ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ ക​യ​റി ഫ്രി​ഡ്ജി​ലി​രു​ന്ന അ​ണ്ടി​പ്പ​രി​പ്പും തി​ന്ന് ഷേ​വും ചെ​യ്ത് ക​ള്ള​ന്‍ മ​ട​ങ്ങി…

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ മോ​ഷ്ടി​ക്കാ​ന്‍ ക​യ​റി​യ ക​ള്ള​ന്‍ ഫ്രി​ഡ്ജി​ലി​രു​ന്ന അ​ണ്ടി​പ്പ​രി​പ്പ് അ​ക​ത്താ​ക്കി​യ ശേ​ഷം മ​ട​ങ്ങി. പോ​കു​ന്ന​തി​നു മു​മ്പ് ഷേ​വ് ചെ​യ്ത് ഒ​ന്നു സു​ന്ദ​ര​നാ​കു​ക​യും ചെ​യ്തു. വൈ​ക്ക​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് ക​ള്ള​ന്‍ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ക​യ്യി​ല്‍ കൊ​ച്ചു മ​ണ്‍​വെ​ട്ടി​യു​മാ​യാ​ണ് ഇ​യാ​ള്‍ എ​ത്തി​യ​ത്. വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് വീ​ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും മോ​ഷ്ടി​ക്കാ​ന്‍ പാ​ക​ത്തി​ന് ഒ​ന്നും ത​ന്നെ ക​ള്ള​ന് ല​ഭി​ച്ചി​ല്ല. ഫ്രി​ഡ്ജി​ലി​രു​ന്ന ക​ശു​വ​ണ്ടി ക​ട്ടി​ലി​ല്‍ കൊ​ണ്ടു വ​ച്ചു ക​ഴി​ച്ച​തി​ന്റെ ല​ക്ഷ​ണ​മു​ണ്ട്. മു​റി​യി​ലാ​കെ രോ​മം പ​ട​ര്‍​ന്ന് കി​ട​ന്ന​താ​ണ് ക​ള്ള​ന്‍ ഷേ​വ് ചെ​യ്ത​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​തെ​ന്ന അ​നു​മാ​ന​ത്തി​ല്‍ പോ​ലീ​സെ​ത്താ​ന്‍ കാ​ര​ണം. മു​റി​യി​ല്‍ തു​ണി​ക​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള വീ​ടി​ന് ചു​റ്റും ക​ള്ള​ന്‍ ക​റ​ങ്ങു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​വീ​ട്ടി​ല്‍ മോ​ഷ​ണ​ത്തി​നാ​യി ക​യ​റി​യി​ല്ല. എ​ന്നാ​ല്‍ ഈ ​വീ​ടി​ന്റെ പു​റ​ത്തു​ണ്ടാ​യി​രു​ന്ന ചി​ല സാ​ധ​ന​ങ്ങ​ള്‍ ക​ള​വ് പോ​യി​ട്ടു​ണ്ട്.

Read More

മാലക്കള്ളന്‍ ഓടി കാട്ടില്‍ കയറി ! പിന്നാലെ പോയ പോലീസുകാരനെ പാമ്പുകടിച്ചു…

കള്ളനെ പിടികൂടുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലായിരുന്നു സംഭവം. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പിടികൂടാന്‍ ശ്രമിക്കുന്നനിടയില്‍ അശ്വിന് പാമ്പുകടിയേല്‍ക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മൂന്നു പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാക്കളെ പോലീസിനു മുമ്പില്‍ പെടുകയായിരുന്നു. ഒരാളെ പോലീസ് പിടികൂടിയെങ്കിലും മറ്റെയാള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. ഇയാളെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ പൊലീസുകാരനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

പ്രി​യ മേ​രി​ച്ചേ​ട​ത്തി…​പ​ണം സ്വീ​ക​രി​ച്ച് എ​ന്നോ​ട് ക്ഷ​മി​ക്ക​ണം ! മോ​ഷ്ടി​ച്ച തു​ക വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം തി​രി​കെ ന​ല്‍​കി​യ ക​ള്ള​ന്റെ ക​ത്തി​ലു​ള്ള​ത്…

