പട്ടിക്കാട്: ദേശീയപാത സർവീസ് റോഡിൽ സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആൽപ്പാറ ഇടയത്തു വളപ്പിൽ സതീഷ് ആണ് മനസും ശരീരവും തളർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കിടപ്പിലായത്. നവംബർ പത്താം തിയ്യതി വൈകീട്ട് താണിപ്പാടത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപെട്ട ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സതീഷ്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സതീഷിന്റെ കഴുത്തിന് പുറകിലും നട്ടെല്ലിനും ക്ഷതമേൽക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ ക്ഷതം മൂലം അരയ്ക്കു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. കൂലിപ്പണിക്കാരനായ സതീഷ് ആയിരുന്നു കുടുംബത്തിന്റെ ഏക അത്താണി. സതീഷ് കിടപ്പിലായതോടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്ന അവസ്ഥയിലാണ് കുടുംബം. ഭാര്യ ദീപ വീട്ടിൽ തന്നെ തയ്യൽ ജോലികൾ ചെയ്യുന്നുണ്ടെങ്കിലും വീട്ടിലെ ചെലവുകൾക്ക് പോലും അതു തികയില്ല. മക്കളായ അരുന്ധതിയും ആരോമലും വിദ്യാർഥികളാണ്. സതീഷിന്റെ മനസിനെ…
Read MoreDay: December 8, 2021
കെ-റെയിൽ തൃശൂർ കടക്കുമ്പോൾ അതിവേഗം ജില്ലയിൽ ഇടിച്ചുനിരത്തുക 5000 വീടുകൾ..! പദ്ധതിക്കെതിരേ ജനരോഷം ജില്ലയിൽ ശക്തം
സ്വന്തം ലേഖകൻ തൃശൂർ: കെ-റെയിൽ തൃശൂർ ജില്ലയിൽ കടന്നാൽ അതിവേഗം ഇടിച്ചുനിരത്തുക അയ്യായിരം വീടുകൾ..! പതിനായിരങ്ങളുടെ ആശങ്ക ഓരോ ദിവസം ചെല്ലുന്തോറും കൂടിവരികയാണ്. പദ്ധതി നടപ്പാക്കുമെന്നു ഭരണകക്ഷി പിടിവാശി പിടിക്കുന്പോൾ, ഞങ്ങൾ എവിടേക്കാണ് അതിവേഗം പോകേണ്ടതെന്നാണ് വീടും പറന്പും സ്വസ്ഥതയുമൊക്കെ നഷ്ടപ്പെടുന്നവരുടെ ചോദ്യം. ഉത്തരം പറയാൻ ആരും തയാറല്ല. രാത്രിയിൽ പറന്പുകളിൽ കല്ലിട്ട് കെ – റെയിൽ ഉദ്യോഗസ്ഥർ മടങ്ങുന്പോൾ ആരോടു ചോദിച്ചിട്ടാണ് കല്ലിടുന്നതെന്നു ചോദിക്കാൻപോലും പറ്റാത്ത സാഹചര്യം.പദ്ധതി കടന്നുപോകുന്ന ജില്ലയിലെ അന്നമനട മുതൽ കാട്ടകാന്പാൽവരെയുള്ള പ്രദേശങ്ങളിലെ നിവാസികളാണ് ആശങ്കയോടെ കഴിയുന്നത്. പദ്ധതിക്കു തുടക്കമിടുന്നവർക്ക് അത് അവസാനിക്കുന്പോൾ ഉണ്ടാകുന്ന ജനങ്ങളുടെ ദുരന്തം കാണാൻ കഴിയുമോയെന്നു നിശ്ചയമില്ല. കാരണം പദ്ധതി നടപ്പാക്കാൻ വർഷങ്ങളേറെ എടുക്കും. അപ്പോഴേക്കും ജനങ്ങളുടെ നെഞ്ചിലൂടെ കയറ്റിവിടുന്ന അതിവേഗ ട്രെയിൻ എവിടെ ചെന്നുനിൽക്കുമെന്നതിലാണ് ആശങ്ക. എണ്ണിയാലൊടുങ്ങാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെ. ഹെക്ടർകണക്കിനു നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയ്ക്കും…
Read Moreവരന് മാലയിട്ടതിനു പിന്നാലെ വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന് ! പിന്നെ നടന്നത് പൊരിഞ്ഞ അടി;വീഡിയോ കാണാം…
