. കോവിഡ് കാലത്ത് അടക്കം മികച്ച പ്രകടനമാണ് അദേഹം കാഴ്ച വച്ചത്. അദ്ദേഹത്തെ ആര് എപ്പോള്‍ വിളിച്ചാലും അവരുടെ ആവശ്യങ്ങള്‍ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാല്‍ വിശാല്‍ നഗരത്തില്‍ ജനപ്രിയനായത്. സ്റ്റേഷനിലെത്തിയ ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും കരഞ്ഞുകൊണ്ടാണ് സ്ഥലം എസ്ഐക്ക് യാത്രയയപ്പ് നല്‍കിയത്. ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആളുകള്‍ അദ്ദേഹത്തിന് മേല്‍ പൂക്കള്‍ വര്‍ഷിക്കുന്നതും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും…
Read Moreനയന്‍സും പോയസ് ഗാര്‍ഡനിലേക്ക് ? കോടികള്‍ മുടക്കി സ്വന്തമാക്കി; അധികം താമസിയാതെ പ്രതിശ്രുത വരന് വിഘ്നേഷ് ശിവനൊപ്പം നയന്‍സ് അവിടേക്കു താമസം മാറും ?
കോടികള്‍ മുടക്കി തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയുമായ നയന്‍ താര പോയസ് ഗാര്‍ഡനില്‍ വീട് സ്വന്തമാക്കിയെന്നു റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് നയന്‍താര. ഇപ്പോഴിതാ ചെന്നൈയിലെ പോഷ് ഏരിയയായ പോയസ് ഗാര്‍ഡനില്‍ താരം വീട് വാങ്ങിയിരിക്കുന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്. അധികം താമസിയാതെ പ്രതിശ്രുത വരന് വിഘ്നേഷ് ശിവനൊപ്പം നയന്‍സ് അവിടേക്കു മാറുമെന്നാണു കേള്‍ക്കുന്നത്. സംവിധായകന് വിഘ്നേഷ് ശിവനൊപ്പമുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. നയന്‍താരയുടെ സിനിമാവിശേഷങ്ങളും പ്രണയവിശേഷങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് വളരെ കുറവാണ്. ഇതിനിടെയാണ് ചെന്നൈയില്‍ താരം പുതിയ വീടു വാങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ചെന്നൈയിലെ പോഷ് ഏരിയ ആണ് പോയസ് ഗാര്‍ഡനിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്. നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരന് വിഘ്നേഷ് ശിവനൊപ്പം താരം…
Read Moreഇവിടെ SSLC ബുക്ക് ഇല്ലാത്തവന് പെണ്ണുകെട്ടാൻ അവകാശമില്ലെ? വിവാഹ സർട്ടിഫിക്കറ്റ് കിട്ടാൻ ഇത്രയും നൂലാമാലയോ? കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറൽ
വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞ് നിസാര കാര്യങ്ങളുടെ പേരിൽ നിരസിച്ചതിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു. സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ സഖറിയ പൊൻകുന്നത്തിനാണ് അധികൃതരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. കാനഡയിൽ ഉള്ള മകളുടെ ബിരുദദാന ചടങ്ങിനു പോകുന്നതിനു വേണ്ടിയുള്ള ആവശ്യത്തിനായിരുന്നു സഖറിയ വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. കഴിഞ്ഞ 23നായിരുന്നു ചടങ്ങ്. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കുകാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രിപിണറായി വിജയന് ഒരു തുറന്ന കത്ത്.എന്റെ പേര് സഖറിയ പൊൻകുന്നം ‘ ഒഫീഷ്യൽ – സഖറിയ ജോസഫ്. കഴിഞ്ഞ 45 വർഷമായി കേരളത്തിലെ ഫോട്ടോഗ്രാഫി രംഗത്ത്എ ന്റേതായ സംഭാവനകൾ നൽകി ജീവിക്കുന്ന ഒരു ഫോട്ടോഗ്രാഫർ. സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ ദേശീയ സംസ്ഥാന തലത്തിൽ 78 അവാർഡുകൾ ലഭിച്ചിട്ടുണ്ട്.…
Read Moreനിങ്ങള്‍ക്കും ഇത് സംഭവിക്കാം..! സൈനികരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; ഹോട്ടലുടമയ്ക്ക് പണം നഷ്ടമാകാതിരുന്നത് ഭാഗ്യം കൊണ്ട്; ഇല്ലെങ്കില്‍…