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് മോ​ഷ്ടി​ച്ച മാ​ല​യും മ​റ്റും തി​രി​കെ ന​ല്‍​കു​ന്ന ക​ള്ള​ന്മാ​രു​ടെ ക​ഥ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ലി​വി​ടെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മോ​ഷ്ടി​ച്ച വ​സ്തു​വി​ന്റെ ഇ​ന്ന​ത്തെ മൂ​ല്യം ക​ണ​ക്കാ​ക്കി ഉ​ട​മ​യ്ക്ക് പ​ണം തി​രി​കെ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു ക​ള്ള​ന്‍. പെ​രി​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ മേ​രി​ക്കാ​ണ് ക​ള്ള​ന്‍ 2000 രൂ​പ അ​യ​ച്ചു ന​ല്‍​കി​യ​ത്. പൈ​സ​യ്ക്കൊ​പ്പം ഒ​രു ക​ത്തും ഉ​ണ്ടാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മേ​രി​യു​ടെ ഭ​ര്‍​ത്താ​വ് ജോ​സ​ഫി​നെ പ​റ്റി​ച്ച് 700 രൂ​പ വി​ല വ​രു​ന്ന വ​സ്തു എ​ടു​ത്തെ​ന്നും അ​തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി അ​തി​ന്റെ ഇ​ന്ന​ത്തെ വി​ല ന​ല്‍​കു​ന്നെ​ന്നു​മാ​ണ് കു​റി​പ്പി​ലു​ള​ള​ത്. ” പ്രി​യ മേ​രി​ച്ചേ​ട​ത്തി, ഞാ​ന്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ജോ​സ​ഫ് ചേ​ട്ട​നെ പ​റ്റി​ച്ച് 700 രൂ​പ വി​ല​വ​രു​ന്ന ഒ​രു സാ​ധ​നം കൊ​ണ്ടു​പോ​യി. ഇ​ന്ന് അ​തി​ന്റെ വി​ല ഏ​താ​ണ്ട് 2000 രൂ​പ വ​രും, ആ ​പൈ​സ ഞാ​ന്‍ ഇ​തോ​ടെ അ​യ​ക്കു​ന്നു. ഈ ​രൂ​പ സ്വീ​ക​രി​ച്ച് എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. എ​ന്ന്കു​റ്റ​വാ​ളി” .…

Read More

കവര്‍ച്ച നടത്തുന്നത് പൂര്‍ണനഗ്നനായി ! പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമം; ഒടുവില്‍ സംഭവിച്ചത്…

രാത്രിയില്‍ നഗ്നനായി കവര്‍ച്ച നടത്തുന്ന കള്ളന്‍ പിടിയില്‍. തിരുവല്ലയ്ക്കടുത്ത് തകഴിയിലാണ് സംഭവം. പകല്‍ ഓട്ടോറിക്ഷ ഓടിക്കലും രാത്രി കവര്‍ച്ചയുമാണ് രീതി. തകഴി സ്വദേശി സോജനാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി തലവടിയിലെ ഒരു വീട്ടിലാണ് ഇയാള്‍ മോഷണത്തിന് എത്തിയത്. ഈ വീട്ടിലെ പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സോജന്‍ ഓടി രക്ഷപെടുകയായിരുന്നു. ഈ സമയം ഇയാള്‍ പൂര്‍ണ്ണ നഗ്‌നനായിരുന്നു. പച്ച ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയായ സോജന്‍ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം ഓട്ടോ പാര്‍ക്ക് ചെയ്തിട്ടാണ് മോഷണത്തിനായി പുറപ്പെട്ടത്. അഞ്ഞൂറ് മീറ്ററോളം നടന്ന് മറ്റൊരു വീടിന്റെ സമീപത്ത് മൊബൈല്‍, തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങുന്ന പേഴ്‌സ്, അടിവസ്ത്രം മറ്റ് വസ്ത്രങ്ങള്‍ എന്നിവ പൊതിഞ്ഞ് വെച്ചതിനു ശേഷം ലക്ഷ്യമിട്ട വീട്ടില്‍ കയറുകയായിരുന്നു. അന്വഷണത്തിനിടയിലാണ് നാട്ടുകാര്‍ ഇയാളുടെ സാധനസാമഗ്രികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ സോജന്റെ മൊബൈല്‍…