വിവാഹവേദിയില്‍ വധൂവരന്മാരുടെ മുന്‍ കമിതാക്കള്‍ എത്തി ചിലപ്പോഴെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ അത്തരത്തിലൊരു സംഭവത്തിന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകന് രംഗപ്രവേശം ചെയ്യുന്നത്. ബന്ധുക്കളാല്‍ ചുറ്റപ്പെട്ട് വരനും വധുവും വേദിയില്‍ നില്‍ക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷം വരന് വധുവിന് വരണമാല്യം അണിയിക്കാനായി അടുത്തെത്തി. അപ്പോഴാണ് മുഖമെല്ലാം മൂടിയ ഒരാള്‍ വേദിയിലേക്ക് എത്തുന്നത്. ഇയാള്‍ വധുവിനെ ബലമായി പിടിച്ച് നെറ്റിയില്‍ സിന്ദൂരം അണിയിച്ചു. വധു ഇതിനെ തടുക്കുന്നുമുണ്ട്. പിന്നീട് അവിടെ കൂടി നിന്നയാളുകള്‍ മുന്‍കാമുകനെ കൈകാര്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഡിസംബര്‍ ഒന്നിനാണ് സംഭവം നടന്നത്. വേദിയിലെത്തിയ ആള് വധുവിന്റെ മുന്‍ കാമുകനാണെന്നും ഇയാള്‍ ജോലി തേടി മറ്റ് സ്ഥലത്തേക്ക് പോയപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചുവെന്നും ഇതിന്റെ രോഷമാണ് വേദിയിലെത്തി തീര്‍ത്തതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read Moreആരാണ് വലുത് മേയറോ?.., എംഎൽഎയോ?… ഫോട്ടോ ചെറുതായി, മേയർ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി; സംഭവം അറിഞ്ഞ് എംഎൽഎ ചെയ്തത് കണ്ടോ!
തൃശൂർ: തന്റെ ഫോട്ടോ എംഎൽഎയുടെ ഫോട്ടോയെക്കാൾ ചെറുതായതുകണ്ട മേയർ പരി പാടിയിൽ പങ്കെടുക്കാതെ മടങ്ങി. ഇന്നലെ പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിജയ ദിനാചരണ ചടങ്ങിലാണ് സംഭവം. സ്കൂളിനു മുന്നിൽ പരിപാടിയുടെ ഫ്ലക്സ് വച്ചതിൽ ഉദ് ഘാടകനായ പി. ബാലചന്ദ്രൻ എംഎൽഎയുടെ ഫോട്ടോ വലുതാക്കി വച്ചിരുന്നു. തൊട്ടടുത്ത് അധ്യക്ഷനായ മേയറുടെ ഫോട്ടോ ചടങ്ങിൽ പങ്കെടുക്കുന്ന മറ്റു കൗണ്‍സിലർമാരുടെ വലിപ്പത്തിലാണു വച്ചിരുന്നത്. ഇതു കണ്ട് അസ്വസ്ഥനായ മേയർ എം.കെ. വർഗീസ്, മേയർ ആരാണെന്നു മനസിലായില്ലേ എന്നു ചോദിച്ചു പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ഇതറിഞ്ഞ് ചടങ്ങിൽ പങ്കെടുക്കാൻ വന്നുകൊണ്ടിരുന്ന എംഎൽഎ, ഇവിടേക്കു വരാതെ വേറെ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അതോടെ വെട്ടിലായ സംഘാടകർ, മുഖ്യാ തിഥിയായിരുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോ പകുമാറിനെ ഉദ്ഘാടകനാക്കി. ഡിവിഷൻ കൗണ്‍സിലർ എ. കെ. സുരേഷും പങ്കെടുത്തു. യോഗം അവസാനിക്കാറായപ്പോൾ ഉദ്ഘാടകനായ പി.…
Read Moreകവര്‍ച്ച നടത്തുന്നത് പൂര്‍ണനഗ്നനായി ! പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമം; ഒടുവില്‍ സംഭവിച്ചത്…
രാത്രിയില്‍ നഗ്നനായി കവര്‍ച്ച നടത്തുന്ന കള്ളന് പിടിയില്‍. തിരുവല്ലയ്ക്കടുത്ത് തകഴിയിലാണ് സംഭവം. പകല്‍ ഓട്ടോറിക്ഷ ഓടിക്കലും രാത്രി കവര്‍ച്ചയുമാണ് രീതി. തകഴി സ്വദേശി സോജനാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി തലവടിയിലെ ഒരു വീട്ടിലാണ് ഇയാള്‍ മോഷണത്തിന് എത്തിയത്. ഈ വീട്ടിലെ പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സോജന് ഓടി രക്ഷപെടുകയായിരുന്നു. ഈ സമയം ഇയാള്‍ പൂര്‍ണ്ണ നഗ്നനായിരുന്നു. പച്ച ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയായ സോജന് തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം ഓട്ടോ പാര്‍ക്ക് ചെയ്തിട്ടാണ് മോഷണത്തിനായി പുറപ്പെട്ടത്. അഞ്ഞൂറ് മീറ്ററോളം നടന്ന് മറ്റൊരു വീടിന്റെ സമീപത്ത് മൊബൈല്‍, തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങുന്ന പേഴ്സ്, അടിവസ്ത്രം മറ്റ് വസ്ത്രങ്ങള്‍ എന്നിവ പൊതിഞ്ഞ് വെച്ചതിനു ശേഷം ലക്ഷ്യമിട്ട വീട്ടില്‍ കയറുകയായിരുന്നു. അന്വഷണത്തിനിടയിലാണ് നാട്ടുകാര്‍ ഇയാളുടെ സാധനസാമഗ്രികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ സോജന്റെ മൊബൈല്‍…
