മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഇന്ത്യ 1-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 372 റണ്‍സിന്റെ റിക്കാർഡ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനം, ആർ. അശ്വിന്റെ റിക്കാർഡ് വിക്കറ്റ് വേട്ട, ന്യൂസിലൻഡിന്റെ 62 റണ്‍സ് പുറത്താകൽ, മായങ്ക് അഗർവാളിന്റെ മിന്നും ബാറ്റിംഗ് തുടങ്ങി സംഭവ ബഹുലമായിരുന്നു മുംബൈ വാങ്കഡെ ടെസ്റ്റ്. സ്കോർ: ഇന്ത്യ 325, 276/7 ഡിക്ലയേർഡ്. ന്യൂസിലൻഡ് 62, 167. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (150) രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും (62) നേടിയ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ടെസ്റ്റിൽ ആറും രണ്ടാം ടെസ്റ്റിൽ എട്ടും വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് പരന്പരയുടെ താരം. എല്ലാം ശടപടേന്ന്…! 540 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യംകണ്ട് ഭയന്ന…
Read MoreDay: December 7, 2021
ആശാന്മാരുടെ ആശാൻ; ഗെഗെൻപ്രസിംഗ് തുടങ്ങി
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കേളീശൈലി മാറ്റിമറിക്കുകയാണ് ആദ്യ മത്സരത്തിൽതന്നെ റാങ്നിക്ക് ചെയ്തത്.കൗണ്ടർ പ്രസിംഗ്, ഗെഗെൻപ്രസിംഗ് എന്നെല്ലാം അറിയപ്പെടുന്ന തന്ത്രത്തിന്റെ ആധുനിക ഉപജ്ഞാതാവാണ് റാങ്നിക്ക്. പന്ത് ആരുടെ കൈവശമാണോ അയാളുടെ പുറത്തേക്കുള്ള ബന്ധം വിഛേദിക്കുകയും തുടർന്ന് പന്ത് കൈക്കലാക്കുകയും ചെയ്യുക എന്നതാണ് ഗെഗെൻപ്രസിംഗ്. ലിവർപൂളിന്റെ യർഗൻ ക്ലോപ്പ്, ചെൽസിയുടെ തോമസ് ടൂഹെൽ, ബയേണ്‍ മ്യൂണിക്കിന്റെ ജൂലിയൻ നഗെൽസ്മാൻ, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാർക്കോ റോസ് തുടങ്ങിയ വന്പൻ പരിശീലകരുടെയെല്ലാം ആശാനാണ് റാങ്നിക്ക് എന്നതും മറ്റൊരു വാസ്തവം. 4-2-2-2 എന്ന ശൈലിയിലേക്ക് യുണൈറ്റഡിനെ മാറ്റിയാണ് റാങ്നിക്ക് ക്രിസ്റ്റൽ പാലസിനെതിരേ ജയം നേടിയത്. ഗെഗെൻപ്രസിംഗിലൂടെ ഫൈനൽ തേർഡിൽ വച്ച് 13 തവണ ക്രിസ്റ്റൽ പാലസിന്റെ പക്കൽനിന്ന് പന്ത് തിരിച്ചുപിടിക്കാൻ യുണൈറ്റഡിനു സാധിച്ചു. ഈ സീസണിൽ ഫൈനൽ തേർഡിൽ യുണൈറ്റഡ് ഇത്രയധികം തവണ പൊസഷൻ നേടുന്നത് ഇതാദ്യം! ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിൽ ജയം…
Read Moreഒമിക്രോൺ! വിദേശരാജ്യങ്ങളിൽ നിന്നും മുംബൈയിലെത്തിയ 109 പേർ കാണാമറയത്ത്; ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ്
മുംബൈ: ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം ജാഗ്രത കാത്തുസൂക്ഷിക്കുമ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നും മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെത്തിയ 295 പേരില്‍ 109 പേരെ കാണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. മറ്റ് ചിലര്‍ നല്‍കിയിരിക്കുന്ന വിലാസം തെറ്റാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പ്പറേഷന് മേധാവി വിജയ് സൂര്യവാന്‍ഷി അറിയിച്ചു. അറ്റ് റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreപിണറായി വിജയൻ താമസിക്കുന്ന ഔദ്യോഗിക ഹൗസിന്റെ സുരക്ഷ വർധിപ്പിക്കുന്നു; മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഔദ്യോഗിക വസതിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച പോലീസ് മേധാവിയുടെ നിർദേശങ്ങൾ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ക്ലിഫ് ഹൗസ് സുരക്ഷക്കായി ഡിഐജി (സെക്യൂരിറ്റി) യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പോലീസ് മേധാവി നിർദേശം നൽകിയിരുന്നത്. ഈ നിർദേശം അംഗീകരിച്ചതിനാൽ ഡിഐജി (സെക്യൂരിറ്റി ) ആയിരിക്കും ഇനി മുതൽ ക്ളിഫ് ഹൗസ് സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശിപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. പുതിയ തസ്തിക സൃഷ്ടിക്കുന്നതിനായി പൊതുഭരണ വകുപ്പ് (എഐഎസ്-സി) വിഭാഗവുമായി ആലോചിക്കുന്നതായി ആഭ്യന്തര വകുപ്പ് ഡിജിപിക്കു നൽകിയ കത്തിൽ പറയുന്നു. 2020-ൽ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തിയപ്പോൾ പ്രവർത്തകർ അകത്തു കടന്നിരുന്നു. ഇതോടെ സുരക്ഷ വർധിപ്പിച്ചു തുടങ്ങിയിരുന്നു. ഇന്റലിജൻസ്…
Read Moreരാത്രിയിലെ ഷട്ടർ തുറക്കൽ; മുല്ലപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനുനേരെ പ്രതിഷേധം
തൊടുപുഴ: മുല്ലപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനുനേരെ പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വലിയ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിക്കു നേരെയാണ് പ്രതിഷേധം ഉയർന്നത്. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പോലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായി. അതേസമയം രാത്രി പത്തിനുശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ തമിഴ്നാട് കുറച്ചിരുന്നു. സെക്കന്റിൽ 3906 ഘനയടി വെള്ളമാണ് നിലവിൽ തമിഴ്നാട് തുറന്നുവിടുന്നത്.
Read Moreലോൺ പാസായി, പണമെടുക്കാൻ ചെന്നപ്പോൾ ബാങ്ക് കാലുമാറി; സഹോദരിയുടെ വിവാഹത്തിനു പണമില്ലാതെ യുവാവ് ജീവനൊടുക്കി; തൃശൂരിൽ സംഭവിച്ചത്…
തൃശൂർ: സഹോദരിയുടെ വിവാഹം നടത്താനുള്ള പണം വായ്പയായി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍(25) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്സ്മാനായിരുന്നു വിപിന്‍. വിപിനു മൂന്നു സെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്നു വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്നു വിവാഹത്തിനു സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി വിപിൻ ജ്വല്ലറിയിൽ പോയി. ഇവരെ ജ്വല്ലറിയിൽ ഇരുത്തിയശേഷം പണവുമായി ഉടനെത്താമെന്നറിയിച്ചു വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്നു ബാങ്കില്‍നിന്നു പിന്നീട് അറിയിപ്പ് കിട്ടി. ജ്വല്ലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്. വിപിന്റെ അച്ഛന് വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്മുൻപാണ് വിപിന്റെ സഹോദരിയുടെ വിവാഹം…
Read More