മുണ്ടക്കയം ഈസ്റ്റ്: സൈനികരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്. ഹോട്ടലുടമയ്ക്ക് പണം നഷ്ടമാകാതിരുന്നത് ഭാഗ്യം കൊണ്ട്. പെരുവന്താനത്ത് പ്രവർത്തിക്കുന്ന അറഫ ഹോട്ടലിലാണ് സൈനിക ക്യാമ്പിലേക്കെന്ന വ്യാജേന ഭക്ഷണം ഓർഡർ ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. ഇക്കഴിഞ്ഞ 29 ന് വൈകുന്നേരം കടയുടമ ഇബ്രാഹിമിന്റെ മകന് ഷുഹൈബിന്റെ ഫോണിലേക്ക് ഒരു ഫോൺ കോൾ എത്തി. ഹിന്ദി കലർന്ന സംസാരം. സൈനിക ക്യാമ്പിൽ നിന്നാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഹൈറേഞ്ചിലെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പിലേക്ക് നൂറു പൊറോട്ടയും അത്രയും തന്നെ ദോശയും 50 മുട്ടക്കറി, ചായ അടക്കമുള്ള ഭക്ഷണ സാധനങ്ങൾ ഓർഡർ നൽകി. മുപ്പതാം തീയതി രാവിലെ വാഹനം വരുമെന്നും ഇതിൽ പൈസ കൊടുത്ത് അയക്കാമെന്നും വിളിച്ചയാൾ പറഞ്ഞു. ബുധനാഴ്ച രാവിലെ ഭക്ഷണം തയാറാക്കി ഹോട്ടലുടമ കാത്തിരുന്നെങ്കിലും ഇവർ എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭക്ഷണത്തിന്റെ പൈസ അയച്ചു…
Read Moreഭാര്യയെ തീവച്ച് കൊലപ്പെടുത്താൻ ശ്രമം ! കുട്ടികളെ തനിച്ചാക്കി സ്ഥലത്ത് നിന്നും മുങ്ങാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് പൊക്കി
കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വോളമാനൂർ പുലിക്കുഴി വടക്കെഇൻഡ്യ എന്ന സ്ഥലത്ത് അഖില ഭവനത്തിൽ പ്രസാദ്(49) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 30 ന് രാത്രി മദ്യപിച്ച് വന്ന ഇയാൾ ഭാര്യയുമായി കലഹിക്കുകയായിരുന്നു. ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടി വന്ന കുട്ടികൾ മാതാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ കുട്ടികളേയും ഉപദ്രവിച്ചു. തുടർന്ന് കുട്ടികളുടെ മുറിയിൽ എത്തി അവർ കിടന്ന മെത്ത മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമച്ചത് ഭാര്യ തടയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ഇവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മെത്തയിലിട്ട് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊളളലേറ്റ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം കുട്ടികളെ തനിച്ചാക്കി സ്ഥലത്ത് നിന്നും രക്ഷപെടാൻ…
Read Moreകോവിഡ് മരണം ! ധനസഹായം നൂലാമാലകളിൽ കുരുങ്ങുന്നു; അതു നേടിയെടുക്കാനുള്ള കടമ്പകൾ കടക്കാനാകാതെ ഉറ്റവർ; കാരണങ്ങള്‍ ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും അതു നേടിയെടുക്കാനുള്ള കടമ്പകൾ കടക്കാനാകാതെ ഉറ്റവർ. കോവിഡ് ബാധിച്ചു മരിച്ചവരുടെ പേര് ആരോഗ്യവകുപ്പിന്റെ ലിസ്റ്റിൽ വന്നിട്ടില്ലെങ്കിൽ സൈറ്റിൽ കയറി ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റെടുക്കണം. പിന്നീട് ഐസിഎംആർ സർട്ടിഫിക്കറ്റ് എടുക്കണം. അവസാനം റവന്യൂ വകുപ്പിന്റെ സൈറ്റിൽ കയറി വിവരങ്ങൾ അപ്ലോഡ് ചെയ്യണം. ഇത്രയും കടമ്പകൾ കടക്കാൻ മാസങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർ കാത്തിരിക്കുന്നത്. പലരും ആദ്യത്തെ നടപടിക്രമം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. അതാതു ഹെൽത്ത് സെന്ററിൽ മരണവിവരം ഉള്ളവർ അവിടെനിന്ന് എല്ലാ വിവരങ്ങളും എടുത്തുവേണം കോവിഡ് ഡെത്ത് ഡിക്ലറേഷൻ നടത്തുന്നതിനു സൈറ്റിൽ കയറി വിവരങ്ങൾ നൽകേണ്ടത്. ഇതു സാധാരണക്കാർക്കു പലപ്പോഴും സാധിക്കില്ല. അക്ഷയ കേന്ദ്രങ്ങളിലോ മറ്റു കംപ്യൂട്ടർ കേന്ദ്രങ്ങളിലോ പോയാണ് പലരും ഇതു ചെയ്തിരിക്കുന്നത്. എന്നാൽ, ഇതെല്ലാം ചെയ്ത് ഒരു മാസത്തിൽ കൂടുതലായിട്ടും…
Read More