Read Moreഗുണ്ടാ പിരിവ് നൽകിയില്ല; ,ചിക്കൻ സ്റ്റാൾ ഉടമയെ അക്രമിച്ച് പണം കവർന്നു; കടയിലെ സാധനങ്ങൾ തല്ലി തകർത്ത് ഗുണ്ടാ സംഘം
കഠിനംകുളം: പുത്തന്‍തോപ്പ് അശുപത്രി ജംഗ്ഷനില്‍ ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘം ഒരു ചിക്കന്‍ സറ്റാളും ഒരു സ്കൂട്ടറും തകർത്തു. ഇന്നലെ ഉച്ചയേടെയാണ് രണ്ടുപേര്‍ പണം ചോദിച്ചു കടകളിലെത്തിയത്. ഇവർ ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ ജംഗ്ഷനിൽ ചിക്കന്‍സ്റ്റാള്‍ നടത്തുന്ന കരിച്ചാറ കണ്ടല്‍ സ്വദേശി ഹസന് (55), സഹായിയും അസം സ്വദേശിയുമായ അമീര്‍ (25) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പണം മുഴുവന്‍ കൈക്കലാക്കിയ ആക്രമികള്‍ കടയിലെ സാധനങ്ങള്‍ തല്ലിത്തകര്‍ത്തു. തുടർന്ന് കെട്ടിടരൂപകൽപ്പനാസ്ഥാപനം നടത്തുന്ന പുത്തന്‍തോപ്പ് സോഫിയഹൗസില് ടിറ്റു ഐസക്കിനെയും ആക്രമിച്ചു. തുടര്‍ന്ന് കരിഞ്ഞവയല് പ്രദേശത്തു ചെന്ന സംഘം അവടെയുണ്ടായിരുന്ന യുവാക്കളോട് ബൈക്ക് ആവശ്യപ്പെട്ടു. പെട്രോളില്ലെന്നു പറഞ്ഞപ്പോള്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ചിറയ്ക്കല്‍ ഗുരുകൃപയില്‍ വൈശാഖിന് പരിക്കേറ്റു. നാട്ടുകാരും പോലീസും സംഘടിച്ചെത്തിയപ്പോള്‍ സംഘം രക്ഷപ്പെട്ടെങ്കിലും വൈകുന്നേരത്തോടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreകടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപണം ! പാക്കിസ്ഥാനില്‍ കൗമാരക്കാരിയടക്കം നാല് സ്ത്രീകളെ പൂര്‍ണനഗ്നരാക്കി നടത്തി…
കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ആരോപിച്ച് പാക്കിസ്ഥാനില്‍ നാല് സ്ത്രീകളെ നഗ്നരാക്കി നടത്തി. ഒരു കൗമാരക്കാരിയടക്കമുള്ളവരോടാണ് ഈ ക്രൂരത. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയില്‍ പെടുന്ന ഫൈസാലാബാദിലാണ് ഈ സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു ചുറ്റും ആളുകള്‍ നില്ക്കുന്നതും നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് വസ്ത്രത്തിനായി അവര്‍ യാചിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വസ്ത്രം നല്കുന്നതിനു പകരം ജനക്കൂട്ടം അവരെ വടികൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് പറയുന്നതും കാണാം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ജനക്കൂട്ടം അവരെ ഒരു മണിക്കൂറോളം നഗ്നരാക്കി നടത്തി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അഞ്ചു പേര് ഇതിനകം അറസ്റ്റിലായെന്ന് പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി. പഴയ സാധനങ്ങള്‍…
Read Moreകോവളത്ത് സഞ്ചാരികളെ കാത്തിരിക്കുന്നത് ദുരിതങ്ങൾ മാത്രം; ഒരു മാസത്തിനുള്ളിൽ വീണ് പരിക്കേറ്റത് മൂന്ന് പേർക്ക്