Read More

വൈകിപ്പോയി കുട്ടാ… മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെക്കൊടുത്ത് കള്ളന്‍; പക്ഷെ കള്ളനെ പൊക്കുമെന്ന് ആവര്‍ത്തിച്ച് പോലീസ്…

ഒരു വസ്തു മോഷ്ടിച്ച ശേഷമായിരിക്കും ചില കള്ളന്മാര്‍ക്ക് മാനസാന്തരം ഉണ്ടാവുക. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലെ ഒരു കള്ളനും ഇത്തരത്തില്‍ മാനസാന്തരം ഉണ്ടായി. വീട്ടമ്മയുടെ മാല കവര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസാന്തരം സംഭവിച്ച കള്ളന്‍ മാല തിരികെ നല്‍കുകയായിരുന്നു. ആക്രമിച്ച് മാല കവര്‍ന്നെങ്കിലും കഴിഞ്ഞദിവസം ആരുമറിയാതെ വീട്ടില്‍ തിരികെയെത്തിക്കുകയായിരുന്നു. കാഞ്ഞിരത്താണി വടക്കേക്കര സീനത്തിന്റെ മാലയാണ് കഴിഞ്ഞ ഒക്ടോബര്‍ 11 ന് രാത്രി മോഷണം പോയത്. തൃത്താല പൊലീസ് കള്ളനെ തിരയുന്നതിനിടയിലാണ് മോഷണം പോയ മാല തിരികെക്കിട്ടിയത്. കഴിഞ്ഞദിവസം രാവിലെ സീനത്തിന്റെ വീട്ടിലെ ഗ്രില്ലില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ മാല കണ്ടെത്തുകയായിരുന്നു. കള്ളന്റെ നല്ല മനസിനെക്കുറിച്ച് പറയുമ്പോഴും സീനത്ത് ഇപ്പോഴും കവര്‍ച്ചയുടെ ഞെട്ടില്‍ നിന്നും കരകയറിയിട്ടില്ല. രാത്രി കോഴിക്കൂട് അടയ്ക്കാനിറങ്ങിയ സീനത്തിന്റെ പുറകിലൂടെ തോര്‍ത്തു കൊണ്ട് മുഖം മറച്ചു വന്ന കള്ളന്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. അലറി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍…

Read More

ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്‌സിനെടുക്കാന്‍ പോയി ! ഈ തക്കത്തിന് വീട്ടില്‍ നിന്ന് കള്ളന്മാര്‍ കൊണ്ടു പോയത് 25 ലക്ഷവും ആഭരണങ്ങളും…

ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കള്ളന്മാര്‍. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ഡ്രൈവറും കുടുംബവും ബുധനാഴ്ച രാവിലെ വാക്സിന്‍ എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നിട്ടതായി കണ്ടെത്തിയത്. അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു. വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പട്വ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കള്ളന്‍മാര്‍ എടുത്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു.സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട്‌വ പറഞ്ഞു. തങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് വീടിന് പുറത്ത് ഓരാള്‍ ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍ പറഞ്ഞെന്നും പട്‌വ പറയുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെന്നും വാക്സിന്‍ എടുക്കാനായാണ്…

Read More

ചേച്ചീ…കാപ്പി എനിക്ക് കൂടി ! രാവിലെ അടുക്കളയില്‍ കയറി കാപ്പിയിട്ട വീട്ടമ്മ ശബ്ദം കേട്ട് തിരിഞ്ഞപ്പോള്‍ തൊട്ടു പിറകില്‍ കണ്ടത് തോക്കുചൂണ്ടി നില്‍ക്കുന്ന കള്ളനെ…

പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കടന്നശേഷം വീട്ടമ്മയ്ക്കു നേരെ തോക്കുചൂണ്ടി കള്ളന്റെ കവര്‍ച്ചാ ശ്രമം. എന്നാല്‍ വീട്ടമ്മ ബഹളം വച്ചതോടെ ഇയാള്‍ അടുത്തുള്ള മതില്‍ ചാടി ബൈക്കില്‍ കടന്നു കളയുകയും ചെയ്തു. പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണര്‍ന്ന് അടുക്കള വാതില്‍ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടതെന്നു വീട്ടമ്മ പറയുന്നു. തോക്കു ചൂണ്ടിയതോടെ ബഹളംവച്ചു. ഇതോടെ മോഷ്ടാവ് സമീപത്തെ മതില്‍ ചാടിക്കടന്നു ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കറുത്ത ടീഷര്‍ട്ടും കാവിമുണ്ടും ധരിച്ചിരുന്ന ആള്‍ തലയില്‍ തൊപ്പിവച്ചിരുന്നു. മുഖം മറച്ചിരുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനായില്ലെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിന് വീട്ടമ്മ മൊഴിനല്‍കി. അതേസമയം, സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ കയ്യില്‍ ഉണ്ടായിരുന്നതു തോക്കാണോ എന്നതു സംബന്ധിച്ചും വ്യക്തതയില്ലെന്നും പോലീസ് വ്യക്തമാക്കി.

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയി ! മോഷ്ടാവായ 19കാരന്‍ കോട്ടയത്ത് പിടിയില്‍…

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോവുകയും ചെയ്ത മോഷ്ടാവായ യുവാവ് പിടിയില്‍. കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പാണു ഷാന്‍ പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. അര്‍ധ രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വച്ചു ഷാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്‌കൂട്ടറില്‍ ഇരുവരും കൊല്ലത്തേക്കു പോയി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഉടന്‍ ബന്ധുക്കള്‍ കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായി. സ്‌കൂട്ടര്‍ തള്ളി റോഡിലൂടെ നടക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Read More

വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ല ! കോവിഡ് ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 13 പവന്‍…

വന്ന് വന്ന് കള്ളന്മാരില്‍ നിന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നായി. വീട് പൂട്ടി രാത്രിയില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 12.5 പവനും 13,000 രൂപയും. ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്‍. ഗോപന്റെ വീട്ടിലാണ് മോഷണം. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

Read More

ഏറെ പ്രതീക്ഷയോടെ രണ്ടാം നിലയില്‍ കയറിയ കള്ളന്‍ നിരാശനായി ! മുറിക്കുള്ളില്‍ നായ കുരച്ചതോടെ പണിപാളി; ഒരു പരാജയപ്പെട്ട മോഷണത്തിന്റെ കഥ ഇങ്ങനെ…

കാര്യമായി എന്തെങ്കിലും തടയുമെന്ന് കരുതി കഷ്ടപ്പെട്ട് വീടിന്റെ രണ്ടാംനിലയില്‍ കയറിയ കള്ളന് അവസാനം ലഭിച്ചത് നിരാശ മാത്രം. ഒന്നും കിട്ടാതെ വന്നതോടെ ചുറ്റുപാടും നിരീക്ഷിച്ച് ഇളിഭ്യനായി മടങ്ങി. ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടിലെ സി.സി.ടി.വി.യിലാണ് പരാജയപ്പെട്ട മോഷണശ്രമത്തിന്റെ ദൃശ്യങ്ങളുള്ളത്. ശനിയാഴ്ച രാത്രി 12.15 സമയം രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ മുറ്റത്തു കൂടി ചുറ്റിത്തിരിയുന്ന യുവാവിന്റെ ദൃശ്യമുണ്ട്. ആളെ തിരിച്ചറിയാതിരിക്കാന്‍ ഉടുമുണ്ടഴിച്ച തലയില്‍ കെട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ടാം നിലയില്‍ കോണിപ്പടി കയറിച്ചെന്നപ്പോഴാണ് അത് റൂഫിട്ട മേല്‍ക്കൂര മാത്രമാണെന്ന് കള്ളന്‍ തിരിച്ചറിഞ്ഞത്. വീടിന്റെ ഉള്ളിലേക്ക് കടക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് മനസ്സിലായ കള്ളന്‍ തുറന്നുകിടന്ന ജനാലയിലൂടെ നിരീക്ഷിച്ചപ്പോള്‍ മുറിക്കുള്ളില്‍ നായയുടെ കുരയുയര്‍ന്നു. ഇതു കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും യുവാവ് ഓടി രക്ഷപെട്ടു. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More