വിഴിഞ്ഞം: ലൈറ്റില്ല നിരീക്ഷണ കാമറകളില്ല, മുന്നറിയിപ്പ് നൽകാനുള്ള അലാറമില്ല, ലക്ഷങ്ങൾ മുടക്കി ഒരു മാസം മുൻപ് അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയും പൊളിഞ്ഞു .ഒരു മാസത്തിനുള്ളിൽ വീണ് കാലിന് പരിക്കേറ്റത് മൂന്ന് പേർക്ക്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് ദുരിതങ്ങൾ മാത്രം.കോവിഡ്നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ദിനംപ്രതി നൂറ് കണക്കിന് സഞ്ചാരികളാണ് കോവളത്ത് എത്തുന്നത്. വരുന്ന സഞ്ചാരികളുടെ സുരക്ഷക്കായി ബീച്ചിൽ യാതൊരു സംവിധാനവും അധികൃതർ ഒരുക്കിയിട്ടില്ല.വൈകുന്നേരങ്ങളിൽ ഇരുട്ടിലാകുന്ന ബീച്ചിൽ വെളിച്ചം പകർന്നിരുന്ന ലൈറ്റുകൾ കത്താതെയായിട്ട് മാസങ്ങൾ കഴിഞ്ഞു.കഴിഞ്ഞ ദിവസം കുടുംബസമേതം ബീച്ച് കാണാനെത്തിയ യുവതി ഇരുട്ടത്ത് തപ്പിത്തടഞ്ഞ് നടക്കുന്നതിനിടയിൽ വീണ് പരിക്കേറ്റു. അബോധാവസ്ഥയിലായ യുവതിക്ക് രക്ഷകരായത് പോലീസും സഞ്ചാരികളുമായിരുന്നു.സാമൂഹ്യവിരുദ്ധരിൽ നിന്ന് സഞ്ചാരികളെ രക്ഷിക്കാൻ ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി അറുപത്തഞ്ചോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. കോവളം പോലീസ് സ്റ്റേഷനിൽ ഇരുന്ന് തന്നെ അധികൃതർക്ക് നിരീക്ഷിക്കാവുന്ന തരത്തിലായിരുന്നു സംവിധാനമൊരുക്കിയിരുന്നത്.…
Read Moreപ്രതി യാതൊരു ദയയും അർഹിക്കുന്നില്ല; ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ചയാൾക്ക് കഠിനതടവും 50,000 രൂപ പിഴയും
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജൻ (40)നെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2016 ഫെബ്രുവരിയി 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസുഖബാധിതനായ കുട്ടി ശുചിമുറിയിൽ കയറിയപ്പോൾ പ്രതി പിന്നാലെ പോയി പീഡിപ്പിക്കുകയായിരുന്നു. മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പ്രതി മകനെ പീഡിപ്പിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടത്. അമ്മ ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അസുഖബാധിതനായ കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നതു കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകി. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും…
Read Moreറോഡില്‍ ചുമ്മാ ഹോണടിച്ചു കളിച്ചാല്‍ ഇനി പണിപാളും ! ഇന്നു മുതല്‍ ആരംഭിക്കുന്ന ഓപ്പറേഷന് ഡെസിബലില്‍ കുടുങ്ങിയാല്‍ എട്ടിന്റെ പണി…
റോഡില്‍ വെറുതെ ഹോണടിച്ച് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത് ചിലരുടെ രീതിയാണ്. പാശ്ചാത്യനാടുകളില്‍ കാണാനില്ലാത്ത ഈ സവിശേഷത ഇന്ത്യയില്‍ വ്യാപകമാണ്. എന്നാല്‍ ഇനി അത്തരക്കാര്‍ക്ക് പിടിവീഴും. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന് ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡുകള്‍ ബുധനാഴ്ച മുതല്‍ റോഡിലിറങ്ങും. വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തിനായി പുതിയ ഹോണ്‍ പിടിക്കുന്നവര്‍ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികള്‍ കൂടുതല്‍. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന് ഡെസിബെല്‍ തുടങ്ങുന്നത്. മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കും. പാര്‍ക്കിംഗിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ മുമ്പിലുള്ള വാഹനക്കാരെ ഞെട്ടിക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കുന്നവരും കുറവല്ല. പിന്നില്‍ നിന്നുള്ള അപ്രതീക്ഷിത ഹോണടി…
Read More